Chavakkad Police Station

Chavakkad Police Station Law and Order

ഔദ്യോഗിക പ്രവർത്തന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസുദ്യോഗസ്ഥർക്ക് അഭിനന്ദനം.തൃശൂർ: സിറ്റി പോലീസിന്റെ 2023 മൂന്നാം...
05/12/2023

ഔദ്യോഗിക പ്രവർത്തന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസുദ്യോഗസ്ഥർക്ക് അഭിനന്ദനം.

തൃശൂർ: സിറ്റി പോലീസിന്റെ 2023 മൂന്നാം പാദവാർഷിക പ്രവർത്തനം അവലോകന യോഗത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഐപിഎസ്, ജില്ലയിലെ പോലീസുദ്യോഗസ്ഥരെ അഭിനന്ദിച്ചത്. മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്ക് കമ്മീഷണർ അഭിനന്ദനപത്രവും നൽകി.

മികച്ച അസിസ്റ്റൻറ് സ്റ്റേഷൻ റൈറ്റർ. അബൂബക്കർ സിവിൽ പോലീസ് ഓഫീസർ ചാവക്കാട് പോലീസ് സ്റ്റേഷൻ.

08/07/2023

ന്യൂജെൻ ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടയിൽ പിടികൂടി ഹൈവേ പോലീസ്.

ചാവക്കാട് നഗരത്തിലെ പ്രധാന റോഡുകളിൽ പട്രോളിങ്ങ് നടത്തുകയായിരുന്ന ഹൈവേ പോലീസ് ഉദ്യോഗസ്ഥരാണ് മോഷണം ചെയ്ത് കൊണ്ടുപോകുകയായിരുന്ന പുതുതലമുറ ബൈക്ക് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ചാവക്കാട് കോടതിപരിസരത്തെ ഇടവഴിയിൽ ഒരു ആഡംബരം ബൈക്ക് നിർത്തിയിരിക്കുന്നത് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടു. സമീപത്ത് ആരെയും കാണാത്തതിനാൽ സംശയം തോന്നി ബൈക്കിനരികിലെത്തി പോലീസുദ്യോഗസ്ഥർ പരിശോധിച്ചു. വാഹനം ആരെങ്കിലും അവിടെ നിർത്തി പോയതായിരിക്കുമെന്ന് കരുതിയെങ്കിലും, വാഹനം ഒന്നുകൂടി പരിശോധിച്ചപ്പോൾ അതിന്റെ ഇലക്ട്രിക് കണക്ഷനുകൾ വിഛേദിച്ച നിലയിലും എൻജിൻ കൂടുതൽ ചൂടുള്ള നിലയിലും കാണപ്പെടുകയുണ്ടായി. അസ്വാഭാവികത തോന്നി പരിസരം മുഴുവൻ പരിശോധിച്ചങ്കിലും ആരെയും കാണാതിരുന്നപ്പോൾ, വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മനസ്സിലാക്കി, വാഹനത്തിന്റെ ഉടമയുമായി ഫോണിൽ ബന്ധപെടുകയായിരുന്നു. ചാവക്കാട് സ്വദേശിയായ സ്വകാര്യബാങ്കിലെ ജീവനക്കാരന്റേതാണ് ബൈക്ക്. ഔദ്യോഗിക ആവശ്യങ്ങൾക്ക് എറണാകുളത്തേക്ക് പോകുന്നതിനായി ബൈക്ക് സുരക്ഷിതമായ ഒരു സ്ഥലത്ത് പാർക്ക് ചെയ്ത് പോയതായിരുന്നു അയാൾ. രാത്രി തിരിച്ചെത്താൻ വൈകി. അപ്പോഴാണ് പോലീസിന്റെ വിളിയെത്തുന്നത്. ഉടമസ്ഥൻ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് അത് തന്റെ ബൈക്ക് തന്നെയാണെന്ന് മനസ്സിലായത്. തന്റെ വാഹനം മോഷണം പോകാതെ സംരക്ഷിച്ച ചാവക്കാട് ഹൈവേ പോലീസിലെ ഉദ്യോഗസ്ഥർക്ക് അയാൾ നന്ദിയറിയിച്ചു. ബൈക്ക് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുദ്യോഗസ്ഥർ.

ചാവക്കാട് ഹൈവേ പോലീസ് ഉദ്യോഗസ്ഥർ: സബ് ഇൻസ്പെക്ടർ പ്രേംജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ജിനൂപ് ആന്റോ, സബീഷ്, പ്രമോദ്.

ബെസ്റ്റ് പെർഫോമൻസ് അവാർഡ് ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ അങ്കിത് അശോകൻ IPS അവർകളിൽ നിന്നും ചാവക്കാട് പോലീസ് സ്റ്റേഷനിലെ ...
12/06/2023

ബെസ്റ്റ് പെർഫോമൻസ് അവാർഡ് ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ അങ്കിത് അശോകൻ IPS അവർകളിൽ നിന്നും ചാവക്കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശ്രീ. ഉണ്ണികൃഷ്ണൻ പി. സി, ശ്രീ രതീഷ് പി. എസ് എന്നിവർ ഏറ്റുവാങ്ങുന്നു.

MAY 31 WORLD NO TO***CO DAY     # Chavakkad_Police
31/05/2023

MAY 31 WORLD NO TO***CO DAY

# Chavakkad_Police

മെയ് 31:ലോക പുകയില വിരുദ്ധദിനം
പുകയില വിതയ്ക്കുന്ന വിപത്തുക്കളെക്കുറിച്ച് അവബോധം പരത്തുക, പുകയില ഉപയോഗം ഇല്ലാതാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്‍റെ മുഖ്യലക്ഷ്യങ്ങള്‍. ഓരോ വര്‍ഷവും ഒരു പ്രത്യേക വിഷയം ആസ്പദമാക്കിയാണ് പുകയിലവിരുദ്ധദിനം ആചരിച്ചുവരുന്നത്. ''ഭക്ഷണമാണ് വേണ്ടത് പുകയില അല്ല" എന്നുള്ളതാണ് ഇത്തവണത്തെ സന്ദേശം.

Missing information
28/05/2023

Missing information

പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 63 വർഷം കഠിനതടവും 1.6 ലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് ബ്ലാങ്ങാട് മൊയ്തീൻ ...
03/05/2023

പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 63 വർഷം കഠിനതടവും 1.6 ലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് ബ്ലാങ്ങാട് മൊയ്തീൻ പള്ളി അറയ്ക്കൽ വീട്ടിൽ അബ്ബാസി (56) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 21 മാസംകൂടി തടവ് അനുഭവിക്കണം. 2021 -ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കളിക്കാനായി എത്തിയ ബാലനെ വീടിനുസമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നചിത്രങ്ങളും വീഡിയോയും മൊബൈൽ ഫോണിൽ കാണിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ സെൽവരാജ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ബോബിൻ മാത്യു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. ചാവക്കാട് അതിവേഗ കോടതി ആരംഭിച്ച ശേഷമുള്ള ആദ്യത്തെ ശിക്ഷാവിധിയാണ് ഇത്.

ഏവർക്കും ചെറിയപെരുന്നാൾ ആശംസകൾ
21/04/2023

ഏവർക്കും ചെറിയപെരുന്നാൾ ആശംസകൾ

പോക്സോപ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷഎട്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ചാവക്കാട് അഞ്ചങ...
19/04/2023

പോക്സോ
പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ

എട്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായ വലിയകത്ത് വീട്ടിൽ റാഷിദ് (22) നെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീമതി. ലിഷ. എസ് കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.

2017 ഡിസംബറിൽ ക്രിസ്തുമസ് സ്കൂൾ അവധി കാലത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ കേസ്സിലെ പീഢനത്തിന് ഇരയായ പെൺകുട്ടി കൂട്ടുകാരികളോടും, കൂട്ടുകാരികൾ ടീച്ചർമാരോടും പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും തുടർന്ന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

ചാവക്കാട് പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന, പി. ലാൽകുമാർ. രജിസ്റ്റർ ചെയ്ത കേസിൽ, ചാവക്കാട് ഇൻസ്‌പെക്ടർ ആയിരുന്ന K. G. സുരേഷ്, ഗോപകുമാർ G. എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ അന്വേഷണം നടത്തുകയും ചെയ്തു. ചാവക്കാട് ഇൻസ്‌പെക്ടർ ആയിരുന്ന എം. കെ. സജീവ് ഈ കേസ് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ബൈജുവും പ്രവർത്തിച്ചിരുന്നു. കേസ്സിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ് ബിനോയിയും , പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വക്കേറ്റ്മാരായ എം.കെ അമൃത എം.എം സഫ്ന എന്നിവരും ഹാജരായി.
.

30/03/2023
27/11/2022

'എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക്‌ പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്‌. എനിക്കതിന്‌ കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാൻ ചോക്ലേറ്റും ഐസ്ക്രീമും വിറ്റുനടന്നു. ഇടദിവസങ്ങളിൽ കാറുകൾ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല' അക്രോബാറ്റിക് ഗോൾ കൊണ്ട് ഫുട്ബോൾ പ്രേമികളുടെ മനം കവർന്ന റിച്ചാർലിസൻ്റെ വാക്കുകളാണിത്. അതെ.. ഫുട്ബോൾ ലഹരികൊണ്ട്‌ മയക്കുമരുന്നിൻ്റെ ലഹരിയെ അതിജീവിച്ച റിച്ചാർലിസണെ നമുക്കും മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെ പോരാടാം.

ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പറിൽ വാട്സ് ആപ്പ് വഴി അറിയിക്കൂ. ലഹരിയെ ഉന്മൂലനം ചെയ്യാൻ ഞങ്ങളോടൊപ്പം പങ്കുചേരൂ...
ലഹരിക്കെതിരെ യോദ്ധാവാകൂ..

യോദ്ധാവ് - 99 95 96 66 66

Address

Chavakkad Police Station
Guruvayoor
680506

Telephone

+914872507352

Website

Alerts

Be the first to know and let us send you an email when Chavakkad Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chavakkad Police Station:

Share

Category