05/04/2021
ഓരോ വോട്ടും ' ഹെല്‍മറ്റ് ' ' താമര ' ചിഹ്നത്തില്‍..
മോദിജീയുടെ അഭിപ്രായത്തില്‍ കേരളത്തില്‍ സൂര്യരശ്മികളെപ്പോലും വെറുതെ വിടാത്ത യു.ഡി.എഫ് ഒരു ഭാഗത്ത്...സ്വര്‍ണ്ണംവിറ്റ് ഉപജീവനം നടത്തുന്ന എല്‍.ഡി.എഫ് മറുഭാഗത്ത്...
കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഭാരതത്തെ സര്‍വ്വമേഖലയിലും വികസിപ്പിച്ച് ലോകത്തിനുമുന്നില്‍ മാതൃകയാക്കിയ നരേന്ദ്രമോദിജീയുടെ അഴിമതി രഹിത ഭരണ മാതൃകയില്‍ എന്‍.ഡി.എ ഭരണം കേരളത്തിലും വരണം. സര്‍വ്വത്ര അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കേരളത്തിലെ ഇടതുവലതു മുന്നണികളെ തൂത്തെറിഞ്ഞ് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തി, നാടിനെ വികസന കേന്ദ്രമാക്കി സംരക്ഷിക്കാന്‍ എന്‍.ഡി.എ യെ കൊണ്ടുവരണം.
ജീവന്‍റെ രക്ഷാകവചമായ '' ഹെല്‍മറ്റ് '' ചിഹ്നത്തിലും ഐശ്വര്യത്തിന്‍റെ പ്രതീകമായ '' താമര '' ചിഹ്നത്തിലും മത്സരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും നിങ്ങളുടെ വിലയേറിയവോട്ടുകള്‍ നല്‍കി വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തുഷാര്‍ വെള്ളാപ്പള്ളി
കണ്‍വീനര്‍
എന്‍.ഡി.എ കേരളം