GHSS Kochanoor

GHSS Kochanoor GHSS Kochanoor

05/07/2022

ഡോക്‌ടർ അബ്‌ദുവിനെ ജന്മനാട് ആദരിക്കുന്നു.

വടക്കേകാട് : ഇന്ത്യയടക്കം നിരവധി വിദേശ രാജ്യങ്ങളുടെ പുരസ്‌കാര ജേതാവായ
ലോക പ്രശസ്‌ത ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോക്‌ടർ എം എ അബ്‌ദുവിനെ ജന്മനാട് ആദരവൊരുക്കുന്നു. ജൂലൈ 16 ന് ശനിയാഴ്‌ച കൊച്ചനൂർ പൗരാവലിയും പൂമുഖം സാംസ്‌കാരിക വേദിയും സംയുക്തമായാണ് ആദരവ് സംഘടിപ്പിക്കുന്നത്. കൊച്ചനൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സമൂഹത്തിന്റെ വ്യത്യസ്‌ത തലങ്ങളിലുള്ള പ്രമുഖർ സംബന്ധിക്കും.

പ്രോഗ്രാം കമ്മിറ്റി രൂപീകരണ യോഗത്തിൽ നടനും സാംസ്‌കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ ആമുഖ പ്രസംഗം നടത്തി. കൊച്ചനൂർ ഗ്രാമത്തിൽ നിന്നും ലോക രാഷ്ടങ്ങളുടെ ശാസ്ത്ര പുരോഗതിയിൽ കാര്യമായ പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോക്‌ടർ എം. എ. അബ്‌ദുവെന്ന് അദ്ദേഹം പറഞ്ഞു. ഏത് പ്രതികൂല സാഹചര്യങ്ങളിലും പ്രതിഭകൾ ഉയർന്നുവരുമെന്നതിന്റെ മികച്ച ഉദാഹരണമാണ് അദ്ധേഹം.

വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് വി കെ ഫസലുൽ അലി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റഹിം വീട്ടിപ്പറമ്പിൽ, നബീൽ എൻ എം കെ, ശ്രീധരൻ മാക്കാലിക്കൽ, യു എം കുഞ്ഞഹമ്മദ്, ഡോ. ഐ പി അബ്ദുൽ റസാക്ക്, കെ എം ഗഫൂർ, അഷ്റഫ് പേങ്ങാട്ടയിൽ, മൈമൂന അഭയം, ഫാറൂഖ് മംഗുളങ്ങര, ഉസ്മാൻ പള്ളിക്കരയിൽ, കെ.വി.ഹംസ, ഹനീഫ കൊച്ചനൂർ, അഷ്കർ അറക്കൽ, ജബ്ബാർ മംഗലത്തയിൽ തുടങ്ങിയവർ സംസാരിച്ചു. ടി.എൻ പ്രതാപൻ എംപി, എൻ കെ അക്ബർ എംഎൽഎ, അഡ്വ: മുഹമ്മദ് ഫൈസൽ, റഹീം വീട്ടിപ്പറമ്പിൽ തുടങ്ങിയവർ രക്ഷാധികാരികളായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നതിനായുള വിവിധ സ്വാഗത സംഘങ്ങൾ രൂപീകരിച്ചു.

Dr Mangalathayil Ali Abdu

കൊച്ചനൂര് സ്കൂളിലെ, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള  രണ്ടു കെട്ടിടങ്ങൾ പൊളിച്ച് മാറ്റുകയാണ്. ഇനിയവിടെ ആധുനിക സൗകര്യങ്ങളുള്ള ...
25/09/2018

കൊച്ചനൂര് സ്കൂളിലെ, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു കെട്ടിടങ്ങൾ പൊളിച്ച് മാറ്റുകയാണ്. ഇനിയവിടെ ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിട സമുച്ചയം ഉയരും. പുതിയ കാലത്തിന്റെ വിദ്യാലയം.
ഒരു മഴക്കാലത്താണ് ഒന്നാം ക്ലാസിലെ പാഠാവലിയും സ്ലേറ്റും പെൻസിലും മഷിത്തണ്ടുമായി ഈ സ്കൂൾ മുറ്റത്ത് ആദ്യമായി ചവിടുന്നത്. തലമുറകൾ ചവിട്ടി പതംവന്ന പഞ്ചാര മണൽമുറ്റം. പിൻവശത്ത് ബദാം മരങ്ങൾ കൊമ്പുവിരിച്ച് നിന്നിരുന്നു. മുന്നിൽ നെല്ലിമരങ്ങളും മാവും വൃത്തത്തിലൊരു പൂന്തോട്ടവും. കൊടും വേനലിലും വറ്റാത്ത, പഴൂർ ബാപ്പു സാഹിബ് എന്നെഴുതിയ വട്ടമുള്ള കൽക്കിണർ, ഒരു മൂലയിൽ. നിറയെ തെങ്ങുകൾ. അറ്റത്തൊരു ഓല ഷെഡ്ഡ്. ഉച്ചയാവുമ്പഴേക്കം അതിൽ നിന്ന് വെന്ത ഉപ്പുമാവിന്റേയും പാലിന്റെയും കൊതിയൂറുന്ന മണം ക്ലാസ്സുമുറികളിലേക്കെത്തും. അതിന്റെ കൈക്കാരനായി, പാലുപോലെ ചിരിച്ച്, വെള്ളത്തലേകെട്ടുമായി അദ്രയ്മാൻക്ക. ശർക്കര മിഠായിയുടെ തട്ടുമായി പടിക്കൽത്തന്നെ രാഘവേട്ടൻ.
ഒന്നാം ക്ലാസിലെ കുഞ്ഞുബഞ്ചിലിരുന്ന്, പിന്നെ നിലത്തിരുന്ന് ബഞ്ചിൽ സ്ലേറ്റുവെച്ച്, ഒടുവിൽ നിലത്ത് കുമ്പിട്ടിരുന്ന്.... എങ്ങിനെയൊക്കെ എഴുതാൻ ശ്രമിച്ചിട്ടും 'യ' എന്ന ക്രൂരനായ അക്ഷരം വഴങ്ങിക്കിട്ടാത്ത കാലം. ഒടുവിൽ കുഞ്ഞുവിരലുകൾക്കു മേൽ മയത്തിൽ പിടിച്ച് താമരപ്പൂ പോലൊരു 'യ' സ്ലേറ്റിൽ വിരിയിച്ചുത്തന്ന പ്രഥമഗുരു, അബ്ദുമാഷ്. "കൊച്ചു ബാലരേ,
വാഴ നോക്കുവിൻ,
പൊക്കത്തിൽ പൊടിച്ചുയർന്ന്,
കുലയും വന്നിതാ"
എന്ന പാട്ടു പാടി മുറ്റത്തെ മാവിൻ ചോട്ടിലേക്ക് ക്ലാസ് മുറി മാറ്റിയിരുന്ന അബ്ദുമാഷ്. തൂമാ തൂവുന്ന തൂമരങ്ങൾ.... എന്ന പാട്ടു പഠിപ്പിച്ചു തന്ന രണ്ടാം ക്ലാസിലെ അന്നാസ് ടീച്ചർ. കേട്ടെഴുത്തിന്ന് മാർക്കു കിട്ടിയാൽ ചോക്കു പൊട്ടുകൾ സമ്മാനമായി തന്നിരുന്ന മൂന്നാം ക്ലാസിലെ എം ബി മാഷ്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഒട്ടകപക്ഷിയാണ് എന്ന് പഠിപ്പിച്ചു തന്ന നാലാം ക്ലാസിലെ ശാന്താജോസ് ടീച്ചർ. ഇംഗ്ലീഷ് പഠിപ്പിക്കുന്ന തനിക്കു പോലും ഇംഗ്ലീഷുകാരോട് മുഖാമുഖം നിന്ന് സംസാരിക്കാനുള്ള പരിജ്ഞാനമില്ലെന്ന അത്ഭുത സത്യം തുറന്നു പറഞ്ഞ അഞ്ചാം ക്ലാസിലെ കുഞ്ഞിഖാദർ മാഷ്. ചൂരലു വീശി ക്ലാസു വിറപ്പിച്ചിരുന്ന, പ്രേംനസീറിനെ പോലെ നേർത്ത മീശവെച്ചിരുന്ന ആറാം ക്ലാസിലെ അബൂബക്കർ മാഷ്. ഹെഡ് ടീച്ചറുടെ അധിക ചാർജു കൂടിയുണ്ടായിരുന്ന ഏഴാം ക്ലാസിലെ ഖദീജ ടീച്ചർ. ക്ലാസു കയറ്റത്തിന്റെ ഓരോ ഘട്ടത്തിലും അദ്ധ്യാപകരെ പോലെ, സ്കൂളിന്റെ ഭാവവും മാറിക്കൊണ്ടിരുന്നു.
എക്ഷേ, എട്ടാം ക്ലാസിലേക്കായതും കൊച്ചന്നൂരിലെ GMUP സ്കൂൾ വിട്ട്, ചെർളിപ്പുഴ കടന്ന് കുന്നത്തെ സ്കൂളിലേക്കു പോയി. ആ മൊട്ടക്കുന്നിലെ കൂർത്തു നിൽക്കുന്ന ചരൽകല്ലുകളിൽ തറഞ്ഞ് സ്കൂളിനെ കുറിച്ചുള്ള എല്ലാ സങ്കൽപ്പങ്ങളും പൊട്ടിയൊലിച്ചു.
'ഉസ്കൂൾ' എന്ന് പറഞ്ഞാൽ ഓർമ്മയിലെത്തുന്നതിപ്പഴും പഴയ കൊച്ചനൂരുസ്കൂള് തന്നെ. ആ കെട്ടിടങ്ങൾ മാത്രമേ ഇന്ന് പൊളിഞ്ഞു വീഴുന്നുള്ളു. അബ്ദു മാഷിനെപ്പോലെ, യ എന്ന അക്ഷരത്തെപ്പോലെ, രാഘവേട്ടന്റെ മിഠായിത്തട്ടുപോലെ ഓർമ്മയിലെ സ്കൂൾ അവിടെത്തന്നെയുണ്ട്. അതാർക്കും പൊളിച്ചെടുക്കാനാവില്ല!

-അഷ്റഫ് പേങ്ങാട്ടയിൽ.

അദ്ധ്യായനത്തിന്റെ നൂറു വർഷങ്ങൾ പിന്നിട്ട കൊച്ചനൂർ പൊതു വിദ്യാലയവും മികവിന്റെ നിറവ് ആഘോഷിക്കുകയാണ് ഈ ശനിയാഴ്ച (31/3/2018)...
31/03/2018

അദ്ധ്യായനത്തിന്റെ നൂറു വർഷങ്ങൾ പിന്നിട്ട കൊച്ചനൂർ പൊതു വിദ്യാലയവും മികവിന്റെ നിറവ് ആഘോഷിക്കുകയാണ് ഈ ശനിയാഴ്ച (31/3/2018) കൊച്ചനൂർ പൂമുഖപ്പറമ്പിൽ വെച്ച്.
മികവുത്സവം - 2018 !
ഓരോ പുതുമഴക്കും മുളച്ചു പൊന്തുന്ന തകര പോലെ മുഴത്തിനു മുഴത്തിനു ആരംഭിക്കുന്ന അൺ എയിഡഡ് സ്കൂളുകൾക്കിടയിൽ ഈ വിദ്യാലയ മുത്തശ്ശി പ്രസക്തമാവുന്നത് എന്തുകൊണ്ട് എന്നാണ് 'മികവുത്സവം 2018' മുന്നോട്ടു വെക്കുന്നത്.
പൊതു സമൂഹത്തിന്റെ പരിഛേതമായ പൊതു വിദ്യാലയത്തിൽ പഠിക്കുന്നതോടെ പൊതു സമൂഹത്തിൽ ജീവിക്കേണ്ടതെങ്ങിനെ എന്ന ഏറ്റവും വലിയ പാഠവും കൂടി കുട്ടി പഠിക്കുന്നു. ഇതര മത/ജാതി/സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നു വരുന്ന മനുഷ്യരുമായി അടുത്തിടപഴകാനും പരസ്പരം മനസ്സിലാക്കാനും അത് വഴിതുറക്കന്നു. ഏറ്റവും കുറഞ്ഞ ചിലവിൽ (സൗജന്യമായിത്തന്നെ) പഠിക്കാൻ സാധിക്കുന്നു. അതും വലിയ അക്കാഡമിക് യോഗ്യതകളുള്ള ഏറ്റവും മികച്ച അദ്ധ്യാപകരിൽ നിന്ന് നേരിട്ട്. കലാകായിക മത്സരങ്ങളിൽ സമകാലികരായ മികച്ച താരങ്ങളുമായി മാറ്റുരക്കാൻ വേദികൾ ലഭ്യമാകുന്നു എന്ന് തുടങ്ങി അനേകം നേട്ടങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. അത്തരം ചിന്തകളിലേക്ക് പൊതുസമൂഹത്തിന്റെ മനസ്സു തുറക്കുകയാണ് മികവുത്സവം 2018 ലൂടെ സർക്കാരും സാമൂഹ്യ പ്രവർത്തകരും ലക്ഷ്യമാക്കുന്നത്.
വിദ്യാർത്ഥികളുടെ പാഠ്യ/പാഠ്യേതര കഴിവുകൾ പൊതു സമൂഹവുമായി പങ്കുവെക്കുക, ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൊച്ചനൂർ സ്കൂളിലെ ഏതാനും പൂർവ്വ വിദ്യാർത്ഥികളുമായി ഇന്ററാക്റ്റു ചെയ്യാൻ വേദിയൊരുക്കുക, അദ്ധ്യാപകരും രക്ഷാകർത്താക്കളുമായി ആശയവിനിമയം നടത്താൻ അവസരമൊരുക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളുടെ സമ്മേളനമാണ് 'മികവുത്സവം 2018'.
തുടർന്ന് പഴയകാല സിനിമാ ഗാനങ്ങളും ഗസലുകളും ചേർത്ത് ചാവക്കാട് മേഘമൽഹാർ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഒരുക്കിയിട്ടുണ്ട്.
ഇഴയടുപ്പമുള്ള ഒരു സാമൂഹ്യ ജീവിതം സ്വപ്നം കാണുന്ന ഓരോരുത്തരുടേയം ബാധ്യതയാണ് ഈ ചടങ്ങ് വിജയിപ്പിക്കേണ്ടത്. സഹകരിക്കുക!
എല്ലാവരേയും പൂമുഖ പറമ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

09/09/2017
11/02/2017
മാധ്യമം ദിനപ്പത്രത്തിന്റെ ‘വെളിച്ചം’ പദ്ധതിയുടെ ഉദ്ഘാടനം നോവലിസ്റ്റും എഴുത്തുകാരനുമായ ഹനീഫ കൊച്ചനൂർ നിർവ്വഹിച്ചു. നജീബ്....
03/08/2016

മാധ്യമം ദിനപ്പത്രത്തിന്റെ ‘വെളിച്ചം’ പദ്ധതിയുടെ ഉദ്ഘാടനം നോവലിസ്റ്റും എഴുത്തുകാരനുമായ ഹനീഫ കൊച്ചനൂർ നിർവ്വഹിച്ചു. നജീബ്. എം.കെ വിദ്യാർത്ഥികളുടെ പ്രതിനിധികൾക്ക് പത്രത്തിന്റെ കോപ്പികൾ കൈമാറി.

03/06/2016
പുതിയ അദ്ധ്യയന വർഷത്തെ വരവേറ്റുകൊണ്ട് കൊച്ചനൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം കൊണ്ടാടി. വാർഡ്  മെമ്പർ യു. എം. ...
01/06/2016

പുതിയ അദ്ധ്യയന വർഷത്തെ വരവേറ്റുകൊണ്ട് കൊച്ചനൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം കൊണ്ടാടി. വാർഡ് മെമ്പർ യു. എം. കുഞ്ഞിമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ വർഷം പഠനമാരംഭിക്കുന്ന മുപ്പത്തി ഏഴോളം കുട്ടികൾക്ക് പ്രത്യേകം തയ്യാ‍റാക്കിയ കീരീടങ്ങൾ അണിയിച്ച് ആശംസകൾ അർപ്പിച്ചു. പൂർവ്വാധ്യാപികയായ അമ്മിണി ടീച്ചർ, വാർഡ് മെമ്പർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, മറ്റ് അധ്യാപകർ തുടങ്ങിയവരാണു കുട്ടികളെ കിരീടം അണിയിച്ചത്.

തുടർന്ന് കൊച്ചനൂരിലെ വാട്ട്സ് ആപ്പ് കൂട്ടായ്മകളിൽ ഒന്നായ “കൊച്ചനൂകൂട്ടം” തയ്യാറാക്കിയ സ്കൂൾ കിറ്റ് അർഹരായ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം കൂട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു മഠത്തിൽ, മധൂ, പ്രധാനാധ്യാപകനായ പവനൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ശിശുദിന റാലി....
14/11/2014

ശിശുദിന റാലി....

Address

Kochanoor
Guruvayoor
679562

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+91 487 254 3642

Alerts

Be the first to know and let us send you an email when GHSS Kochanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share