22/06/2026
സിപിഐഎം കലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി , പ്ലസ് ടു വിജയിച്ച എല്ലാ കുട്ടികളെയും വിജയോത്സവം എന്ന പേരിൽ അനുമോദിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാർട്ടി കലൂർ ലോക്കൽ കമ്മിറ്റി അംഗമായ സഖാവ് സുലൈമാന്റെ മകൾ ജസ്ന സുലൈമാൻ ബി എഡ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി. ഒപ്പം ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ മക്കളും പേരക്കുട്ടികളും അവാർഡ് ജേതാക്കളിൽ ഉണ്ടായിരുന്നു.
എ പ്ലസ് എണ്ണമോ മാർക്കോ ഒന്നും പരിഗണിക്കാതെ എല്ലാ കുട്ടികളെയും അനുമോദിക്കുന്ന പരിപാടി സംഘടിപ്പിച്ച സിപിഐഎം കലൂർ ലോക്കൽ കമ്മിറ്റിയെ അഭിനന്ദിക്കുന്നു. പരീക്ഷകളിൽ പാസായ കുട്ടികളെ അഭിനന്ദിക്കുന്നു. അതിന് അവരെ പിന്തുണച്ച മാതാപിതാക്കളെയും.
കുട്ടികളെ മാർക്കിന്റെ അടിസ്ഥാനത്തിൽ അല്ല വിലയിരുത്തേണ്ടത്. അവരുടെ അഭിരുചികളുടെ അടിസ്ഥാനത്തിലാണ് . ആ അഭിരുചികൾ നമുക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞാൽ വരും തലമുറയിൽ നിന്നും ഒട്ടേറെ പ്രതീക്ഷിക്കാൻ വകയുണ്ട്. അവരുടെ അഭിരുചികൾ കണ്ടെത്തി ശരിയായ പാതയിൽ എത്തിക്കാൻ ഒരു പ്രത്യേക പരിപാടി കലൂർ ലോക്കൽ കമ്മിറ്റി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യത്തിലും അഭിമാനം തോന്നുന്നു. ആശംസകളോടെ ..
- എം അനിൽ കുമാർ