National Institute of Physical Medicine And Rehabilitation - NIPMR

National Institute of Physical Medicine And Rehabilitation - NIPMR Kalletumkara

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (NIPMR)-ലെ ബാച്ചിലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി (BOT) രണ...
24/08/2026

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (NIPMR)-ലെ ബാച്ചിലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി (BOT) രണ്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് 2026 ആഗസ്റ്റ് 21-ന് പ്രൗഢഗംഭീരമായി നടന്നു.ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തി. ബഹു. അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ, മത്സ്യബന്ധനം, ഹാർബർ എഞ്ചിനീയറിംഗ് & സാമൂഹ്യനീതി വകുപ്പ് മന്ത്രി, ചടങ്ങിൽ മുഖ്യാതിഥിയായി.മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിലെ MCHP, ഡിപ്പാർട്ട്മെന്റ് ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി പ്രൊഫസർ ഡോ. സെബസ്റ്റീന അനിത ഡി'സൂസ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിന് NIPMR എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ, IAS നേതൃത്വം നൽകി. ഇരിഞ്ഞാലക്കുട നഗരസഭാ ചെയർമാൻ ശ്രീ എം പി ജാക്സൺ ,Dr.K.S വിജയലക്ഷ്മി അമ്മ (അക്കാഡമിക്സ്‌പെഷ്യൽ ഓഫിസർ NIPMR) എന്നിവർ ആശംസകൾ അറിയിച്ചു.NIPMR പ്രിൻസിപ്പൽ ശ്രീമതി അന്ന ഡാനിയൽ അക്കാദമിക് നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും നന്ദിപ്രസംഗം നടത്തുകയും ചെയ്തു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (NIPMR), കല്ലേറ്റുംകരയിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്...
07/08/2026

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (NIPMR), കല്ലേറ്റുംകരയിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) അംഗീകൃത കോഴ്‌സുകളുടെ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് സംഘടിപ്പിച്ചു. ഡി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (IDD) (2024–2026 ബാച്ച്), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കെയർ ഗിവിംഗ് (CCCG) (2025–2026 ബാച്ച്), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്മ്യൂണിറ്റി-ബേസ്ഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് (CBID) (2025 ബാച്ച്) എന്നീ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Collaborate. Share. Innovate. Impact. 🧠✨The Department of Psychology at NIPMR successfully hosted a dynamic one-day work...
04/07/2026

Collaborate. Share. Innovate. Impact. 🧠✨
The Department of Psychology at NIPMR successfully hosted a dynamic one-day workshop: "Empowering ADHD Treatment: Advancing Therapy & Collaboration" on July 3, 2026!
Psychology professionals from various centers in thrissur district gathered to dive deep into advanced ADHD therapy strategies, exchange clinical insights, and build stronger, collaborative intervention frameworks.

08/06/2026
21/05/2026
🌟Proud Moment For NIPMR🌟
29/04/2026

🌟Proud Moment For NIPMR🌟

22/02/2026

ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഒറീസയിലെ ഭൂവനേശ്വരിൽ വച്ച് നടത്തിയ ഗോൾഡ് മെഡൽ ഫോർ ദ ബെസ്റ്റ് ഒക്യുപേഷണൽ തെറാപ്പി ഗ്രാജുവേറ്റ് മത്സരത്തിൽ വിജയിയായ കല്ലേറ്റുംകര നിപ്പ്മറിലെ അവസാന വർഷ വിദ്യാർത്ഥിയായ അന്ന ജീസനെ അനുമോദിച്ചു.

ഇന്ത്യയിലെ ഒക്യുപേഷണൽ തെറാപ്പിയിൽ പരിശീലനം നൽകുന്ന 40 കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിലാണ് അന്ന ജീസന്റെ വിജയം.

അന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനടുത്ത് ചെറുവത്തൂർ ജീസന്റെയും ഡെൽറ്റി ടീച്ചറുടെയും മകളാണ്.

ഒക്യുപേഷണൽ തെറാപ്പിയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ചലനാത്മകവും അത്യാവശ്യവുമായ ഈ ആരോഗ്യ സംരക്ഷണ തൊഴിലിൽ സംതൃപ്തമായ ഒരു യാത്രയ്ക്ക് പ്രിയപ്പെട്ട അന്നയ്ക്ക് കഴിയട്ടെ....ആശംസകൾ...അഭിനന്ദനങ്ങൾ... ❤️

Address

National Institute Of Physical Medicine And Rehabilitation(NIPMR)
Kallettumkara
680683

Opening Hours

Monday 8:30am - 4:30pm
Tuesday 8:30am - 4:30pm
Wednesday 8:30am - 4:30pm
Thursday 8:30am - 4:30pm
Friday 8:30am - 4:30pm
Saturday 9am - 4:30pm

Telephone

+917510870111

Alerts

Be the first to know and let us send you an email when National Institute of Physical Medicine And Rehabilitation - NIPMR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to National Institute of Physical Medicine And Rehabilitation - NIPMR:

Shortcuts

Share