Grameena Vayanashala

Grameena Vayanashala It is public library

28/07/2022

മക്കളുടെ ചികിൽസയ്ക്കായി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അധികൃതരുടെ കാരുണ്യം കാത്ത് ഒരു കുടുംബം കൂടി; മാപ്രാണം സ്വദേശി ജോസഫ് നിക്ഷേപിച്ചത് 12 ലക്ഷം; പണത്തിനായി ചെല്ലുമ്പോൾ ധാർഷ്ട്യം നിറഞ്ഞ പ്രതികരണമെന്ന് ജോസഫ്..

ഇരിങ്ങാലക്കുട: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച് ചികിത്സക്കും കുടുംബാവശ്യങ്ങള്‍ക്കുമായി ദിവസവും ബാങ്കിന്റെ പടികള്‍ കയറിയിറങ്ങുന്ന ഹതഭാഗ്യവാന്മാരുടെ നീണ്ടപട്ടികയിൽ ഒരാൾ കൂടി . മാപ്രാണം പള്ളിക്ക് അടുത്തു താമസിക്കുന്ന തെങ്ങോലപറമ്പില്‍ വീട്ടിൽ 68 വയസ്സുള്ള ജോസഫും കുടുംബവും. ഭാര്യയും മൂന്നു മക്കളും ഉള്ള ജോസഫ് ഗള്‍ഫില്‍ ഡ്രൈവറായിരുന്നു.നീണ്ട കാലത്തെ പ്രവാസി ജീവതത്തിന് ശേഷം അവിടെ നിന്ന് ചോര നീരാക്കി കിട്ടിയ സമ്പാദ്യവുമായി നാട്ടില്‍ എത്തിയ ജോസഫ് കുറച്ചു കടം ഉളളത് വീട്ടിയും ബാക്കിയുളള 12 ലക്ഷം രൂപ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ നിക്ഷേപിക്കുകയുമായിരുന്നു. ജോസഫിന് മൂന്ന് ആണ്‍മക്കളാണ് ഉളളത്. ഒരു പ്രസവത്തില്‍ ഉണ്ടായവരാണ് എബിന്‍, വിപിന്‍, സിബിന്‍ എന്നിവര്‍. ഇപ്പോള്‍ 28 വയസു പ്രായമുളള ഈ മക്കളില്‍ എബിനും സിബിനും സെറിബ്രല്‍ പാള്‍സി രോഗത്തിൻ്റെ പിടിയിലാണ്. അതുകൊണ്ട് ഒരാള്‍ക്കു നടക്കുവാന്‍ പരസഹായം ആവശ്യമാണ്. മറ്റൊരാള്‍ക്ക് സംസാരിക്കുവാനും പ്രയാസമാണ്. മൂന്നു പേരില്‍ വിപിന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. കിഡ്‌നി രോഗത്തിന്റെ ചികിത്സയിലാണ് ജോസഫ്. ഭാര്യ റാണിയും അസുഖബാധിതയാണ്. വീട്ടുചെലവിനും തന്റെയും ഭാര്യയുടെയും മക്കളുടെയും ചികിത്സക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ തികച്ചും മോശമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നാണ് ജോസഫ് പറയുന്നു വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ വിറ്റു. ആറു മാസം മുന്‍പ് 30,000 രൂപയുടെ ബോണ്ട് മാറിയെടുക്കുവാന്‍ ബാങ്കില്‍ കൊടുത്തിട്ട് പതിനായിരം രൂപ മാത്രമാണ് കിട്ടിയത്. ബാക്കിയുളള 20,000 രൂപയ്ക്കു വേണ്ടി ബാങ്കില്‍ ചെല്ലുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം കാരണം താന്‍ ഇപ്പോള്‍ ബാങ്കിലേക്ക് പോകുന്നില്ലെന്നും ജോസഫ് വേദനയോടെ പറയുന്നു . ജീവിതമാര്‍ഗം മുട്ടി നില്‍ക്കുന്ന താന്‍ എന്താണ് ചെയ്യേണ്ടതെന്നു ചോദ്യമാണ് ജോസഫ് ഉയർത്തുന്നത്.

ഈശ്വർ...അള്ളാ ......തേരീ നാം.....സബ്കോ സമ്മത് ഹേ ഭഗവാൻ.......എല്ലാവർക്കും ഒരായിരം സ്വാതന്ത്ര ദിനാശംസകൾ......
15/08/2020

ഈശ്വർ...അള്ളാ ......തേരീ നാം.....സബ്കോ സമ്മത് ഹേ ഭഗവാൻ.......
എല്ലാവർക്കും ഒരായിരം സ്വാതന്ത്ര ദിനാശംസകൾ......

19/06/2020
21/03/2020

"ഒരുപക്ഷേ ... നിങ്ങൾ രക്ഷപെട്ടേക്കാം....നിങ്ങൾ മുഖേന നിങ്ങൾക്ക്‌ വേണ്ടപ്പെട്ടവർ കുഞ്ഞുങ്ങൾ.... കൂട്ടുകാർ .... നാട്ടുകാർ ..... !!!!
നമ്മുടെ വീഴ്ചകൾ നാടിനു നാശമാകരുത്....
കൈകൾ കഴുകാം....
തുവാലയോ മുഖാവരണമോ ഉപയോഗിക്കാം....
ഭയമല്ല..... കരുതലാണ് വേണ്ടത്.....
ഒഴിവാക്കാം നമ്മളിൽ നിന്ന്..... ആ മഹാ വിപത്തിനെ...."

കരുവന്നൂർ ഗ്രാമീണ വായനശാലയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധ ക്യാമ്പ് കെ ജി മോഹനൻ മാസ്റ്റർ...
22/02/2020

കരുവന്നൂർ ഗ്രാമീണ വായനശാലയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധ ക്യാമ്പ് കെ ജി മോഹനൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.,കെ.വി.സുനിൽ സ്വാഗതം ആശംസിച്ചു.അബ്ദുൾ മുത്തലിഫ് അദ്ധ്യക്ഷത വഹിച്ചു, അനീഷ് മറ്റത്തിൽ നന്ദിയും, ഡോ: ആന്റണി കണ്ണ് രോഗക്ലാസ്സ് എടുത്തു, ഷിജിൻ, ഷിനോജ് എന്നിവർ പങ്കെടുത്തു

19/02/2020
18/07/2019

മാവേലിക്കര പുന്നമൂട്ടിൽ നിന്നും കാണാതായി സമയം 11.20 am 17l7l 19
ഫോൺ 9497980 28 2. SI മാവേലിക്കര
Please Share urgent

നഗരസഭ ചെയർപേഴ്സൺ കേൾക്കുന്നുണ്ടോ?
19/06/2018

നഗരസഭ ചെയർപേഴ്സൺ കേൾക്കുന്നുണ്ടോ?

news

വായന ഹൃദയ സ്പന്ദനം പോലെ അനിവാര്യം തന്നെ, ദൃശ്യമാധ്യമങ്ങളിൽ നിന്നുള്ള അറിവ് നശ്വരമായിരിക്കുമ്പോൾ പുസ്തകങ്ങൾ അനശ്വരമയ അറിവ...
19/06/2018

വായന ഹൃദയ സ്പന്ദനം പോലെ അനിവാര്യം തന്നെ, ദൃശ്യമാധ്യമങ്ങളിൽ നിന്നുള്ള അറിവ് നശ്വരമായിരിക്കുമ്പോൾ പുസ്തകങ്ങൾ അനശ്വരമയ അറിവിന്റെ അഗാധനീലിമയായ് നമ്മുടെ മനീഷയിൽ അലിയുന്നു .വർഷത്തിൽ മത്രം പി.എൻ.പണിക്കരെ അനുസ്മരിക്കാതെ ,പി.എൻ.പി.യുടെ വെളിച്ചം വർഷം മുഴുവൻ നിറഞ്ഞ് നിൽക്കട്ടെ ,ആശംസകൾ

Address

Banglow, Karuvannur
Irinjalakuda
680711

Opening Hours

Monday 5:30pm - 8pm
Tuesday 5:30pm - 8pm
Wednesday 5:30pm - 8pm
Thursday 5:30pm - 8pm
Friday 5:30pm - 8pm
Saturday 5:30pm - 8pm

Telephone

9633368670

Website

Alerts

Be the first to know and let us send you an email when Grameena Vayanashala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category