DYFI കുമ്മിൾ യൂണിറ്റ്

DYFI കുമ്മിൾ യൂണിറ്റ് Democratic youth federation of india ......
DYFI

21/08/2026

സ്നേഹലത റെഡ്ഡിയെ ആര്‌ മറന്നാലും
കോട്ടയംകാർ അത്ര വേഗം മറക്കില്ല.

1978-79 കാലം, കേരള സർവ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ്‌ എഫ്‌ ഐ ചെയർമാനായി സ: സുരേഷ്‌ കുറുപ്പ്‌ തിരഞ്ഞെടുക്കപ്പെട്ടു തുടർന്ന് കോട്ടയത്ത്‌ വെച്ച്‌ നടന്ന സർവ്വകലാശാല കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത്‌ സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി ആയിരുന്നു.

അന്ന് അടിയന്തിരാവസ്ഥയുടെ പ്രേതം വിട്ടൊഴിയാത്ത കോട്ടയത്തെ കോൺഗ്രസ്സുകാർ പ്രഖ്യാപിച്ചു, നന്ദനയെ കോട്ടയത്ത്‌ കാല്‌ കുത്തിക്കില്ല, പ്രഖ്യാപനം കേട്ട കോട്ടയത്തെ ചുമട്ടുതൊഴിലാളി സഖാക്കൾ നാഗമ്പടത്ത്‌ ഒത്തുകൂടി, തടയാൻ ധൈര്യമുള്ളവർ വരിക എന്ന് വെല്ലുവിളിയോടെ പിന്നാലെ നന്ദന വരികയും ചടങ്ങിൽ പങ്കെടുത്ത്‌ മടങ്ങുകയും ചെയ്തു. അന്ന് മാളത്തിൽ ഒളിച്ച അതേ കോൺഗ്രസ്സിന്റെ പിൻ തലമുറയ്ക്ക്‌ ഇന്നും മിസയെന്നും അടിയന്തിരാവസ്ഥയെന്നും സ്നേഹലത റെഡി എന്നുമൊക്കെ കേൾക്കുമ്പോൾ അസ്വസ്ഥയുണ്ടാകുന്നത്‌ സ്വാഭാവികം .

DYFI സമ്മേളനത്തിൻ്റെ പ്രദർശന വേദിയിൽ അവതരിപ്പിക്കപ്പെട്ട' മിസ' എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിൻ തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. കാരണം ആ നാടകം മുന്നോട്ട്‌ വെയ്ക്കുന്നത്‌ അത്രമേൽ തീഷ്ണമായ ഒരു ചരിത്രമാണ്‌ .

ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അധ്യായമായിരുന്നു 1975-ലെ അടിയന്തരാവസ്ഥ .

കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ്‌ സ്നേഹലതയുടേത്‌. ആ സ്നേഹലതയുടെ കഥയാണ്‌ മിസ എന്ന നാടകം പറയുന്നത്‌.

കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളിൽ നിന്ന്, ആരംഭിച്ച്‌ ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്.

ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ്‌ സ്നേഹലതയുടെ ജീവിതം വരച്ച്‌ കാട്ടുന്ന
' മിസ ' മുന്നോട്ട്‌ വെയ്ക്കുന്നത്‌.

അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത്‌ അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഢനങ്ങളെയാണ്‌ .

കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയ്യേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം ആ സന്ദർഭത്തിൽ ഒന്നും എവിടെയും ചർച്ചയായി കണ്ടില്ല.



കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

17/03/2026

അപ്പോ എങ്ങനാ നമ്മളൊന്നിച്ച് തുടങ്ങുവല്ലേ♥️

14/02/2026
കോൺഗ്രസ് യോഗത്തിൽ കൂട്ടത്തല്ലും രാജി ഭീഷണിയും. ..     ഇന്നലെ ( 12/02/26)  കുമ്മിൾ മൂക്കുന്നത്ത് നടന്ന കോൺഗ്രസ്‌ മണ്ഡലം ക...
13/02/2026

കോൺഗ്രസ് യോഗത്തിൽ കൂട്ടത്തല്ലും രാജി ഭീഷണിയും. ..

ഇന്നലെ ( 12/02/26) കുമ്മിൾ മൂക്കുന്നത്ത് നടന്ന കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി യോഗം കൂട്ടതല്ലിൽ അവസാനിച്ചു. 20 വർഷത്തിന് ശേഷം UDF അധികാരത്തിൽ എത്തിയ കുമ്മിൾ ഗ്രാമപഞ്ചായത്തിൽ UDF ന് 9ഉം LDFന് 7അംഗങ്ങളും ആണ് ഉള്ളത്. കുമ്മിൾ ടൌൺ വാർഡ് മെമ്പർ ഷെമീർ ഒഴികെ ബാക്കി 8മെമ്പർമാരും പങ്കെടുത്ത യോഗം അലങ്കോലപെടുത്താൻ ഷെമീർ ഗ്രൂപ്പിലെ റോസിലാൽ മനപൂർവം വിഷയം ഉണ്ടാക്കാൻ വേണ്ടി യോഗത്തിൽ സംസാരിച്ചവരെ തടസ്സപെടുത്തുകയും ചെയ്തു, ഇതിനെ ചോദ്യംചെയ്ത എതിർ ഗ്രൂപ്പ് കാർ റോസിലാല്മായി തർക്കിച്ചുകൊണ്ടിരിക്കെ കോൺഗ്രസ്‌ പ്രവർത്തകൻ സലാഹുദ്ധീൻ കസേര കൊണ്ട് റോസിലാലിനെ മർദ്ധിക്കുകയും ചെയ്തു, ഇതിനെ പ്രതിരോധിക്കാൻ ശ്രെമിച്ച റോസിലാലിനെ മറ്റ് പ്രവർത്തകർ ചേർന്ന് മാരകമായി മർദ്ധിക്കുകയാണ് ഉണ്ടായത്. .

രാക്ഷ്ട്രീയ പ്രവർത്തനം പരിചയമില്ലാത്ത രണ്ട് വനിതാ മെമ്പർമാർ കോൺഗ്രസ്‌ യോഗം ഇങ്ങനെയാണെങ്കിലും, മെമ്പർമാർ ഒരുമയോടെ നിന്നില്ലെങ്കിലും രാജിവെയ്ക്കുമെന്ന് പറഞ്ഞു യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇടതുപക്ഷ അനുഭാവികളായ പഞ്ചായത്തിലെ താത്കാലികജീവനക്കാരെ ഒഴിവാക്കി അവിടെ udf അനുഭാവികളെ നിയമിക്കണമെന്ന്‌ പറഞ്ഞു കൊണ്ട് ഷെമീർ നിരന്തരം പഞ്ചായത്തിൽ വിഷയങ്ങൾ ഉണ്ടാക്കുന്നു എന്നുള്ളത് പഞ്ചായത്തിന്റെ ദൈനം ദിനപ്രവർത്തനങ്ങൾ ഉൾപ്പടെ പ്രതി സന്തി സൃഷ്ടിക്കുന്നുഎന്നുള്ളത് ഭരണ, പ്രതിപക്ഷ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും വലിയരീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. .

DYFI കുമ്മിൾ മേഖല സമ്മേളനം സ. വി.എസ് അച്യുതാനന്ദൻ നഗറിൽ DYFI കൊല്ലം ജില്ലാ പ്രസിഡന്റ് സ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു സംസാരി...
25/01/2026

DYFI കുമ്മിൾ മേഖല സമ്മേളനം സ. വി.എസ് അച്യുതാനന്ദൻ നഗറിൽ DYFI കൊല്ലം ജില്ലാ പ്രസിഡന്റ് സ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു💪❤️
💪❤️

Address

Kadakkal

Website

Alerts

Be the first to know and let us send you an email when DYFI കുമ്മിൾ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കുമ്മിൾ യൂണിറ്റ്:

Shortcuts

Share