Che Guevara fans

Che Guevara fans Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Che Guevara fans, Political organisation, malappuram, Edappal.

ഒരു നാള്‍ എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ് നീ തിരിച്ചറിയും ,അന്ന് എന്‍റെ രക്തം കൊണ്ട് മേഘങ്ങള്‍

ചുവക്കും.എന്‍റെ നിശ്വാസത്തിന്റെ കാറ്റില്‍ ചുവന്ന മഴയായി അത് പെയ്തു വീഴും .അന്ന് ഭൂമിയിലെ

എല്ലാ പൂക്കളും പൂക്കും...അപ്പോള്‍ ഒരു പക്ഷെ ഞാന്‍ മരിച്ചിരിക്കാം'-ചെഗുവേര

10/04/2021

പാശ്ചാത്യരാജ്യങ്ങള്‍ക്ക് പോലും കഴിയാത്ത പ്രതിരോധമാണ് കേരളം നടത്തിയത്; കൊവിഡില്‍ കേരളത്തെ അഭിനന്ദിച്ചും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചും,ഐ.എം.എ.

09/04/2021

ആക്രിക്കടയിൽ കൊണ്ട് കൊടുത്ത ആൾക്കാരോടാ അന്വേഷിക്കാൻ പറയുന്നത് എന്താല്ലേ 🤣🤣🤣🤣

03/04/2021

പ്രതീക്ഷയുടെ പ്രത്യാശയുടെ പച്ചതുരുത്ത് ഇവിടെ നിലനിൽക്കാൻ തുടർഭരണം വന്നേ മതിയാവൂ:സംവിധായകൻ രഞ്ജിത്ത്

15/01/2020
Azad Is Back....💙ചന്ദ്രശേഖർ ആസാദിന് ഡൽഹി തീസ് ഹസാരി കോർട്ട് ജാമ്യം അനുവദിച്ചു...ആസാദിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ട് ...
15/01/2020

Azad Is Back....💙

ചന്ദ്രശേഖർ ആസാദിന് ഡൽഹി തീസ് ഹസാരി കോർട്ട് ജാമ്യം അനുവദിച്ചു...

ആസാദിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ട് ഇന്നലെ ജഡ്ജ് കാമിനി ലോയ് പ്രോസിക്യൂഷനോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു...!

പാർലമെന്റിനു പുറത്തും ഒരുപാട് പേര് മുൻപും സമരം ചെയ്ത് ഈ രാജ്യത്തിന്റെ വലിയ നേതാക്കളും മന്ത്രിമാരും ആയിട്ടുണ്ട്, ആസാദ് വളർന്നു വരുന്നൊരു രാഷ്ട്രീയ നേതാവാണ്, സമരം ചെയ്യാനുള്ളത് അയാളുടെ അവകാശമാണ്...

എന്തുകൊണ്ട് ആസാദ് എന്ന് ചോദിച്ചാൽ
ഉത്തരം വളരെ സിമ്പിളാണ്, അടിസ്ഥാന കാരണം അയാളുടെ രാഷ്ട്രീയമാണ്.

തെരുവിൽ ശബ്ദം ഉയർത്തിയ മുഖ്യധാര രാഷ്ട്രീയ പാർട്ടി പ്രവർത്തകരും, നേതാക്കളെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു എന്നാൽ ചന്ദ്രശേഖർ ആസാദിനെ മാത്രം പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജയ്ലിലേക്ക് അയക്കുകയാണ് ഉണ്ടായത് ഡിസംബർ 21 ന് ആണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുന്നത്, 24 ദിവസത്തോളം ആസാദിനെ ജയിലിൽ ഇടാനും, പലയാവർത്തി ചികിത്സ നിഷേധിച്ച്, മൗലിക അവകാശം റദ്ദു ചെയ്യാനും, രാഷ്ട്രീയ തടവുകാരൻ എന്നതിനപ്പുറം കൊടും കുറ്റവാളിയോട് എന്ന പോലെ അയാളോട് പെരുമാറുകയും ചെയ്യുന്നു.

ഒടുവിൽ അയാൾക്ക് എതിരെ ആരോപിച്ച കുറ്റങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിയാതെ വരുന്നു. അതെ പകപോക്കൽ മാത്രമാണ് ലക്ഷ്യം.

ആസാദ് കൈയ്യിൽ പിടിച്ചിരുന്ന ഭരണഘടനയും, അയാൾ പിൻതുടരുന്ന രാഷ്ട്രീയവും വഴി വരും നാളിൽ സംഘ് മാത്രമല്ല ഹിന്ദുത്വ വ്യവസ്ഥിതി തന്നെ അടുമുടി ചോദ്യം ചെയ്യപ്പെടും, വരും നാളുകളിൽ ബഹുജൻ രാഷ്ട്രീയത്തിന് പുതുമാനം തീർക്കാൻ അയാൾക്ക് ഉറപ്പായും കഴിയും. അത് മോദി - അമിത് ഷാ ക്യാമ്പിൻ്റെ ഉറക്കം കെടുത്താൻ പോകുന്നതാണ്, അത് തന്നെയാണ് കാരണം.

അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ആവർത്തിക്കുന്നു,

ഈ പോരാട്ടം പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ളതാണ് മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ളത്, ഈ പോരാട്ടം ബഹുജൻ വിഭാഗത്തിൻ്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണ്....

More Power to you Azad...💙

11/01/2020

"ഭയപ്പെടേണ്ട നാട് കൂടെയുണ്ട്". പത്തുകിലോമീറ്റർ കാൽനടയായുള്ള ലോംഗ് മാർച്ച് വട്ടംകുളത്ത് നിന്ന് ഇന്നു ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആരംഭിക്കുന്നു. എടപ്പാൾ ചുങ്കം, പെരുമ്പറമ്പ്, മാങ്ങാട്ടൂർ, പാറപ്പുറം, മറവഞ്ചേരി എന്നിവിടങ്ങളിലൂടെ കടന്ന് പൗരത്വ ഭേദഗതി നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള റാലി അയിങ്കലത്ത് സമാപിക്കും. സമാപന സമ്മേളനം ഏറ്റവും വേഗതയിൽ രേഖാചിത്രങ്ങൾ വരച്ച് വേൾഡ് റിക്കാർഡിട്ട അഡ്വ: ജിതേഷ്ജി ചിത്രങ്ങൾ വരഞ്ഞ് പ്രസംഗിച്ച് ഉൽഘാടനം ചെയ്യും. എല്ലാ അഭിപ്രായവിത്യാസങ്ങളും മറന്ന് ഏവരും ഇന്നത്തെ ലോംഗ് മാർച്ചിൽ അണിചേരുക. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ശ്രീ. മനോജ് എമ്പ്രാന്തിരിയും എടപ്പാളിന്റെ ഗാനഗന്ധർവൻ എടപ്പാൾ വിശ്വനും മണൽകൊണ്ട് ചിത്രംവരച്ച് നമ്മെ വിസ്മയിപ്പിച്ച ഉദയൻ എടപ്പാളും ഉൾപ്പടെ നിരവധിപേർ ലോംഗ് മാർച്ചിൽ അണിചേരാമെന്ന് സമ്മതിച്ച കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ. വരൂ നമുക്കൊന്നിച്ച് പ്രതിരോധപർവ്വം തീർക്കാം.

21/12/2019

ശശിധരൻ നായരെ എല്ലാ സംഘികളോടും പറയുന്നത് നിന്നോടും പറയുന്നു.. നിന്റെയൊക്കെ കുടുംബത്തിലെ സ്വഭാവവും പരിചയവും വച്ചു എല്ലാവരെയും അളക്കരുത്..

20/12/2019

23ന്, കൊച്ചിയിൽ.

10/12/2019

#നിലപാട്
ഇന്ത്യയുടെ മതനിരപേക്ഷ - ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്‍.

ഇന്ത്യക്കാരായ എല്ലാവര്‍ക്കും മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്കാരത്തിന്‍റെയോ ലിംഗത്തിന്‍റെയോ തൊഴിലിന്‍റെയോ ഒന്നും ഭേദവിചാരങ്ങളില്ലാതെ ഇന്ത്യന്‍ പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ആ ഉറപ്പാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇല്ലാതാവുക. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്. ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനാണ് ശ്രമം. ഇന്ത്യന്‍ സമൂഹത്തിന്‍റെ മതനിരപേക്ഷമായ ഐക്യത്തെ ചോര്‍ത്തിക്കളയുന്നതാണ് അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയ ബില്‍.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറുന്നവരില്‍ മുസ്ലിങ്ങളെ ഒഴിച്ചുനിര്‍ത്തുകയാണ്. മനുഷ്യരെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് ചിലര്‍ക്കുമാത്രം അവകാശങ്ങള്‍ നിഷേധിക്കുന്നത് സാമാന്യനീതിയുടെ തന്നെ നിഷേധമാണ്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നെത്തുന്ന ആറ് മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ഈ രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കപ്പെടണം. ബില്ലില്‍ പറയുന്ന മൂന്നു രാജ്യങ്ങളില്‍ നിന്നല്ലാതെ ശ്രീലങ്കയില്‍ നിന്നുള്‍പ്പെടെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട് എന്നത് സംഘപരിവാറിന് അറിയാത്തതല്ല.
സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് ഈ ഭേദഗതിബില്ലിന് അടിസ്ഥാനം. ഭരണഘടനയിലെ പൗരത്വം സംബന്ധിച്ച അനുഛേദങ്ങളും മൗലിക അവകാശങ്ങളുമെല്ലാം ലംഘിക്കപ്പെടുകയാണിവിടെ.

ഇന്ത്യ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. അങ്ങനെയല്ല എന്നു വരുത്തിത്തീര്‍ക്കുന്നത് ഈ നാടിനെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ. നാം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയേ ചെയ്യൂ. അതൊരിക്കലും അനുവദിച്ചുകൂട.

https://m.facebook.com/story.php?story_fbid=2679168255508321&id=539381006153734

Address

Malappuram
Edappal

Telephone

+919447771221

Website

Alerts

Be the first to know and let us send you an email when Che Guevara fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Che Guevara fans:

Share