SDPI Muzhakkunnu

SDPI Muzhakkunnu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI Muzhakkunnu, Political Party, Iritti.

എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം ; പാര്‍ട്ടിക്ക് നേരെ ആരോപണം ഉന്നയിച്ച് ലീഗ് നടത്തുന്നത് കുപ്രചരണം: എസ്.ഡി.പ...
12/01/2026

എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം ; പാര്‍ട്ടിക്ക് നേരെ ആരോപണം ഉന്നയിച്ച് ലീഗ് നടത്തുന്നത് കുപ്രചരണം: എസ്.ഡി.പി.ഐ

12-01-2026

വിളക്കോട്: ഇന്നലെ രാത്രി അയ്യപ്പന്‍കാവ് -പുഴക്കരയിലെ എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്.ഡി.പി.ഐക്ക് നേരെ ആരോപണം ഉന്നയിച്ച് ലീഗ് നടത്തുന്ന കുപ്രചരണം ജനങ്ങള്‍ തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്. പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയത്തില്‍ എസ്.ഡി.പി.ഐയുടെ പേര് വലിച്ചിഴച്ച് സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ലീഗ് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പഞ്ചായത്ത് ഇലക്ഷന്‍ വിജയാഘോഷത്തില്‍ പരക്കെ അക്രമം അഴിച്ച് വിട്ട് അയ്യപ്പന്‍കാവിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍റെ വീട്ടില്‍ കയറി അക്രമം നടത്തുകയും, ഭീഷണിപ്പെടുത്തുകയും, കാറ് അടിച്ച് തകര്‍ക്കുകയും ചെയ്തത് ലീഗിന്‍റെ ഗുണ്ടകളാണ്. ഈ വിഷയത്തിലൊക്കെ സംയമനം പാലിച്ച് നാടിന്‍റെ സമാധാനം നിലനിര്‍ത്താനുളള ശ്രമമാണ് പാര്‍ട്ടി നടത്തിയത്. എസ്.ഡി.പി.ഐക്ക് യാതൊരു ബന്ധവുമില്ലാത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ലീഗിന്‍റെ പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താന്‍ ലീഗ് നേതൃത്വം തയ്യാറാവണം. എം.എസ്.എഫ് പ്രവര്‍ത്തകനെ അക്രമിച്ചത് ആരാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രാഷ്ട്രീയ വൈരാഗ്യത്താല്‍ എസ്.ഡി.പി.ഐക്ക് നേരെ ആരോപണം ഉന്നയിച്ച് നടത്തുന്ന കുപ്രചരണത്തില്‍ നിന്ന് ലീഗ് പിന്തിരിയണമെന്നും നാട്ടില്‍ സമാധാനം നിലനിര്‍ത്താനുളള ശ്രമമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഴക്കുന്ന് പഞ്ചായത്തില്‍ നിന്നും എസ്ഡിപിഐ മെമ്പറായി 1-ാം വാര്‍ഡില്‍ നിന്നും വിജയിച്ച പി.പി മിജിലാസിനെ SDPI സംസ്ഥാന സെക്...
11/01/2026

മുഴക്കുന്ന് പഞ്ചായത്തില്‍ നിന്നും എസ്ഡിപിഐ മെമ്പറായി 1-ാം വാര്‍ഡില്‍ നിന്നും വിജയിച്ച പി.പി മിജിലാസിനെ SDPI സംസ്ഥാന സെക്രട്ടറി എം.എം താഹിര്‍ സംസ്ഥാന കമ്മിറ്റിയുടെ സ്നേഹോപഹാരം നല്‍കി അനുമോദിക്കുന്നു.


അയ്യപ്പന്‍കാവില്‍ ലീഗിന്‍റെ ഗുണ്ടാ വിളയാട്ടം ; എസ്.ഡി.പി.ഐ ചെറുത്ത് തോല്‍പ്പിക്കും.അയ്യപ്പന്‍കാവ്: തദ്ദേശ തിരഞ്ഞെടുപ്പില...
14/12/2025

അയ്യപ്പന്‍കാവില്‍ ലീഗിന്‍റെ ഗുണ്ടാ വിളയാട്ടം ; എസ്.ഡി.പി.ഐ ചെറുത്ത് തോല്‍പ്പിക്കും.

അയ്യപ്പന്‍കാവ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ അയ്യപ്പന്‍കാവ് വാര്‍ഡില്‍ ലീഗ് ജയിച്ചതിന്‍റെ വിജയാഘോഷത്തില്‍ പരക്കെ അക്രമം അഴിച്ച് വിട്ട ലീഗ് ഗുണ്ടാവിളയാട്ടത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച ശേഷം പ്രവര്‍ത്തകന്‍റെ കാര്‍ അടിച്ച് തകര്‍ത്തു. ശേഷം പ്രദേശത്തെ വീട് കയറി അക്രമം നടത്തുകയും സ്ത്രീകളെ അടക്കം ഭീഷണിപ്പെടുത്തുകയും ചെയ്തു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം അക്രമം അഴിച്ച് വിട്ട് നാടിന്‍റെ സ്വസ്തത തകര്‍ക്കുന്ന ലീഗ് നേതൃത്വത്തിലുളള ഗുണ്ടകളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അഭിവാദ്യങ്ങള്‍.
13/12/2025

അഭിവാദ്യങ്ങള്‍.

കാപുംകടവ് ഇളനീര്‍ കമ്പനി ഉടമയും യുവാവുമായുളള സംഘര്‍ഷം പാര്‍ട്ടിക്ക് ബന്ധമില്ല: എസ്.ഡി.പി.ഐഅയ്യപ്പന്‍കാവ്: കാപുംകടവ് ഇളനീ...
12/12/2025

കാപുംകടവ് ഇളനീര്‍ കമ്പനി ഉടമയും യുവാവുമായുളള സംഘര്‍ഷം പാര്‍ട്ടിക്ക് ബന്ധമില്ല: എസ്.ഡി.പി.ഐ

അയ്യപ്പന്‍കാവ്: കാപുംകടവ് ഇളനീര്‍ കമ്പനി ഉടമയും യുവാവുമായുളള സംഘര്‍ഷം പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ അയ്യപ്പന്‍കാവ് ബ്രാഞ്ച് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കാപുംകടവ് സ്വദേശി അച്ചുബി എന്ന അസറുദ്ധീന് പ്രദേശത്തെ ഇളനീര്‍ കമ്പനിയുമായുളള വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ എത്തിയത്. സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരിക്കുന്ന കമ്പനി മുതലാളി കെ.കെ ഗഫൂറിനെ അച്ചുബി ഓട്ടോയില്‍ ആയുധവുമായി എത്തി അക്രമിക്കുകയായിരുന്നു. അക്രമിക്കപ്പെട്ട ഗഫൂര്‍ പേരാവൂര്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ ശേഷം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതാണ് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്നിരിക്കെ എസ്.ഡി.പി.ഐക്ക് നേരെയുളള യു.ഡി.എഫിന്‍റെ ആരോപണം ദുരുദ്ദേശപരമാണ്.എസ്.ഡി.പി.ഐക്ക് കിട്ടുന്ന ജനസ്വീകാര്യതയിലും ഇന്നലെ നടന്ന ഇലക്ഷനില്‍ യു.ഡി.എഫ് തോല്‍വി ഭയന്നുമാണ് എസ്.ഡി.പി.ഐക്ക് നേരെ ആരോപണം ഉന്നയിക്കുന്നത്. ഇത്തരം കളള പ്രചരണങ്ങളില്‍ നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്നും യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സിലാക്കണമെന്നും എസ്.ഡി.പി.ഐ അയ്യപ്പന്‍കാവ് ബ്രാഞ്ച് കമ്മിറ്റി പറഞ്ഞു.

11/12/2025
10/12/2025

കൂടെ നിൽകുമെന്ന പ്രതീക്ഷയോടെ ഷഫീന മുഹമ്മദ് ...

Address

Iritti

Website

Alerts

Be the first to know and let us send you an email when SDPI Muzhakkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share