18/12/2022
ആരാധകനല്ല,
ഇഷ്ടം മാത്രം
സൗദിയോട് തോറ്റപ്പോളും,
കപ്പ് നേടിയപ്പോളും
അതേ ഇഷ്ടം.....
മസ്‌ക്കറ്റ് കെ.എം.സി.സി. മഞ്ചേശ്വരം മണ
(1)
ആരാധകനല്ല,
ഇഷ്ടം മാത്രം
സൗദിയോട് തോറ്റപ്പോളും,
കപ്പ് നേടിയപ്പോളും
അതേ ഇഷ്ടം.....
പ്രളയ ദുരിതാശ്വാസം : രണ്ട് കോടി എൺപത് ലക്ഷത്തിന്റെ ദുരിതാശ്വാസ പ്രവർത്തനവുമായി #മസ്കറ്റ് #കെഎംസിസി
*പ്രളയം നാശം വിതച്ച് വിറങ്ങലിച്ച് നിൽകുന്ന കേരളത്തിൽ വിവിധ ജില്ലകളിലായി രണ്ട് കോടി എൺപത് ലക്ഷം രൂപയുടെ ദുരിതാശ്വാസ പദ്ദതി നടപ്പിലാക്കാൻ മസ്കറ്റ് കെ എം സി സി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. മസ്കറ്റ് കെ എം സി സി ക്ക് കീഴിലെ വിവിധ ഏരിയ ജില്ല മണ്ഡലം മുൻസിപ്പൽ കമ്മിറ്റികളെ സഹകരിപ്പിച്ചും ഒപ്പം മസ്കറ്റിലെ വ്യാപാര വ്യവസായ മേഖലയിലുമുള്ളവരുടെ സഹായ സഹകരണത്തോടെയായിരിക്കും പദ്ദതി നടപ്പിലാക്കുക. ദുരിതാശ്വാസ കേമ്പിലേക്ക് അടിയന്തിരമായി ആവശ്യമായ വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ബ്ലാങ്കറ്റ്, ബെഡ്‌ഷീറ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ മസ്കറ്റ് കെ എം സി സി യുടെ വിവിദ ഏരിയ കമ്മിറ്റികൾ വഴി അടുത്ത ദിവസങ്ങളിൽ തന്നെ സ്വരൂപിച്ച് കണ്ടൈനർ വഴി കൊച്ചി തുറമുഖത്ത് എത്തിക്കും. ഇതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. ശേഷം സർക്കാർ സംവിധാനവുമായും സന്നദ്ദ സംഘടനകളുമായി സഹകരിച്ച് മസ്കറ്റ് കെ എം സി സി ഭാരവാഹികളുടെ മേൽ നോട്ടത്തിൽ വിവിധ കേമ്പുകളിൽ വിതരണം ചെയ്യും. പ്രളയം കൂടുതലായി നാശം വിതച്ച വയനാട് ഉൾപ്പെടെയുള്ള പ്രളയ ദുരന്ത മേഘലകളിൽ ഒരു കോടി രൂപയുടെ പുനരധിവാസ പദ്ദതികൾ നടപ്പിലാക്കും. ഇതിനോടകം തന്നെ പ്രളയമുണ്ടായ വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലയിൽ പ്രസിഡന്റ് റയീസ് അഹ്മദ്, വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ എന്നിവരുടെ നേത്രത്വത്തിൽ കേമ്പുകളിൽ സന്ദർശ്ശനം നടത്തുകയും അടിയന്തിര സഹായങ്ങൾ എത്തിച്ചു നൽകുകയും ചെയ്തിട്ടുണ്ട്*.
*മസ്കറ്റ് കെ എം സി സി, ഒമാൻ*
മസ്കത്ത് കെ.എം.സി.സി.മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ രണ്ട് നിർധന കുടുംബത്തിനുള്ള ധന സഹായം ബദ്രിയ നഗറിൽ വെച്ച് വിതരണം ചെയ്യുന്നു....
ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്മരണം നടത്തി
മസ്കത്ത് : മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ചെർക്കളം അബ്ദുല്ലയുടെ അനുസ്മരണം നടത്തി
റൂവി ബദറുസ്സമാ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം മസ്കത്ത് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹീസ് അഹ്മദ് ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷം വഹിച്ചു, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്‌റഫ് അനുസ്‌മരണ പ്രഭാഷണം നടത്തി ,സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം വറ്റല്ലൂർ, ഷംസു സുക്കാണി, മൊയ്‌ദീൻ ഇച്ചിലങ്കോട്, ഇബ്രാഹിം ഹാജി പെരിയപ്പാടി , അബ്ബൂ റോയൽ അബ്ബാസ് ബദ്രിയ നഗർ, സിദ്ദീഖ് കമാൽ, കെ.ടി.മുഹമ്മദ്,അബ്ദുല്ല ശാന്തി, അദ്ദു ഷിറിയ,മൊയ്‌ദീൻ കാണ്ടൽ, ഇബ്രാഹിം ബദ്‌രിയനഗർ.കരീം കുമ്പള. ലത്തീഫ് ബെജ്ജം, അൻഫാൽ ഉപ്പളഗേറ്റ്, റഹീം ബി.എസ്.ടി എന്നിവർ.പ്രസംഗിച്ചു, സലാം ബംബ്രാണ സ്വാഗതവും, കരീം കക്കടം നന്ദിയും പറഞ്ഞു
മസ്കത്ത് ഓഗസ്റ്റ് 03-2018 • മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ചെർക്കളം...
AKM Ashraf
മസ്ക്കത്ത് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി മർഹൂം ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്മരണം, മസ്ക്കത്ത് റുവിയിൽ നിന്നും ലൈവ്...
ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്‌മരത്തിൽ നിന്ന്
മസ്കത്ത് കെ.എം.സി സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ #ചെർക്കളം_അബ്ദുല്ല സാഹിബ് അനുസ്മരണം...
പ്രിയരേ
അസ്സലാമു അലൈക്കും
*മസ്കത്ത് കെ.എം.സി.സി.മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ*
*മർഹൂം.ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്മരണവും, പ്രാർത്ഥന സദസ്സും*
*ആഗസ്റ്റ് 2 വ്യാഴം രാത്രി 11 മണിക്ക് റൂവി ബദറുസ്സമാ ഓഡിറ്റോറിയത്തിൽ*
*മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫ് സംബന്ധിക്കും*
*ഏവരെയും പരിവാടിയിലേക്ക് സ്വാഗതം ചെയ്യുന്നു*
*മസ്കത്ത് കെ.എം.സി.സി ചെർക്കളം അബ്ദുള്ള അനുസ്മരണം*
http://www.kumblavartha.com/2018/07/muscat-kmcc.html
മസ്കത്ത് ജൂലൈ 28, 2018 • മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും,റൂവി ഏരിയ കമ്മിറ്റിയുടെയും സംയുക്ത...
*മസ്കത്ത് കെ.എം.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധന സഹായം കൈമാറി*
http://www.kumblavartha.com/2018/07/kmcc-manjeshwaram.html
സീതാംഗോളി : മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ മണ്ഡലത്തിലെ നിർധന കുടുംബത്തിനുള്ള ധനസഹായം പോന്ന...
Photos from Muscat KMCC Manjeshwaram Mandalam's post
Muscat KMCC Manjeshwaram Mandalam's cover photo
മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം
മസ്കത്ത് കെ.എം.സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൗലീദ് പാരായണവും, നബിദിനാഘോഷവും...
മസ്കത്ത് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേത്രത്വം....
#റഹീസ്_അഹമ്മദ് പ്രസിഡന്റ്
#റഹീം_വറ്റല്ലൂർ സെക്രട്ടറി
#യൂസഫ്_സലിം ട്രഷറർ
പുതിയ കമ്മിറ്റിക്ക് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ...
മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രണ്ടാം വാർഷികാഘോഷം ഡിസംബർ 16 ന്
#മസ്കത്ത് #കെ_എം_സി_സി_മഞ്ചേശ്വരം_മണ്ഡലം_കമ്മിറ്റി
#രണ്ടാം_വാർഷികവും
#മൗലീദ്_പാരായണവും_ആദരിക്കലും
സ്ഥലം: റൂവി ബദാറുസ്സമാ ആശുപത്രി ഹാൾ
തീയ്യതി : 17/12/2017 ശനിയാഴ്ച രാത്രി 7 30
പ്രിയരേ,
അസ്സലാമു അലൈക്കും
മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകൃതമായിട്ട് രണ്ട് വർഷം പിന്നിട്ടിരിക്കുകയാണ്, ഈ വേളയിൽ കമ്മിറ്റിയുടെ രണ്ടാം വാർഷികം ഡിസംബർ 16 ശനിയാഴ്ച രാത്രി 7മണിക്ക് റൂവി ബദാറുസ്സമാ ആശുപത്രി ഹാളിൽ വെച്ച് മൗലീദ് പാരായണം, മണ്ഡലത്തിന്റെയും, സമീപ പ്രദേശങ്ങളുടെയും പരിധിയിൽ പെട്ട ഒമാനിൽ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികളോടെ കൊണ്ടാടാൻ തീരുമാനിച്ചിരിക്കുന്നു
ഈ പരിവാടിക്കും തുടർന്നും താങ്കളുടെ സഹായ സഹകരണവും പിന്തുണയും പ്രദീക്ഷിക്കുന്നതോടൊപ്പം, താങ്കളെ പരിപാടിയിലേക്ക് ആദരപൂർവം ക്ഷണിക്കുന്നു
മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയെ കുറിച്ചൽപ്പം……
ഒമാനിൽ ജോലി ചെയ്യുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പ്രവാസികളുടെ ചിരകാല സ്വപ്നമായിരുന്നു മണ്ഡലം കമ്മിറ്റി രൂപീകരിക്കുക എന്നത് 2015 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിലവിൽ വന്നു
കെ. എം.സി.സി എന്നത് കാരുണ്യത്തിന്റെ പര്യായമായത് കൊണ്ടാവാം കമ്മിറ്റി നിലവിൽ വന്നത് തൊട്ട് ഇന്നേ വരെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അശരണരും, നിരാലംബരുമായ ജനങ്ങളിൽ നിന്നും പല തരം ധനസഹായ അഭ്യർത്ഥനകളുടെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു, അതിൽ ഞങ്ങളുടെ പരിമിതികൾക്കകത്ത് നിന്ന് കൊണ്ട് അപേക്ഷകളുടെ സ്വഭാവം ഉൾക്കൊണ്ട് പരമാവധി സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്
ഇക്കഴിഞ്ഞ മാർച്ചിൽ കുമ്പളയിൽ വെച്ച് മണ്ഡലത്തിലെ 8 പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്ത 20 ഓളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകിയതും, ഒമാനിൽ ജോലി ചെയ്തിരുന്ന മണ്ഡലത്തിലെ ഒരു വ്യക്തിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അവരുടെ ചികിത്സ ചിലവുകളടക്കം വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായ സഹകരണത്തോടെ എംബസി മുഖാന്തരം നാട്ടിലെത്തിക്കാൻ കഴിഞ്ഞതും, കാസറഗോഡ് ഫാസിസ്റ്റുകൾ അരിഞ്ഞു തള്ളിയ യുവ പണ്ഡിതൻ റിയാസ് മൗലവിയുടെ കുടുംബത്തിന് നേരിട്ട് സഹായം എത്തിക്കാൻ കഴിഞ്ഞതും കമ്മിറ്റിയുടെ പ്രവർത്തനത്തിൽ ചിലത് മാത്രം
ഞങ്ങളുടെ വിവിധ ധന സഹായങ്ങളിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി., പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കുമ്പോൽ സയ്യിദ് ജഹ്ഫർ തങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു എന്നത് ഞങ്ങളുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി കരുതുന്നു
അള്ളാഹു നമ്മുടെ എല്ലാ.പ്രവർത്തനവും സ്വാലിയായ അമലായി സ്വീകരിക്കട്ടെ ... ആമീൻ
*മഞ്ചേശ്വരം മസ്കറ്റ് കെ.എം.സി.സി. രണ്ടാം വാർഷികം: സ്വാഗത സംഘം രൂപീകരിച്ചു*
മസ്കറ്റ് (www.kumblavartha.com 31.10.2017): മസ്കറ്റ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിലവിൽ വന്നതിന്റെ രണ്ടാം വാ... http://www.kumblavartha.com/2017/10/manjeswaram-muscat-kmcc-2nd-anniversary-news434.html
മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രണ്ടാം വാർഷികം വിവിധ പരിവാടികളോടെ നവംബർ അവസാനവാരം ആഘോഷിക്കും...
*മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധനസഹായം കൈമാറി*
കുമ്പള (www.kumblavartha.com 24.10.2017): മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ നിർ... http://www.kumblavartha.com/2017/10/muscat-kmcc-manjeshwar-news5305.html
Home article news സലാം ബംബ്രാണയുടെ വിയോഗത്തി...
Read more at: http://www.kumblavartha.com/2017/10/slam-bombrana-commemeration-by-ashraf-balakkad.html?m=0
ഇന്നലെ ജിദ്ദയിൽ വാഹനാപകടത്തിൽ മരണപ്പെട്ട സലാമിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ് സലാമിന്റെ സ്വദേശമായ ബംബ്രാണ,. ജിദ്ദ കെ.എം. സി.സി യുടെ സെക്രട്ടറി, ഒലീവ് ആർട്സ് & സ്പോർട്സ് ക്ലബ് സൗദി ഘടകം പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സന്നദ്ധ സേവന സംഘടനാ രംഗത്തെ നിറ സാന്നിധ്യമായിരുന്നു സല...
*ചികിത്സാ ധന സഹായം മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കൈമാറി*
മസ്കത്ത്(www.kumblavartha.com 06.10.2017): മസ്കത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആഴ്ചകളോളം അത്യാസന്ന നിലയിൽ ചികിത്സയിലാ... http://www.kumblavartha.com/2017/10/muscut-kmcc-news948.html
News from kumbla, arikkady, kasaragod, mogral, puthur, eriyal, uppala, manjeshwar, perwad, bambrana, kodiamma, angadimugar, seethangoli, perla
മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിവിധ ധന സഹായം പ്രാഖ്യാപിച്ചു...
മസ്കത്ത് : മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തി വരുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മൂന്നോളം കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ചു...
റൂവിയിലെ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ അബൂ ബദ്രിയ നഗർ അധ്യക്ഷത വഹിച്ചു, ഷംസു സുക്കാണി ഉദ്ഘാടനം ചെയ്തു, മൊയ്‌ദീൻ ഇച്ചിലങ്കോട്, അബ്ബൂ റോയൽ, മൻസൂർ കണ്ണൂർ, ഇസ്‌ഹാഖ് ഷിറിയ,അബ്ദുല്ല ശാന്തി, ഹനീഫ് ബാളിയൂർ, അബ്ബാസ് ബദ്രിയ നഗർ, സിദ്ദീഖ് കമാൽ, ലത്തീഫ് ബെജ്ജം, അൻഫാൽ ഉപ്പള , ബഷീർ പള്ളം, അഷ്‌റഫ് ബലക്കാട് സ്വാഗതവും, സലാം ബംബ്രാണ നന്ദിയും പറഞ്ഞു
റിയാസ് മൗലവിയുടെ കുടുംബത്തിനുള്ള മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധന സഹായം എരുമാട് ജമാഅത്ത് പള്ളിയിൽ വെച്ച് കുമ്പോൽ ജഹ്ഫർ തങ്ങൾക്ക് കൈമാറുന്നു...
RSS കാപാലികർ അരുംകൊല ചെയ്ത #റിയാസ്_മൗലവി യുടെ കുടുംബത്തിനുള്ള #മസ്കത്ത്_KMCC_മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധന സഹായം നാളെ ജുമുഅക്ക് ശേഷം പരേതന്റെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറും...
Timeline Photos
മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ KMCC നേതാക്കളെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ആദരിച്ചപ്പോൾ.....
മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ വിവിധ ധന സഹായം ഇന്ന് വൈകുന്നേരം.4 മണിക്ക് ഉപ്പള, സി.എച് സൗദത്തിൽ വെച്ച് വിതരണം ചെയ്യും, നാട്ടിലുള്ള കമ്മിറ്റി അംഗങ്ങൾ ഇതൊരു അറിയിപ്പായി കരുതി സംബന്ധിക്കുക
സ്കോളര്ഷിപ്പ് വിതരണം ചെയ്തു http://kasaragodchannel.com/?p=92413
മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്കോളർഷിപ്പ് വാർത്ത Gulf Madhyamam Oman
#മസ്കത്ത്_കെ_എം_സി_സി #മഞ്ചേശ്വരം_മണ്ഡലം_കമ്മിറ്റിക്ക്_അഭിമാന_നിമിഷം
കുമ്പള: മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ സാഹസകരണത്തോട് കൂടി ഏർപ്പെടുത്തിയ #ഗോൾഡൻ_അബ്ദുൽ_ഖാദർ_സ്മാരക_സ്കോളർഷിപ്പ് മണ്ഡലത്തിലെ 8 പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്ത 22വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പഠനമികവ് പുലർത്തിയ വിദ്യാർത്ഥികൾക്കാണ് പ്രഥമ സ്കോളർഷിപ്പ് വിതരണം ചെയ്തത്,
കുമ്പള അഡ്വ.മുഹമ്മദ് ബത്തേരി നഗറിൽ ചേർന്ന പൊതു യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.സി. ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു,
#കണ്ണൂർ_സർവകലാശാല_വൈസ്_ചാൻസിലർ_പ്രൊഫസർഖാദർ_മാങ്ങാട് സ്കോളർഷിപ്പ് വിതരണം ചെയ്തു
മസ്കത്ത് കെ.എം.സി.സി. - എം.എസ്.എഫ് സ്കോളർഷിപ്പ് വിതരണം 24 ന് കുമ്പളയിൽ
കുമ്പള : മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എം.എസ്.എഫ്. മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ ഗോൾഡൻ അബ്ദുൽ ഖാദർ സ്മാരക സ്കോളർഷിപ്പ് വിതരണം 24 വെള്ളി വൈകുന്നേരം 3 മണിക്ക് കുമ്പള ബാഫഖി തങ്ങൾ സൗധം പരിസരത്ത് പ്രതേകം സജ്ജമാക്കിയ മർഹൂം. അഡ്വ: മുഹമ്മദ് ബത്തേരി നഗറിൽ വെച്ച് വിതരണം ചെയ്യും
മണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ തിരഞ്ഞെടുത്ത 20 കുട്ടികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്
പരിവാടിയിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ്. ഖാദർ മങ്ങാട്, മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ, മണ്ഡലം നേതാക്കൾ സംബന്ധിക്കും
Delhi
Be the first to know and let us send you an email when Muscat KMCC Manjeshwaram Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Embassy & Consulate Jobs in India
New Delhi 11001Visa process"VP" in DELHI.AatiuK Import and e
Dda Space16. Station Road