Friends Varkala Foundation

Friends Varkala Foundation *_വർക്കലയ്ക്ക് ഒരു കൈത്താങ്_*��

ഞങ്ങൾ ഫ്രണ്ട്സ്‌ വർക്കല വലിയൊരു കൂട്ടായ്മ അല്ല .എന്നിരുന്നാലും ഞങ്ങളുടെ ശ്രദ്ദയിൽപ്പെടുന്ന വിഷയങ്ങൾ നന്നായി പരിഹരിക്കാൻ ...
22/08/2021

ഞങ്ങൾ ഫ്രണ്ട്സ്‌ വർക്കല വലിയൊരു കൂട്ടായ്മ അല്ല .എന്നിരുന്നാലും ഞങ്ങളുടെ ശ്രദ്ദയിൽപ്പെടുന്ന വിഷയങ്ങൾ നന്നായി പരിഹരിക്കാൻ ശ്രമിക്കും. അതു തന്നെ ഫ്രണ്ട്സ് വർക്കല കൂട്ടായ്മയുടെ പ്രത്യേകതയും. എല്ലവരും ഓണം സന്തോഷത്തോടെ ഇന്നലെ ആലോഷിക്കുമ്പോഴാണ് ഫെയ്സ് ബുക്കിലൂടെ വളരെ വിഷമകരമായ ഒരു വാർത്ത ശ്രദ്ദയിൽപ്പെട്ടത്.

https://www.facebook.com/100002565699644/posts/4272552762840205/?sfnsn=wa

നന്നായി പഠിക്കുന്ന മൂന്ന് കുട്ടികൾ ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞായിരുന്നു വീഡിയോ fb യിൽ ഇട്ടത്. അവരോടൊപ്പം ചേർന്ന് അവരെ മാറോടണക്കാൻ ഞങ്ങൾ ഫ്രണ്ട്സ് വർക്കലക്കു കഴിഞ്ഞു. ഓണക്കോടിയും, ഭക്ഷ്യധാന്യ കിറ്റുമായി അവരെ കാണാൻ ഞങ്ങളെത്തി.ഞങ്ങൾക്കിത് അഭിമാന നിമിഷം.

FRIENDS VARKALA FOUDATION❤

മലയാളികള്‍ക്ക് ഓണം സ്മരണകളുടെ നാളുകളാണ്, ഒത്തുകൂടലിൻ്റെ ദിനങ്ങളാണ്. പുതിയ പ്രതീക്ഷകളാണ് ഓരോ ഓണനാളുകള്‍ നമുക്ക് മുന്നിലേക...
20/08/2021

മലയാളികള്‍ക്ക് ഓണം സ്മരണകളുടെ നാളുകളാണ്, ഒത്തുകൂടലിൻ്റെ ദിനങ്ങളാണ്. പുതിയ പ്രതീക്ഷകളാണ് ഓരോ ഓണനാളുകള്‍ നമുക്ക് മുന്നിലേക്ക് തുറന്നിടുന്നത്. ഈ ഒത്തുകൂടലിൻ്റെ ദിനത്തിൽ മനസിലെ തിന്മകളെ നീക്കി നന്മകളെ വരവേൽക്കാം. ഓണാശംസകൾ കൈമാറാം

ഓര്‍മ്മകളുടെ ഒരായിരം പൂക്കളുമായി ഒരു പൊന്നോണക്കാലം കൂടി വരവായി
എല്ലാ സുഹൃത്തുക്കൾക്കും Friends Varkala Foundation ന്റെ ഒരായിരം പൊന്നാണാശംസകൾ.

𝗙𝗥𝗜𝗘𝗡𝗗𝗦 𝗩𝗔𝗥𝗞𝗔𝗟𝗔 𝗙𝗢𝗨𝗡𝗗𝗔𝗧𝗜𝗢𝗡❤️

ഫ്രണ്ട്‌സ് വർക്കലയുടെ രണ്ടാം ദിന ഓണകിറ്റ് വിതരണം ഇന്ന് രാവിലെ  11 മണിക്ക് നടന്നു. ആദ്യം തൊടുവേ പന്തുകളം കോളനിയിലെ  നിവാസ...
19/08/2021

ഫ്രണ്ട്‌സ് വർക്കലയുടെ രണ്ടാം ദിന ഓണകിറ്റ് വിതരണം ഇന്ന് രാവിലെ 11 മണിക്ക് നടന്നു. ആദ്യം തൊടുവേ പന്തുകളം കോളനിയിലെ നിവാസികളായ 15 കുടുംബങ്ങൾക്കു നൽകി അതിനു ശേഷം
വർക്കലയിലെ വിവിധ ഏരിയകളിൽ ബുദ്ധിമുട്ടു അനുഭവിക്കുന്ന 25 കുടുംബങ്ങൾക്കു കൂടി ഓണകിറ്റുകൾ നൽകാൻ സാധിച്ചു.
ഇതുപോലുള്ള ഒരു സത്കർമം ചെയ്യാൻ നമ്മളെ സഹായിച്ച നല്ല മനുഷ്യർക്ക് ഫ്രണ്ട്‌സ് വർക്കലയുടെ ആത്മാർത്ഥമായ നന്ദിയും സ്നേഹവും അറിയിക്കുന്നു, നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... എല്ലാവർക്കും ഫ്രണ്ട്‌സ് വർക്കലയുടെ ഓണാശംസകൾ...❤

19/08/2021

ONAM FOOD KITS❤

18/08/2021

𝗠 𝗥 𝗠 𝗞 𝗠 𝗠 𝗛 𝗦 𝗦 𝗘𝗗𝗔𝗩𝗔
𝗣𝗟𝗨𝗦 𝗧𝗪𝗢 𝗦𝗖𝗛𝗢𝗢𝗟 𝗧𝗢𝗣𝗣𝗘𝗥 - 𝗗𝗘𝗩𝗔𝗣𝗥𝗜𝗬𝗔

ഇടവ M R M K M M H സ് സ് സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ സ്കൂൾ ടോപ്പർ ആയ 2 കുട്ടികളിൽ ഒന്ന് ദേവപ്രിയ എസ് എന്ന കുട്ടിയാണ്. ഇന്ന് ഫ്രണ്ട്‌സ് വർക്കല അംഗങ്ങൾ വീട്ടിലെത്തി കുട്ടിക്ക് സ്നേഹ സമ്മാനമായി 1001 രൂപ ക്യാഷ് അവാർഡും മോമെന്റവും നൽകി.

ദേവപ്രിയക്ക് ഫ്രണ്ട്‌സ് വർക്കലയുടെ വിജയാശംസകൾ നേരുന്നു ❤

𝐅𝐑𝐈𝐄𝐍𝐃𝐒 𝐕𝐀𝐑𝐊𝐀𝐋𝐀 𝐅𝐎𝐔𝐍𝐃𝐀𝐓𝐈𝐎𝐍🖤

❤
18/08/2021

വർക്കലയിലെ മാധ്യമപ്രവർത്തകർക്ക്‌ ഫ്രണ്ട്‌സ് വർക്കലയുടെ ഓണസമ്മാനം.

നിരവധി സേവന പ്രവർത്തനങ്ങൾ കൊണ്ട് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വർക്കലയിലെ സാധാരണക്കാരുടെ മനസ്സറിഞ്ഞ ഫ്രണ്ട്സ് വർക്കല ഈ വർഷത്തെ ആദ്യ ദിന ഓണകിറ്റ് വിതരണം ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിച്ചു . ആദ്യ ഘട്ടം വർക്കല പെരുംകുളം നിവാസികളായ 15 നിർദ്ദന കുടുംബങ്ങൾക്കു പലവ്യഞ്ജന, പച്ചക്കറി കിറ്റുകൾ നൽകി അതിനു ശേഷം 11.30 നു വർക്കലയിലെ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാപേർക്കും കിറ്റുകൾ വിതരണം ചെയ്തു. വർക്കല സബ് ഇൻസ്‌പെക്ടർ അജിത് കുമാർ ആദ്യ കിറ്റ് നൽകി ഉത്ഘാടനം നിർവഹിച്ചു , വർക്കലയിലെ എല്ലാ മാധ്യമ പ്രവർത്തകരും ഫ്രണ്ട്‌സ് വർക്കലയുടെ മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു , മാധ്യമ പ്രവർത്തകർക്ക് വേണ്ടി അൻസാർ വർണ്ണന നന്ദി രേഖപ്പെടുത്തി.
www.varkalanews.com

❤
18/08/2021

75 കുടുംബങ്ങൾക്ക് ഓണ സമ്മാനവുമായി ഫ്രണ്ട്‌സ് വർക്കല ഫൌണ്ടേഷൻ

വർക്കല : ഫ്രണ്ട്‌സ് വർക്കലയുടെ ആദ്യ ദിന ഓണകിറ്റ് വിതരണം ഇന്ന് രാവിലെ 10 മണിക്ക് നടന്നു. ആദ്യ ദിനം പെരുംകുളം നിവാസികളായ 15 നിർദ്ദന കുടുംബങ്ങൾക്കു നൽകി അതിനു ശേഷം 11.30 നു വർക്കലയിലെ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം പേരുടെ അവസ്ഥ വളരെ ബുദ്ധിമുട്ടിലാണ് എന്ന് മനസിലാക്കി അവർക്കും ഓരോ കിറ്റ് വീതം നൽകി, വർക്കല സബ് ഇൻസ്‌പെക്ടർ അജിത് കുമാർ ആദ്യ കിറ്റ് നൽകി ഉത്ഘാടനം നിർവഹിച്ചു , വർക്കലയിലെ എല്ലാ മാധ്യമ പ്രവർത്തകരും ഫ്രണ്ട്‌സ് വർക്കലയുടെ മെമ്പർമാരും പങ്കെടുത്തു , മാധ്യമ പ്രവർത്തകർക്ക് വേണ്ടി അൻസാർ വർണ്ണന നന്ദി രേഖപ്പെടുത്തി

ഫ്രണ്ട്‌സ് വർക്കലയുടെ ആദ്യ ദിന ഓണകിറ്റ് വിതരണം ഇന്ന് രാവിലെ  10 മണിക്ക് നടന്നു. ആദ്യം പെരുംകുളം നിവാസികളായ 15 നിർദ്ദന കു...
18/08/2021

ഫ്രണ്ട്‌സ് വർക്കലയുടെ ആദ്യ ദിന ഓണകിറ്റ് വിതരണം ഇന്ന് രാവിലെ 10 മണിക്ക് നടന്നു. ആദ്യം പെരുംകുളം നിവാസികളായ 15 നിർദ്ദന കുടുംബങ്ങൾക്കു നൽകി അതിനു ശേഷം 11.30 നു വർക്കലയിലെ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം പേരുടെ അവസ്ഥ വളരെ ബുദ്ധിമുട്ടിലാണ് എന്ന് മനസിലാക്കി അവർക്കും ഓരോ കിറ്റ് വീതം നൽകി, വർക്കല സബ് ഇൻസ്‌പെക്ടർ അജിത് കുമാർ ആദ്യ കിറ്റ് നൽകി ഉത്ഘാടനം നിർവഹിച്ചു , വർക്കലയിലെ എല്ലാ മാധ്യമ പ്രവർത്തകരും ഫ്രണ്ട്‌സ് വർക്കലയുടെ മെമ്പർമാരും പങ്കെടുത്തു , മാധ്യമ പ്രവർത്തകർക്ക് വേണ്ടി അൻസാർ വർണ്ണന നന്ദി രേഖപ്പെടുത്തി ❤️

17/08/2021

𝗠 𝗥 𝗠 𝗞 𝗠 𝗠 𝗛 𝗦 𝗦 𝗘𝗗𝗔𝗩𝗔
𝗣𝗟𝗨𝗦 𝗧𝗪𝗢 𝗦𝗖𝗛𝗢𝗢𝗟 𝗧𝗢𝗣𝗣𝗘𝗥 - 𝗚𝗘𝗘𝗧𝗛𝗨 𝗝 𝗦

ഇടവ M R M K M M H സ് സ് സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ സ്കൂൾ ടോപ്പർ ആയതു ഗീതു ജെ എസ് എന്ന കുട്ടിയാണ്. ഇന്ന് ഫ്രണ്ട്‌സ് വർക്കല അംഗങ്ങൾ വീട്ടിലെത്തി കുട്ടിക്ക് സ്നേഹ സമ്മാനമായി 1001 രൂപ ക്യാഷ് അവാർഡും മോമെന്റവും നൽകി.

ഗീതുവിന് ഫ്രണ്ട്‌സ് വർക്കലയുടെ വിജയാശംസകൾ നേരുന്നു ❤

𝐅𝐑𝐈𝐄𝐍𝐃𝐒 𝐕𝐀𝐑𝐊𝐀𝐋𝐀 𝐅𝐎𝐔𝐍𝐃𝐀𝐓𝐈𝐎𝐍🖤

ഫ്രണ്ട്‌സ് വർക്കലയുടെ ഓണസമ്മാനംഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ വർഷത്തിൽ 75 കുടുംബങ്ങൾക്ക് സമൃദ്ധമായി ഓണം ആഘോഷിക്കാൻ, സ്നേഹ...
17/08/2021

ഫ്രണ്ട്‌സ് വർക്കലയുടെ ഓണസമ്മാനം

ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ വർഷത്തിൽ 75 കുടുംബങ്ങൾക്ക് സമൃദ്ധമായി ഓണം ആഘോഷിക്കാൻ, സ്നേഹപൂർവ്വം ഫ്രണ്ട്‌സ് വർക്കലയുടെ ഓണസമ്മാനം.

𝗙𝗥𝗜𝗘𝗡𝗗𝗦 𝗩𝗔𝗥𝗞𝗔𝗟𝗔 𝗙𝗢𝗨𝗡𝗗𝗔𝗧𝗜𝗢𝗡 🖤

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുന്ന ഈ ദിനത്തിൽ നമുക്ക് നമ്മുടെ ഭരണഘടനയെ തൊട്ട് പ്രതിജ്ഞ ചെയ്...
14/08/2021

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുന്ന ഈ ദിനത്തിൽ നമുക്ക് നമ്മുടെ ഭരണഘടനയെ തൊട്ട് പ്രതിജ്ഞ ചെയ്യാം. നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കും ഉന്നതിക്കും അഖണ്ഡതക്കും വേണ്ടി നാം പ്രവർത്തിക്കുമെന്ന്. തീവ്രവാദത്തിനും വർഗീയതയ്ക്കുമെതിരെ നിലകൊള്ളുമെന്ന്. മത സാഹോദര്യവും ജനാധിപത്യ മൂല്യങ്ങളും കാത്തു സൂക്ഷിക്കുമെന്ന്.

ഒരുപാട് പേരുടെ ത്യാഗത്തിന്റെയും സഹന ത്തിന്റെയും ആത്മസമർപ്പണത്തിന്റെയും വിലയാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നത് മറന്നുകൂടാ നാം. ആ ധീരദേശാഭി മാനികളെ ഓർത്ത് അഭിമാനം കൊള്ളാത്ത ഒരു ഭാരതീയനും ഉണ്ടാവില്ല.

സമാധാനം, ഐക്യം, മത നിരപേക്ഷത, സഹിഷ്ണുത, സഹാനുഭൂതി, സഹജീവീസ്നേഹം,കരുണ എന്നീ നന്മനിറഞ്ഞ മൂല്യങ്ങളുമായി നമുക്കും നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തി പിടിക്കാം, രാജ്യത്തിന്റെ ഭാഗമാകാം.

🇮🇳സ്വാതന്ത്ര്യ ദിനാശംസകൾ. 🇮🇳
ജയ് ഹിന്ദ് ❤

Address

Varkala Railway Station Road
Chirayinkeezhu
695141

Telephone

+917356484917

Website

Alerts

Be the first to know and let us send you an email when Friends Varkala Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category