AIYF ചിതറ മേഖല കമ്മിറ്റി

AIYF ചിതറ മേഖല കമ്മിറ്റി നിങ്ങള്‍ ബ്രിട്ടീഷുകാരായി മാറിയാല്? All indian youth federation

സിപിഐഎം നേതാവ് സഖാവ് സുകുമാരപിള്ളയുടെ അനുജൻ മോഹൻ പിള്ളയുടെ മകൻ അനന്ദു വാഹന അപകടത്തിൽ മരണപ്പെട്ടു പ്രിയ അനുജന് ആദരാജ്ഞലിക...
05/09/2026

സിപിഐഎം നേതാവ് സഖാവ് സുകുമാരപിള്ളയുടെ അനുജൻ മോഹൻ പിള്ളയുടെ മകൻ അനന്ദു വാഹന അപകടത്തിൽ മരണപ്പെട്ടു
പ്രിയ അനുജന് ആദരാജ്ഞലികൾ അർപ്പിക്കുന്നു

31/08/2026

CPI ❤️

❤️
28/08/2026

❤️

28/08/2026
Happy Onam 🏵️🌼
25/08/2026

Happy Onam 🏵️🌼

”പടനിലത്തുണ്ടിന്നുമദ്ദേഹം നമ്മുടെ ജനറലായ് മോചനക്കൊടിയുമേന്തി പരദശം വർഷങ്ങൾക്കപ്പുറമെന്നെല്ലാം ഖദറിടാനാളുകൾ ചൂളിടുമ്പോൾ പ...
19/08/2026

”പടനിലത്തുണ്ടിന്നുമദ്ദേഹം നമ്മുടെ ജനറലായ് മോചനക്കൊടിയുമേന്തി പരദശം വർഷങ്ങൾക്കപ്പുറമെന്നെല്ലാം ഖദറിടാനാളുകൾ ചൂളിടുമ്പോൾ പരിശുദ്ധ ദേശീയ ബോധത്തിന്നാദ്യത്തെ തിരികത്തിച്ചദ്ദേഹം യാത്രയായി മലബാറിൽ കൊച്ചിയിൽ തിരുവിതാം കൂറിലൊരതല്ലി കോൺഗ്രസ്സിൻ പേരുപൊങ്ങി കടൽവെള്ളം കോരിക്കുറുക്കുവാനമ്പല- നടകളിൽ കേറിക്കിടക്കുവാനും തുരുതുരെ പോലീസുലാത്തികൾ നീളുമ്പോൾ തലമണ്ട കാട്ടിക്കൊടുക്കുവാനും ഒരു വ്യക്തി മുൻനിന്നു ദേശീയ പ്രസ്ഥാനം തളിരിട്ടതങ്ങനെയായിരുന്നു” എഴുത്തുകാരനും കവിയും പത്രപ്രവർത്തകനുമായിരുന്ന, ടിവികെ എന്ന ടി വി കൃഷ്ണൻ ദശാബ്ദങ്ങൾക്കപ്പുറത്ത് രചിച്ച ‘എന്റെ ജനറൽ’ എന്ന കവിതയിലെ വരികളാണിത്. കാലവും ലോകവും ഏറെ മാറിയിട്ടും സഖാവിന്റെ ജീവിതവും പോരാട്ടവും നമുക്കിന്നും സമകാലീനമായി തോന്നുന്നു. പുതിയ കാലഘട്ടത്തിലെ പുതിയ സമരമുഖങ്ങളിൽ കൃഷ്ണപിള്ളയുടെ അനശ്വരസ്മരണ പോർനിലങ്ങളിൽ ഒരു പടനായകനെപ്പോലെ നമുക്ക് വഴികാട്ടുന്നു. സാമൂഹ്യനീതിക്കും തുല്യതക്കും പരിവർത്തനങ്ങൾക്കും വേണ്ടിയുള്ള സമർപ്പിത ജീവിതം നയിച്ച അനേകരെ നമ്മൾ അനുസ്മരിക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായവരും അല്ലാത്തവരുമായവർ. വ്യക്തിജീവിതവും പൊതുജീവിതവും ഒരേപോലെ മാതൃകാപരമാക്കി മാറ്റിയവർ. എന്നാൽ അവരിൽ നിന്നെല്ലാം പി കൃഷ്ണപിള്ളയെ അനന്യനാക്കുന്ന ഒന്നുണ്ട്. അദ്ദേഹത്തിന് വ്യക്തിജീവിതമെന്ന ഒന്ന് ഉണ്ടായിരുന്നില്ല. അഥവാ അത് 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ മലയാളക്കരയുടെ തിളച്ചുമറിയുന്ന പൊതുജീവിതം തന്നെ ആയിരുന്നു. 1906ഒക്ടോബർ 14ന് വൈക്കത്ത് ജനിച്ച് 1948ആഗസ്റ്റ് 19ന് ആലപ്പുഴ മുഹമ്മയിൽ പാമ്പുകടിയേറ്റ് മരിക്കുമ്പോൾ അദ്ദേഹത്തിന് കേവലം 42വയസേ പ്രായമുണ്ടായിരുള്ളു എന്നത് എഴുപത്തെട്ടു വർഷങ്ങൾക്കുശേഷം ഇന്നോർക്കുമ്പോൾ ആർക്കും വിസ്മയകരമായി തോന്നും. ഇന്നത്തെ രീതിക്ക് നോക്കിയാൽ യൗവനം വിട്ടകലാത്ത ആ പ്രായത്തിൽ അദ്ദേഹം തന്റെ രാഷ്ട്രീയദൗത്യം ഏറെക്കുറെ പൂർത്തീകരിച്ചു. ”സഖാക്കളേ മുന്നോട്ട്” എന്നാണദ്ദേഹം അവസാനമായി നല്‍കിയ സന്ദേശം. തന്റെ ഭൗതിക സാന്നിധ്യം ഇല്ലാതെയും തന്റെ സഖാക്കൾ മുന്നോട്ട് നീങ്ങാൻ മാത്രം ശേഷി സമാർജിച്ചു കഴിഞ്ഞു എന്ന് ആ ധിഷണ മനസിലാക്കിയിരിക്കണം.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ ത്യാഗോജ്വലമായ പങ്കാളിത്തം നീതിബോധമുള്ള ചരിത്രത്തിന് മറക്കാൻ കഴിയുന്നതല്ല. എന്നാൽ ഇത് നിഷേധിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ എപ്പോഴുമുണ്ടായിട്ടുണ്ട്. ഇപ്പോഴത് കൂടുതൽ ശക്തമായിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ മഹാരഥ്യകളിൽ കാഴ്ചക്കാരായിപ്പോലും ഒരിക്കലും വന്നു നിന്നിട്ടില്ലാത്ത ഹിന്ദുത്വവാദികളാണ് ഈ വ്യാജ പ്രചാരണത്തിൽ ഏറ്റവും മുന്നിൽ. രാജ്യത്തെല്ലായിടത്തും 1920കൾ മുതൽ കമ്മ്യൂണിസ്റ്റുകൾ ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ചിരുന്നു. 1925ഔപചാരികമായി പാർട്ടി രൂപീകരിച്ച കാൺപൂർ സമ്മേളനത്തിൽ തന്നെ ‘പൂർണസ്വരാജ്’ സിപിഐ ആവശ്യപ്പെട്ടു. അതിനും മുമ്പ് 1921ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റുകാരടക്കമുള്ള ഇടതുപക്ഷം ഈ മുദ്രാവാക്യമുയർത്തിയെങ്കിലും അത് എഐസിസി സ്വീകരിച്ചില്ല. പിന്നീട് 1929 ലെ ലാഹോർ സമ്മേളനത്തിലാണ് കോൺഗ്രസ് പൂർണസ്വാതന്ത്ര്യം ലക്ഷ്യമായി ഔദ്യോഗികമായി അംഗീകരിക്കുന്നത്. ഈ ചരിത്രവസ്തുതകൾ ഒക്കെയുണ്ടായിരുന്നെങ്കിലും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാര തങ്ങളുടേതാണെന്ന് കമ്മ്യൂണിസ്റ്റുകാർ അവകാശപ്പെട്ടിട്ടില്ല. എന്നാൽ കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിര മിക്കവാറും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചേർന്നു. അവരിൽ ഒന്നാമത്തെ പേര് സഖാവ് കൃഷ്ണപിള്ളയുടേതല്ലാതെ മറ്റാരുടേതുമല്ല. ചെറുപ്രായത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട സഖാവിന്റെ ബാല്യകാലം സന്തോഷം നിറഞ്ഞതായിരുന്നില്ല. ഔപചാരിക വിദ്യാഭ്യാസം അഞ്ചാംതരം വരെ മാത്രമായിരുന്നു. 15-ാം വയസിൽ കയർ ഫാക്ടറിയിൽ ജോലിക്ക് ചേർന്നു. പഠിക്കാനുള്ള അദമ്യമായ ആഗ്രഹവും ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള ജിജ്ഞാസയും അദ്ദേഹത്തെ ഹിന്ദി പഠനത്തിലേക്ക് നയിച്ചു. വൈക്കം സത്യഗ്രഹികൾക്ക് നേരെ നടന്ന ക്രൂരമർദനം അദ്ദേഹത്തിലെ കുഞ്ഞുപ്രക്ഷോഭകാരിയെ ഉണർത്തി. 1927ൽ സഖാവ് ഉത്തരേന്ത്യയിലേക്ക് പോയി. ഗാന്ധിജി നിസഹകരണപ്രസ്ഥാനം പിൻവലിച്ചപ്പോൾ നൗ ജവാൻ സഭയും, ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയും പോലുള്ള തീവ്ര സംഘടനകൾ ശക്തിയാർജിച്ചതും ലാഹോർ — മീററ്റ് ഗൂഡാലോചനക്കേസുകളുമെല്ലാം സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിച്ചു. രണ്ടുവർഷം കഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തിയ സഖാവ് ഹിന്ദി അധ്യാപകനായി ജോലിയിൽ ചേർന്നെങ്കിലും അതുപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയും മലബാറിലേക്ക് പോകുകയും ചെയ്തു. 1930ഏപ്രിൽ 13ന് കെ കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് നടന്ന ഉപ്പുസത്യഗ്രഹ ജാഥയിലെ 33പേരിൽ പ്രധാനിയായിരുന്നു കൃഷ്ണപിള്ള. മേയ് 12ന് കോഴിക്കോട് കടപ്പുറത്ത് നിയമം ലംഘിച്ച് ഉപ്പ് കുറുക്കിയതിനെ തുടർന്ന് കണ്ണൂർ ജയിലിൽ അടയ്ക്കപ്പെട്ടു. തടവുകാരോടുള്ള മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ച അദ്ദേഹത്തെ വെല്ലൂർ ജയിലിലേക്ക് മാറ്റി. ഗുരുവായൂർ സത്യഗ്രഹത്തിന്റെ മുൻനിരയിലുണ്ടായിരുന്ന അദ്ദേഹം സാമൂഹ്യനീതിയുടെയും ദേശീയ സ്വാതന്ത്ര്യത്തിന്റെയും ലക്ഷ്യങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിൽ എന്നും അസാധാരണ വൈഭവം പ്രകടിപ്പിച്ചു. 1932ജനുവരി നാലിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തതോടുകൂടി കേരളത്തിൽ സിവിൽ നിയമലംഘന പ്രസ്ഥാനം കൂടുതൽ കരുത്താർജിക്കുകയാണ് ചെയ്തത്. നിയമം ലംഘിച്ച് യോഗം സംഘടിപ്പിച്ച കൃഷ്ണപിള്ള അടക്കമുള്ളവരെ വീണ്ടും ജയിലിലിൽ അടച്ചു. ജയിൽ അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പാഠശാല ആയിരുന്നു. ഉത്തരേന്ത്യക്കാരായ വിപ്ലവകാരികളുമായുള്ള സഹവാസം അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണത്തെ പരിവർത്തിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം കെട്ടിപ്പടുക്കേണ്ടത് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായിരിക്കണം എന്ന നിശ്ചയത്തിലേക്ക് മറ്റു പലരേയും പോലെ അദ്ദേഹവും എത്തിച്ചേർന്നു. സോവിയറ്റ് യൂണിയന്റെ അനുഭവങ്ങൾ അവരെ ആവേശം കൊള്ളിച്ചു. ഇത് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചു.
തൊഴിലാളികളുടെയും കർഷകരുടെയും സ്വതന്ത്ര വർഗ സംഘടനകൾ രൂപീകരിക്കുക, വിദ്യാർത്ഥികൾ, അധ്യാപകർ, കലാകാരന്മാർ എന്നിവരെ സാമ്രാജ്യവിരോധ പ്രസ്ഥാനങ്ങളുടെ ഭാഗമാക്കുക തുടങ്ങിയ ദൗത്യങ്ങൾ കേരളത്തിൽ വിജയകരമായി നിർവഹിച്ച പാർട്ടിയെ നയിച്ചത് കൃഷ്ണപിള്ളയായിരുന്നു. 1939അവസാനം പിണറായിയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകം ഒന്നാകെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറുകയും ചെയ്തു. സിപിഐയുടെ കേരളത്തിലെ പ്രഥമ സെക്രട്ടറിയും അദ്ദേഹമായിരുന്നു. തിരുവിതാംകൂറിൽ രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ തിളച്ചുമറിയുന്ന ജനരോഷത്തെ മാർക്സിസ്റ്റ് രാഷ്ട്രീയ പദ്ധതിയുമായി യുക്തിസഹമായി കൂട്ടിയിണക്കാനും രാഷ്ട്രീയ സംഭവ വികാസങ്ങളെപ്പറ്റി പാർട്ടി ദേശീയ നേതൃത്വവുമായി ശരിയായ ആശയവിനിമയം പുലർത്താനും സഖാവിന് കഴിഞ്ഞു. പുന്നപ്ര വയലാർ പ്രക്ഷോഭത്തിൽ നിർണായകമായ ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിർവഹിച്ചു. രാഷ്ട്രീയമായ ബോധനത്തിന്റെ മാത്രമല്ല ജനകീയ പോരാട്ടത്തിന്റെ കൂടി പരിശീലകനായി മാറി അദ്ദേഹം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ സൃഷ്ടിച്ച മനുഷ്യദുരന്തങ്ങളും യാതനകളും അക്കാലത്തെ എല്ലാ മനുഷ്യരെയും പോലെ കൃഷ്ണപ്പിള്ളയ്ക്കും സ്വാനുഭവമായിരുന്നു. എന്നാൽ ഇതൊന്നും മാറ്റാൻ പറ്റാത്ത തലവരയല്ലെന്നും ചൂഷക വ്യവസ്ഥയുടെ അനിവാര്യ ഫലങ്ങളാണെന്നും മാർക്സിസം അദ്ദേഹത്ത പഠിപ്പിച്ചു. പുതിയ രൂപങ്ങളിൽ സാമ്രാജ്യത്വ ചൂഷണവും യുദ്ധവും മനുഷ്യരാശിക്കുമേൽ ദുരിതങ്ങളുടെ തീമഴ വർഷിക്കുന്ന കാലത്താണ് നാം സഖാവിന്റെ സ്മരണ പുതുക്കുന്നത്. ചാതുർവർണ്യത്തിന്റെ എല്ലാ ഭീകരതകളും നേരിട്ട് കണ്ട കാലമാണ് അദ്ദേഹത്തിന്റെ ജീവിതഘട്ടം. അതിനെതിരെയുള്ള പോരാട്ടങ്ങൾ ആ ജീവിതത്തെ ജ്വലിപ്പിച്ചു. ഗുരുവായൂർ സത്യഗ്രഹം അദ്ദേഹത്തിലെ തികഞ്ഞ പോരാളിയെ ലോകത്തിന് മുമ്പിൽ വെളിവാക്കി. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള നാം വലിയൊരു അളവോളം മുമ്പോട്ടു പോയി. എങ്കിലും ഇന്ന് പ്രതിലോമ ശക്തികൾ മുമ്പെന്നത്തെക്കാളും കരുത്താർജിക്കുകയും നവോത്ഥാന മൂല്യങ്ങളെ പിറകോട്ട് വലിയ്ക്കുകയും ചെയ്യുന്നു. ദേശീയതലത്തിൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെചരിത്രത്തെ അവമതിക്കാനും അതിന്റെ ജനാധിപത്യ മതേതര പൈതൃകത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾ രാഷ്ട്രീയാധികാരം കയ്യടക്കിയിരിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത അവർ വൻകിട കോർപറേറ്റുകൾക്ക് വേണ്ടി സാധാരണ ജനങ്ങളെ പിഴിഞ്ഞൂറ്റുന്നു. ദളിതരും ഗോത്ര ജനവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും എല്ലാം അവരുടെ ഭരണത്തിന് കീഴിൽ കടുത്ത ജീവിത ദുരിതങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു. കൃഷ്ണപിള്ളയുടെ പിൻമുറക്കാരുടെ മുമ്പിലുള്ളത് ക്ലേശകരമായ ഒരു പാത തന്നെയാണ് — ആ സ്മരണയോട് നീതി ചെയ്യണമെങ്കിൽ. സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമല്ല രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും പാഠപുസ്തകമാണ്. സ്വന്തം താല്പര്യങ്ങൾക്കുപരി ജനതയുടെ പൊതുതാല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുകയും ദാരിദ്ര്യവും രോഗവും ശാരീരിക മർദനങ്ങളും നിർഭയമായി സ്വീകരിക്കുകയും ചെയ്തുകൊണ്ട് ഭാവിയുടെ സമകാലികനായിത്തീർന്ന സഖാവിന്റെ സ്മരണകൾ എത്ര കഠിനമായ പ്രതികൂലമായ സാഹചര്യങ്ങളിലും നമുക്ക് വെളിച്ചം പകരും. യുദ്ധമുന്നണിയിലെ ജനറലിനെപ്പോലെ അവ നമ്മോടാജ്ഞാപിക്കുന്നു: സഖാക്കളേ, മുന്നോട്ട്!

👏
18/08/2026

👏

സി. അച്യുതമേനോൻഒരു കാലഘട്ടത്തെ നിർവചിച്ച കമ്മ്യൂണിസ്റ്റ്.      ആധുനിക കേരളത്തിന് അടിത്തറ പാകിയ  കമ്മ്യൂണിസ്റ്റ്‌ നേതാവ് ...
16/08/2026

സി. അച്യുതമേനോൻ
ഒരു കാലഘട്ടത്തെ നിർവചിച്ച കമ്മ്യൂണിസ്റ്റ്.

ആധുനിക കേരളത്തിന് അടിത്തറ പാകിയ കമ്മ്യൂണിസ്റ്റ്‌ നേതാവ് സഖാവ് സി അച്യുത മേനോൻ അതുല്യനായ സംഘാടകനും അസാമാന്യ രാഷ്ട്രീയ ജാഗ്രതയോടെ, മാർക്സിസ്റ്റ് ദർശനത്തിന്റെ സഹായത്തോടെ വർത്തമാനകാല സാമൂഹികചലനങ്ങൾ വിശകലനം ചെയ്യുന്നതിൽ അതിനിപുണനുമായിരുന്നു.
കാലത്തിന്‍റെ പരിവർത്തനങ്ങളെ തിരിച്ചറിയുന്നതിലും അവയ്ക്കനുയോജ്യമായ വിധത്തില്‍ രാഷ്ട്രീയ നയ രൂപീകരണം നടത്തുന്നതിലും നിതാന്ത ജാഗ്രത പ്രകടിപ്പിക്കുക കൂടി ചെയ്തിരുന്നു വികസനപാതയില്‍ കേരളത്തെ നയിച്ച ക്രാന്തദര്‍ശിയായ ഭരണാധികാരി.
സംസ്ഥാന രൂപീകരണത്തിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ "ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ" (Towards a more prosperous and plentiful Kerala) എന്ന തലക്കെട്ടിൽ സഖാവ് സി അച്യുതമേനോൻ എഴുതി തയ്യാറാക്കിയ മാർഗ്ഗരേഖയാണ് സി പി ഐ സംസ്ഥാന കൗൺസിൽ 1957-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായി അംഗീകരിച്ചത്. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻകൈ എടുത്ത് നടപ്പിലാക്കിയ വികസന പരിപാടികൾക്ക് അടിത്തറയായത് ഈ നിർദ്ദേശങ്ങളായിരുന്നു.
ഇതിനെ കേരള വികസനത്തിന്റെ മാർഗ്ഗരേഖയായാണ് പരിഗണിക്കുന്നത്.
1952-ല്‍ ഒളിവ് ജീവിതം നയിക്കവെയാണ് സഖാവ് തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.
പിന്നീട് 1957-ലും 1960-ലും 70-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അച്യുതമേനോന്‍ വിജയിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ ധനമന്ത്രിയായി. 1968-ല്‍ രാജ്യസഭാംഗമായി
1969-ല്‍ കേരളത്തിലെ ഐക്യമുന്നണി ഗവണ്‍മെന്റ് രൂപവത്കരിച്ചപ്പോള്‍ സഖാവ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 1970-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും സി അച്യുതമേനോന്‍ തന്നെയായിരുന്നു മുഖ്യമന്ത്രി.
കേരള ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയും അച്യുതമേനോനായിരുന്നു.
'ഭരണപക്ഷം അടുത്ത തവണ പ്രതിപക്ഷം' എന്ന കീഴ് വഴക്കത്തിന് സംസ്ഥാനത്ത് മാറ്റം വന്നത് മൂന്ന് തവണ മാത്രമാണ്. അതിൽ രണ്ട് തവണയും സർക്കാരിനെ നയിച്ചതും അച്യുതമേനോൻ തന്നെ.
വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പാർപ്പിടം, വനം, പരിസ്ഥിതി സംരക്ഷണം, ജലപരിപാലനം, ശാസ്ത്രസാങ്കേതിക വിദ്യ എന്നിങ്ങനെയുള്ള മേഖലകളിൽ സമഗ്രമായ വികസനത്തിന് തുടക്കം കുറിക്കുന്നത് സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.
ആധുനിക കേരളത്തിന് അടിത്തറയിട്ട ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയതും അച്യുത മേനോന്റെ ഭരണ കാലത്താണ്.
കെൽട്രോൺ, ശ്രീചിത്ര മെഡിക്കൽ സെന്റർ, സെന്റർ ഫോർ ഡെലവപ്മെന്റ് സ്റ്റഡീസ്, കാർഷിക സർവകലാശാല, കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല, ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം, ഹൗസിങ് ബോർഡ്, ഔഷധി, സപ്ലൈകോ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പ്ലാനിങ് ബോർഡ്, കെഎസ്എഫ്ഡിസി തുടങ്ങി കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ഘടനയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച 45 ഓളം സ്ഥാപനങ്ങളാണ് സഖാവ് അച്യുതമേനോന്റെ കാലത്ത് പിറവികൊണ്ടത്.
കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട സഖാവ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ മോസ്‌കോ സന്ദര്‍ശിച്ചിട്ടുണ്ട്.
മികച്ച എഴുത്തുകാരൻ കൂടിയായ സി അച്യുതമേനോന്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
'എന്റെ ബാല്യകാലസ്മരണകള്‍' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1978) സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡും ലഭിക്കുകയുണ്ടായി.
കേരളം രാജ്യത്തിന് സംഭാവന ചെയ്ത ഉത്തമനായ കമ്മ്യൂണിസ്റ്റ് നേതാവ് ആധുനിക കേരളത്തെ രൂപപ്പെടുത്താനുള്ള ഓരോ ചലനങ്ങളിലും തന്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ നേതൃ പാടവം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കാനുള്ള കഠിനമായ പ്രയത്നത്തിൽ സ്വജീവിതം സമ്പൂർണ്ണമായി സമർപ്പിച്ച സഖാവ് ജീവിതാന്ത്യം വരെയും ഉന്നത കമ്മ്യൂണിസ്റ്റ്‌ നിലവാരം പുലർത്താൻ നടത്തിയ സമരം മാതൃക പരമായിരുന്നു.
സാർവ ദേശീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്നകത്തെ സമസ്ത ചലനങ്ങളെയും സസൂക്ഷ്മം വിശകലനം ചെയ്തു കൊണ്ട് കേരളീയ സാഹചര്യങ്ങളെ അന്താരാഷ്ട്ര വിഷയങ്ങളുമായി ഐക്യപ്പെടുത്തിയുള്ള സഖാവിന്റെ വീക്ഷണം തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അമൂല്യമായ സംഭാവനകളാണ് നൽകിയത്.
ഉന്നത ചിന്തയും ലാളിത്യവും കൈമുതലായുള്ള സഖാവ് സി അച്യുത മേനോന്റെ പ്രായോഗിക രാഷ്ട്രീയ ജീവിതം ആധുനിക രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം തന്നെയാണെന്നതിൽ തർക്കമില്ല.
ഫാസിസത്തിന്റെ ഇരുണ്ട നാളുകളിൽ ആഗോള വത്കരണത്തിന്റെ ലോക ക്രമങ്ങൾ ഭരണ കൂടങ്ങളെയും ജന ജീവിതങ്ങളെയും സ്വാധീനിക്കുന്ന വർത്തമാന പശ്ചാത്തലത്തിൽ സഖാവ് സി അച്യുത മേനോന്റെ പാഠങ്ങളും ചിന്തകളും ജീവിതവും സമരങ്ങളും ജനാധിപത്യ പ്രക്ഷോഭ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ നമുക്ക് കരുത്ത് പകരും

AIYF “യൂത്ത് വോയിസ്” കൊല്ലത്ത്  എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സ: എ.അധിൻ ഉദ്ഘാടനം ചെയ്തു.
15/08/2026

AIYF “യൂത്ത് വോയിസ്” കൊല്ലത്ത് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സ: എ.അധിൻ ഉദ്ഘാടനം ചെയ്തു.

Address

Chithara

Alerts

Be the first to know and let us send you an email when AIYF ചിതറ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share