09/06/2023
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് സിപി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ( unit no : 344 ) നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കേണ്ടതിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ആവശ്യകതയെ കുറിച്ച് കൂട്ടുകാരോട് സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ റാലി വാർഡ് മെമ്പർ നിർവഹിച്ചു.ശേഷം 'മാമ്പഴക്കാലം' എന്ന പരിപാടിയുടെ ഭാഗമായി ദത്ത് ഗ്രാമത്തിലെ വീടുകളിൽ മാവിന്തൈകൾ വിതരണം ചെയ്യുകയും ഭക്ഷ്യ സ്വയംപര്യാപ്തതയുടെ ആവശ്യകതയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു. ജൂൺ ആറിന് ' കല്ലേൻ പൊക്കുടൻ' എന്ന പേരിൽ പരിസ്ഥിതി ദിന ക്വിസ്സ് സംഘടിപ്പിച്ചു. ജൂൺ എട്ടിന് എല്ലാ ഹയർ സെക്കൻഡറി ക്ലാസുകളിലും വേസ്റ്റ് ബാസ്കറ്റ് സ്ഥാപിക്കുകയും മാലിന്യം ഉറവിടത്തിൽ തന്നെ നിർമാർജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഓരോ ക്ലാസിലെയും വോളണ്ടിയേഴ്സ് സഹപാഠികൾക്ക് നിർദ്ദേശങ്ങൾ നൽകി. ജൂൺ ഒമ്പതിന് social Forestry extension Kollam Unit വോളണ്ടിയേഴ്സ്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു തന്നു. മാലിന്യ മുക്ത നവ കേരളത്തിനായി തങ്ങളാലാകുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തു കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കൂട്ടായി മുന്നോട്ടുകൊണ്ടുപോകാൻ യൂണിറ്റ് തീരുമാനമെടുത്തു.