CPIM പൂഞ്ഞാർ ഏരിയ കമ്മിറ്റി

CPIM പൂഞ്ഞാർ ഏരിയ കമ്മിറ്റി സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ ഔദോഗിക ഫേസ്ബുക്ക് പേജ്. ഏരിയാ സെക്രട്ടറി : സ. ടിഎസ് സിജു
ഫോൺ : +91 98460 85326

19/08/2026

പ്രളയക്കെടുത്തിയിൽ തകർന്ന് പോയ പ്രദേശങ്ങളിൽ അടിയന്തിര സഹായം എത്തിക്കണമെന്നും പ്രളയ ബാധിതരോടുള്ള യുഡിഫ് സർക്കാരിന്റെ അവഗണന ക്കെതിരെയും സിപിഐഎം നേതൃത്വത്തിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് മാർച്ച്

പ്രളയക്കെടുത്തിയിൽ തകർന്ന് പോയ പ്രദേശങ്ങളിൽ അടിയന്തിര സഹായം എത്തിക്കണമെന്നും പ്രളയ ബാധിതരോടുള്ള യുഡിഫ് സർക്കാരിന്റെ അവഗണ...
19/08/2026

പ്രളയക്കെടുത്തിയിൽ തകർന്ന് പോയ പ്രദേശങ്ങളിൽ അടിയന്തിര സഹായം എത്തിക്കണമെന്നും പ്രളയ ബാധിതരോടുള്ള യുഡിഫ് സർക്കാരിന്റെ അവഗണന ക്കെതിരെയും സിപിഐഎം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും യോഗവും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് വി എൻ വാസവൻ സംസാരിക്കുന്നു. ജില്ലാ സെക്രട്ടറി യേറ്റ് അംഗം ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമാ മോഹൻ, പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, പൂഞ്ഞാർ ഏരിയ സെക്രട്ടറി റ്റി എസ് സിജു, ഏരിയ സെന്റർ അംഗം രമേഷ് ബി വെട്ടിമറ്റം തുടങ്ങിയവർ വേദിയിൽ

പ്രളയക്കെടുതിയിൽ തകർന്ന് പോയ പ്രദേശങ്ങളിൽ അടിയന്തിര സഹായം എത്തിക്കണമെന്നും പ്രളയ ബാധിതരോടുള്ള യുഡിഫ് സർക്കാരിന്റെ അവഗണന ...
19/08/2026

പ്രളയക്കെടുതിയിൽ തകർന്ന് പോയ പ്രദേശങ്ങളിൽ അടിയന്തിര സഹായം എത്തിക്കണമെന്നും പ്രളയ ബാധിതരോടുള്ള യുഡിഫ് സർക്കാരിന്റെ അവഗണന ക്കെതിരെയും സിപിഐഎം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

നാൽപ്പത്തിരണ്ടു വയസുവരെമാത്രം ജീവിച്ച്, കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വിപ്ലവം തീർത്ത വ്യക്തിത്വമാണ് പി കൃഷ്ണപിള്ള. 20 ...
19/08/2026

നാൽപ്പത്തിരണ്ടു വയസുവരെമാത്രം ജീവിച്ച്, കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വിപ്ലവം തീർത്ത വ്യക്തിത്വമാണ് പി കൃഷ്ണപിള്ള. 20 വർഷത്തോളമുള്ള പൊതുപ്രവർത്തനം കൊണ്ട് 'സഖാവ്'എന്ന സംബോധന ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. പാർടിയുടെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ ഉൾപ്പെടെ 1930 മുതൽ 1948 വരെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. 1948 ആഗസ്ത്‌ 19ന്‌ ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റ് മരിച്ച സഖാവിന്റെ വേർപാടിന്‌ ബുധനാഴ്ച 78 വർഷം തികയുകയാണ്.

​വൈക്കത്ത് 1906 ലാണ് സഖാവിന്റെ ജനനം. 16-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലി ചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. തുടർന്ന്‌ ഹിന്ദി പ്രചാരണംവിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്‌, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.

ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ സഖാവ് നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി– നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ കൃഷ്ണപിള്ള, പിണറായി– പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു.

ഗുരുവായൂർ സത്യഗ്രഹത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. 1940 സെപ്തംബർ 15ന് ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. ’46 മുതൽ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്‌തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റി.

പുന്നപ്ര– വയലാർ സമരശേഷം ബഹുജന നേതാക്കളെ കൂട്ടത്തോടെ സർ സി പിയുടെ പൊലീസ് അറസ്റ്റുചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്ത വിഷമഘട്ടത്തിലാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ ‘‘എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്.'' എന്ന കുറിച്ചാണ് സഖാവ് മടങ്ങിയത്. സഖാവിന്റെ അവസാന ആഹ്വാനം ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ആവേശകരമായി ഏറ്റെടുക്കപ്പെടുകയാണ്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ പി കൃഷ്‌ണപിള്ളയാണ് അതിനർഹ...
19/08/2026

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ പി കൃഷ്‌ണപിള്ളയാണ് അതിനർഹനെന്ന് ഇ എം എസ് എഴുതിയിട്ടുണ്ട്. ഇടതുപക്ഷ ദേശീയവാദിയായ തന്നെ കമ്യൂണിസ്റ്റായി വളർത്തിയത് പി കൃഷ്ണപിള്ളയാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പുരോഗമന രാഷ്ട്രീയപ്രവർത്തനം ഏറ്റവും വിഷമകരമായിരുന്ന 1930കളിലും 40കളിലുമാണ് പി കൃഷ്ണപിള്ളയുടെ ധീരനേതൃത്വം കേരളത്തിന് വഴികാട്ടിയായത്. ദേശീയരാഷ്ട്രീയത്തിൽനിന്ന് സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിലേക്കും അതിൽനിന്ന് തൊഴിലാളിവർഗരാഷ്‌ട്രീയത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ വളർച്ചയിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിക്കുകയായിരുന്നു. 42 വർഷംമാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളുവെങ്കിലും ആ കാലയളവിനുള്ളിൽ കേരളത്തിലെ ഏറ്റവും ഉന്നതനായ നേതാവായി വളർന്നു. ‘സഖാവ്’ എന്നത് ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. പൊതുപ്രവർത്തനത്തിലെ അസാധാരണ സംഘടനാവൈഭവംകൊണ്ട് ആധുനിക കേരളത്തിന്‌ വിസ്‌മരിക്കാൻ കഴിയാത്ത പേരായി സഖാവ് പി കൃഷ്ണപിള്ള മാറി. ഒളിവുജീവിതത്തിനിടെ 1948ൽ ആഗസ്ത് 19നാണ് പാമ്പുകടിയേറ്റ് സഖാവ് മരിച്ചത്.

നൂറ്റിയിരുപതുവർഷം മുമ്പ്‌, 1906ൽ വൈക്കത്താണ് സഖാവ് ജനിച്ചത്. ജീവിതദുരിതവും ദാരിദ്ര്യവും വിദ്യാഭ്യാസത്തിന് വിലങ്ങുതടിയായപ്പോൾ പ്രാഥമികവിദ്യാഭ്യാസംമാത്രം നേടി 16–ാം വയസ്സിൽ കയർത്തൊഴിലാളിയായി ജീവിതം ആരംഭിച്ചു. ആലപ്പുഴയിലാണ് ജോലി ആരംഭിച്ചതെങ്കിലും പിന്നീട് പലയിടങ്ങളിലും പ്രവർത്തിച്ചു. 1927ൽ ബനാറസിലെത്തിയ അദ്ദേഹം, രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. തുടർന്ന് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി. അത്‌ സ്വാതന്ത്ര്യസമരപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. ക്രമേണ പൂർണമായി രാഷ്ട്രീയപ്രവർത്തനത്തിൽ കേന്ദ്രീകരിച്ചു. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പാർടികളിലായി രണ്ടുപതിറ്റാണ്ട്‌ കേരളരാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി. ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ പി കൃഷ്‌ണപിള്ള നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. മർദനമേറ്റ് ബോധംകെട്ടുവീണതും ചരിത്രത്തിലെ വീരസ്‌മരണ. മർദനവും ജയിൽവാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 1930കളുടെ അവസാനകാലത്ത് ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്കിനെ നേരിടാൻ സി പി രാമസ്വാമി അയ്യരുടെ പൊലീസും പട്ടാളവും ഭീകരാവസ്ഥ സൃഷ്ടിച്ചു. അപ്പോൾ നാരങ്ങക്കച്ചവടക്കാരന്റെ വേഷത്തിൽ സഖാവ് അവിടെയെത്തി പണിമുടക്കിന് നേതൃത്വം നൽകി. ജനങ്ങൾ കോളറ, വസൂരി തുടങ്ങി മഹാദുരിതങ്ങളിൽ അകപ്പെട്ടപ്പോൾ ശുശ്രൂഷയും സഹായവും എത്തിക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ. 1932 ജനുവരിയിൽ കോഴിക്കോട് സബ് ജയിലിൽവച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. ആ കൂടിക്കാഴ്ചയാണ് ഇ എം എസിനെ കമ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. 1934ൽ കേരളത്തിലെ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി.

വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ്, ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുകമ്പനി തൊഴിലാളികളെയും കണ്ണൂരിലെ ബീഡി–നെയ്-ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. തന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ ചേർത്തത് അന്ന് കല്യാശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്നും അത് മാങ്ങാട് ശ്രീഹർഷൻ വായനശാലയിൽ വച്ചായിരുന്നെന്നും ഇ കെ നായനാർ സ്‌മരിച്ചിട്ടുണ്ട്. പിണറായി–പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു സഖാവ്‌.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിൽ സഖാവിന്റെ കഴിവ് ഒന്നുവേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം തുടങ്ങിയവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ, ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. അതുപോലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളിൽ ഇടപെടാനും അതിന്റെ തുടർച്ചയിൽ വർഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കാനും സഖാവ് പ്രവർത്തിച്ചത്. സംസ്ഥാനത്തെ നവോത്ഥാനചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെ തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു.

സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് ആ സ്വാതന്ത്ര്യം നേടാനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. 1940 സെപ്തംബറിൽ ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റ്‌ ചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. 46 മുതൽ വീണ്ടും ഒളിവുജീവിതം. 1946 ആഗസ്തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും പുന്നപ്ര–വയലാർ സമരത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഐതിഹാസികമായ പുന്നപ്ര–വയലാർ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുംമുമ്പ് ഇ എം എസിനൊപ്പം ആലപ്പുഴയിൽ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവർത്തകരോടും സംസാരിച്ചു. പിന്നീട് സമരകാലത്ത് ആലപ്പുഴയിലും പരിസരങ്ങളിലും കറുത്തിരുണ്ട, മെലിഞ്ഞ ഒരു മനുഷ്യനെ തൊഴിലാളികൾ കണ്ടു. തൊഴിലാളിവർഗത്തിന്‌ സമരത്തിനിറങ്ങിയേ മോചനമുള്ളൂവെന്ന് അവർക്ക് സന്ദേശം നൽകിയ നേതാവായിരുന്നു അദ്ദേഹം. പുന്നപ്ര–വയലാർ സമരശേഷം ബഹുജന നേതാക്കളെ കൂട്ടത്തോടെ സി പിയുടെ പൊലീസ് അറസ്റ്റ്‌ ചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ അദ്ദേഹം നോട്ട്ബുക്കിൽ കുറിച്ചു: "എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളേ മുന്നോട്ട്.'

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ചരടുവലിക്കനുസരിച്ച് നയങ്ങൾ രൂപപ്പെടുത്തുന്ന യുഡിഎഫിന്റെ ഭരണകാലത്താണ് ഈ വർഷത്തെ പി കൃഷ്ണപിള്ളദിനാചരണം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ, മുഖംതിരിക്കുന്ന സമീപനമാണ് സർക്കാരും മുഖ്യമന്ത്രി വി ഡി സതീശനും സ്വീകരിക്കുന്നത്. ലഹരിവിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാനിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻതന്നെ അറസ്റ്റിലായതോടെ, മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വാർത്തകൾ മെറ്റയുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽനിന്ന്‌ നീക്കി. വിഴിഞ്ഞത്തുനിന്ന് മീൻപിടിത്തത്തിന് പോയി കാണാതായ ജോണിന്റെ മക്കളുടെ ചോദ്യത്തിനുനേരെയും സമാന നിലപാടിലാണ്‌ സർക്കാർ. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീയെ രൂക്ഷമായി വിമർശിച്ച യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോൾ യു ടേൺ അടിച്ചു. പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നു പറഞ്ഞ മുസ്ലിംലീഗിനും മിണ്ടാട്ടമില്ല. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ആർഎസ്‌എസിന്റെ അതേവഴിയിലാണ്‌ കോൺഗ്രസും കൂട്ടരും. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾ യുഡിഎഫ് അധികാരത്തിലെത്തിയ ഉടൻ ഇല്ലാതാക്കാനുള്ള തീരുമാനമെടുത്തു. സ്ത്രീസുരക്ഷാപദ്ധതി നിർത്തലാക്കി. വീടുകളിലെത്തിയിരുന്ന ക്ഷേമ പെൻഷൻ വാണിജ്യ ബാങ്കുകളിൽ പോയി വാങ്ങേണ്ട അവസ്ഥയായി. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന വയോജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണിത്‌.

കേരളത്തിന് ലഭിക്കേണ്ട കേന്ദ്രഫണ്ട് രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ തടഞ്ഞപ്പോഴും നിലയ്ക്കാതിരുന്ന ക്ഷേമ പെൻഷൻ പദ്ധതിയെ ഘട്ടംഘട്ടമായി അട്ടിമറിക്കുന്നതിനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത്. മോദിസർക്കാരിനെതിരായി നടന്ന ജന്തർമന്തർ പ്രക്ഷോഭത്തെ അനുകൂലിച്ച് കേരളത്തിൽ സമരം നടത്തിയ അയ്യായിരത്തിലധികം പേർക്കെതിരെ കേസെടുത്തു. ജനാധിപത്യം അപ്രസക്തമാക്കി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനുള്ള ആസൂത്രിതശ്രമത്തിനെതിരെ പോരാട്ടം ശക്തമാക്കേണ്ട ഘട്ടത്തിലാണ് നാം സഖാവിന്റെ സ്‌മരണപുതുക്കുന്നത്. മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ ചെറുക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല. വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും പാർടിയുടെ സംഘടനാ അടിത്തറ വിപുലമാക്കാനുള്ള പ്രവർത്തനങ്ങൾക്കും കൃഷ്ണപിള്ളയുടെ സ്‌മരണ നമുക്ക് കരുത്താകും. നവ ഉദാര നയങ്ങൾക്കും വർഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി–കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ, പി കൃഷ്ണപിള്ളയെപ്പോലുള്ള പ്രതിഭാശാലികളായ നേതാക്കൾ നയിച്ച പോരാട്ടങ്ങൾ മാതൃകയാകും. സഖാവിന്റെ അവസാന നിർദേശമായ ‘സഖാക്കളേ മുന്നോട്ട്’ എന്ന ആവേശകരമായ ആഹ്വാനം നടപ്പാക്കുമെന്ന്‌ പ്രതിജ്ഞ പുതുക്കാം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

ഇന്ന് ✊
19/08/2026

ഇന്ന് ✊

സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫിസിൽ ഏരിയ കമ്മിറ്റി അംഗം മിഥുൻ ബാബു ദേശീയ പതാക ഉയർത്തി.
15/08/2026

സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫിസിൽ ഏരിയ കമ്മിറ്റി അംഗം മിഥുൻ ബാബു ദേശീയ പതാക ഉയർത്തി.

പ്രളയബാധിതർക്ക് അടിയന്തര സഹായം എത്തിക്കുക  സംസ്ഥാന സർക്കാരിന്റെ കടുത്ത അവഗണനയ്ക്കെതിരെ  ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് മാർച...
14/08/2026

പ്രളയബാധിതർക്ക് അടിയന്തര സഹായം എത്തിക്കുക
സംസ്ഥാന സർക്കാരിന്റെ കടുത്ത അവഗണനയ്ക്കെതിരെ
ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് മാർച്ച്

13/08/2026

പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയെ നമുക്ക് വീണ്ടെടുക്കാൻ

പ്രളയ സഹായവുമായി DYFI ഈരാറ്റുപേട്ടയിലേക്ക്....

മണ്ഡലം മുഴുവൻ പ്രളയദുരിതത്തിൽ MLA അമേരിക്കയിൽ
07/08/2026

മണ്ഡലം മുഴുവൻ പ്രളയദുരിതത്തിൽ MLA അമേരിക്കയിൽ

Address

Nayanar Bhavan, CPIM Area Committee Office
Erattupetta
686122

Website

Alerts

Be the first to know and let us send you an email when CPIM പൂഞ്ഞാർ ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share