Edoor

Edoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Edoor, Landmark & historical place, Edoor.

ഇത് അനീഷ് സി.ആർ.പ്ലസ്ടുവിനു ശേഷം തനിക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ, വ്യത്യസ്തമായ ഒരു പാതയിലൂടെ ധൈര്യസമേതം ഇറങ്ങിത്തിരിച...
05/07/2016

ഇത് അനീഷ് സി.ആർ.
പ്ലസ്ടുവിനു ശേഷം തനിക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ, വ്യത്യസ്തമായ ഒരു പാതയിലൂടെ ധൈര്യസമേതം ഇറങ്ങിത്തിരിച്ച എടൂരിലെ മിടുക്കന്മാരിലൊരാൾ. പ്രകൃതിയെയും വന്യജീവികളെയും ഇഷ്ടപ്പെടുന്ന അനീഷ് കേരള കാർഷിക സർവകലാശാല, ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഫോറസ്ട്രിയും വന്യജീവി സംരക്ഷണവും പഠിച്ചതിനു ശേഷം ഇപ്പോൾ പാലക്കാട്ടെ സൈലന്റ് വാലി നാഷണൽ പാർക്കിൽ കൺസർവേഷൻ ബയോളജിസ്റ്റ് ആയി ജോലി നോക്കുന്നു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസെർവേഷൻ ഓഫ് നേച്ചർ(IUCN)ഉം അതിന്റെ പോഷക സംഘടനകളും സിംഗപ്പൂരിൽ വച്ചു നടത്തുന്ന നീർനായവർഗ്ഗങ്ങളെക്കുറിച്ചുള്ള പതിമൂന്നാം അന്താരാഷ്ട്ര കോൺഗ്രസ്സിൽ പ്രബന്ധം അവതരിപ്പിക്കാൻ അനീഷ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
വയനാട്ടിലെ കബനി നദീതീരപ്രദേശങ്ങളിൽ കാണപ്പെടുന്ന രണ്ടു തരം നീർനായ വർഗ്ഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ഈ പ്രബന്ധത്തിനാധാരം. ഭൂവിനിയോഗം കൊണ്ട് നദീജന്യ ആവാസവ്യവസ്ഥകളിൽ ഉണ്ടായിട്ടുള്ള കൈകടത്തലുകൾ നീർനായകൾ വാസസ്ഥലം തിരഞ്ഞെടുക്കുന്നതിനെയും അവയുടെ വിന്യാസത്തെയും സ്വാധീനിക്കുന്നത് എങ്ങനെയെല്ലാമെന്നാണ് അനീഷിന്റെ പ്രബന്ധം സംസാരിക്കുന്നത്.
എടൂർ സ്‌കൂളിലെ മുൻ അധ്യാപകരായ രാമകൃഷ്ണൻ മാഷിന്റെയും രുഗ്മിണി ടീച്ചറിന്റെയും മകനാണ് അനീഷ്.

Reference: http://www.ottercongress2016.com

Note: Aneesh's original paper entitled "Riverine habitats under changing land-use: distribution and habitat selection of two species of Asian otters in Kabini River, South India" is to be presented in the conference in coming days.

17/06/2016

എടൂർ സ്കൂളിൽ പഠിച്ചവർ ( ഏതു വർഷം ആണെങ്കിലും ) ദയവായി ഷെയർ ചെയ്യുക

2016 ഡിസംബര്‍ 27 ന് സ്കൂളിൽ വച്ച്
പൂര്‍വ വിദ്യാർഥി സംഗമം (1991 മാർച്ച്‌ batch) നടത്താന്‍ തീരുമാനിച്ചിരിക്കുന്നു .

ഞങ്ങളുടെ ബാച്ചിലെ(1991 മാർച്ച്‌ ) കുറച്ചു പേരെക്കൂടി കണ്ടെത്താനുണ്ട്, നിങ്ങളുടെ ഒരു ഷെയർ ഒരു പക്ഷെ അവരിൽ ഒരാളിലെക്കെത്താൻ ഞങ്ങളെ സഹായിച്ചേക്കാം.

നിങ്ങളുടെ സ്വന്തമോ ബന്ധുവോ സുഹൃത്തോ ആയ ഒരാൾ 91 ബാച്ചിലുണ്ടാവും. മറഞ്ഞിരിക്കുന്ന അവരിൽ ഒരാളെ
കണ്ടെത്തുമ്പോൾ ഒരു മരം നട്ടു സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കും.

ബന്ധപ്പെടേണ്ട നമ്പരുകൾ;
ബൈജു കൊച്ചുമലയില്‍;
9747115544
ഷീന കെ കെ;
9497385354
ജിമ്മി ഫിലിപ്പ്;
9745017018

With Love, Batch '91

പ്രിയപ്പെട്ട ജിനോ... അഭിനന്ദനങ്ങള്‍
27/01/2016

പ്രിയപ്പെട്ട ജിനോ... അഭിനന്ദനങ്ങള്‍

ഏവർക്കും അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ആശംസകൾ....
03/01/2016

ഏവർക്കും അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ആശംസകൾ....

13/02/2014

ആറുകളുടെ അളം

കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായ ബ്രഹ്മഗിരി സാങ്ച്വറിയുടെ തുടര്‍ച്ചയായി കുടക് മലകള്‍ക്ക് കീഴില്‍ 5500 ഹെക്ടറില്‍ (13750 ഏക്കര്‍) പടര്‍ന്നുകിടക്കുന്ന ആറളം വന്യജീവി സങ്കേതം 'കണ്ടുപിടിച്ച'തിനെക്കുറിച്ചുള്ള ഒരു വിശദീകരണം ഇങ്ങനെയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടുത്തെ പ്രബലന്‍മാരായ വാഴുന്നോര്‍ ജന്‍മിയുടെ കീഴിലായിരുന്നത്രേ വന്യജീവി സങ്കേതം ഉള്‍പ്പെട്ട പ്രദേശം. 'ഓടന്തോട് മലവാരം' എന്നാണ് അന്ന് ഈ പ്രദേശം അറിയപ്പെട്ടത്. വാഴുന്നോര്‍ തറവാട്ടുകാര്‍ക്ക് വൃദ്ധിക്ഷയം സംഭവിച്ചപ്പോള്‍ തെക്കുദേശത്തുനിന്നെത്തിയ അതിസമ്പന്നനായ കുഞ്ഞമ്മാന്‍ ഹാജി അവരുടെ 100 ഏക്കര്‍ വിലയ്ക്കുവാങ്ങി. കാട്ടിലേക്ക് വഴിതുറക്കുന്ന 100 ഏക്കര്‍ കൈയിലായതോടെ കുഞ്ഞമ്മാന്‍ ഹാജി അകത്തേക്കുള്ള വഴിയടച്ചു. പിന്നീട് ആരെയും ഉള്ളിലേക്ക് കടത്തിവിട്ടില്ല. പിന്നില്‍ ഉറങ്ങിക്കിടക്കുന്ന 13750 ഏക്കര്‍ വനത്തെ ഹാജി 100 ഏക്കര്‍കൊണ്ട് മറച്ചുപിടിച്ചു. ഇത്ര വിശാലമായ പ്രദേശം ഇവിടെയുണ്ടെന്നുപോലും പിന്നീട് ആര്‍ക്കും അറിയാതായി.

വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്‍റ് ആക്ട് പ്രകാരം 1971-ല്‍ ഈ ഭൂമി കേരളസര്‍ക്കാര്‍ ഏറ്റെടുത്ത് നിക്ഷിപ്ത വനമാക്കി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആറളത്തിന്റെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് 1984-ല്‍ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഒരു റേഞ്ച് ആയിട്ടാണ് തുടങ്ങിയത്. 1998-ല്‍ പ്രത്യേക ഡിവിഷന്‍ ആക്കി മാറ്റി.

തെക്കുഭാഗത്ത് ചീങ്കണ്ണിപ്പുഴയും കിഴക്ക് കര്‍ണാടകത്തിലെ ബ്രഹ്മഗിരി മലനിരകളും പടിഞ്ഞാറ് ആറളം ഫാമും വടക്ക് കണ്ണൂര്‍ ഡിവിഷന്റെ ഭാഗമായ വനങ്ങളുമാണ് ആറളം വന്യജീവി സങ്കേതത്തിന് അതിരിടുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം. സമുദ്രനിരപ്പില്‍നിന്ന് 50 മുതല്‍ 1589 മീറ്റര്‍വരെ ഉയര്‍ന്നുകിടക്കുന്ന ആറളം ആയിരത്തിലേറെ സപുഷ്പികളായ സസ്യജാലങ്ങളാല്‍ സമൃദ്ധം. 49 ഇനം സസ്തനികളും 53 ഉരഗജീവികളും ഇരുന്നൂറിലേറെ ഇനം പക്ഷികളും 249 തരം ചിത്രശലഭങ്ങളും ചേര്‍ന്ന ജൈവമണ്ഡലം. കണ്ണില്‍ കാണാത്തതും തിരിച്ചറിഞ്ഞിട്ടല്ലാത്തതുമായ ജീവികളും സസ്യങ്ങളും ഇനിയുമെത്രയോ.. ഇടതൂര്‍ന്നു നില്‍ക്കുന്ന വനപ്രദേശം. നിത്യഹരിത വനങ്ങളും ആര്‍ദ്ര ഇലപൊഴിയും വനങ്ങളും ചോലവനങ്ങളും പുല്‍മേടുകളുമെല്ലാം ചേര്‍ന്ന വൈവിധ്യം. വര്‍ഷത്തില്‍ ശരാശരി 400 സെ.മീ മഴ ലഭിക്കുന്നു. 1589 മീറ്റര്‍ ഉയരത്തിലുള്ള അമ്പലപ്പാറയാണ് ഏറ്റവും ഉയര്‍ന്ന പ്രദേശം.

കുരങ്ങുവര്‍ഗത്തില്‍പ്പെട്ട അഞ്ചുജീവികള്‍ -സിംഹവാലന്‍, ഹനുമാന്‍, നാടന്‍, കരിങ്കുരങ്ങ്- ആറളത്തുണ്ട്. അതുപോലെ മലമുഴക്കി, കോഴിവേഴാമ്പല്‍, പാണ്ടന്‍, നാട്ടുവേഴാമ്പല്‍ എന്നീ വേഴാമ്പലുകളും. കുട്ടിത്തേവാങ്ക് ഏറ്റവും കൂടുതലുള്ള മേഖലയാണിത്. പൂമ്പാറ്റകളുടെ ദേശാടനമാണ് മറ്റൊരു പ്രത്യേകത.

വന്യജീവി സങ്കേതത്തിന്റെ സമീപപ്രദേശങ്ങളില്‍ ആദിവാസി പുനരധിവാസ മേഖലയുണ്ട്. ചീങ്കണ്ണിപ്പുഴ കടന്നാല്‍ അക്കരെ കേളകം പഞ്ചായത്താണ്. ആറളം തൂക്കുപാലം കടന്നാല്‍ കേളകത്ത് എത്താം. കുടിയേറ്റ കര്‍ഷകര്‍ മണ്ണില്‍ പണിയെടുത്ത് ഉണ്ടാക്കിയ മറ്റൊരു ലോകം.

ആറളത്തെ വന്യജീവി സംരക്ഷണകേന്ദ്രത്തെ കുറിച്ച് കൂടുതലറിയാന്‍ പുതിയ ലക്കം യാത്രവായിക്കുക
http://www.mathrubhumi.com/yathra/theme_tourism/eco_tourism/article/429542/index.html

24/12/2013
പാനൂര്‍ പാറാട് വയലില്‍ ബോംബ്‌ നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ഒരു സംഘം ചെറുപ്പക്കാരുടെ കൈകാലുകള്‍ ചിതറിത്തെറിച...
20/10/2013

പാനൂര്‍ പാറാട് വയലില്‍ ബോംബ്‌ നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ഒരു സംഘം ചെറുപ്പക്കാരുടെ കൈകാലുകള്‍ ചിതറിത്തെറിച്ച അതേ രാത്രിയില്‍, തൊട്ടടുത്ത് കൂത്തുപറമ്പില്‍ മറ്റൊരു സംഘം ചെറുപ്പക്കാര്‍ "മത്തി" പൊരിക്കാന്‍ അരങ്ങൊരുക്കുകുയായിരുന്നു. "മത്തി" എന്ന നാടകത്തിലൂടെ സമൂഹത്തിലെ പിടയ്ക്കുന്ന പ്രശ്നങ്ങള്‍ സര്‍ഗാത്മകതയുടെ പൊട്ടിത്തെറിയായി അവര്‍ കാഴ്ചക്കാര്‍ക്ക് നേരെ പൊരിച്ചു വിളമ്പി. കേരള സംഗീത നാടക അക്കാദമിയുടെ മൂന്നു പുരസ്ക്കാരങ്ങള്‍ നേടിക്കൊണ്ട് പുതിയ കാഴ്ചത്തീരങ്ങള്‍ താണ്ടി ഈ "മത്തി" പ്രേക്ഷകഹൃദയങ്ങളിലൂടെ പുളച്ചു നീന്തുന്നു. എടൂര്‍ സ്വദേശി ശ്രീ. ജിനോ ജോസഫ്‌ ആണ് മത്തിയുടെ രചനയും സംവിധാനവും. നമ്മുടെ സ്വന്തം ജിനോ ജോസഫിനും മത്തിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയം കൊണ്ട് ഒരായിരം അഭിവാദ്യങ്ങള്‍....

http://www.manoramaonline.com/cgi-bin/MMOnlin
e.dll/portal/ep/malayalamContentView.do?tabId=11&programId=1073753770&BV_ID=@@@&contentId=15259399&contentType=EDITORIAL&articleType=Malayalam%20News

News Kerala, Kerala Matrimonial, Kerala Movies, Kerala Travel, Kerala Fashion, Kerala Tourism, Kerala Lifestyle, promotion, Kerala Cuisine, Kerala Festivals, Kerala Music

സർക്കാർ സേവനങ്ങൾ ഇനി ഒരു മൗസ്ക്ലിക്ക് അകലെ....ലോകത്തില്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും കേരള സർക്കാർ വകുപ്പുകളിൽ നി...
18/10/2013

സർക്കാർ സേവനങ്ങൾ ഇനി ഒരു മൗസ്ക്ലിക്ക് അകലെ....

ലോകത്തില്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും കേരള സർക്കാർ വകുപ്പുകളിൽ നിന്ന് 46 സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പൊതു വെബ്സൈറ്റ് നിലവിൽ വന്നു. ഇനി സർക്കാർ ഓഫീസുകൾ കയറി ഉദ്യോഗസ്ഥന്മാരെ അലോസരപ്പെടുത്തേണ്ടതില്ല. പണമിടപാടുകൾ നടത്താൻ ഇ-പേയ്‌മെന്റ് ഗേറ്റ്‌വേ സൗകര്യവും ഈ പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിച്ചിരുന്ന സേവനങ്ങളും ഇന്ന് മുതൽ ഈ പോർട്ടലിൽ നിന്ന് ലഭിക്കും.
സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് ഫീസ്‌ അടയ്ക്കാനും, ഫോണ്‍ബില്‍, ഇലക്ട്രിസിറ്റിബില്‍ എന്നിവ ഒടുക്കാനും ആ സേവനം ഉപയോഗപ്പെടുത്തുക.
ആധാർ നമ്പർ, ഇ-മെയിൽ ഐഡി , മൊബൈൽ നമ്പർ ഉള്ള ആർക്കും ഈ പോർട്ടലിൽ പേർ റജിസ്റ്റർ ചെയ്യാം.
വിലാസം: https://edistrict.kerala.gov.in/edistrictLogin.jsp
('മീര' മലയാളം ഫോണ്ട് ആണ് സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. സുഗമമായി മലയാളം കാണാന്‍ ഈ ഫോണ്ട് സൈറ്റില്‍നിന്നുതന്നെ ഡണ്‍ലോഡ് ചെയ്യാം.)

തുമ്പയും തുളസിയും ആര്‍പ്പുവിളികളും ഓണസദ്യയുമായി നമുക്ക് ഒരു നല്ല ഓണത്തെ വരവേല്‍ക്കാം "എടൂരുള്ള ഏവര്‍ക്കും ഓണാശംസകള്‍ നേര...
16/09/2013

തുമ്പയും തുളസിയും ആര്‍പ്പുവിളികളും ഓണസദ്യയുമായി നമുക്ക് ഒരു നല്ല ഓണത്തെ വരവേല്‍ക്കാം
"എടൂരുള്ള ഏവര്‍ക്കും ഓണാശംസകള്‍ നേരുന്നു ".

പത്തു വര്‍ഷങ്ങള്‍ (2002-2012).... എടൂരിന്റെ മാറ്റം(Infography: Robins)Image Courtesy: Google Earth
28/07/2013

പത്തു വര്‍ഷങ്ങള്‍ (2002-2012).... എടൂരിന്റെ മാറ്റം

(Infography: Robins)
Image Courtesy: Google Earth

അക്ഷരങ്ങളോടും , അറിവുകളോടും ഒപ്പം കളിയും , കലയും സാഹിത്യവും ഒക്കെയായി എടൂരിന്റെ ബാല്യങ്ങള്‍ ഇനി ഇവിടെ മാറ്റത്തിന്റെ കാഹള...
27/07/2013

അക്ഷരങ്ങളോടും , അറിവുകളോടും ഒപ്പം കളിയും , കലയും സാഹിത്യവും ഒക്കെയായി എടൂരിന്റെ ബാല്യങ്ങള്‍ ഇനി ഇവിടെ മാറ്റത്തിന്റെ കാഹളം മുഴക്കട്ടെ...
(ഫോട്ടോ കടപ്പാട്: ജയ്സന്‍ ജോസഫ്‌)

Address

Edoor
670704

Telephone

04902450000

Website

Alerts

Be the first to know and let us send you an email when Edoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share