Padiyoor My Village

Padiyoor My Village OFFICIAL PAGE OF PADIYOOR MY VILLAGE
© copyright all rights reserved 2021 █║▌│█│║▌?

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമ...
06/06/2021

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!
ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗാർഹിക വൈദ്യുതി നിരക്ക് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നുണപ്രചാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്.
ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത:
"2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും 100 യൂണിറ്റ് ആണെങ്കിൽ 100×3.40=340. രണ്ട് മാസത്തിൽ ഒരിക്കൽ റീഡിംഗ് എടുക്കുന്ന KSEB, ഉപഭോക്താവിൻ്റെ കയ്യിൽ നിന്നും കൂടുതൽ പറ്റിച്ചു എടുക്കുന്നത് 1220 - 680 = 540 രൂപ."
---
ഇനി യാഥാർഥ്യം എന്താണെന്ന് നോക്കാം.
മിക്കവാറും എല്ലാ ഗാർ‍ഹിക ഉപഭോക്താക്കള്‍ക്കും രണ്ട് മാസത്തില്‍ ഒരിക്കല്‍ ആണ് വൈദ്യുതിബില്‍ ലഭിക്കുക. ബില്‍ ലഭിക്കുന്നത് രണ്ട് മാസത്തേത് ആണെങ്കിലും അവരുടെ ശരാശരി പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുത ചാര്‍ജ്ജ് കണ്ടെത്തിയശേഷം അതില്‍നിന്നാണ് ബില്‍കാലയളവിലെ തുക കണ്ടെത്തുന്നത്.
ഒരു മാസം 0-50 യൂണിറ്റുവരെ ₹3.15 എന്നത്, രണ്ടുമാസത്തേക്കാക്കുമ്പോൾ 0-100 യൂണിറ്റിന് ₹3.15 എന്ന ശൈലിയാണ് അവലംബിച്ചിരിക്കുന്നത്.
വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് പ്രതിമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 50 യൂണിറ്റിന് ₹3.15, 51 മുതൽ 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹3.70, 101 മുതൽ 150 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹4.80, 151 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹6.40, 201 മുതൽ 250 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹ 7.60 എന്ന രീതിയിലാണ് നിരക്കുകൾ.
ഉദാ 1: വ്യാജവാർത്തയിൽ കൊടുത്ത ഉപഭോഗം (2 മാസത്തിൽ 200 യൂണിറ്റ് അതായത് പ്രതിമാസ ഉപയോഗം 100 യൂണിറ്റ്) യാഥാർത്ഥത്തിൽ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം..
പ്രതിമാസ വൈദ്യുതി ചാർജ് = (50 x 3.15) + (50 x 3.70) = 342.5
ദ്വൈമാസ വൈദ്യുതി ചാർജ് = 342.5 x 2 = ₹ 685
ദ്വൈമാസം 240 യൂണിറ്റ് വരെ (പ്രതിമാസം 120 യൂണിറ്റ് വരെ ) ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, പ്രതിമാസം ആദ്യ 40 യൂണിറ്റിന് 35 പൈസയും, 41 - 120 വരെ യൂണിറ്റിന് 50 പൈസയും സർക്കാർ സബ്സിഡിയായി നൽകുന്നു. ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് പ്രതിമാസം ₹ 20 സബ്സിഡിയായി നൽകുന്നു. (ദ്വൈമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 21-25 വരെ യൂണിറ്റിന് ₹ 1.50 എന്ന രീതിയിലാണ് സബ്‌സിഡി കണക്കാക്കുന്നത്)
പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവിന് അർഹമായ സബ്‌സിഡി = 40 x 0.35 + 60 x 0.50 = ₹44. ദ്വൈമാസം ₹ 88 സബ്‌സിഡി ലഭിക്കും.
ഇതുകൂടി കണക്കിലെടുക്കുമ്പോൾ 2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ കൊടുക്കേണ്ട വൈദ്യുതി ചാർജ് = 685 - 88 = ₹ 597 മാത്രം, വ്യാജ പ്രചരണത്തിലെ 1220 രൂപയല്ല. (വൈദ്യുതി ചാർജിൻ്റെ കൂടെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെൻ്റ്, മീറ്റർ റെൻ്റിൻ്റെ 18% GST, മീറ്റർ റെൻ്റിൻ്റെ 1% സെസ്സ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്) മൊത്തം ₹730 മാത്രം.
ഉദാ 2: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് (പ്രതിമാസം 225 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് :
(50 x 3.15) + (50 x 3.70) + (50 x 4.80) + (50 x 6.40) + (25 x 7.60) = ₹ 1092.5 ആണ് പ്രതിമാസം. ദ്വൈമാസം ₹ 2185 (ഇതിൻ്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെൻ്റ്, മീറ്റർ റെൻ്റിൻ്റെ 18% GST, മീറ്റർ റെൻ്റിൻ്റെ 1% സെസ്സ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്) മൊത്തം ₹ 2578 മാത്രം
എന്നാൽ പ്രതിമാസ ഉപയോഗം 250 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം. 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹5.80, 350 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹6.60, 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 6.90, 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 7.10, 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ₹ 7.90 എന്നിങ്ങനെ മൊത്തം യൂണിറ്റിനും നൽകണം.
ഉദാ 3: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് (പ്രതിമാസം 475 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ പ്രതിമാസ കറണ്ട് ചാർജ് 475 x 7.10 = ₹ 3372.5, അതായത് ദ്വൈമാസം ₹ 6745 (ഇതിൻ്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെൻ്റ്, മീറ്റർ റെൻ്റിൻ്റെ 18% GST, മീറ്റർ റെൻ്റിൻ്റെ 1% സെസ്സ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്) മൊത്തം ₹ 7694 മാത്രം.
മേൽപ്പറഞ്ഞ നിരക്ക് 2019 ജൂലൈ 8 മുതൽ പ്രാബല്യത്തിലുള്ളതാണെന്നതും ശ്രദ്ധേയമാണ്.
വ്യാജ പ്രചാരങ്ങളിൽ വഞ്ചിതരാകാതിരിക്കുക...

✅പടിയൂര്‍ ഗ്രാമപഞ്ചായത്ത്  Covid Updates - 02/06/2021✅
02/06/2021

✅പടിയൂര്‍ ഗ്രാമപഞ്ചായത്ത് Covid Updates - 02/06/2021✅

🔰 അറിയിപ്പ്‌ 🔰എടതിരിഞ്ഞി ചെട്ടിയാൽ തെക്കു ഭാഗം തെക്കേത്തലക്കൽ ദൈന്യൻ മകൻ രവീന്ദ്രൻ (38 വയസ് ) മെയ് മാസം 29 മുതൽ കാണാതായി...
01/06/2021

🔰 അറിയിപ്പ്‌ 🔰

എടതിരിഞ്ഞി ചെട്ടിയാൽ തെക്കു ഭാഗം തെക്കേത്തലക്കൽ ദൈന്യൻ മകൻ രവീന്ദ്രൻ (38 വയസ് ) മെയ് മാസം 29 മുതൽ കാണാതായിരുന്നു. കാണാതാകുമ്പോൾ ഒരു വയലറ്റ് കളർ നീളൻ തോർത്ത് മുണ്ടു മാത്രമാണ് ധരിച്ചിരുന്നത്, മാനസീക ബുദ്ധിമുട്ടുകൾ ഉള്ള ഈ വ്യക്തി കാണാതാകുമ്പോൾ മുടി നീട്ടി വളർത്തിയ നിലയിൽ ആയിരുന്നു. കണ്ടു കിട്ടുന്നവർ ദയവു ചെയ്തു അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പടിയൂർ പഞ്ചായത്തു പതിമൂന്നാം വാർഡ് മെമ്പർ ബിജോയ് K S(മൊബൈൽ - 8111829943 ) നെ യോ വിവരമറിയിക്കുക.

Reposting : t andy

🔻 Max Share 🔻

✅പടിയൂര്‍ ഗ്രാമപഞ്ചായത്ത്  Covid Updates - 01/06/2021✅💠𝗙𝗼𝗹𝗹𝗼𝘄: 💠𝗧𝗮𝗴:  ♥️ 𝗟𝗶𝗸𝗲 | 𝗖𝗼𝗺𝗺𝗲𝗻𝘁 | 𝗦𝗵𝗮𝗿𝗲 ♥️                      ...
01/06/2021

✅പടിയൂര്‍ ഗ്രാമപഞ്ചായത്ത് Covid Updates - 01/06/2021✅

💠𝗙𝗼𝗹𝗹𝗼𝘄:
💠𝗧𝗮𝗴:
♥️ 𝗟𝗶𝗸𝗲 | 𝗖𝗼𝗺𝗺𝗲𝗻𝘁 | 𝗦𝗵𝗮𝗿𝗲 ♥️

🔰 വാര്‍ഡ്‌ 8,12 കണ്ടെയ്‍ന്‍‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു 🔰                                              ...
31/05/2021

🔰 വാര്‍ഡ്‌ 8,12 കണ്ടെയ്‍ന്‍‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു 🔰

#2021

✅പടിയൂര്‍ ഗ്രാമപഞ്ചായത്ത്  Covid Updates - 31/05/2021✅
31/05/2021

✅പടിയൂര്‍ ഗ്രാമപഞ്ചായത്ത് Covid Updates - 31/05/2021✅

" ഭൂമിയിലെ മാലാഖമാര്‍ക്ക് ആശംസകള്‍ "
12/05/2021

" ഭൂമിയിലെ മാലാഖമാര്‍ക്ക് ആശംസകള്‍ "

30/04/2021
⚠️ഈ ചിത്രത്തിൽ കാണുന്നത് സംരക്ഷിത വന മേഖലയല്ല...⚠️⭕️പടിയൂർ പഞ്ചായത്തിന്റെ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു ശ്മശാനമാണ്...
04/10/2020

⚠️ഈ ചിത്രത്തിൽ കാണുന്നത് സംരക്ഷിത വന മേഖലയല്ല...⚠️

⭕️പടിയൂർ പഞ്ചായത്തിന്റെ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു ശ്മശാനമാണ്...⭕️

വൃത്തത്തിൽ അടയാളപ്പെടുത്തിയ ഭാഗത്ത്‌ ഗേറ്റ് ഉണ്ട്.. അത് പോലും പുറത്തു കാണാത്ത രീതിയിൽ കാടുമൂടി കിടക്കുന്നു....

മൃതദേഹം സംസ്കരിക്കുന്നതിനു തർക്കങ്ങൾ ഉടലെടുത്തിട്ടുള്ള പടിയൂർ പഞ്ചായത്തിൽ, പട്ടികജാതി കോളനികൾ അടക്കം ഉള്ള സ്ഥലങ്ങളിൽ നിരവധി ആളുകൾ മൃതദേഹം സംസ്കരിക്കാൻ സ്ഥലം ഇല്ലാതെ ബുദ്ധി മുട്ടുമ്പോൾ..പാവപ്പെട്ട ജനങ്ങൾ തൃശ്ശൂർ പോലുള്ള സ്ഥലങ്ങളിൽ മൃതദേഹം കൊണ്ട് പോകേണ്ട സാഹചര്യം ഉള്ളപ്പോൾ ഈ പൊതു ശ്മശാനം കാടു കയറി ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ കിടക്കുന്നത്

മറ്റു സ്ഥലങ്ങളിൽ സ്ഥലം കണ്ടെത്തി ആധുനിക രീതിയിലുള്ള ക്രിമിട്ടോറിയങ്ങൾ പണിയുമ്പോൾ, ഇവിടെ 70സെന്റ് സ്ഥലം ഉപയോഗിക്കാതെ കിടക്കുന്നു.

കടപ്പാട് : Anoop Mambra Mohanan

🔰 പടിയൂർ പഞ്ചായത്തിലെ മുന്നാo വാർഡിൽ എടതിരിഞ്ഞി പോത്താനി റോഡിന്റെ ശോചിനിയ അവസ്ഥക്ക് പരിഹാരo കാണണമെന്ന് ആവശ്യപ്പെട്ടു കൊണ...
19/09/2020

🔰 പടിയൂർ പഞ്ചായത്തിലെ മുന്നാo വാർഡിൽ എടതിരിഞ്ഞി പോത്താനി റോഡിന്റെ ശോചിനിയ അവസ്ഥക്ക് പരിഹാരo കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി റോഡിൽ റിത്തും, വഞ്ചിയുo വെച്ചു 🔰

പ്രതിഷേധത്തിന് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ജോണി, സെക്രട്ടറി മജീദ്‌ എന്നിവർ നേതൃത്വം നൽകി

🔰 മഴുവഞ്ചേരി തുരുത്ത് റോഡ് 50 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തികരിച്ചതിൻ്റെ ഉദ്ഘാടന ചടങ്ങ് 🔰☘️𝗙𝗼𝗹𝗹𝗼𝘄 : ☘️𝗧𝗮𝗴 :               ...
08/09/2020

🔰 മഴുവഞ്ചേരി തുരുത്ത് റോഡ് 50 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തികരിച്ചതിൻ്റെ ഉദ്ഘാടന ചടങ്ങ് 🔰

☘️𝗙𝗼𝗹𝗹𝗼𝘄 :
☘️𝗧𝗮𝗴 :

♥️ എത്ര പേർക്ക് അറിയാം നമ്മുടെ പഞ്ചായത്തിലെ 𝗦𝗲𝗮𝘀𝗵𝗼𝗿𝗲 𝗙𝗮𝗿𝗺𝗵𝗼𝘂𝘀𝗲 ♥️☘️𝗙𝗼𝗹𝗹𝗼𝘄 : ☘️𝗧𝗮𝗴 :                                     ...
08/09/2020

♥️ എത്ര പേർക്ക് അറിയാം നമ്മുടെ പഞ്ചായത്തിലെ 𝗦𝗲𝗮𝘀𝗵𝗼𝗿𝗲 𝗙𝗮𝗿𝗺𝗵𝗼𝘂𝘀𝗲 ♥️

☘️𝗙𝗼𝗹𝗹𝗼𝘄 :
☘️𝗧𝗮𝗴 :

Address

Padiyoor
Irinjalakuda
680688

Alerts

Be the first to know and let us send you an email when Padiyoor My Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share