ചെറുപുഴ ഗ്രാമപഞ്ചായത്ത്

ചെറുപുഴ ഗ്രാമപഞ്ചായത്ത് Cherupuzha is a town in Kannur district, Kerala, India. It is the headquarters of the Cherupuzha Panchayat which is a special grade panchayat in Kerala.

കണ്ണുർ ജില്ലയിൽ വടക്ക് കിഴക്ക് ഭാഗത്തായി പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ ബ്ളോക്കിൻ്റെ പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെറുപുഴ ഗ്രാമ പഞ്ചായത്ത്.
ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് കർണ്ണാടക സംസ്ഥാനം, ഉദയഗിരി, ആലക്കോട് ഗ്രാമപഞ്ചായത്തുകൾ, വടക്ക് കർണ്ണാടക സംസ്ഥാനം, ഈസ്റ്റ് എളേരി (കാസർകോഡ്) ഗ്രാമപഞ്ചായത്ത്, തെക്ക് ആലക്കോട്, പടിഞ്ഞാറ് പെരിങ്ങോം-വയക്കര, ആലക്കോട്, ഈസ്റ്റ് എളേരി (കാസർകോഡ

്) ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്.
2000 ഒക്ടോബർ 2-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.
75.64 ചതുരശ്ര കിലോമീറ്റൽ വിസ്തൃതിയുള്ള പഞ്ചായത്തിൽ നിലവിൽ 19 വാർഡുകളാണ് ഉള്ളത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉന്നതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മൂന്ന് വ്യത്യസ്ത ഭൂവിഭാഗങ്ങളായി തരം തിരിച്ചിട്ടുള്ളതിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് മലനാട് എന്ന വിഭാഗത്തിൽ പെടുന്നു. പഞ്ചായത്തിൽ പ്രധാനമായും കുന്നുകളുടെ മുകൾ ഭാഗങ്ങൾ, ചരിഞ്ഞ പ്രദേശങ്ങൾ, താഴ്‌വരകൾ എന്നീ എന്നീ മൂന്നുതരത്തിലുള്ള ഭൂപ്രദേശങ്ങളാണ് കണ്ടുവരുന്നത്

കർണ്ണാടക വനങ്ങളിലെ മലനിരകളിൽ നിന്നുത്ഭവിച്ച് പതഞ്ഞൊഴുകി മൈലുകൾ താണ്ടി വന്നെത്തുന്ന കാര്യങ്കോട് പുഴ, ചട്ടിവയൽ മരുംതംപാടി, കൊട്ടത്തലച്ചി മലകളിലൂടെ ഒഴുകി വന്നെത്തുന്ന ചെറിയ പുഴകൾ, ഇവയുടെ സംഗമഭൂമിയായതിനാൽ ഈ പ്രദേശത്തിന് ചെറുപുഴ എന്ന പേരുവന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഘോരവനപ്രദേശമായിരുന്നു ഇന്നത്തെ ചെറുപുഴ ഗ്രാമപഞ്ചായത്ത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഏതാനും ജന്മിമാരിൽ നിക്ഷിപ്തമായിരുന്നു. ജന്മിമാരും ഗോത്രവർഗ്ഗക്കാരും പുനം കൃഷിക്കായി വന്ന കുടിയാൻമാരുമായിരുന്നു പ്രധാന താമസ്സക്കാർ. ഏതാനും പ്രദേശങ്ങളിൽ ഇസ്ലാം മതവിശ്വാസികളുണ്ടായിരുന്നു. അനേകം നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശ്രീ ശങ്കര നാരായണ ധർമ്മ ശാസ്ത്രാ ക്ഷേത്രവും, പുളിങ്ങോം മഖാമും ചെറുപുഴ ഗ്രാമപഞ്ചായത്തിലാണ്. സ്വാതന്ത്യാനന്തരം പ്രവേശത്തിൻ്റെ സമസ്ത മണ്ഡലങ്ങളിലും വമ്പിച്ച മാറ്റത്തിന് കാരണമായ കുടിയേറ്റം ആരംഭിച്ചു. ഇത് കാർഷികമേഖലയിൽ ഒരു വിപ്ലവത്തിന് വഴിവെച്ചു എങ്കിലും പ്രദേശത്ത് നിലനിന്നിരുന്ന പരിസ്ഥിതിയുടെ സംതുലിതാവസ്തയ്ക് മാറ്റമുണ്ടാക്കിയിട്ടുണ്ട്. സസ്യ ജന്തു ജൈവ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്ക് വലിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ആഗോളതലത്തിലുണ്ടായ കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പ്രാദേശികമായി സംഭവിച്ച പരിസ്ഥിതിശോഷണവും കൂടിയായപ്പോൾ വലിയ പാരിസ്ഥിതിക ആഘാതം നേരിടേണ്ടി വന്ന ഈ പ്രദേശത്ത് പരിസ്ഥിതിക്കും ജൈവ നില നിൽപ്പും വലിയ ഭീഷണി നേരിടുന്നു.

കേരളത്തിലെ 44 നദികളിൽ പ്രധാനപ്പെട്ടതായ കാര്യങ്കോട് പുഴ എന്നും അറിയപ്പെടുന്ന തേജസ്വിനി നദി ഈ പട്ടണത്തിനരികിലൂടെ ഒഴുകുന്നു. കേരള- കർണാടക അതിർത്തി മലനിരകളിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. 64 കിലോമീറ്റർ നീളമുള്ള തേജസ്വിനിയിൽ 20 കിലോമീറ്റർ ദൈർഘ്യമുള്ള റാഫ്റ്റിംഗ് ഉണ്ട്.

കേരള ഹിൽ ഹൈവേ ( സംസ്ഥാനപാത 59 ) ചെറുപുഴയിലൂടെയാണ് കടന്നുപോകുന്നത്.
ദേശീയപാതയിൽ ( എൻ‌എച്ച് 66 ) പെരുമ്പ ജംഗ്ഷനിൽ ചെറുപുഴ-പയ്യന്നൂർ സ്റ്റേറ്റ് ഹൈവേയിലൂടെ എത്തിച്ചേരാം. പ്രദേശത്തെ മറ്റെല്ലാ റോഡുകളും ആളുകൾ തന്നെ നിർമ്മിച്ചതാണ്.

പ്രകൃതി ഒരുക്കിയ മനോഹരമായ പ്രദേശമാണ് ചെറുപുഴ ഗ്രാമ പഞ്ചായത്ത്. വിനോദത്തിനും സാഹസികതക്കും കൂടാതെ, ജീവിത വിജയത്തിനും പറ്റിയ ഒരിടം...
വികസനത്തിലേക്ക് മുന്നേറുന്ന പ്രദേശം ....

Address

Gramapanchayth Office
Cherupuzha
670511

Alerts

Be the first to know and let us send you an email when ചെറുപുഴ ഗ്രാമപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ചെറുപുഴ ഗ്രാമപഞ്ചായത്ത്:

Shortcuts

Share