CPIM Kanjikkuzhi Area Committee

CPIM Kanjikkuzhi Area Committee Official Page of Communist Party of India [Marxist] - Kanjikkuzhi Area Committee

പ്രസിദ്ധീകരണത്തിന്കേന്ദ്രസർക്കാർ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വൻതോതിൽ വർദ്ധിപ്പിച്ചോ ണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മ...
02/06/2026

പ്രസിദ്ധീകരണത്തിന്

കേന്ദ്രസർക്കാർ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വൻതോതിൽ വർദ്ധിപ്പിച്ചോ ണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ മാസവും വർദ്ധനവ് വരുത്തിയിട്ടുണ്ട്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി. 19 കി.ലോ സിലിണ്ടറിന 42 രൂപ മുതൽ 53.50 രൂപവരെയാണ് വർദ്ധിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന പിന്നാലെ ഇന്ധനവില ലിറ്ററിന 7.50 രൂപവരെ കൂട്ടിയിരുന്നു. എൽപിജി വില ജനുവരിയിൽ 1691.50 രൂപ ആയിരുന്നു. ഫെബ്രുവരിയിൽ 49 രൂപയും മാർച്ചിൽ 114.5 രൂപയും ഏപ്രിലിൽ 195.5 രൂപയും മെയ് മാസത്തിൽ 993 രൂപയും ഇപ്പോൾ 42 രൂപയും കൂട്ടി. നാല് മാസം കൊണ്ട് 1422 രൂപയുടെ വർദ്ധനവ്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർവില മാർച്ചിൽ 60 രൂപ കുട്ടി. ഇതിന്റെ ഫലമായി ഹോട്ടലുകൾ മിക്കതും പൂട്ടി. ഭക്ഷണസാധനങ്ങളുടെ വില വർദ്ധിച്ചു. എല്ലാ സാധനങ്ങളുടെയും വിലക്കയറ്റത്തിന ഈ വർദ്ധനവ് ഇടയാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഈ രൂപത്തിൽ വർദ്ധനവ് വരുമ്പോൾ കേരള സർക്കാരിന ലഭിക്കുന്ന തുക ഒഴിവാക്കാൻ തയ്യാറാകുന്നുമില്ല. അതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരുന്നു. ഇതിന്റെ ഭാഗമായി സിപിഐ(എം) നേതൃത്വത്തിൽ ജില്ലയിൽ ജില്ലാ കേന്ദ്രത്തിലും 14 ഏരിയാ കേന്ദ്രത്തിലും രാവിലെ 10 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസിന മുമ്പിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. 2026 ജൂൺ 4 ന (വ്യാഴം) രാവിലെ 10 മണിക്ക് ആലപ്പുഴ പാസ്സ്പോർട്ട് ഓഫീസിന മുമ്പിൽ നടക്കുന്ന സമരം സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. മാവേലിക്കരയിൽ നടക്കുന്ന സമരം സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്യും. കായംകുളത്ത് കെ.എച്ച് ബാബുജാനും കഞ്ഞിക്കുഴിയിൽ സി.ബി ചന്ദ്രബാബുവും ചേർത്തലയിൽ കെ.പ്രസാദും സമരം ഉദ്ഘാടനം ചെയ്യും. അരൂരിൽ മനു സി പുളിക്കലും മാരാരിക്കുളത്ത് പി.പി ചിത്തരഞ്ജനും അമ്പലപ്പുഴയിൽ എച്ച്.സലാമും കുട്ടനാട് കെ.ആർ ഭഗീരഥനും തകഴിയിൽ കെ.ജി രാജേശ്വരിയും കാർത്തികപ്പള്ളിയിൽ എം.സത്യപാലനും ചാരുംമൂട് കെ.രാഘവനും ചെങ്ങന്നൂരിൽ എ. മഹേന്ദ്രനും മാന്നാറിൽ ജി.ഹരിശങ്കറും ഹരിപ്പാട് ടി.കെ ദേവകുമാറും സമരങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടും. ഈ സമരം വമ്പിച്ച വിജയമാക്കുവാൻ സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ.നാസർ അഭ്യർത്ഥിച്ചു.

രാഷ്ട്രീയപകപോക്കലിൽ ​സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ കുടുക്കാമെന്ന ​ഗൂഢലക്ഷ്യത്തോടെ വ...
28/05/2026

രാഷ്ട്രീയപകപോക്കലിൽ ​സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ കുടുക്കാമെന്ന ​ഗൂഢലക്ഷ്യത്തോടെ വേട്ടയ്ക്കറിങ്ങിയ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒടുവിൽ നാണംകെട്ട് മടങ്ങി. മണിക്കൂറുകൾനീണ്ട പരിശോധനകളിൽ അരിച്ചുപെറുക്കിയിട്ടും എവിടുന്നും ഒന്നും കിട്ടിയില്ല എന്ന്‌ എഴുതി ഒപ്പിട്ടു നൽകിയാണ് ഇഡി മടങ്ങിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബിജെപിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സിപിഐ എം പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.

03/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_____________________________
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്തുകാണിച്ചു. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ്‌. ഇതിനെതിരെ സംസ്ഥാനത്തെങ്ങും പ്രക്ഷോഭമുയര്‍ത്താന്‍ ബഹജുനങ്ങളോടും പാര്‍ടി ഘടകങ്ങളോടും ആഹ്വാനംചെയ്യുന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളമാണ്‌ ഒറ്റയടിക്ക്‌ വര്‍ധിപ്പിച്ചത്‌. ഇത്‌ വിലക്കയറ്റത്തിന്‌ കാരണമാകുമെന്നതില്‍ ബിജെപിക്കു മാത്രമേ സംശയമില്ലാതിരിക്കൂ. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും. ഇതിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ്‌ അനുഭവിക്കേണ്ടത്‌. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പാചകവാകത ക്ഷാമമുണ്ടാക്കിയ പ്രയാസങ്ങള്‍ കുറഞ്ഞിട്ടില്ല. ചെറുകിട ഹോട്ടലുകള്‍ പലതും അടഞ്ഞുകിടക്കുകയാണ്‌. അത്‌ തൊഴിലാളികളെയും ബാധിക്കും. ഭക്ഷ്യസാധനങ്ങള്‍ക്ക്‌ ഇപ്പോള്‍തന്നെ വില കൂടി. ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നത്‌ ജനങ്ങള്‍ക്ക്‌ താങ്ങാനാകാത്തതാകും. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിജെപി ജനങ്ങളുടെ പ്രയാസം തിരിച്ചറിയില്ല. രണ്ട്‌ മാസത്തിനിടെ ഇത്‌ രണ്ടാം തവണയാണ്‌ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടുന്നത്‌. പെട്രോളിനും ഡീസലിനും ഗാര്‍ഹിക സിലണ്ടറിനും കൂടി അടുത്ത ദിവസങ്ങളില്‍ വില കൂട്ടും എന്നാണ്‌ റിപ്പോര്‍ട്ട്‌. വിലക്കയറ്റം രൂക്ഷമാക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണം. ഈ മാസം ആറിന്‌ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട്‌ പ്രതിഷേധിക്കാന്‍ ആ മേഖലയിലെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്‌. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന്‌ പ്രതിഷേധിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.

ചരിത്രം ചുവക്കാനൊരുങ്ങിക്കഴിഞ്ഞു. അഭിമാനകേരളം തുടരുമെന്ന് നാടാകെ പ്രഖ്യാപിക്കുകയാണ്. ആവേശക്കടലായി എങ്ങും നവകേരളത്തിൻ്റെ ...
09/04/2026

ചരിത്രം ചുവക്കാനൊരുങ്ങിക്കഴിഞ്ഞു. അഭിമാനകേരളം തുടരുമെന്ന് നാടാകെ പ്രഖ്യാപിക്കുകയാണ്. ആവേശക്കടലായി എങ്ങും നവകേരളത്തിൻ്റെ കാഹളം മുഴങ്ങുന്നു. ഇടതുപക്ഷത്തിന് ജയമുറപ്പെന്ന് ഒരു ജനത സാക്ഷ്യപ്പെടുത്തുന്നു.

LDF സാരഥികളെ വിജയിപ്പിക്കുക...

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുശേഷം 23 ദിവസംനീണ്ട പരസ്യപ്രചാരണത്തിന്‌ ഇന്ന് കൊട്ടിക്കലാശം. അവസാന ഘട്ടമെത്തുമ്പോൾ യുഡിഎഫ്‌...
07/04/2026

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുശേഷം 23 ദിവസംനീണ്ട പരസ്യപ്രചാരണത്തിന്‌ ഇന്ന് കൊട്ടിക്കലാശം. അവസാന ഘട്ടമെത്തുമ്പോൾ യുഡിഎഫ്‌ തികഞ്ഞ പ്രതിരോധത്തിലാണ്. മുണ്ടക്കൈ ഫണ്ട്‌ പിരിവ്‌ അഴിമതി, സീറ്റിന്‌ കോഴ ആരോപണങ്ങൾക്ക്‌ മറുപടി പറയാനാകാതെ നേതാക്കൾ ഓടിമാറുന്നു. മനോരമയുടെ ചോദ്യത്തിനുമുന്നിൽപ്പോലും കെപിസിസി പ്രസിഡന്റ്‌ വിറയ്‌ക്കുന്നു. പ്രതിപക്ഷനേതാവ്‌ അസ്വസ്ഥനാകുന്നു. എൽഡിഎഫാകട്ടെ, പ്രചാരണത്തിന്റെ ആദ്യംമുതൽ മുന്നോട്ടുവച്ച വികസന, ക്ഷേമപ്രവർത്തന ചർച്ച ജനം ഏറ്റെടുത്തു. പ്രചാരണത്തിന്റെ തുടക്കംമുതൽ ഉയർത്തിയ വിഷയങ്ങളെല്ലാം യുഡിഎഫിന്‌ തിരിച്ചടിയായി. എൽഡിഎഫ്‌–ബിജെപി ഡീൽ ആരോപണം യുഡിഎഫിന്റെ മുൻകാല ചെയ്‌തികളടക്കം ജനങ്ങളുടെ മുന്നിലെത്തിച്ചു. ശബരിമല സ്വർണക്കവർച്ച തിരിച്ചടിയാകുമെന്ന്‌ തിരിച്ചറിഞ്ഞതോടെ യുഡിഎഫ്‌ പിൻവലിച്ചു.

പത്തുവർഷം പ്രതിപക്ഷത്തിരുന്ന പാർടിയുടെ അഴിമതി ചർച്ചയാവുന്നു എന്നതാണ്‌ ഇ‍ൗ തെരഞ്ഞെടുപ്പിന്റെ സവിശേഷത. വയനാട്‌ ഫണ്ട്‌ മുക്കിയതും ഹരിയാനയിൽ സീറ്റിനായി ഉന്നത കോൺഗ്രസ്‌ നേതാക്കൾ കോഴവാങ്ങിയതും അന്തിമഘട്ടത്തിൽ സജീവചർച്ച. എൽഡിഎഫിനെതിരെ ‘ആയുധം’ കിട്ടാത്ത ഗതികേടിലാണ്‌ യുഡിഎഫ്‌ പത്രങ്ങൾ.

അതിനിടയിലാണ്‌ വനിതാനേതാക്കൾ ബ്ല‍ൗസ്‌ വലിച്ചുകീറി വ്യാജ തെളിവ്‌ ഉണ്ടാക്കണമെന്ന ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ ആഹ്വാനം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെ സർവേകളും എൽഡിഎഫിന്റെ ഭരണത്തുടർച്ചയിലേക്ക്‌ വിരൽചൂണ്ടുന്നു.

നവകേരളത്തിലേക്കുള്ള പ്രയാണത്തിൽ 950 നിർദേശങ്ങൾ പ്രകടനപത്രികയിൽ മുന്നോട്ടുവച്ചാണ്‌ എൽഡിഎഫ്‌ വോട്ടുതേടുന്നത്‌. പത്താംവർഷത്തെ പ്രോഗ്രസ്‌ റിപ്പോർട്ടും അവതരിപ്പിച്ചു. 900 നിർദേശങ്ങളിൽ 874എണ്ണവും നടപ്പാക്കി. ഇ‍ൗ ഉറപ്പാണ്‌ ജനങ്ങൾക്ക്‌ എൽഡിഎഫിലുള്ള വിശ്വാസത്തിന്റെ അടിത്തറ.

ഈ തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുത്തില്ല ഒതുക്കി എന്നൊക്കെ പറഞ്ഞ് കൊങ്ങികളും ഏണികളും ഏറ്റവും കൂടുതൽ വിലപിച്ചത് സഖാവ് M Swaraj...
05/04/2026

ഈ തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുത്തില്ല ഒതുക്കി എന്നൊക്കെ പറഞ്ഞ് കൊങ്ങികളും ഏണികളും ഏറ്റവും കൂടുതൽ വിലപിച്ചത് സഖാവ് M Swaraj ന്റെ പേരും പറഞ്ഞാണ്. സഖാവിനോടുള്ള ഇഷ്ട്ടം കൊണ്ടൊന്നും
അല്ലാന്ന് എല്ലാവർക്കും അറിയാം..
സംഭവം പേടിച്ചിട്ടാണ്. ഒരു സ്ഥാനാർഥിയായി ഏതെങ്കിലും ഒരു മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ അവർക്ക് വലിയ ഡാമേജ്‌ ഉണ്ടാവില്ലെന്ന് അവർക്ക് നന്നായി അറിയാം.. ഇന്നലെ വരെ സ്വരാജിന് വേണ്ടി കള്ളകണ്ണീര് ഒലിപ്പിച്ചവർ സഖാവിന്റെ ആ ഒരൊറ്റ വിളി കേട്ടപ്പോ തുടങ്ങിയ കൂട്ട കരച്ചിലാണ്.. ഇനി അത് നിർത്താൻ കഴിയില്ല ശ..വം തൂ..ക്കികളെ

31/03/2026

Address

Kanjikkuzhi
Cherthala

Website

Alerts

Be the first to know and let us send you an email when CPIM Kanjikkuzhi Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kanjikkuzhi Area Committee:

Share