CPIM Irinjalakuda AC

CPIM Irinjalakuda AC CPI(M) IRINJALAKUDA AREA COMMITTEE OFFICIAL PAGE

13/07/2026
13/07/2026

സംഘപരിവാർ നേതാക്കളായ ആർ വി ബാബുവും ശശികല ടീച്ചറും നയിച്ച പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിക്കുകയും നിവേദനം ബഹുമാനപുരസരം എഴുന്നേറ്റ് നിന്ന് വാങ്ങുകയും ചെയ്തു. അക്കാര്യം ആർ വി ബാബു ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു. മുൻപ് ബാബു തന്നെയായിരുന്നു RSS സ്ഥാപക നേതാവായ ഗോൾവാക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത സതീശന്റെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്. അന്നത്തെ അതേ ആവേശം R V ക്ക്‌ ഇപ്പോഴും എപ്പോഴുമുണ്ടാകും. സംഘപരിവാർ സംഘം വിഡി യെ കണ്ട ദിവസമാണ് RSS കാരനായ ഒരാളെ സർക്കാർ അഭിഭാഷകനായി നിയമിച്ചത്. അതാവട്ടെ ലോയേഴ്‌സ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളുടെ അഭിപ്രായങ്ങളെ പുല്ലായികരുതി തള്ളി കൊണ്ടാണ് താനും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി സംഘപരിവാർകാരനെ ആണ് നിയമിച്ചത്. സർവകലാശാല വി സിമാരായി സംഘപരിവാർ അധ്യാപക നേതാക്കളെ ഗവർണർ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. നിയമസഭയിൽ BJP ക്ക് 3 അംഗങ്ങൾ മാത്രമാണെങ്കിലും മുപ്പത് പേരുടെ സൗകര്യങ്ങൾ ഭരണകക്ഷി ചെയ്ത് കൊടുക്കുന്നുണ്ട്.ഇതിൽ പരം സന്തോഷം R V ക്ക് BJP ഭരണത്തിൽ പോലും കിട്ടില്ല. RSS കാരനായ ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് KPCC ജനറൽ സെക്രട്ടറിയെ കാണാൻ പോലും തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ നടപടി ധിക്കാരമാണ്.

സ. എം വി ജയരാജൻ
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

13/07/2026

അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്നും അതിനു കാരണം നുഴഞ്ഞുകയറ്റമാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കാനുദ്ദേശിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന അതിർത്തി ജില്ലകളിലെ എസ്.പി.മാരുടെ കോൺഫറൻസിലാണ് ആഭ്യന്തര മന്ത്രി ഈ പ്രസ്താവന നടത്തിയത്. കേന്ദ്ര സർക്കാർ രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതിയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേർന്നിട്ടുള്ളത്. ആസ്സാം, ബംഗാൾ, ബീഹാർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ ജനതയെ വിഭജിക്കാനും അപരവൽക്കരിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ജനസംഖ്യാ വ്യതിയാന മിഷൻ ഉൾപ്പെടെയുള്ള ഇത്തരം നീക്കങ്ങൾ.

പൗരത്വ ഭേദഗതി നിയമം (CAA) നടപ്പിലാക്കുന്നതിനെതിരെ രാജ്യത്തുടനീളം വലിയ ജനകീയ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പുതിയ ജനസംഖ്യാ വ്യതിയാന സമിതിക്ക് രൂപം നൽകിയിരിക്കുന്നത് എന്നതുകൂടി ഇതിനോട് ചേർത്തുവായിക്കണം. അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവികമായ ജനസംഖ്യാ വളർച്ചയുണ്ടെന്ന് ഈ സമിതിയെക്കൊണ്ട് സ്ഥാപിച്ച്, അതിലൂടെ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ (NRC) തുടങ്ങിയ വിഭജന നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ ന്യായീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
നുഴഞ്ഞുകയറ്റമെന്ന വ്യാജഭീതി ബോധപൂർവം സൃഷ്ടിച്ചെടുക്കുന്നതിനു പിന്നിൽ സംഘപരിവാറിന്റെ താല്പര്യങ്ങളാണെന്ന് വ്യക്തമാണ്. അതിർത്തി ജില്ലകളിലെ ജനസംഖ്യാ അനുപാതത്തിൽ മാറ്റം വരുന്നു എന്ന വാദം ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക ജനവിഭാഗത്തെ സംശയനിഴലിൽ നിർത്താനുള്ള കൃത്യമായ ആസൂത്രണമാണ് അണിയറയിൽ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം എപ്രകാരമാണോ മുസ്ലിം ന്യൂനപക്ഷങ്ങളെ മാറ്റിനിർത്താൻ ലക്ഷ്യമിടുന്നത്, അതേ ലക്ഷ്യം തന്നെയാണ് ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ ആഭ്യന്തര മന്ത്രാലയം ലാക്കാക്കുന്നതും.
രാജ്യത്ത് ഭിന്നിപ്പിന്റെ വിത്തുകൾ പാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ട്.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

13/07/2026

തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം സർക്കാർ നൽകാത്തതിനാൽ അങ്കണവാടികളിലെ കുട്ടികൾക്കുള്ള പോഷകാഹാര വിതരണവും മുടങ്ങുന്നു. പദ്ധതിത്തുകയുടെ ആദ്യഗഡു 3000കോടി രൂപയും മെയിന്റനൻസ്‌ ഗ്രാന്റിന്റെ ആദ്യഗഡു 1348.56കോടി രൂപയും യുഡിഎഫ്‌ സർക്കാർ നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ പോഷകാഹാരം വിതരണം തടസ്സപ്പെടാതിരിക്കാൻ ഏപ്രിൽ 23ന്‌ എൽഡിഎഫ്‌ സർക്കാർ പ്രത്യേക ഉത്തരവിറക്കി. എന്നാൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറി രണ്ടുമാസം കഴിഞ്ഞിട്ടും പണം അനുവദിക്കാത്തതിനെ തുടർന്ന് പദ്ധതി നിലയ്‌ക്കുന്ന അവസ്ഥയാണ്. തദ്ദേശസ്ഥാപനങ്ങളാണ്‌ പദ്ധതിയുടെ ഫണ്ടിൽ ഭൂരിപക്ഷവും വഹിക്കുന്നത്‌. നാമമാത്ര തുക കേന്ദ്രം നൽകുന്നുണ്ടെങ്കിലും കൃത്യമായി ലഭിക്കാറില്ല.

​അങ്കണവാടികളിലെ ‘അനൂപൂരക പോഷകാഹാര പദ്ധതി’ക്കായി ഏകദേശം 500കോടി രൂപ എല്ലാവർഷവും തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തും. കഴിഞ്ഞ സാന്പത്തിക വർഷം 454.57കോടി രൂപ നൽകി. കെട്ടിടനിർമാണം, അറ്റകുറ്റപ്പണികൾ‍, കളിപ്പാട്ടങ്ങൾ തുടങ്ങിയവയ്‌ക്കും കഴിഞ്ഞ സാമ്പത്തിക വർഷം 247.38കോടി രൂപ നൽകി.

കേരളത്തിൽ 32,000 അങ്കണവാടികളാണുള്ളത്‌. മൂന്നുനേരം പോഷകസമൃദ്ധമായ ഭക്ഷണമാണ് നൽകുന്നത്. രാവിലെ റാഗി കുറുക്ക്‌, കൊഴുക്കട്ട, ന്യൂട്രി ലഡു, ഉച്ചയ്‌ക്ക് ചോറ്‌, കഞ്ഞി, മുട്ടബിരിയാണി, വൈകിട്ട്‌ ഉപ്പുമാവ്‌, പായസം തുടങ്ങിയവയാണ്‌ മെനുവിലെ പ്രധാന ഇനം. ആഴ്‌ചയിൽ മൂന്നുദിവസം മുട്ടയും പാലും മൂന്നുവയസ്സിന്‌ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ ന്യൂട്രിമിക്‌സ്‌ പൊടിയും നൽകുന്നുണ്ട്‌.

09/07/2026

തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം സർക്കാർ തടഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ താൽക്കാലിക ഡോക്ടർമാരുടെ ശമ്പളവും കിടപ്പുരോഗികൾക്കടക്കമുള്ള ‘സാന്ത്വന പരിചരണ പദ്ധതി’യും മുടങ്ങി. ആർദ്രം പദ്ധതിയുടെ ഭാഗമായി നിയമിച്ച ആയിരത്തോളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്‌റ്റാഫുകൾക്കും ശന്പളം നൽകാനാകാതെ വലയുകയാണ്‌ തദ്ദേശസ്ഥാപനങ്ങൾ. ആശുപത്രികളിൽ ഉച്ചയ്‌ക്കുശേഷം ജോലി ചെയ്യുന്ന ഇവരുടെ സേവനം, ശമ്പളം മുടങ്ങിയതോടെ ഏത്‌ സമയവും അവസാനിക്കുമെന്ന സ്ഥിതിയിലാണ്‌. തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതത്തിലെ ആദ്യഗഡുവായ 3000 കോടിരൂപ സർക്കാർ നൽകാത്തതിനാൽ പദ്ധതി നിർവഹണംമുതൽ ക്ഷേമ പ്രവർത്തനങ്ങൾവരെ സ്‌തംഭിച്ചിരിക്കുകയാണ്‌.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ എൽഡിഎഫ്‌ സർക്കാർ ‘ആർദ്രം’ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടർ, ഒരു പാരാമെഡിക്കൽ സ്‌റ്റാഫ്‌ എന്നിവരെ നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അധികാരം നൽകി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ടുവീതവും താലൂക്ക്‌ ആശുപത്രികളിൽ ഒന്നുവീതവും ആണ്‌ ഡോക്ടർമാരും പാരാമെഡിക്കൽ സ്‌റ്റാഫും. ഇവർക്ക്‌ വേതനം നൽകുന്നത്‌ പദ്ധതിവിഹിതത്തിൽനിന്നാണ്‌. ഇവരുടെ സേവനം നിലക്കുന്നത്‌ പകർച്ചവ്യാധികൾ പടരുന്ന ഇ‍ൗ ഘട്ടത്തിൽ തിരിച്ചടിയാകും.

തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന സാന്ത്വന പരിചരണ പദ്ധതിയിൽ 1600 പാലിയേറ്റീവ്‌ നഴ്‌സുമാരുണ്ട്‌. കിടപ്പുരോഗികളെയും മാരകരോഗം ബാധിച്ചവരെയും വീടുകളിലെത്തി പരിചരിക്കുന്നത്‌ ഇ‍ൗ നഴ്‌സുമാരാണ്‌. മരുന്നുകൾ, ഡയാലിസിസ്‌ രോഗികൾക്കുള്ള കിറ്റ്‌, ഓക്‌സിജൻ കോൺസൺട്രേറ്റർ തുടങ്ങിയവയും ലഭ്യമാക്കുന്നു. ഒരു പഞ്ചായത്തിൽ ശരാശരി 500 പേർക്ക്‌ ഇ‍ൗ നഴ്‌സുമാരുടെ പരിചരണം ലഭിക്കുന്നു.

ഓരോ തദ്ദേശസ്ഥാപനവും 10 മുതൽ 20 ലക്ഷംരൂപയുടെ പദ്ധതിയാണ്‌ സാന്ത്വന പരിചരണത്തിനായി തയ്യാറാക്കുന്നത്‌. പുതിയ സാമ്പത്തിക വർഷത്തേക്കും തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കാനാകുന്നില്ല.

09/07/2026

Address

ഇ. എം. എസ് മന്ദിരം
Irinjalakuda

Telephone

04802825281

Website

Alerts

Be the first to know and let us send you an email when CPIM Irinjalakuda AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Irinjalakuda AC:

Shortcuts

Share