07/06/2026
ലഹരിയില്ലാത്ത നാളെ,
നമ്മുടെ ഉത്തരവാദിത്തം! 🔥
ലഹരി ഇന്ന് നമ്മുടെ കുടുംബങ്ങളെയും നാടിനെയും വലിയൊരു ദുരന്തത്തിലേക്കാണ് തള്ളിവിടുന്നത്...
ലഹരിക്കെതിരെ നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ'
സർക്കാർ.. മുഖം നോക്കാതെ ലഹരിയുടെ വേരുകൾ കണ്ടെത്തി അത് പൂർണ്ണമായും തുടച്ചു നീക്കുന്നതിലായിരിക്കണം മുൻഗണന നൽകേണ്ടത്.
ചെറിയ കൊമ്പുകൾ വെട്ടിമാറ്റിയതുകൊണ്ട് മാത്രം കാര്യമില്ല,
ഈ വിപത്തിന്റെ ആണിക്കല്ല് തന്നെ പിഴുതെറിയേണ്ടതുണ്ട്.
അതിനായി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം നമുക്ക് കൈകോർക്കാം.
നമ്മുടെ നാട്ടിൽ ലഹരിയുടെ അംശം പോലും കടന്നുവരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും.
ലഹരിയുടെ വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിച്ചാൽ അത് പോലീസിനെ അറിയിക്കുക.
വിവരങ്ങൾ നൽകുന്നവരുടെ പേരും വിവരങ്ങളും പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് ഉറപ്പുനൽകുന്നു.
നമുക്ക് ഒറ്റക്കെട്ടായി ലഹരിക്കെതിരെ ശബ്ദമുയർത്താം!
📞 റിപ്പോർട്ട് ചെയ്യാൻ:
വാട്സ്ആപ്പ് ചെയ്യാം: 99959 66666
വിളിക്കാം: 94979 79794 94979 27797
നമ്മുടെ നാടിന്റെയും വരുംതലമുറയുടെയും സുരക്ഷയ്ക്കായി ഒന്നുചേരാം...
✍️... Ibnu Vtm