Cpi M Erachilpara B branch

Cpi M Erachilpara B branch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cpi M Erachilpara B branch, Political organisation, Cpi M erachilpara, Devikulam.

30/01/2023
18/08/2022

ആഗസ്റ്റ് 19
സഖാവ്
പി.കൃഷ്ണപിള്ള ദിനം

13/08/2022
10/08/2022

സഖാവ് ജ്യോതിബസു
_______________________
1935-ൽ ബ്രിട്ടനിൽ നിയമവിദ്യാർഥിയായിരിക്കെ ഇന്ത്യൻ വിദ്യാർഥികൾ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വി കൃഷ്ണമേനോന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്ത്യാലീഗിൽ സ. ജ്യോതി ബസു അംഗമായി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയൻ എന്ന സംഘടനയുടെയും കൊൽക്കത്തയിലെ ആന്റി ഫാസിസ്റ്റ് റൈറ്റേഴ്‌സ് അസോസിയേഷന്റെയും സെക്രട്ടറിയായി പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർടി അംഗമെന്ന നിലയിൽ, ഒളിവിലായിരുന്ന പാർടി നേതാക്കളുമായി ബന്ധം പുലർത്തുക എന്നതായിരുന്നു അദ്ദേഹത്തിന് നൽകിയ പ്രാഥമിക ദൗത്യം. 1944 മുതൽ തൊഴിലാളി യൂണിയന്റെ ചുമതലകളും അദ്ദേഹം കൈകാര്യം ചെയ്തു. അതേ വർഷം രൂപീകരിക്കപ്പെട്ട ബംഗാൾ അസം റെയിൽറോഡ് വർക്കേഴ്സ് യൂണിയന്റെ ആദ്യ സെക്രട്ടറിയായതും ജ്യോതി ബസു ആയിരുന്നു. 1946ൽ റെയിൽവേ വർക്കേഴ്സ് മണ്ഡലത്തിൽ നിന്ന് ബംഗാൾ പ്രവിശ്യാ അസംബ്ലിയിലേക്ക് ബസു തിരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർക്ക് തങ്ങളുടെ സമരങ്ങൾ ശക്തിപ്പെടുത്തുന്നതിന് നിയമനിർമ്മാണ വേദികളെ എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. 1946-47ലെ ക്ഷുഭിതമായ രാഷ്ട്രീയ കാലാവസ്ഥയിൽ തെഭാഗ പ്രസ്ഥാനത്തിന്റെ ഭാഗമായും തൊഴിലാളി സമരങ്ങളിലും സ. ജ്യോതി ബസു നിർണായക സാന്നിധ്യമായിരുന്നു. സിപിഐഎമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും കരുത്തുറ്റ നേതാവായിരുന്നു സഖാവ് ജ്യോതി ബസു. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ശക്തിപ്പെടുത്തുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും ചെയ്ത രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും അവകാശങ്ങൾക്കായി പോരടിക്കുന്ന ജനങ്ങളുടെ പക്ഷത്ത് അടിയുറച്ചു നിന്ന വിപ്ലവതേജസ്സിന്റെ പേരായിരുന്നു സഖാവ് ജ്യോതി ബസു.

09/08/2022

സഖാവ് ഇഎംഎസ്
_________________
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കോൺഗ്രസ് പാർടിയിലും നേതൃത്വപരമായ പ്രവർത്തനം നടത്തിയ നേതാവായിരുന്നു സ. ഇഎംഎസ്. 1934, 1938, 1940 വർഷങ്ങളിൽ കെപിസിസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1931ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ സ്വാതന്ത്ര്യസമര പങ്കാളിയായി. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായി പ്രവർത്തിച്ചു. 1932 ജനുവരി 17ന് കോഴിക്കോട് കടപ്പുറത്തേക്ക് ഉപ്പു ശേഖരണ ജാഥ നടത്തുന്നതിന് നേതൃത്വം നൽകി അറസ്റ്റു ചെയ്യപ്പെടുകയും 3 വർഷത്തേക്ക് തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യലബ്ധിവരെയുള്ള കാലം അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര പോരാളിയായിരുന്നു.

ചെറുപ്പത്തിൽ തന്നെ ജാതിവ്യവസ്ഥയ്‌ക്കെതിരായുള്ള സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായ ഇഎംഎസ് 1931-ൽ കോളേജ് പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തതിന് ജയിലിൽ കിടക്കുകയും ചെയ്തു. അന്നുമുതൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിലൊരാളായിരുന്നു. 1934-ൽ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. ഈ കാലഘട്ടത്തിൽ, കേരളാപ്രദേശ് കോൺഗ്രസ് പാർടിയുടെ ജനറൽ സെക്രട്ടറിയായി കോൺഗ്രസിനെ നയിക്കുന്നതിനിടയിലാണ് സഖാവ് ഇഎംഎസ് മാർക്സിസത്തെക്കുറിച്ച് അറിയുന്നത്. 1936ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സംഘം രൂപീകരിച്ച അഞ്ചംഗങ്ങളിൽ ഒരാളായിരുന്നു സ. ഇഎംഎസ്. കേരളത്തിലെ ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന് അടിത്തറ പാകിയ സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ സമരങ്ങളുടെ കൂടിച്ചേരലിനെയാണ് സ. ഇഎംഎസ് പ്രതിനിധീകരിച്ചത്. ഏകീകൃത ഭാഷാ സംസ്ഥാനമായി കേരളം രൂപീകരിക്കുന്നതിലേക്ക് നയിച്ച ഐക്യകേരളത്തിന്റെ പ്രധാന വക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ആദ്യ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ സഖാവ് ഇഎംഎസ് ആയിരുന്നു മുഖ്യമന്ത്രി.

Address

Cpi M Erachilpara
Devikulam
685613

Website

Alerts

Be the first to know and let us send you an email when Cpi M Erachilpara B branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share