13/08/2026
ജനദ്രോഹ നയങ്ങളുടെ പേരിൽ… ഞങ്ങളുടെ കുറ്റങ്ങൾ ഇത്ര മാത്രം!
ട്വന്റി 20 തിരുവാണിയൂർ പഞ്ചായത്ത് കമ്മിറ്റി — ജനങ്ങളോടുള്ള തുറന്ന അറിയിപ്പ്
LDF ആരോപിക്കുന്ന “ജനദ്രോഹ നയങ്ങൾ” എന്തൊക്കെയാണെന്ന് ജനങ്ങൾ തന്നെ വിലയിരുത്തട്ടെ:
1. പഞ്ചായത്ത് ഓഫീസിൽ സേവനങ്ങൾക്കായി എത്തുന്നവർക്ക് സൗജന്യ ചായയും സ്നാക്സും നൽകുന്നു.
2. പൊതുജനങ്ങളെ ശരിയായ കൗണ്ടറുകളിലേക്കും സേവനങ്ങളിലേക്കും ഗൈഡ് ചെയ്യാൻ ട്വന്റി 20 മെമ്പർമാർ ഡ്യൂട്ടി അടിസ്ഥാനത്തിൽ സേവനം നൽകുന്നു.
3. അപേക്ഷകളും ആവശ്യങ്ങളും കാലതാമസം കൂടാതെ നടപ്പിലാക്കാൻ ശ്രമിക്കുന്നു.
4. പൊതുജനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനം.
5. സൗജന്യ മൊബൈൽ ഫ്രീസർ സേവനം.
6. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ മരണം സംഭവിച്ചാൽ, അന്നേ ദിവസം ഭക്ഷണം എത്തിച്ചു നൽകുന്നു.
7. ആവശ്യക്കാർക്ക് സൗജന്യ കുടിവെള്ള വിതരണം.കർഷകർക്ക് ട്രാക്ക്ടർ, കൊയ്തു യന്ത്രങ്ങൾ പകുതി റേറ്റിൽ നൽകുന്നു.
8. എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കാർഡ് ലഭ്യമാക്കാനുള്ള പ്രവർത്തനം.
9. പഞ്ചായത്തിന്റെ വികസനത്തിനായി AI അധിഷ്ഠിത ആസൂത്രണവും വികസന ആശയങ്ങളും രൂപപ്പെടുത്തുന്നു.
10. 2026–27 പദ്ധതികളിൽ വ്യക്തിഗത സഹായങ്ങൾക്കൊപ്പം റോഡുകൾ, സ്ട്രീറ്റ് ലൈറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നു.
11. മഴക്കാലപൂർവ ശുചീകരണത്തിനായി ഓരോ വാർഡിനും ₹25,000 വീതം ഒരുപോലെ അനുവദിച്ചു.
12. പഞ്ചായത്ത് കിണറുകൾ ശുചീകരിച്ചു.
13. ട്വന്റി 20 വിജയിച്ച 9 വാർഡുകളിൽ, പാർട്ടിയുടെ സ്വന്തം ചെലവിൽ 30 മണിക്കൂർ വീതം എക്സ്ട്രാ പുല്ലുവെട്ടലും ഓട ശുചീകരണവും നടത്തി.കൂടാതെ പ്രവേശന ഉത്സവത്തിൽ കുഞ്ഞുങ്ങൾക്കായി സ്കൂൾ ബാഗ് നൽകി.
14. പഞ്ചായത്ത് പ്രവർത്തനങ്ങളും അറിയിപ്പുകളും യഥാസമയം ജനങ്ങളിലെത്തിക്കാൻ “Panchayat News Room” WhatsApp Group ആരംഭിച്ചു.
15. തൊഴിൽ അന്വേഷകർക്ക് വിവിധ HR പ്രൊഫഷണലുകളുടെ സഹായത്തോടെ “Global Careers” Job Vacancy Information Group ആരംഭിച്ചു.
16. FHC-യിൽ മരുന്ന് വിതരണം സുഗമമാക്കാൻ അഡീഷണൽ കൗണ്ടർ ആരംഭിക്കുകയും ഡോക്ടർമാരുടെ ഡ്യൂട്ടി ഷെഡ്യൂൾ ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നു.
17. World Malayali Council-ന്റെ SHE CARE Mission ഭാഗമായി ഗർഭാശയ ക്യാൻസർ, ആർത്തവ ശുചിത്വം, ഭിന്നശേഷിക്കാരായ കുട്ടികളുടെ ജനനം എന്നിവ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
18. ഇതുവരെ കാണാത്ത ജനപങ്കാളിത്തത്തോടെ ഗ്രാമസഭകൾ ശ്രദ്ധേയമാകുന്നു.
19. പഞ്ചായത്തിലെ ഭക്ഷ്യ മാലിന്യം ജൈവവളമാക്കുന്നതിനുള്ള പ്ലാന്റ്, മാമല–കുംഭപ്പിള്ളി തോട് നവീകരിച്ച് ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതി, തിരുവാണിയൂരിൽ ഫിലിം സിറ്റി അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ, നല്ലൊരു സ്റ്റേഡിയം എന്നിവ ആസൂത്രണ സമിതി മുന്നോട്ട് കൊണ്ടുപോകുന്നു.
ഞങ്ങളുടെ ലക്ഷ്യം
അഴിമതി നിർമാർജനം • സുതാര്യ ഭരണം • ജനകീയ വികസനം
2026–27 വർഷത്തെ പദ്ധതികളിൽ കൂടുതൽ ജനങ്ങളിലേക്ക് പ്രയോജനം എത്തിക്കുന്ന പ്രവർത്തനങ്ങൾ നവംബർ–ഡിസംബർ മാസത്തോടെ കൂടുതൽ ശക്തമായി ആരംഭിക്കും.
LDF ഭരണകാലത്ത് പൂർത്തിയാകാതെ സ്പിൽ ഓവറായി മാറിയ 90-ലധികം പദ്ധതികൾ, റോഡ് പദ്ധതികൾ ഉൾപ്പെടെ, പുനരാരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഇനിയും കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടാവുന്നതാണ്.
ഒടുവിൽ ഒരു ചെറിയ ക്ഷമാപണം…
ഈ എട്ട് മാസം കൊണ്ട് മറ്റുള്ള രാഷ്ട്രീയ പാർട്ടികളുടെ കണ്ണിൽ ഇത്രയധികം “ജനദ്രോഹ നയങ്ങൾ” നടപ്പിലാക്കാൻ ഞങ്ങൾക്ക് സാധിച്ചതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു!
ഒരു കാര്യം ആരും മറന്നുപോകരുത്:
ട്വന്റി 20യിലെ പ്രവർത്തകർക്ക് രാഷ്ട്രീയം ഉപജീവനമാർഗമല്ല.
നാടിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം.
അതുകൊണ്ടുതന്നെ ജനങ്ങളുടെ പിന്തുണയോടെ മുന്നോട്ട് പോകുന്ന ഈ പ്രവർത്തനങ്ങൾ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ, അതിന്റെ കാരണം അവർ തന്നെ വിലയിരുത്തട്ടെ.
AI അധിഷ്ഠിതവും ജനകീയവുമായ കൂടുതൽ വികസന സ്വപ്നങ്ങളുമായി…
ഒരുമിച്ചു നിൽക്കാം… നാടിനായി!
ട്വന്റി 20 തിരുവാണിയൂർ
പഞ്ചായത്ത് കമ്മിറ്റി