DYFI Mandapamunit Parappally

DYFI Mandapamunit Parappally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Mandapamunit Parappally, Political organisation, Cherthala.

ഡിവൈഎഫ്ഐ മേനാശ്ശേരി മണ്ഡപം യൂണിറ്റ് സമ്മേളനം പ്രസിഡൻ്റായി,സഖാവ് അജിത്തിനെയും, സെക്രട്ടറിയായി സഖാവ് അജീഷ് നെയും  ജോ: സെക്...
27/02/2022

ഡിവൈഎഫ്ഐ
മേനാശ്ശേരി മണ്ഡപം
യൂണിറ്റ് സമ്മേളനം
പ്രസിഡൻ്റായി,സഖാവ് അജിത്തിനെയും,
സെക്രട്ടറിയായി സഖാവ് അജീഷ് നെയും ജോ: സെക്രട്ടറി ആയി സ. നവ്യയെയും, സ.ജെൻസീറിനെയും, വൈസ് പ്രസിഡന്റ് ആയി സ.സഞ്ജനയെയും ,സ.അനീഷിനെയും തെരഞ്ഞെടുത്തു.....
അഭിവാദ്യങ്ങൾ

Dyfi Pattanakkad M C യുടെ കാൽനട പ്രചരണ ജാഥയിൽ Dyfi Mandapamunit Parappally യുടെ ധീര വനിതാ സഖാക്കൾ അണിചേർന്നപ്പോൾ...
13/08/2018

Dyfi Pattanakkad M C യുടെ കാൽനട പ്രചരണ ജാഥയിൽ Dyfi Mandapamunit Parappally യുടെ ധീര വനിതാ സഖാക്കൾ അണിചേർന്നപ്പോൾ...

കരുത്തുറ്റ യുവജന പ്രസ്ഥാനമായ DYFI യുടെ അരൂർ ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രിയ സഖാവ് രാഖിബാബുവിന് Dyfi...
30/07/2018

കരുത്തുറ്റ യുവജന പ്രസ്ഥാനമായ DYFI യുടെ അരൂർ ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രിയ സഖാവ് രാഖിബാബുവിന് Dyfi Mandapamunit Parappally യൂണിറ്റിന്റെ വിപ്ലവാഭിവാദ്യങ്ങൾ

DYFI അരൂർ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി അയി തിരഞ്ഞെടുത്ത സഖാവ് ശ്രീകാന്ത് കെ ചന്ദ്രന്  പറപ്പള്ളി മണ്ഡപം യൂണിറ്റിന്റെ വിപ്...
29/07/2018

DYFI അരൂർ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി അയി തിരഞ്ഞെടുത്ത സഖാവ് ശ്രീകാന്ത് കെ ചന്ദ്രന് പറപ്പള്ളി മണ്ഡപം യൂണിറ്റിന്റെ വിപ്ലവാഭിവാദ്യങ്ങൾ

DYFI അരൂർ ബ്ലോക്ക്‌ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്ത A K വൈശാഖിനു പറപ്പള്ളി മണ്ഡപം  യൂണിറ്റിന്റെ അഭിവാദ്യങ്ങൾ
29/07/2018

DYFI അരൂർ ബ്ലോക്ക്‌ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്ത A K വൈശാഖിനു പറപ്പള്ളി മണ്ഡപം യൂണിറ്റിന്റെ അഭിവാദ്യങ്ങൾ

പട്ടണക്കാട് മേഖലസമ്മേളനം അറിപ്പ്‌നോട്ടിസ് ഒട്ടിക്കുന്ന മണ്ഡപം യൂണിറ്റ് പറപ്പള്ളിയുടെ സഖാക്കൾ.
12/07/2018

പട്ടണക്കാട് മേഖലസമ്മേളനം അറിപ്പ്‌നോട്ടിസ് ഒട്ടിക്കുന്ന മണ്ഡപം യൂണിറ്റ് പറപ്പള്ളിയുടെ സഖാക്കൾ.

24/12/2017
``` ```             *DYFI സ്ഥാപക ദിനം* *1980-നവംബർ-3* പഞ്ചാബിന്റെ ലുധിയാനയിൽ ഇന്ത്യൻ യുവജനം അതുവരെ കാത്തിരുന്ന വിപ്ലവപ്ര...
03/11/2017

``` ``` *DYFI സ്ഥാപക ദിനം*

*1980-നവംബർ-3* പഞ്ചാബിന്റെ ലുധിയാനയിൽ ഇന്ത്യൻ യുവജനം അതുവരെ കാത്തിരുന്ന വിപ്ലവപ്രസ്ഥാനം പിറന്നുവീണു *DYFI* പ്രസ്ഥാനം. ഇന്ത്യൻ യുവജനതയുടെ നിത്യവസന്തവും സൂര്യതേജസുമായ വിപ്ലവപ്രസ്ഥാനം പിറന്നുവീണിട്ട നാളെ 36 വർഷം തികയുന്നു. ഇന്ത്യയിൽ രാഷ്ട്രിയ സംഘർഷങ്ങൾ നിറഞ്ഞുനിന്ന കാലത്താണ് യുവജന വിപ്ലവ പ്രസ്ഥാനം *DYFI* യുടെ പിറവി. ചരടുപൊട്ടിയ പട്ടംപോലെ ദിശയറിയാതെ പാറിനടന്ന ഇന്ത്യൻ യുവജനതയെ പ്രതികരണശേഷിയുള്ള യുവജനതയാക്കി സൃഷ്ടിക്കുകയും അനീതിക്കെതിരെ പോരാടാനും പഠിപ്പിച്ച പ്രസ്ഥാനം *DYFI.* അസഹിഷ്ണുത നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ അവരോടു *"കടക്കുപുറത്ത്"* എന്നു പറയാൻ ആർജവമുള്ള പ്രസ്ഥാനം *DYFI* ഞങ്ങൾ മുന്നോട്ടു വയ്ക്കുന്ന മുദ്രവാക്യവും അതുതന്നെയാണ്....................

12/10/2017

പറയന്റെ പെണ്ണ് “തൂ..ഫ് ….നെഞ്ചത്തൂന്ന് കൈ മാറ്റടി പെണ്ണേ….”ചവച്ചരച്ച മുറക്കാൻ പാടവരമ്പത്തേക്ക് ആഞ്ഞു തുപ്പി കൊണ്ട് തമ്പ്രാൻ കല്പ്പിച്ചു…അർദ്ധ നഗ്നയായ നീലി മനസ്സില്ലാ മനസോടെ മാറു മറച്ച കൈകൾ മാറ്റി തമ്പ്രാനു മുന്നിൽ ഓച്ഛാനിച്ചു നിന്നു. കീഴാളജാതിയിൽപ്പെട്ട പെണ്ണുങ്ങൾ മാറു മറച്ചു കൂടാ…എന്ന് തമ്പ്രാന്റെ ഉത്തരവാണ്.. ജന്മിസമുദായത്തിൽപ്പെട്ട തമ്പ്രാക്കൾക്ക് കണ്ടു രസിക്കാൻ. “നീ ഏതാടി പെണ്ണേ….മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ല്യാലോ…” തമ്പ്രാൻ വാക്കുകൾക്ക് മൂർച്ചകൂട്ടി.. “അയ്യോ തമ്പ്രാ….അടിയന്റെ കെട്ടിയവളാ തമ്പ്രാ…” ചാത്തനാണ് മറുപടി പറഞ്ഞത്…. “ഹാ… കോള്ളാലോട ചാത്താ നീയ്യ്….ഇതെവിടെന്ന് ഒപ്പിച്ചു……നല്ല മൊലേം മുഖോം ഉള്ള പെണ്ണാണല്ലോ…. ഹാ..ഹാ ..ഹാ ….ഹാ…” തമ്പ്രാന്റെ ശിങ്കടികളും ആർത്തു ചിരിച്ചു…നീലിയും ചാത്തനും അടിയാളൻ മാരാണ് എല്ലാം കേട്ടു നിക്കണം.. “എന്താണ്ടാ… പെണ്ണിന്റെ പേര്…” “നീലീന്നാ തമ്പ്രാ….” ചാത്തന്റെ നോട്ടം മണ്ണിൽ തന്നേ ആയിരുന്നു… “ഉം…നീയ്യ് ഒരു കാര്യം ചെയ്യ്‌ പെരേലോട്ട് പൊയ്ക്കോ….നീലി ഇന്നു ഇല്ലത്തു അന്തി ഉറങ്ങട്ടെ…” തമ്പ്രാന്റെ കണ്ണുകൾ നീലിയുടെ മുഴുത്ത ശരീരത്തിലേക്ക് തുളച്ചു കയറി. “അയ്യോ തമ്പ്രാ…അതു…” ചാത്തന്റെ മുഖം വാടി.. “എന്താണ്ടാ നായെ….പറഞ്ഞത് അനുസരിച്ചാ മതി..ഇല്ലാച്ചാൽ രണ്ടിനെയും പേരക്കകത്തിട്ട് ചുട്ട് കൊല്ലും ഞാൻ…” തമ്പ്രാന്റെ മുഖം കോപം കൊണ്ട് ചുവന്നു.. “അയ്യോ വേണ്ട തമ്പ്രാ.. അടിയൻ അനുസരിച്ചോളവേ….” നീലിയേം കൊണ്ട് തമ്പ്രാൻ പോകുന്നത് ചാത്തൻ നിറകണ്ണുകളോടെ നോക്കി നിന്നു…നീലിയുടെ മുഖത്തു പറഞ്ഞറിയിക്കാനാവാത്ത വിഷാദഭാവം… ആ കണ്ണുകൾ നിറഞ്ഞു.. പക്ഷെ അവൾ കരയാതെ പിടിച്ചു നിന്നു.. കാരണം അവൾക്കറിയാം കരഞ്ഞിട്ട് കാര്യമില്ല.. എതിർത്താൽ തന്റെ കെട്ടിയവനെ കൊന്നിട്ടാണെങ്കിലും തമ്പ്രാൻ തന്നെ കൊണ്ട് പോകും… “നായരേ…. ഓളെ കൂടെ കൂട്ടിക്കോ….” തമ്പ്രാൻ മുന്നിൽ നടന്നു. നീലിയും ശിങ്കിടികളും പിന്നാലെ… ചാത്തൻ പാടവരമ്പത്ത് മുട്ട് കുത്തി നിന്നു നിലവിളിച്ചു…നീലി പിന്തിരിഞ്ഞു നോക്കി നോക്കി മുന്നോട്ടു നടന്നു. നാളിതുവരെ തമ്പ്രാക്കന്മാര് കാണാതെ പെരേല് അടച്ചു വളർത്തിയതാണ് നീലിനെ… ഇന്നിപ്പോ തമ്പ്രാന്റെ മുന്നിൽ പെട്ടു പോയി… നല്ല പെണ്ണഴകുള്ള പെണ്ണാണ് നീലി, ആരു കണ്ടാലും കൊതിച്ചു പോകുന്ന എണ്ണകറുമ്പി…
താഴ്ന്ന ജാതിലുള്ള അടിയയാളൻ മാർക്ക് അങ്ങനെ ആണ്… ആദ്യം തമ്പ്രാനു കാഴ്ച വെക്കണം… അതു നെല്ലായാലും പെണ്ണായാലും…
തമ്പ്രാനും കൂട്ടരും നീലിയേം കൊണ്ട് പാടവരമ്പു കടക്കുന്ന വരെ ചാത്തൻ നോക്കി നിന്നു.. പെട്ടെന്നെന്തോ ഓർത്തപോലെ ചാത്തൻ പെരേലോട്ട് ഓടി … തന്റെ കൊച്ചിന് ദീനം കൂടിപ്പോ…. വൈദ്യരുടെ അടുത്തേക്ക് ഓടിയതാണ് നീലി, ചാത്തനെ വഴിവെച്ചു കണ്ടപ്പഴും ചാത്തൻ പറഞ്ഞു നീലി നീ പെരേലേക്ക് പൊയ്ക്കോ…. ആ സമയത്താണ് തമ്പ്രാൻ ആ വഴി വന്നതും നീലിനെ കൊതിച്ചതും..
പെരേല് പനിച്ചു വിറച്ചു കിടന്ന കൊച്ചിനെ ചാത്തൻ വാരിയെടുത്തു.. പനിച്ചൂടുപ്പോയി മരണത്തിന്റെ തണുപ്പായിരുന്നു ആ കുഞ്ഞു ശരീരത്തിന്… ചാത്തന്റേം നീലീടേം കുഞ്ഞു… ചാത്തന്റെ മനസൊന്നു പിടഞ്ഞു….
ചാത്തൻ കുഞ്ഞിനെ മാറോടു ചേർത്ത് വെച്ചു വാവിട്ട് കരഞ്ഞു.
വെളുക്കാറായപ്പോൾ നീലി വന്നു… ചുണ്ടിലും മാറത്തും തടിച്ചു തിണർത്ത പാടുകൾ…ഒരു പ്രാന്തിയെ പോലെ തോന്നിക്കും വിധം പാറി പറന്ന മുടി ……ചെന്നായ കൂട്ടം ആക്രമിച്ചത് പോലെ അവൾ അവശ ആയിരുന്നു… ജീവനില്ലാത്ത കുഞ്ഞിനെ കണ്ടു നീലിടെ കണ്ണ് അണപൊട്ടിയൊഴുകി….
“അയ്യോ………… എന്റെ മോനേ…….”
നീലീയുടെ നിലവിളികേട്ടാണ് അന്ന് കോഴി കൂവിയത്…
********************
“അറിഞ്ഞോ ? ആ പറയന്റെ കൊച്ചു ചത്തു…”
ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു തമ്പ്രാൻ എല്ലാം കേട്ടുകൊണ്ടിരുന്നു…
“നായരേ….താനാ ചാത്തനോട് ഇങ്ങു വരാൻ പറ..”
“ശരി തമ്പ്രാ….”
നായര് ചാത്തന്റെ പെരേല് ചെല്ലുമ്പോ തെങ്ങിൻ ചോട്ടിൽ കുഴിവെട്ടുവാർന്നു ചാത്തൻ…
“ടാ…. അന്നോട് തമ്പ്രാൻ ഇല്ലത്തോട്ടു ചെല്ലാൻ കല്പിച്ചു….”
“അയ്യോ തമ്പ്രാ…. ഏന്റെ കൊച്ചു ചത്തുപോയി തമ്പ്രാ.. ഓനുള്ള കുഴി വെട്ടാണ്… അതും കഴിഞ്ഞു വേഗം വരവേ…”
അവൻ നായരുടെ മുന്നിൽ കേണു…..
“നിന്നോട് പറഞ്ഞത് ചെയ്യടാ കഴുതേ….. അല്ലാച്ചാൽ അറിയാലോ..
തമ്പ്രാൻ ആളൊരു മുന്കോപിയാണ് ..”
മൺവെട്ടി നിലത്തിട്ടവൻ ഇല്ലത്തേക്കോടി… ഓടികിതച്ചവൻ തമ്പ്രാന്റെ മുന്നിലെത്തി..
“ആഹ്…. വന്നോ?..എന്താടാ… നിന്റെ കൊച്ചു ചത്തോ?…”
ഒരു പരിഹാസചിരിയോട് കൂടി തമ്പ്രാൻ ചോദിച്ചു…
“ആ…തമ്പ്രാ… ദീനം കൂടി പോയേണെ….”
ചാത്തൻ തമ്പ്രാന് മുന്നിൽ കുമ്പിട്ടു നിന്നു..
“ഉം… നിന്റെ പെണ്ണ് കൊള്ളാം… ഒറ്റ രാത്രി കൊണ്ടൊന്നും മടുക്കത്തില്ല…നീയ്യ് ഒരു കാര്യം ചെയ്യ്‌… കൊറച്ചു നാളത്തേക്ക് ഓളെ ഇവിടെ നിർത്തു… തിന്നാനും കുടിക്കാനൊക്കെ ഇവിടന്നു കൊടുത്തോളാം..”
“അയ്യോ… അതു വേണ്ട തമ്പ്രാ…..”
അവൻ ആദ്യമായി തമ്പ്രാനോടെതിർത്തു പറഞ്ഞു.. മെതിയടിയിട്ട കാലുകൊണ്ട് നെഞ്ചത്തൊരു ചവിട്ട് കിട്ടിയവൻ നിലത്തു വീണു..
“ആരാ അവിടെ…….ഇവന്റെ കയ്യും കാലും ഓടിച്ചു ദൂരെക്കള…എന്നിട്ട് ഓളെ ഇങ്ങു കൊണ്ടാ…..”
കേക്കേണ്ട താമസം ശിങ്കിടികൾ ചാത്തന് മേൽ ചാടി വീണു…കയ്യും കാലും ഓടിച്ചു പാടത്തേക്കു വലിച്ചെറിഞ്ഞു..ഏന്തി വലിഞ്ഞു പെരേൽ എത്തിയപ്പോഴേക്കും നീലിയേം കൊണ്ട് ശിങ്കിടികൾ പോയിരുന്നു.. കരയുവാനല്ലാതെ ആ പാവം പറയന് വേറൊന്നും അറിയില്ലായിരുന്നു..
എങ്ങനെയൊക്കെയോ കുഞ്ഞിനെ കുഴിച്ചു മൂടി..കുഴിമാടത്തിൽ തളർന്നുറങ്ങി.. പിന്നീട് അവന്റെ ശരീരത്തിലും പുഴുവരിച്ചു തുടങ്ങി.. പത്താം പക്കം പറയന്റെ പെണ്ണ് നീലിയെയും കണ്ടത്തിൽ കുഴിച്ചു മൂടി……
അതുകഴിഞ്ഞു വർഷങ്ങൾ പിന്നിട്ടപ്പോൾ ആരൊക്കെയോ തമ്പ്രാന് നേരെ കൈ ഉയർത്തി..വലിയ സമരങ്ങൾ നടന്നു… പറയത്തി പെണ്ണുങ്ങൾ മാറുമറച്ചു തുടങ്ങി…ജന്മിത്വം പാടെ മാറ്റാന്‍ തബ്രനുനെരെ കൈ ഉയര്‍ത്തി നെഞ്ചുവിരിച് നിന്ന്‍ അടിയാളര്‍ എന്നാ പേരുമാറ്റി തൊഴിലാളികള്‍ എന്ന് വിളിപ്പിച്ച ഒരേഒരു പ്രേസ്തനമേ ഉണ്ടായിരുന്നുള്ളൂ ..... അവരെ കാലം വിളിച്ച പേരാണ് #സഖാക്കള്‍........ ഇങ്ങനെയും ഒരു കാലഘട്ടം നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു…. പുതുതലമുറകൾ മറന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം………..

അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവേര എന്നും ചെ എന്നു മാത്രമായ...
09/10/2017

അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (സ്പാനിഷ് ഉച്ചാരണം: [ˈtʃe ɣeˈβaɾa](൨)) 1928 ജൂൺ 14(൧)- 1967 ഒക്ടോബർ 09). ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.

ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു.[4] ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. .[5] മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു.

1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻ‌മ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു.[6] വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[7] സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.

മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി, ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.

Address

Cherthala
688531

Website

Alerts

Be the first to know and let us send you an email when DYFI Mandapamunit Parappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share