08/08/2026
നിലമേലിൽ മയക്കുമരുന്നുമായി KSU - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ; കേസ് ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ നീക്കമെന്ന് ആരോപണം
നിലമേൽ: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 'ടേക്ക് എ ബ്രേക്ക്' കേന്ദ്രത്തിന് സമീപത്തുനിന്ന് മയക്കുമരുന്നുമായി KSU - യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചടയമംഗലം എക്സൈസിന്റെ പിടിയിലായി. നിലമേൽ ഗ്രാമപഞ്ചായത്തിലെ വേയ്ക്കൽ വാർഡിൽ മുൻപ് മത്സരിച്ച കോൺഗ്രസ് നേതാവിന്റെ മകനും, നിലവിലെ ടൗൺ വാർഡ് മെമ്പറുടെ മകനും അടങ്ങുന്ന സംഘമാണ് എക്സൈസ് സംഘത്തിന്റെ വലയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ടേക്ക് എ ബ്രേക്കിന് സമീപത്തു വച്ച് എക്സൈസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും വർധിച്ചുവരുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.
അതേസമയം, പിടിയിലായവരെ ചടയമംഗലം എം.എൽ.എയുടെ സ്വാധീനം ഉപയോഗിച്ച് മോചിപ്പിക്കാനും കേസ് ഒതുക്കിത്തീർക്കാനും വൻ രാഷ്ട്രീയ നീക്കം നടക്കുന്നതായി ആരോപണമുണ്ട്.
പ്രതികളുടെ രാഷ്ട്രീയ സ്വാധീനം നോക്കാതെ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം.