MSF EFLU

MSF EFLU Unit of English and Foreign University, Hyderabad
Political students wing if Indian Union Muslim League (IUML)

മുസ്‌ലിംലീഗുകാർക്ക് ഇസ്സത്തിനെക്കുറിച്ച് ക്ലാസ്സെടുക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയോടാണ്. നിങ്ങളീ നാട്ടി...
06/02/2024

മുസ്‌ലിംലീഗുകാർക്ക് ഇസ്സത്തിനെക്കുറിച്ച് ക്ലാസ്സെടുക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയോടാണ്.
നിങ്ങളീ നാട്ടിയ ബാനറിന്റെ പിന്നിലെ രാജാ ഗേറ്റുണ്ടല്ലോ.
ആ ഇസ്സത്ത് സമുദായത്തിന് സമർപ്പിച്ചത് മുസ്‌ലിംലീഗാണ്.
ആ ഇസ്സത്തിന് വേണ്ടി ആദ്യമായി അപേക്ഷ കൊടുത്തത് ഞങ്ങളുടെ നേതാവ് ഖാഇദെ മില്ലത്താണ്.
ആ ഇസ്സത്തിന് പാർട്ടി ഫണ്ടും പാർട്ടിയുടെ കാറും നൽകിയത് മുസ്‌ലിംലീഗാണ്.
ആ ഇസ്സത്തിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ ഓടിനടന്നത് ഞങ്ങളുടെ നേതാവ് സീതി സാഹിബാണ്.

അന്ന് നിങ്ങളുടെ ഉപ്പൂപ്പാക്ക് പരീക്ഷയെഴുതുന്നത് ഹറാമായിരുന്നു.
അന്ന് നിങ്ങളുടെ ഉപ്പൂപ്പ സർക്കാർ ജോലിക്ക് എതിരായിരുന്നു.
അന്ന് നിങ്ങളുടെ ഉപ്പൂപ്പാക്ക് വോട്ട് ചെയ്യൽ ഹറാമായിരുന്നു.
അന്ന് നിങ്ങളുടെ ഉപ്പൂപ്പാക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിഷിദ്ധമായിരുന്നു.

നിങ്ങളുടെ ഉപ്പൂപ്പമാർ സമുദായത്തെ ഇരുട്ടിൽ നിർത്തിയ കാലത്ത് ഞങ്ങളുടെ ബാഫഖി തങ്ങളും പൂക്കോയ തങ്ങളുമെല്ലാം വിദ്യാഭ്യാസ പ്രചാരണത്തിലായിരുന്നു. കൊടപ്പനക്കൽ തറവാട് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളവരുടെ ലിസ്റ്റ് പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു. പാണക്കാട്ടെ തങ്ങന്മാർ നാടുനീളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തറക്കല്ലിടുകയായിരുന്നു. നിയമ നിർമാണ സഭകളിലേക്ക് മത്സരിച്ചും സർക്കാർ ഉദ്യോഗങ്ങൾക്ക് പ്രാപ്തമാക്കിയും സമുദായത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു.

പാണക്കാട്ടെ പൈതൃകത്തിൽ ഊറ്റം കൊണ്ട് തന്നെ ഞങ്ങൾ നിയമ നിർമ്മാണ സഭകളിലും സർക്കാർ ഉദ്യോഗങ്ങളിലും ഇസ്സത്തോടെ തുടരും.
സമുദായത്തിന്റെ വിഭവശേഷിയെ രാഷ്ട്രത്തിന് വേണ്ടി സമർപ്പിക്കും. അഭിമാനത്തോടെ ജീവിക്കും.
ഒരു പരാതിയുമില്ല, നിങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കിയും വാചകക്കസർത്ത് നടത്തിയും തെരുവിൽ തുടർന്നോളൂ.

Shareef Sagar

Address

Sitafalmandi
Hyderabad
500007

Alerts

Be the first to know and let us send you an email when MSF EFLU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share