KSRTC Haripad

KSRTC Haripad Unofficial fans page of Harippad KSRTC

ഹരിപ്പാട് KSRTCയുടെ അനൗദ്യോഗിക ഫേസ്ബുക്ക് പേജ് ആണ് ഇത്.. ഇത് KSRTC ഫാൻസ്‌ ആണ് മെയ്ന്റെയ്ൻ ചെയ്യുന്നത്..
(1)

എല്ലാ പ്രിയപ്പെട്ടവർക്കും ടീം കെ.എസ്.ആർ.ടി.സി ഹരിപ്പാടിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️
26/08/2026

എല്ലാ പ്രിയപ്പെട്ടവർക്കും ടീം കെ.എസ്.ആർ.ടി.സി ഹരിപ്പാടിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳
15/08/2026

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳

യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ  എഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനവുമായി കെ.എസ്.ആർ...
06/08/2026

യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനവുമായി കെ.എസ്.ആർ.ടി.സി.

✅ 📲 9447071021 📲📲📲

എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രാസംബന്ധമായ സഹായങ്ങൾക്കും പരാതികൾക്കും നിർദേശങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 ലഭ്യമാണ്.

KSRTC യുടെ ഡിജിറ്റൽ യാത്രാ സേവനങ്ങളിലെ പുതിയ ചുവട് വയ്പ് 🔥AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം നാളെ (06.08.2026) ആര...
05/08/2026

KSRTC യുടെ ഡിജിറ്റൽ യാത്രാ സേവനങ്ങളിലെ പുതിയ ചുവട് വയ്പ് 🔥

AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം നാളെ (06.08.2026) ആരംഭിക്കുന്നു ❤️

പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11.00 മണിയ്ക്ക് തിരുവനന്തപുരത്ത് ഗതാഗത മന്ത്രി നിർവഹിക്കുന്നു

Post credit :: Anuraj VS

02/08/2026

പ്രതിസന്ധികളിൽ പ്രത്യാശയായി എന്നും KSRTC ജനങ്ങളോടൊപ്പം # വള്ള സദ്യയിൽ പങ്കെടുത്ത മടങ്ങിയ BTC വാഹനത്തിൽ,വെള്ളത്തിൽ കുടുങ്ങിയ അംഗപരിമിതനെ സഹായിക്കുന്നു..

Credits : Ksrtc Budget Tours

അറിയിപ്പ് ================================= അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ചക്കുളത്തുകാവിനു  സമിപം നെടുമ്പ്രം ഭാഗത്തു റോഡി...
02/08/2026

അറിയിപ്പ്
=================================

അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ചക്കുളത്തുകാവിനു സമിപം നെടുമ്പ്രം ഭാഗത്തു റോഡിൽ വെള്ളം ക്രമതിത മായി ഉയർന്നതിനാൽ ഇതുവഴിയുള്ള ബസ് സർവീസ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നു.

I. C
EDATHUA

ഇന്നത്തെ ഹരിപ്പാട് - പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം യാത്രയിൽ പങ്കാളികൾ ആയവർ ❤️
01/08/2026

ഇന്നത്തെ ഹരിപ്പാട് - പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം യാത്രയിൽ പങ്കാളികൾ ആയവർ ❤️

അറിയിപ്പ് 📢📢📢📢🥰-------------------------------------------------------------------ആറാട്ടുപുഴ വഴി വൈകിട്ട് അധിക ട്രിപ്പ്‌...
30/07/2026

അറിയിപ്പ് 📢📢📢📢🥰
-------------------------------------------------------------------

ആറാട്ടുപുഴ വഴി വൈകിട്ട് അധിക ട്രിപ്പ്‌ ക്രമീകരിച്ചിരിക്കുന്നു

യാത്രക്കാരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് കെ.എസ്.ആർ. ടി.സി ഡിപ്പോയിൽ നിന്നും ഇന്ന് (30/07/2026) മുതൽ വൈകിട്ട് 05:30 നു ഹരിപ്പാട് നിന്നും കുമാരക്കോടി - ആറാട്ടുപുഴ - കൊച്ചിടെ ജെട്ടി വഴി കായംകുളം ട്രിപ്പ്‌ ക്രമീകരിക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക് :: Ksrtc Haripad - 9188933753

അറിയിപ്പ് 📢📢📢-------------------------------------------------------------------മാധവ ജംഗ്ഷനിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക്...
29/07/2026

അറിയിപ്പ് 📢📢📢
-------------------------------------------------------------------

മാധവ ജംഗ്ഷനിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി.

🔹 നിലവിൽ ഓർഡിനറി ബസുകൾക്ക് മാത്രം ആയിരുന്നു സ്റ്റോപ്പ് ഉണ്ടായിരുന്നത്.

*കെഎസ്ആർടിസിയിൽ ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു' എന്നത് തെറ്റായ പ്രചരണം* കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗിക...
28/07/2026

*കെഎസ്ആർടിസിയിൽ ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു' എന്നത് തെറ്റായ പ്രചരണം*

കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണ്.

ക്യാൻസർ രോഗികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ കാർഡ്, സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾമൂലം, പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നതിൻ്റെ സാങ്കേതിക പ്രശ്നം വേഗത്തിൽ പരിഹരിച്ച് കാർഡ് വിതരണം ഉടൻ തന്നെ പുനരാരംഭിച്ചിരുന്നു. എന്നാൽ ആ സമയത്ത് നിലവിൽ ഉപയോഗിച്ചുവന്നിരുന്ന വാലീഡ് ആയിട്ടുള്ള കാർഡുകൾ ഉപയോഗിച്ചുള്ള സൗജന്യ യാത്ര യാതൊരു തടസ്സവും കൂടാതെ തുടർന്നുവരികയുമായിരുന്നു.

ആയതിനാൽ, ക്യാൻസർ രോഗികൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ പൊതുജനങ്ങളിലും ഈ പദ്ധതിയുടെ ഗുണഭോക്താക്കളിലും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നു എന്നത് വേദനാജനകമാണ്...ദൗർഭാഗ്യകരമാണ്....

പൊതുജനങ്ങളും സാമൂഹ്യമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും അഭ്യർത്ഥിക്കുന്നു.

#കേരളKSRTC #കെഎസ്ആർടിസി #സൗജന്യയാത്ര #ക്യാൻസർരോഗികൾ #തെറ്റായപ്രചരണം #വസ്തുതപരിശോധന #ഔദ്യോഗികഅറിയിപ്പ് #ജനവിശ്വാസം #കേരളം

Address

KSRTC Sub Depo
Haripad
690514

Alerts

Be the first to know and let us send you an email when KSRTC Haripad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSRTC Haripad:

Shortcuts

Share