BJP IdukkiSouth Helpdesk

BJP IdukkiSouth Helpdesk പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും മാർഗനിർദേശങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടുക. Phone:- +918848586094, +917012520266

05/08/2026

ഭാരതത്തെ ലോകത്തിന്റെ 'നൈപുണ്യ തലസ്ഥാനമായി' മാറ്റുക എന്ന ലക്ഷ്യത്തോടെ 2015-ൽ ആരംഭിച്ച പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന (PMKVY), കേരളത്തിലെ യുവാക്കൾക്കിടയിൽ വലിയ ചലനം സൃഷ്ടിക്കുന്നു.

പദ്ധതിയുടെ നാല് ഘട്ടങ്ങളിലായി കേരളത്തിൽ നിന്ന് 3,00,951 പേർ പരിശീലനത്തിൽ പങ്കാളികളാവുകയും, അതിൽ 2,09,250 പേർ ഔദ്യോഗിക സർട്ടിഫിക്കേഷൻ നേടി മികച്ച തൊഴിൽ പരിജ്ഞാനം കൈവരിക്കുകയും ചെയ്തു.

മാറുന്ന കാലത്തിനനുസരിച്ചുള്ള ഡിജിറ്റൽ-സാങ്കേതിക പരിശീലനങ്ങൾക്ക് ഊന്നൽ നൽകുന്ന PMKVY 4.0-ലൂടെ, ഭാവിയിലെ തൊഴിൽ വെല്ലുവിളികളെ നേരിടാൻ സജ്ജരായ ഒരു യുവതലമുറയെ വാർത്തെടുത്ത് വികസിത ഭാരതത്തിലേക്ക് നമുക്ക് മുന്നേറാം…

കൂടെയുണ്ട് ബിജെപി...സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയിലും പ്രളയക്കെടുതിയിലും ജീവൻ നഷ്ടപ്പെട്ടവർക്ക്...
02/08/2026

കൂടെയുണ്ട് ബിജെപി...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയിലും പ്രളയക്കെടുതിയിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ഉണ്ടായ നാശനഷ്ടങ്ങളിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും ദുരിതമനുഭവിക്കുന്ന ഓരോരുത്തരുടെയും ആത്മവേദനയിൽ ഹൃദയപൂർവ്വം പങ്കുചേരുന്നു.

വയനാട്, ഇടുക്കി, റാന്നി, കോട്ടയം ഉൾപ്പെടെ ദുരന്തബാധിതമായ പല പ്രദേശങ്ങളിലും സാഹചര്യം ഇപ്പോഴും അതീവ സങ്കീർണ്ണമായി തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയും, രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി എൻഡിആർഎഫ് സംഘങ്ങളെ വിവിധ മേഖലകളിൽ ഇതിനകം തന്നെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്ന ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

ഏതൊരു വലിയ പ്രതിസന്ധിയെയും ഒത്തൊരുമയോടെയും കരുത്തോടെയും നേരിട്ട ചരിത്രമാണ് നമ്മുടേത്. ഈ കഠിനമായ വെല്ലുവിളിയെയും നമ്മൾ ഒന്നിച്ച് അതിജീവിക്കുക തന്നെ ചെയ്യും. എല്ലാവരുടെയും സുരക്ഷിതത്വത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ഇതിനെയും നാം അതിജീവിക്കും...

കൂടെയുണ്ട് ബിജെപി…സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ മുഴുവൻ പാർട്ട...
02/08/2026

കൂടെയുണ്ട് ബിജെപി…

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ മുഴുവൻ പാർട്ടി പ്രവർത്തകരും ദുരിതാശ്വാസ സേവനരംഗത്ത് സജീവമായി രംഗത്തിറങ്ങണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ആഹ്വാനം ചെയ്തു.

ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുക, പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക, റോഡുകളിലെ തടസ്സങ്ങൾ നീക്കുക തുടങ്ങിയ അടിയന്തര കാര്യങ്ങളിൽ സന്നദ്ധതയോടെ ഒപ്പമുണ്ടാകാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരിതബാധിതർക്ക് സഹായങ്ങൾ കൃത്യസമയത്ത് ഏകോപിപ്പിച്ചു നൽകുന്നതിനായി പഞ്ചായത്ത് തലം മുതൽ ഹെൽപ്പ് ഡെസ്കുകളും കോൾ സെന്ററുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അതോടൊപ്പം ദുരിതമേഖലകളിൽ ആവശ്യമായ ഭക്ഷണ വിതരണവും അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും പാർട്ടി ഇതിനകം ഉറപ്പുവരുത്തിയിട്ടുണ്ട്.

കർഷകർക്ക് കൈത്താങ്ങായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി 2031 വരെ തുടരുന്നതിന് കേന്ദ്ര സർക്കാർ ഔദ്യോഗികമ...
02/08/2026

കർഷകർക്ക് കൈത്താങ്ങായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി 2031 വരെ തുടരുന്നതിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി.

2026-27 മുതൽ 2030-31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനായി ₹3.15 ലക്ഷം കോടിയുടെ സാമ്പത്തിക വിഹിതമാണ് കേന്ദ്ര മന്ത്രിസഭ വകയിരുത്തിയത്.

രാജ്യത്തെ അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം നേരിട്ടുള്ള ആനുകൂല്യമായി കൈമാറുന്ന ഈ ക്ഷേമപദ്ധതി വഴി വരും വർഷങ്ങളിലും അവർക്ക് കൃത്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കും, കർഷകക്ഷേമത്തിനായി ഇപ്പോഴും കൂടെയുണ്ടാകും മോദി സർക്കാർ.


നെല്ലുസംഭരണത്തിനുള്ള കേന്ദ്രവിഹിതമായ 90.91 കോടി രൂപ അനുവദിച്ച് കേരളത്തിലെ കർഷകർക്ക് കൈത്താങ്ങാവുകയാണ് മോദി സർക്കാർ.കേന്ദ...
12/07/2026

നെല്ലുസംഭരണത്തിനുള്ള കേന്ദ്രവിഹിതമായ 90.91 കോടി രൂപ അനുവദിച്ച് കേരളത്തിലെ കർഷകർക്ക് കൈത്താങ്ങാവുകയാണ് മോദി സർക്കാർ.

കേന്ദ്രവിഹിതം ലഭ്യമായ പശ്ചാത്തലത്തിൽ, മുടങ്ങിക്കിടക്കുന്ന നെല്ലുവില വിതരണം പുനരാരംഭിക്കുന്നതിനായി സംസ്ഥാന സർക്കാരും സപ്ലൈകോയും അടിയന്തര നടപടികൾ സ്വീകരിക്കണം.

സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണന തുടരുമ്പോഴും നെൽക്കർഷകർക്ക് കരുത്താകുകയാണ് കേന്ദ്ര സർക്കാർ.

അനശ്വര ഗായിക എസ് ജാനകി വിടവാങ്ങി.ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച സംഗീതപ്രതിഭയ്ക്ക് പ്രണാമം.
11/07/2026

അനശ്വര ഗായിക എസ് ജാനകി വിടവാങ്ങി.

ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച സംഗീതപ്രതിഭയ്ക്ക് പ്രണാമം.

11/07/2026

കർഷകർക്ക് സാമ്പത്തിക പിന്തുണയേകാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN).

ഈ പദ്ധതിയിലൂടെ ചെറുകിട കർഷകർക്ക് 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കുന്നു. കേരളത്തിലെ 27.5 ലക്ഷത്തോളം കർഷകരാണ് നിലവിൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. കൃഷി ആവശ്യങ്ങൾക്കും കുടുംബച്ചെലവുകൾക്കും ഏറെ ആശ്വാസകരമായ ഈ പദ്ധതിയിൽ ചേരാൻ ആധാർ, ഭൂമി രേഖകൾ, ബാങ്ക് വിവരങ്ങൾ എന്നിവയാണ് ആവശ്യം.

ഇടനിലക്കാരില്ലാത്ത സുതാര്യമായ ഈ ധനസഹായം നൽകി കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി രാജ്യത്തിന്റെ കാർഷിക മേഖലയെ ശാക്തീകരിക്കുകയാണ് മോദി സർക്കാർ.

Address

BJP Idukki South Jilla Commitee Office, Cheruthony
Idukki
685602

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when BJP IdukkiSouth Helpdesk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share