18/11/2025
ജനങ്ങളുടെ ശബ്ദം…
ജനസമരങ്ങളുടെ കരുത്ത്…
മുന്നേറ്റത്തിന്റെ മുഖം —
ബിനു മറ്റക്കര
റാന്നി സെന്റ്. തോമസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ച്, യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് ജനറൽ സെക്രട്ടറിയായും, യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റായും, ഗാന്ധിദർശൻ ജില്ലാ സെക്രട്ടറിയായും, സി.യു.സി ജില്ലാ കോർഡിനേറ്ററായും, തുടർന്ന് യൂത്ത് കെയർ എരുമേലി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകനായും, തന്റെ പ്രവർത്തനമുദ്ര പതിപ്പിച്ച വ്യക്തിത്വം.
കോൺഗ്രസിന്റെ ആശയങ്ങളിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലും ഉറച്ച് നിന്നും,
മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി,
ബ്ലോക്കിലെ സംഘടനയെ ശക്തമായി ഉയർത്തി പിടിച്ച കരുത്തായിരുന്നു.
പ്രളയകാലത്ത് —
ദുരിതത്തിലായ ജനങ്ങൾക്ക് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും, യുവാക്കളെ ഒരു മുന്നേറ്റ സേനയാക്കി തീർക്കുകയും,
പകർച്ചവ്യാധിയുടെ ഭീഷണി നിറഞ്ഞ കോവിഡ് ദുരന്തകാലത്ത് —
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ശ്രീ. ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘യൂത്ത് കെയർ’ എന്ന സന്നദ്ധസംഘടനയിലൂടെ, ഗ്രാമങ്ങൾ മുഴുവൻ സഹായം എത്തിച്ച നേതാവ്.
സ്വന്തം വാഹനത്തെ ആംബുലൻസാക്കി മാറ്റി നൂറുകണക്കിന് ആളുകൾക്ക്സഹായം ചെയ്ത കൈ.
യുവാക്കളെ ഒരുമിച്ച് കൂട്ടി പാചകം ചെയ്ത് ക്വാറന്റൈൻ ഇരുന്ന രോഗികൾക്ക് ഭക്ഷണം എത്തിച്ച അത്മാർത്ഥത.
ബിരിയാണി ചലഞ്ചുകളിലും ആക്രി സമാഹരണങ്ങളിലും സമാഹരിച്ച പണത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകളും ടിവികളും നൽകി വിദ്യാഭ്യാസം നിലനിർത്തിച്ച മനസ്സ്.
എയിഞ്ചൽവാലി പ്രദേശത്തെ ഒരു ഒരു നിർദ്ധന കുടുംബത്തിന്റെ ഭവന നിർമാണത്തിന് സർക്കാർ ഓഫീസുകളിൽ അനവധി തവണ കേറി ഇറങ്ങിയിട്ടും നിസ്സഹായരായ ആ കുടുംബത്തോടൊപ്പം നിന്ന് കൊണ്ട് ഭവനം പണിത് നൽകാൻ മുന്നിട്ടിറങ്ങിയ ഹൃദയം.
പാർട്ടി ഏല്പിച്ച ഓരോ ഉത്തരവാദിത്വവും നിർവഹിച്ചു,
മുണ്ടക്കയം ബ്ലോക്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണവിരുദ്ധ നയങ്ങൾക്കെതിരെ
കോൺഗ്രസിനെ ഒരു യഥാർത്ഥ സമര സംഘടനയായി ഉയർത്തി ഉറച്ചുനിർത്തിയ ധൈര്യം.
മുന്നേറ്റത്തിന്റെ മുഖവും
യുവതലമുറയുടെ പ്രചോദനവുമായ
ജനങ്ങളുടെ ശബ്ദം… ജനസമരങ്ങളുടെ കരുത്ത് — ബിനു മറ്റക്കര
എന്ന നേതാവിനെ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോരുത്തോട് ഡിവിഷനിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
പ്രിയ സഹോദരൻ ബിനു മറ്റക്കരയെ വിജയിപ്പിക്കുക✊🏻