18/02/2026
“Don’t call this Kerala’s story it’s a scripted political version.”
ഇത് കേരളത്തിന്റെ കഥയല്ല കേരളത്തിന്റെ യാഥാർത്ഥ്യത്തെ രാഷ്ട്രീയ ചായം പൂശി അവതരിപ്പിക്കുന്ന ഒരു കെട്ടിച്ചമച്ച വിവരണം മാത്രമാണ്
ഒരു സിനിമയിലെ ഒരു രംഗം കൊണ്ടോ പ്രചാരണങ്ങളാലോ കേരളത്തിന്റെ യഥാർത്ഥ കഥ മാറ്റാനാവില്ല.
കേരളം മതേതരത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നാടാണ്. ഇവിടെ വൈവിധ്യം ഭീഷണി അല്ല അത് നമ്മുടെ അഭിമാനമാണ്.
ഏതു വസ്ത്രം ധരിക്കണമെന്നോ, ഏതു ഭക്ഷണം കഴിക്കണമെന്നോ എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണ്
ആ വ്യക്തിഗത സ്വാതന്ത്ര്യങ്ങളെ ഒരു സമൂഹത്തെയോ സംസ്ഥാനത്തെയോ അപമാനിക്കാൻ ഉപയോഗിക്കുന്ന പ്രചാരണം അംഗീകരിക്കാനാവില്ല
Janaki v State of Kerala, Jananayagan പോലുള്ള സിനിമകൾ വിവാദങ്ങളും തടസ്സങ്ങളും നേരിട്ടപ്പോൾ, ചില സിനിമകൾക്ക് അതുപോലൊരു കർശന പരിശോധന പോലും ഇല്ലാതെ മുന്നേറാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ചോദികേണ്ടിയിരിക്കുന്നു
കലക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിൽ ഉയർന്ന സ്ഥാനം ഉണ്ടെങ്കിലും, അതിന്റെ മറവിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയോ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നോട്ടു വയ്ക്കുകയോ ഭിന്നത വളർത്തുകയോ ചെയ്യുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
കേരളത്തിന്റെ യഥാർത്ഥ കഥ സഹിഷ്ണുതയും ഐക്യവും മാനവികതയും. അത് മാറ്റാനാവില്ല.
ConstitutionalRights