SDPI Thavanur Mandalam

SDPI Thavanur Mandalam ഭയത്തിൽ നിന്ന് മോചനം....
വിശപ്പിൽ നിന്?

29/06/2026

ആര്‍ രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞ കേന്ദ്ര നടപടി ക്രൂരവും ജനാധിപത്യ വിരുദ്ധവും: കെ കെ അബ്ദുല്‍ ജബ്ബാര്‍

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും 'ദി ടെലഗ്രാഫ്' മുന്‍ എഡിറ്ററുമായ ആര്‍ രാജഗോപാലിന്റെ വോട്ടവകാശം നിഷേധിച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍.

എസ്.ഐ.ആര്‍ പ്രക്രിയയുടെ മറവില്‍ 2002-ലെ വോട്ടര്‍പട്ടികയില്‍ പേര് കണ്ടെത്താനായില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മൗലികാവകാശങ്ങള്‍ കേന്ദ്രം ധ്വംസിച്ചിരിക്കുന്നത്. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും കൊല്‍ക്കത്ത പോലിസ് നല്‍കിയ പ്രതികൂല റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് തടഞ്ഞതുമൂലം യു.എസില്‍ വെച്ചുനടന്ന സ്വന്തം മകളുടെ വിവാഹച്ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നത് മനുഷ്യത്വരഹിതമാണ്.

കേരളത്തിലെ ഗാന്ധി സ്മാരക നിധിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും റിട്ടയേര്‍ഡ് പ്രൊഫസറുമായിരുന്ന ഒരു ഗാന്ധിയന്റെ മകനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നത്. രാജ്യത്ത് അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകന് പോലും തന്റെ പൗരത്വം തെളിയിക്കാന്‍ കോടതി കയറേണ്ടി വരുന്നു എന്നത് നിലവിലെ വ്യവസ്ഥിതിയുടെ ഭീകരതയെയാണ് കാണിക്കുന്നത്. ഇത് കേവലം ഒരു വ്യക്തിയുടെ പ്രശ്നമല്ല, മറിച്ച് രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണക്കാരായ പൗരന്മാര്‍ വരും ദിവസങ്ങളില്‍ നേരിടാന്‍ പോകുന്ന വലിയൊരു പൗരത്വ പ്രതിസന്ധിയുടെ വ്യക്തമായ സൂചനയാണ്.

ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യവും വോട്ടവകാശവും നിഷേധിച്ച് ജനങ്ങളെ ഭയപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര അധികാരികള്‍ അടിയന്തരമായി പിന്മാറണം. ആര്‍ രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനാധിപത്യ വിശ്വാസികളും മാധ്യമസമൂഹവും ഒന്നടങ്കം ഈ വേട്ടയാടലിനെതിരെ ശക്തമായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

28/06/2026

ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി സംഘപരിവാർ അനുകൂലിയായ

ബി അശോകിനെ നിയമിച്ചത് സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കാനോ?

കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെ ഹിന്ദുത്വവൽക്കരിക്കുന്ന പി എം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുക.

എസ്.ഡിപി.ഐ പതിനെട്ടാം സ്ഥാപക ദിനത്തിൽ തവനൂർ നിയോജക മണ്ഡലത്തിൽ വിവിധ ഇടങ്ങളിലെ പതാക ഉയർത്തലും മധുര വിതരണവും..
21/06/2026

എസ്.ഡിപി.ഐ പതിനെട്ടാം സ്ഥാപക ദിനത്തിൽ തവനൂർ നിയോജക മണ്ഡലത്തിൽ വിവിധ ഇടങ്ങളിലെ പതാക ഉയർത്തലും മധുര വിതരണവും..

21/06/2026

ജൂൺ 21

SDPI പതിനെട്ടാം സ്ഥാപക ദിനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ CPA ലത്തീഫ് പാർട്ടി സന്ദേശം നൽകുന്നു

ഫേസ്ബുക്ക് ലൈവ്
2026 ജൂൺ 21, 11.00 AM

15/06/2026

മലപ്പുറം ജില്ല വിഭജനം വൈകുന്നത് എന്ത് കൊണ്ട്? പ്രക്ഷോഭം ശക്തമാക്കും - എസ്ഡിപിഐ

മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ചു തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലാ രൂപീകരണ ദിവസമായ (നാളെ) ജൂൺ 16 മുതൽ ആറ് മാസം നീണ്ടു നിൽക്കുന്ന കാംപയിനാണ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുക. നാളെ വൈകിട്ട് 4.30ന് മലപ്പുറത്ത് നടക്കുന്ന തുടർ സമര പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. വിസ്തീർണ്ണത്തിൽ മൂന്നാം സ്ഥാനവുമാണ്. മലപ്പുറത്തിന്റെ നാലിൽ ഒന്ന് ജനസംഖ്യയുള്ള ജില്ലകൾക്ക് നൽകുന്ന അതെ വിഹിതങ്ങൾ തന്നെയാണ് മലപ്പുറത്തിനും ലഭിക്കുന്നത്. അതിനാൽ തന്നെ വികസനത്തിൽ ഏറെ പിന്നിലാണ്. വലിയ വിസ്തീർണ്ണമുള്ളത് അഡ്മിനിസ്ട്രേഷനെ ബാധിക്കുന്നുണ്ടെന്ന് മുൻ ജില്ലാ കളക്ടർ ഉൾപ്പെടെ നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ ജില്ല വിഭജിക്കണമെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ സാധ്യതയില്ല.

ആരോഗ്യ, വിദ്യാഭ്യാസ വ്യാവസായിക മേഖല ഉൾപ്പെടെ സർവ്വമേഖലയിലും ജില്ല നേരിടുന്നത് വലിയ വിവേചനമാണ്. മഞ്ചേരി മെഡിക്കൽ കോളേജ്, ഹയർ സെക്കണ്ടറി സീറ്റ് കുറവ് എന്നിവയിലുൾപ്പെടെ മലപ്പുറത്തോട് വിവേചനപരമായ സമീപനമാണ് മാറിമാറി വന്ന സർക്കാരുകൾ ചെയ്തിട്ടുള്ളത്. ഇപ്പോൾ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സർക്കാർ പദ്ധതി പ്രകാരം 98 ബസ്സുകളിൽ മാത്രമാണ് അതിന്റെ ഗുണം ലഭിക്കുക. മലപ്പുറത്തിന്റെ മുന്നിൽ ഒന്നും നാലിൽ ഒന്നും ജനസംഖ്യയുള്ള കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിൽ 150 ലധികം ബസ്സുകളുണ്ട്. തിരുവനന്തപുരത്ത് 687 ഉം കൊല്ലത്ത് 415 ഉം ബസ്സുകളുണ്ട്.

ജില്ലാ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് 2010 മുതൽ എസ്ഡിപിഐ വ്യാപകമായി സമരരംഗത്തുണ്ട്. ഹർത്താൽ ഉൾപ്പെടെ വിവിധ സമര പരിപാടികൾ ഇതിനോടകം പാർട്ടി നടത്തിയിട്ടുണ്ട്. ഇത് ജില്ലാ വിഭജനമെന്ന ആവശ്യത്തിന് പൊതുസ്വീകാര്യത വർദ്ധിപ്പിക്കുന്നതിൽ സഹായകമായെന്ന് എസ്ഡിപിഐ മനസ്സിലാക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി എപി അനിൽ കുമാറിന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നിവേദനം നൽകിയിരുന്നു

ജില്ലയിലെ വികസന മുരടിപ്പിന്റെ ഏകപരിഹാരം ജില്ലാ വിഭജനമാണെന്ന് ബോദ്ധ്യമായിട്ടും വ്യാപകമായ സമരങ്ങൾ നടന്നിട്ടും ഇതിനെ മുഖവിലക്കെടുക്കാൻ സർക്കാരുകൾ തയ്യാറായിട്ടുമില്ല. ജില്ലാ വിഭജനം പഠിക്കാൻ സമിതിയെ നിയോഗിക്കണം എന്നാണ് കഴിഞ്ഞ ദിവസം യുഡിഎഫ് യോഗം ആവശ്യപ്പട്ടത്. മലപ്പുറത്തിന്റെ പച്ചയായ യാഥാർത്ഥ്യം ഇനിയും യുഡിഎഫിന് പഠിക്കേണ്ടതുണ്ടോ? ജില്ലാ വിഭജനം വൈകിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. ഇത് അംഗീകരിക്കില്ല. യുഡിഎഫിന് സമ്പൂർണ്ണ എഡ്ജ് നൽകിയ ജില്ലയാണ് മലപ്പുറം. അതുകൊണ്ട് തന്നെ യുഡിഎഫിന് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ജില്ലാ വിഭജന നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തയ്യാറാവണം.

ഗൃഹ സമ്പർക്കം, സെമിനാർ, രൂപരേഖാ സമർപ്പണം, സംസ്ഥാന ജില്ലാ അധികാരസ്ഥാപനങ്ങൾക്ക് മുമ്പിൽ ഉപവാസം, പ്രക്ഷോപതെരുവ്, പ്രതിഷേധ മാർച്ചുകൾ, സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടത്തും.

വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. സാദിഖ് നടുത്തൊടി, എ ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി മുർഷിദ് ഷമീം, സെക്രട്ടറിയേറ്റംഗം ഇർഷാദ് മൊറയൂർ എന്നിവർ പങ്കെടുത്തു.

15/06/2026

യു ഡി എഫ് സർക്കാർ
ആർ എസ് എസ് അജണ്ടകളുടെ
നടത്തിപ്പുകാരാകരുത്

സെക്രട്ടറിയേറ്റ് മാർച്ച്
ഉദ്‌ഘാടനം:
പി അബ്ദുൽ ഹമീദ്, സംസ്ഥാന വൈസ് പ്രസിഡന്റ്

2026 ജൂൺ 15 തിങ്കൾ 11 AM

13/06/2026

Address

Thavanoor
Edapally
679576

Website

Alerts

Be the first to know and let us send you an email when SDPI Thavanur Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share