CPIM p poyil

CPIM p poyil Cpim poovathipoyil po. Vazhikkadavu malappuram dt

24/12/2022

...

21/12/2022

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (21/12/2022)
---

* 354 പുതിയ തസ്തികകൾ സൃഷ്ടിക്കും

സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അക്കൗണ്ടസ്, ആരോഗ്യ വിഭാഗങ്ങൾ ശക്തിപ്പെടുത്തുന്നതിന് അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. 354 പുതിയ തസ്തികകളാണ് സൃഷ്ടിക്കുക.

* സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ കമ്മറ്റി

സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി.

15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകർ/സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി/ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി എന്നിവർക്ക് ചെയർപേഴ്‌സൺ ആകാം.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, വിരമിച്ച ഐ & പി.ആർ.ഡി ഡയറക്ടർ, വിരമിച്ച ഐ &പിആർ.ഡി അഡീഷണൽ ഡയറക്ടർ, പതിനഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവർത്തകർ എന്നിവർക്ക് അംഗങ്ങളാകാം.

ഒരംഗം വനിതയാകുന്നത് അഭികാമ്യമാണെന്നും നിശ്ചയിച്ചു. കമ്മറ്റി അംഗങ്ങളുടെ പ്രായം 45നും 70നും ഇടയിലായിരിക്കും.

സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങൾ, കോടതികൾ, കമ്മീഷനുകൾ തുടങ്ങിയവർ നൽകുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമ്മറ്റിയുടെ അധികാര പരിധിയിൽപ്പെടും. പരസ്യങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശങ്ങൾ വകുപ്പുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രണ്ട് വർഷമാണ് കമ്മറ്റിയുടെ പരമാവധി കാലവധി.

* ജുഡീഷ്യൽ ഓഫീസർമാർക്ക് ശമ്പള പരിഷ്‌ക്കരണം

ജില്ലാ ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് 1.1.2016 മുതൽ പ്രാബല്യത്തിൽ പുതുക്കിയ ശമ്പളഘടന അനുവദിക്കും. കുടിശ്ശിക വിതരണത്തിനാവശ്യമായ തീരുമാനമെടുക്കാൻ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.

* ഭൂമി കൈമാറ്റം

നിർദ്ദിഷ്ട മലയോര ഹൈവേയിൽ കാസർഗോഡ് ജില്ലയിൽപ്പെടുന്ന 127.42 കിലോമീറ്റർ നീളമുള്ള നന്ദാരപദവ്-ചെറുപുഴ ഭാഗം വരെയുള്ളതും വനഭൂമിയിലൂടെ കടന്നുപോകുന്നതുമായ ഹൈവേയിൽ എടപ്പറമ്പ-കോളിച്ചാൽ വരെയുളള ഭാഗത്ത് നഷ്ടപ്പെടുന്ന 4.332 ഹെക്ടർ വനം ഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിന് ഭൂമി നൽകും. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിൽ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാൽ ഭീമനടി വില്ലേജിലെ റവന്യൂഭൂമി കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിദ്ദേശപ്രകാരം സംസ്ഥാന വകുപ്പിന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.

* നിയമനം

കേരള ലാൻറ് ഡെവലപ്പ്‌മെൻറ് കോർപ്പറേഷൻ ലിമിറ്റഡിലെ ഡയറക്ടർ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായ പി.എസ് രാജീവിന്റെ പുനർനിയമന വ്യവസ്ഥയിലുള്ള കാലാവധി 31.12.22 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകും.
തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ (കേപ്പ്) പുതിയ ഡയറക്ടറായി വി.ഐ താജുദ്ദീൻ അഹമ്മദിന് വ്യവസ്ഥകൾക്ക് വിധേയമായി പുനർനിയമനം നൽകാൻ തീരുമാനിച്ചു.

18/12/2022

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
________________________

വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക്‌ ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ മാത്രമാണ്‌. ഇതിലാവട്ടെ എല്ലാ നിര്‍മ്മിതികളും ഉള്‍പ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീല്‍ഡ്‌ സര്‍വ്വെയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച പരാതി അറിയിക്കാനുള്ള സമയം നീട്ടി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ സര്‍ക്കാരിനെതിരായി തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയണം. തെറ്റായ പ്രചരണങ്ങളില്‍ ജനങ്ങള്‍ കുടങ്ങിപ്പോകരുത്‌.

കേരളത്തിന്റെ പരിസ്ഥിതിയും, ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ്‌ ഉണ്ടാകേണ്ടത്‌. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത്‌ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്‌. അതുകൊണ്ട്‌ തന്നെ ഇതുമായി ബന്ധപ്പെട്ട്‌ ഏതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന്‌ ഉറപ്പുവരുത്തിക്കൊണ്ട്‌ ബഫര്‍സോണ്‍ രൂപപ്പെടുത്തുന്ന നടപടിയാണ്‌ ഉണ്ടാകേണ്ടത്‌.

Address

P Poyil
Edakkara

Telephone

+919946737978

Website

Alerts

Be the first to know and let us send you an email when CPIM p poyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM p poyil:

Share