LDF നെന്മാറ

LDF നെന്മാറ ഇടതുപക്ഷ ജനാധിപത്യ മുന്നണി
നെന്മാറ മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക പേജ് 🚩

നെല്ലിയാമ്പതി KSRTC ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഴുവൻ യാത്രക്കാരുടെയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടു...
04/08/2026

നെല്ലിയാമ്പതി KSRTC ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഴുവൻ യാത്രക്കാരുടെയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും, മരണപ്പെട്ടയാളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തര ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ. കെ. പ്രേമൻ MLA, ബഹു. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പാലക്കാട് ജില്ലാ കളക്ടർക്കും കത്ത് നൽകി.

ആദരാജ്ഞലികൾ
29/07/2026

ആദരാജ്ഞലികൾ

സമര സഖാവിനു ഐക്യദാർഢ്യം 🚩🚩
29/07/2026

സമര സഖാവിനു ഐക്യദാർഢ്യം 🚩🚩

27/07/2026
പവർ കട്ടല്ലേ... നിഴൽ രൂപങ്ങളുണ്ടാക്കൂ...
16/07/2026

പവർ കട്ടല്ലേ... നിഴൽ രൂപങ്ങളുണ്ടാക്കൂ...

മന്ത്രി കെ മുരളീധരനെതിരെ എം ബി ബി എസ് വിദ്യാർത്ഥികളുടെ കുടുംബം രംഗത്ത്.
16/07/2026

മന്ത്രി കെ മുരളീധരനെതിരെ എം ബി ബി എസ് വിദ്യാർത്ഥികളുടെ കുടുംബം രംഗത്ത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ചികിത്സാസഹായം അർഹർക്ക് ലഭിച്ചിരുന്ന കാലം അവസാനിച്ചെന്ന് സ്ഥിരീകരിച്ച് മുഖ്...
16/07/2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ചികിത്സാസഹായം അർഹർക്ക് ലഭിച്ചിരുന്ന കാലം അവസാനിച്ചെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഓൺലൈൻ വഴി സഹായവിതരണം വൈകുന്നതിനാൽ നേരിട്ട് നൽകുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിഎംഡിആർഎഫ് സഹായം നിലച്ചെന്ന എംഎൽഎമാരുടെ പരാതിയും യുഡിഎഫ് നേതാക്കൾക്ക് അഴിമതിക്കുള്ള മാർഗമായി ഇതിനെ മാറ്റുന്നുമെന്ന ആക്ഷേപവും ശരിയാണെന്ന് ഇതോടെ തെളിഞ്ഞു.
"ദുരിതാശ്വാസ നിധിയിൽനിന്ന് പണം കൊടുക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. നേരത്തേയുള്ള ഫോറത്തിൽ വില്ലേജ് ഓഫീസർ സൈൻ ചെയ്ത്, ചികിത്സിക്കുന്ന ഡോക്‌ടർ സൈൻ ചെയ്‌ത്, പ്രോപ്പർ ആയിട്ടുള്ള ഡോക്യുമെന്റ്സ് വന്നാൽ ചിലപ്പോൾ ചെയ്യേണ്ടിവരും. മറ്റേത് ഓൺലൈനിലായിരുന്നു. അത്യാവശ്യമുള്ള രോഗികൾക്ക് ഓൺലൈനിൽ അപേക്ഷിച്ചാൽ ഒരുകൊല്ലമൊക്കെ പിടിക്കും പണം കിട്ടാൻ. അപേക്ഷകൾ പരിഗണിക്കുന്നില്ലെന്ന എംഎൽഎമാരുടെ പരാതി തെറ്റാണ്" എന്നാണ് വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞത്.
ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം വാങ്ങിത്തരാമെന്ന കാർഡ്, ചില കോൺഗ്രസ് എംപിമാരുടെ ഓഫീസുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് വെട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. വെള്ളപേപ്പറിൽ അപേക്ഷ സ്വീകരിച്ച് റേഷൻകാർഡിന്റെ കോപ്പിയും ഡോക്‌ടറുടെ വ്യാജ സർട്ടിഫിക്കറ്റും സംഘടിപ്പിച്ച് ശുപാർശ കത്ത് സഹിതം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ച് പണം അനുവദിപ്പിക്കുകയാണ്.

രാജ്യത്ത് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം കുതിച്ചുയരുന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പു...
15/07/2026

രാജ്യത്ത് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം കുതിച്ചുയരുന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം, ചില്ലറ വിലക്കയറ്റത്തോത് ജൂണിൽ 4.38 ശതമാനമായി വർധിച്ചു. 18 മാസത്തിലെ ഉയർന്ന നിരക്കാണിത്. 2024 ഡിസംബറിനുശേഷം ആദ്യമായി വിലക്കയറ്റത്തോത്‌ റിസർവ് ബാങ്കിന്റെ സഹനപരിധിയായ നാലുശതമാനം കടന്നു.

സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് വിലക്കയറ്റത്തോത് നാലുശതമാനത്തിൽ നിൽക്കണമെന്നാണ് റിസർവ് ബാങ്ക് ആഗ്രഹിക്കുന്നത്. മേയിൽ 3.93 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റം കൂടുതൽ. ജൂണിൽ നഗരപ്രദേശത്ത് 3.92 ശതമാനമായിരുന്നപ്പോൾ ഗ്രാമീണമേഖലയിൽ 4.74 ശതമാനമായിരുന്നു. മേയിൽ 4.78 ശതമാനമായിരുന്ന ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം ജൂണിൽ 5.32 ശതമാനമായി. ഗ്രാമീണ മേഖലയിൽ ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 5.45 ശതമാനവും നഗരമേഖലയിൽ 5.09 ശതമാനവുമാണ്‌. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതും ഇന്ധനവില കൂട്ടിയതുമാണ് ഭക്ഷ്യോൽപ്പന്ന വില കുതിക്കാൻ കാരണം.

സംസ്ഥാനത്തും വിലക്കയറ്റം വർധിച്ചു. മേയിലെ 4.30 ശതമാനം ജൂണിൽ 4.34 ശതമാനമായി. യുഡിഎഫ് സർക്കാർ സപ്ലൈകോയെ നിർജീവമാക്കിയതോടെ ഗ്രാമീണ മേഖലയിൽ വിലക്കയറ്റത്തോത് 5.07 ശതമാനവും നഗരത്തിൽ 3.74 ശതമാനവുമായി വർധിച്ചു. അരി, പച്ചക്കറി തുടങ്ങിയവയുടെ വില കുതിക്കുന്നതിനാൽ വരുംമാസങ്ങളിലും തോത് ഉയർന്നേക്കും.തെലങ്കാനയാണ് വിലക്കയറ്റത്തിൽ മുന്നിൽ (6.36 ശതമാനം). 5.39 ശതമാനവുമായി ആന്ധ്രപ്രദേശും 5.24 ശതമാനവുമായി തമിഴ്നാടുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.

ഇന്ധന, ഉൽപ്പാദന ചെലവുകൾമൂലം ഭക്ഷ്യവസ്തുവില കുത്തനെ ഉയർന്നതിനാൽ മൊത്തവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോതും വർധിച്ചെന്ന് മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത്‌ മേയിലെ 9.68 ശതമാനത്തിൽനിന്ന് ജൂണിൽ 9.87 ശതമാനമായാണ് വർധിച്ചത്.

Address

നെന്മാറ, പാലക്കാട്
Chittur
678508

Website

Alerts

Be the first to know and let us send you an email when LDF നെന്മാറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share