26/09/2020
*എസ്.എസ്.എല്‍.സി, പ്ലസ്ടു എപ്ലസ് വിജയികള്‍ക്ക് അനുമോദന പത്രം തപാല്‍ അയച്ച് കാളികാവ് പഞ്ചായത്ത് എം.എസ്.എഫ്*
*കാളികാവ്:* 2019- 20 അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി ,പ്ലസ് ടു എ പ്ലസ് വിജയികള്‍ക്ക് അനുമോദന പത്രം തപാല്‍ വഴി അയച്ച് കാളികാവ് പഞ്ചായത്ത് എം.എസ്.എഫ്. കോവിഡ് 19 മഹാമാരി മൂലമാണ് വ്യത്യസ്ഥമായ അനുമോദനത്തിന് പഞ്ചായത്ത് കമ്മിറ്റി മുതിര്‍ന്നത്. കഴിഞ്ഞ ദിവസം എപ്ലസ് ജേതാക്കളെ അഭിനന്ദിച്ച് സപ്ലിമെന്റ് പുറത്തിറക്കുകയും ചെയ്തിരുന്നു. അനുമോദന പത്രം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളില്‍ നിന്നും സ്വീകരിച്ച് അതിന്റെ ഫോട്ടോ കമ്മിറ്റിക്കയച്ചു നല്‍കണമെന്ന സന്ദേശവും എന്‍പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. പരിപാടി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് റംഷാദ് തണ്ടുകോട് അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് അഷ്ഹദ് മമ്പാടന്‍ , വൈസ് പ്രസിഡന്റ് അമാനുള്ള അമ്പലക്കടവ്, പഞ്ചായത്ത് ജന: സെക്രട്ടറി സുഹൈല്‍ മദാരി , ട്രഷറര്‍ ഉവൈസ് പലേക്കോടന്‍, ഭാരവാഹികളായ സല്‍മാന്‍ പുറ്റമണ്ണ, ജുനൈദ് പൂങ്ങോട് , അലി മിയാന്‍ സി.പി , കാളികാവ് ഗ്ലോബല്‍ കെ.എം.സി.സി ഭാരവാഹിയും ഫുള്‍ എ പ്ലസ് ജേതാവിന്റെ രക്ഷിതാവുമായ മുസ്തഫ തൊണ്ടിയില്‍, മിഷാല്‍ ചെങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.