Kerala Civil Defence Idukki District

Kerala Civil Defence Idukki District KERALA CIVIL DEFENCE IDUKKI DISTRICT OFFICIAL PAGE

08/03/2026
05/03/2026
സിവിൽ ഡിഫെൻസ് വെൽഫയർ അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തുഇടുക്കി: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് കീഴിൽ പ്രവർത്തിക...
28/01/2026

സിവിൽ ഡിഫെൻസ് വെൽഫയർ അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇടുക്കി: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയായ സിവിൽ ഡിഫൻസിന്റെ ഇടുക്കി ജില്ലയിലെ പ്രഥമ സംഘടനയായ സിവിൽ ഡിഫെൻസ് വെൽഫയർ അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തത്.
സംഘടനയുടെ പ്രസിഡന്റായി അജ്മൽ ഷാ, സെക്രട്ടറിയായി അനൂപ് ജോർജ്, ട്രഷററായി ദിനേശ് എന്നിവരെ തെരഞ്ഞെടുത്തു. സിവിൽ ഡിഫെൻസ് അംഗങ്ങളുടെ സാമൂഹിക- സുരക്ഷ ഉറപ്പാക്കുകയും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ രൂപീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈസ് പ്രസിഡന്റുമാരായി മധു എം, ലീതു മോൾ, സിനോ ജോസഫ് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ശുഭമോൾ, ജിൻസി ജോസഫ്, അനന്ദു എന്നിവരെയും തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി അനീഷ്, ഭൈമി, ജോസഫ് മാത്യു എന്നിവരെയും, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായി എബി എൽദോ, ബീനിഷ്, സുമോദ് എന്നിവരെയും തെരഞ്ഞെടുത്തു. ഇവർ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായും സ്ഥാനമേറ്റു.
അപകടനിവാരണ പ്രവർത്തനങ്ങൾ, ദുരന്തനിവാരണ പരിശീലനങ്ങൾ, സന്നദ്ധ സേവന പ്രവർത്തനങ്ങൾ എന്നിവയിൽ സിവിൽ ഡിഫെൻസ് അംഗങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം, അംഗങ്ങളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും സംഘടന മുൻഗണന നൽകുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ വ്യക്തമാക്കി. ജില്ലയിൽ സിവിൽ ഡിഫെൻസ് പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്ന ശക്തമായ വേദിയായി അസോസിയേഷൻ മാറുമെന്നും അവർ കൂട്ടിച്ചേർത്തു.

Address

Idukki
685602

Alerts

Be the first to know and let us send you an email when Kerala Civil Defence Idukki District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Civil Defence Idukki District:

Share