Kumbalam Grama Panchayat

Kumbalam Grama Panchayat Kumbalam Grama Panchayat is a Grama Panchayat in Ernakulam District Kerala
ISO 9001:2015 CERTIFIED

ജില്ല : എറണാകുളം
ബ്ലോക്ക് : പള്ളൂരുത്തി
വിസ്തീര്ണ്ണം : 20.53ച.കി.മീ.
വാര്ഡുരകളുടെ എണ്ണം : 18
ജനസംഖ്യ : 29193
പുരുഷന്മാ3ര്‍ : 14406
സ്ത്രീകള്‍ : 14787
പട്ടിക ജാതി ജനസംഖ്യ : 3740
പട്ടിക ജാതി പുരുഷന്മാര്‍ : 1786
പട്ടിക ജാതി സ്ത്രീകള്‍ : 1954
പട്ടിക വര്ഗ്ഗ് ജനസംഖ്യ : 101
പട്ടിക

വര്ഗ്ഗ് പുരുഷന്മാര്‍ : 48
പട്ടിക വര്ഗ്ഗ് സ്ത്രീകള്‍ : 53
ജനസാന്ദ്രത : 1404
സ്ത്രീ : പുരുഷ അനുപാതം : 1026
മൊത്തം സാക്ഷരത : 94.22
സാക്ഷരത (പുരുഷന്മാ ര്‍) : 97.43
സാക്ഷരത (സ്ത്രീകള്‍) : 91.08
Source : Census data 2011

12/09/2023

കുമ്പളം ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടർ പട്ടിക സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

കരട് വോട്ടർ പട്ടിക സംബന്ധിച്ച അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബർ 8 മുതൽ 23 വരെ ഓൺലൈനായി സ്വീകരിക്കുന്നതാണ് . ടി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരുടെ വിവരങ്ങൾ സെപ്തംബർ 20 ന് മുൻപും സ്ഥിരതാമസക്കാരല്ലാത്തവരുടെ വിവരങ്ങൾ സെപ്തംബർ 23 നകവും ആക്ഷേപമായി നൽകേണ്ടതാണ്.

വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യത തീയതി 01/01/2023 നോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതാണ്.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നമ്പർ 4 ലും ഉൾകുറിപ്പുകൾ തിരുത്തുന്നതിന് ഫോറം നമ്പർ 6 ലും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിന് ഫോറം നമ്പർ 7 ലും sec.kerala.gov.in എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ / ആക്ഷേപം സമർപ്പിക്കേണ്ടതാണ്.

അക്ഷയ സെന്‍റർ തുടങ്ങിയ സർക്കാർ അധികൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കംപ്യൂട്ടർ ജനറേറ്റഡ് ഹിയറിംഗ് നോട്ടീസ് ഫോറം 12,15,15A എന്നിവയിൽ ലഭിക്കും.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചോ ഒഴിവാക്കുന്നത് സംബന്ധിച്ചോ ഉള്ള ആക്ഷേപങ്ങൾ ഫോറം നമ്പർ 5 ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അവയുടെ പ്രിന്‍റിൽ ആക്ഷേപകർ ഒപ്പ് രേഖപ്പെടുത്തി നേരിട്ടോ തപാലിലൂടെയോ കുമ്പളം ഗ്രാമപഞ്ചായത്ത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കേണ്ടതാണ്.

അന്തിമ വോട്ടർ പട്ടിക 2023 ഒക്ടോബർ 16 ന് പ്രസിദ്ധീകരിക്കുന്നതാണ്.

24/08/2023
18/08/2023

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.

കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാന മാർ​ഗം കണ്ടെത്തി നൽകാനാവണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. അലഞ്ഞു തിരി‍ഞ്ഞ് നടക്കുന്ന മാനസിക പ്രശ്നമുള്ളവര്‍ക്ക് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങൾ നൽകണം. മരുന്നുകളും ലഭ്യമാക്കണം. റേഷൻകാർഡുകൾ തരം മാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോ​ഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോ​ഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോ​ഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്.

അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകൾ ഇതിനകം നൽകിയിട്ടുണ്ട്. അതിദരിദ്ര കുടുംബം, വ്യക്തികൾ എന്നിവരുടെ വിവരങ്ങൾ എം ഐ എസ് പോർട്ടലിൽ പരിശോധിക്കാനുള്ള സൗകര്യം വകുപ്പുകൾക്ക് നൽകി. അവശ്യ വസ്തുകളും സേവനങ്ങളും വാതിൽപ്പടി സേവനം മുഖേന നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വളണ്ടിയർമാർ ഇതിന് സഹായിക്കുന്നുണ്ട്.

വരുമാനം ക്ലേശ ഘടകമായവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്നതിന് ജോബ് കാർഡുകൾ വിതരണം ചെയ്തു. പശു വിതരണം, തയ്യൽ മെഷിൻ എന്നിവയും നൽകി. കുട്ടികൾക്ക് പുസ്തകം, പേന, കുട, ബാ​ഗ്, ചോറ്റുപാത്രം, ബോക്സ്, സ്റ്റീൽ വാട്ടർബോട്ടിൽ തുടങ്ങിയവ വിതരണം ചെയ്തു.

2025 നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 2023,2024 വർഷങ്ങളിൽ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാ​ഗങ്ങളിൽ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.

18/08/2023

"ഈ ഓണം ഹരിതോണം"

ജില്ലയിൽ നടക്കുന്ന ഓണാഘോഷ പരിപാടികൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടപ്പാക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ , ഓണചന്തകൾ, സംഘടനകൾ ക്ലബുകൾ, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികൾ, മേളകളിൽ ഉണ്ടാകാവുന്ന മാലിന്യത്തിന്റെ അളവ് കുറച്ചും, ഉണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിച്ചുമാവാം ഇത്തവണത്തെ ഓണം..

പാലിക്കേണ്ട നിർദ്ദേശങ്ങൾ

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ബാഗുകൾ, ഡിസ്പോസിബിൾ കപ്പുകൾ & പ്ലേറ്റുകൾ, തെർമോകോൾ ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ, ഫ്ലക്സ് ബോർഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ഓണഘോഷ പരിപാടിമേളകളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യം ഉറവിടത്തിൽ തരംതിരിച്ച് അതാത് ദിവസം തന്നെ ശേഖരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക. ജൈവ മാലിന്യം ഉറവിടത്തിലോ / കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് യൂണിറ്റിലോ സംസ്ക്കരിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടെന്ന് ഉറപ്പാക്കണം.
തരംതിരിച്ച അജൈവമാലിന്യം അതാത് ദിവസം തന്നെ ഹരിതകർമ്മസേനയുടെ സേവനം ഉപയോഗപ്പെടുത്തി Mini MCF, MCF ലേക്ക് കൊണ്ടുപോകുന്നതിനുള്ള സംവിധാനം ക്രമപ്പെടുത്തണം

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പാക്കിംഗിനും മറ്റുമായി വിപണിയിൽ ഉപയോഗിക്കുന്നില്ലായെന്നും പകരം ബദൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കുക.

ശാസ്ത്രീയ മാലിന്യ സംസ്ക്കരണ രീതി പാലിക്കാത്തവർ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ തുടങ്ങിയ നിയമലംഘനം നടത്തുന്നവർക്കെതിര ശക്തമായി നിയമനടപടി തദ്ദേശ സ്വയംഭരണ സ്ഥാപനതല വിജിലൻസ് സ്ക്വാഡും, ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും സ്വീകരിക്കുന്നതാണ്.

ഓണാഘോഷ പരിപാടി ആഘോഷങ്ങളിൽ മേൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ഈ ഓണം ഹരിതോണമായി പ്രകൃതിയോടിണങ്ങി ആഘോഷിക്കാം.. നല്ല നാളെയ്ക്കായി ....

കുമ്പളം ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യ സൂരക്ഷാപെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍, ഇനിയും മസ്റ്ററിംഗ് ചെയ...
14/08/2023

കുമ്പളം ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യ സൂരക്ഷാപെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍, ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2023 ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു. മസ്റ്ററിംഗ് പരാജയപ്പെട്ട് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ 2023 ആഗസ്റ്റ് 31 ന് മുന്‍പ് തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കേണ്ടതാണ്.

മാലിന്യ മുക്തം നവകേരളം: പഞ്ചായത്ത്തല സംഘാടക സമിതി യോഗം ചേർന്നു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എസ്.രാധാകൃഷ്ണ...
10/07/2023

മാലിന്യ മുക്തം നവകേരളം:
പഞ്ചായത്ത്തല സംഘാടക സമിതി യോഗം ചേർന്നു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി. കെ .പി .കാർമലി ടീച്ചർ', ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.എം.ഫൈസൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി.പ്രദീപൻ മിനി അജയഘോഷ് ഷീല ബോധാനന്ദൻ സിമി ജോബി, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ടി.വി.ജിഷ., വി.ഇ.ഒ. മേരി , ഹെൽത്ത് ഇൻസ്പെക്ടർ ബിജു. കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.ഒ.ജോണി, ഗ്രീൻ അംബാസിഡർ പി.പി.അശോകൻ, കില ഫാക്കൽറ്റി വ.പി.പ്രകാശൻ, ബ്ലോക്ക് തല റിസോഴ്സ് പേഴ്സൺ ദിൽ നാസ്, ഫിഷറീസ് യൂണിവേഴ്സിറ്റി NSS കോ ഓഡിനേറ്റർ രതീഷ് കുമാർ , CDS ചെയർപേഴ്സൺ സംഗീത കൃഷ്ണൻകുട്ടി , ഹരിത കർമ്മ സേന കൺസോഷ്യം പ്രസിഡണ്ട് തിലകമ്മ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മാലിന്യ മുക്തം നവകേരളം പരിപാടിക്കായി 15 ഇന കർമ്മപദ്ധതി ഗ്രാമപഞ്ചായത്ത് റിസോഴ്സ് പേഴ്സൺ കെ കെ.ശ്യാമളൻ
അവതരിപ്പിച്ചു.

Address

Panangad P O
Eranakulam
682506

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+914842700260

Alerts

Be the first to know and let us send you an email when Kumbalam Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kumbalam Grama Panchayat:

Share