എന്റെ നാട് ബൈസൺവാലി

എന്റെ നാട് ബൈസൺവാലി Bison valley is a village in Udumbanchola Taluk in the Idukki district of the southwestern Indian state of Kerala.

📰 Idukki District News Updates
📍 Munnar | Bison Valley | Adimali | Rajakad | marayoor | kunjithanny | kumaly | chinnakkanal | nedumkandam | Kattappana
⚡ Fast & Trusted Updates
📩 Ads & Promotions DM Bison valley is situated at around 914 metres (3000 ft) above mean sea level, in the Western Ghatsrange of mountains. As of 2001 censusof India, Bisonvalley had a population of 12761 with 6449 mal

es and 6312 females.The name Bison valley is believed to tell the history of the place, Where the kings and officers of east India company came for hunting bison during there vacations in Munnar.

തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിൽ ശക്തമായ ആശങ്ക  ​മുല്ലപ്പെരിയാർ അണക്കെട്ടി...
05/08/2026

തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിൽ ശക്തമായ ആശങ്ക


മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് കേരളത്തിൽ ആശങ്കയും പ്രതിഷേധവും വീണ്ടും കനക്കുന്നു. തമിഴ്‌നാട് ബജറ്റ് അവതരണത്തിനിടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വർധിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ ലക്ഷ്യമിടുന്നുവെന്ന് വ്യക്തമാക്കിയത്.

നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ മുൻനിർത്തി തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണമാണ് കേരളത്തിൽ നിന്നും ഉയരുന്നത്.
​"തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ" എന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുമ്പോൾ, ജലനിരപ്പ് ഉയർത്തുന്നത് താഴെത്തട്ടിലുള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകുമെന്ന് സുരക്ഷാ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

*കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു*ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരു...
02/08/2026

*കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു*

ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ പാത 85 ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതു സംബന്ധിച്ച് പോലീസിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണം.

ജില്ലയിൽ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങൾ നിരോധിച്ചുകൊണ്ട് ശനിയാഴ്ച തന്നെ ഉത്തരവിട്ടിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് അറിയിക്കുന്നു.
Collector Idukki

30/07/2026

വയനാടൻ മലനിരകളെ നടുക്കിയ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട് തികയുകയാണ്.
"ഞങ്ങൾ വെള്ളത്തിന് നടുവിലാണ്, പെട്ടെന്ന് ആരെങ്കിലും വന്ന് രക്ഷിക്കണം..." എന്ന് നീതു കരഞ്ഞുപറഞ്ഞ ആ ശബ്ദരേഖയിലൂടെയാണ് നാടൊന്നാകെ ആ ദുരന്തത്തിന്റെ ഭീകരത ആദ്യം തിരിച്ചറിഞ്ഞത്. കേൾക്കുന്ന ഏവരുടെയും ഉള്ളുലച്ച ആ വോയിസ് ക്ലിപ്പ് മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല...
ഒറ്റരാത്രികൊണ്ട് നൂറുകണക്കിന് ജീവനുകളും മനുഷ്യർ കെട്ടിയുയർത്തിയ വീടുകളും സ്വപ്നങ്ങളുമാണ് ആ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്...

മരിക്കാത്ത ഓർമ്മയ്ക്കു മുൻപിൽ നൂറുകോടി ശത പ്രണാമങ്ങൾ 🌹

സഞ്ചാരിയുടെ സ്വപ്നവഴികളിൽ വീണുപോയ ദിനം: വട്ടവടയിൽ അപകടത്തിൽപ്പെട്ട അക്ഷയിനെ രക്ഷപ്പെടുത്തി; തുടര്‍ചികിത്സയ്ക്കായി എറണാകു...
21/07/2026

സഞ്ചാരിയുടെ സ്വപ്നവഴികളിൽ വീണുപോയ ദിനം: വട്ടവടയിൽ അപകടത്തിൽപ്പെട്ട അക്ഷയിനെ രക്ഷപ്പെടുത്തി; തുടര്‍ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി

ഇടുക്കി: പ്രകൃതിഭംഗി കൊണ്ട് സഞ്ചാരികളുടെ മനംകവരുന്ന വട്ടവടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയ അക്ഷയ് എന്ന യുവാവ് ട്രക്കിങ്ങിനിടെ അപകടത്തിൽപ്പെട്ടു. വട്ടവട ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി കരുതുന്ന അക്ഷയ്, പച്ചപ്പു നിറഞ്ഞ കുന്നിൻനിരകളും തണുപ്പും അനുഭവിച്ചറിയാനാണ് ഇത്തവണയുമെത്തിയത്. യാത്രയുടെ ഭാഗമായി വട്ടവടയിലെ പ്രശസ്തമായ ചിലന്തിയാർ വെള്ളച്ചാട്ടം കാണുന്നതിനായി അദ്ദേഹം കാട്ടിലൂടെ ട്രക്കിങ് നടത്തുകയായിരുന്നു.
​എന്നാൽ ചിലന്തിയാർ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ്ങിനിടയിൽ അപ്രതീക്ഷിതമായി കാൽവഴുതി വീണ് അക്ഷയിന് ഗുരുതരമായി പരിക്കേറ്റു. വിജനമായ കാട്ടുപാതയിൽ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ മണിക്കൂറുകളോളം അദ്ദേഹം കിടക്കേണ്ടിവന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ വിവരമറിഞ്ഞെത്തിയ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് അക്ഷയിന് രക്ഷയായത്. തളർന്നുകിടന്ന അദ്ദേഹത്തെ പോലീസ് സംഘം ഏറെ പ്രയാസപ്പെട്ട് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
അപകടസ്ഥലത്തുനിന്ന് ഉടൻ തന്നെ അദ്ദേഹത്തെ പ്രഥമശുശ്രൂഷകൾക്കായി മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി, ഇന്ന് വൈകുന്നേരത്തോടെ ബൈസൺവാലിയിലുള്ള സുഹൃത്തിന്റെ സഹായത്തോടുകൂടി എറണാകുളം ലിസി ഹോസ്പിറ്റലിലേക്ക് മാറ്റി. നിലവിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അക്ഷയിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരങ്ങൾ.

12,000 Followers ❤️ഹൃദയം നിറഞ്ഞ നന്ദി! 🙏ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന ഓരോരുത്തർക്കും നന്ദി.മുഖം നോക്കാതെ എല്ലാ വാർത്തകളു...
18/07/2026

12,000 Followers ❤️

ഹൃദയം നിറഞ്ഞ നന്ദി! 🙏

ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന ഓരോരുത്തർക്കും നന്ദി.
മുഖം നോക്കാതെ എല്ലാ വാർത്തകളും നിങ്ങളിലേക്ക് എത്തിക്കാനും, സാധാരണക്കാരുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും, ജനങ്ങളുടെ ശബ്ദമാകാനും ഞങ്ങൾ എന്നും ശ്രമിച്ചിട്ടുണ്ട്.
നിങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി.
ഇനിയും സത്യസന്ധമായ വാർത്തകളും ഇടുക്കിയുടെ വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിച്ചുകൊണ്ട് ഈ യാത്ര തുടരും.
സ്നേഹത്തോടെ,

എന്റെ നാട് ബൈസൺവാലി ❤️

18/07/2026

അടിമാലി:ആഹ്ലാദ പ്രകടനം
കൊച്ചി ധനുഷ്കോടി ദേശീയപാത നിർമ്മാണ നിരോധനം നീക്കി സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് അടിമാലി ടൗണിൽ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തുന്നു

18/07/2026

എല്ലാ പുഞ്ചിരിക്കും പിന്നിൽ പറയാതെ വച്ചൊരു കഥ ഉണ്ടാകും
കടപ്പാട്

മൂന്നാറിൻ്റെ പഴമക്കാരിൽ ഒരാൾ കൂടി വിടവാങ്ങി. KCM ഗ്രൂപ്പ് സ്ഥാപകൻ കുറ്റിക്കാട്ടുചാലിൽ K C മക്കാർ (91) വെള്ളിയാഴ്ച ഉച്ചക്...
17/07/2026

മൂന്നാറിൻ്റെ പഴമക്കാരിൽ ഒരാൾ കൂടി വിടവാങ്ങി. KCM ഗ്രൂപ്പ് സ്ഥാപകൻ കുറ്റിക്കാട്ടുചാലിൽ K C മക്കാർ (91) വെള്ളിയാഴ്ച ഉച്ചക്ക് അന്തരിച്ച വിവരം വൃസന സമേതം അറിയിക്കുന്നു. ഞങ്ങൾ മൂന്നാറുകാർക്ക് അദ്ദേഹം കൊച്ചാപ്പ ആയിരുന്നു. ഹസ്രത്ത് ഹോട്ടലിലെ K M സഹോദരന്മാരുടെ കൊച്ചാപ്പ മൂന്നാറുകാരുടെയും കൊച്ചാപ്പയായി.
7-8 പതിറ്റാണ്ട് മുമ്പ് മൂന്നാറിലേക്ക് കരിവണ്ടി കയറി വന്ന് വ്യാപാരം നടത്തിയ അദ്ദേഹം, മക്കളുടെ വിദ്യാഭ്യാസം പൂർത്തികരിക്കുന്ന മുറക്ക് അവരെയും വ്യാപാര രംഗത്തേക്ക് കൊണ്ടുവന്നു. മക്കൾ ബിസിനസ് ഏറ്റെടുത്തതോടെ മൂവാറ്റുപുഴ പെരുമറ്റത്ത് വിശ്രമം ജീവിതം നയിക്കുകയായിരുന്നു.
വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. എനിക്കും എൻ്റെ കുടുംബത്തിനും മാത്രമല്ല, എൻ്റെ ഭാര്യയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു.
അദ്ദേഹത്തിൻ്റെ കബറിടം വിശാലമാക്കട്ടെയെന്ന് പ്രാർത്ഥിക്കാം.

തേനിയിൽ നിന്ന് 12, 05 am മണിക്ക് പുറപ്പെട്ട്  രാജാക്കാട്, ജോസ്ഗിരി വഴി 2.45 Am ന് രാവിലെ ബൈസൺവാലിയിൽ എത്തി  ഏറണാകുളത്തിന...
17/07/2026

തേനിയിൽ നിന്ന് 12, 05 am മണിക്ക് പുറപ്പെട്ട് രാജാക്കാട്, ജോസ്ഗിരി വഴി 2.45 Am ന് രാവിലെ ബൈസൺവാലിയിൽ എത്തി ഏറണാകുളത്തിന് പോകുന്ന KSRTCബസ്സിന് മ്പൈസൺ വാലിയിൽ നൽകിയ സ്വീകരണം.ഈ സർവ്വീസ് പരമാവധി പ്രയോജനപ്പെടുത്തുക👍👍

17/07/2026

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം
നേര്യമംഗലം–അടിമാലി ദേശീയപാതയിലെ മച്ചിപ്ലാവിൽ ഇന്ന് (17-07-2026) രാവിലെ ഡേ എക്‌സ്‌പ്രസ് ബസ് നിയന്ത്രണം വിട്ട് ഫ്രൂട്ട്സ് ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Adresse

Bisonvalley
Kerela
685565

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque എന്റെ നാട് ബൈസൺവാലി publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L’organisation

Envoyer un message à എന്റെ നാട് ബൈസൺവാലി:

Raccourcis

Partager