District Information Office Wayanad

District Information Office Wayanad The Wayanad District Information Office serves as the district-level field office of the Information and Public Relations Department, Government of Kerala.

This office functions as the official mouthpiece of the Government and district administration Wayanad district information and official news agency. An interface between government, media and public. District level wing of state public relations department.Platform for district news about government programs and policies. publishes press releases

ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്...
22/08/2026

ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച ധന സഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത ബാധിതരുടെ പുനരധിവാസ ​ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി പൂർത്തീകരിക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർക്കുള്ള നഷ്ടപരിഹാരം നൽകൽ, വായ്പ ഏറ്റെടുക്കുന്നതിനും ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ബാധിതർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള എല്ലാ പിന്തുണയും സർക്കാറും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകി വരികയാണ്. ഉപ ജീവനത്തിനായുള്ളമൈക്രോ പ്ലാനുകൾ നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനുശേഷമാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് ഉപജീവന മാർഗമായി രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിനായി 5.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്. ജില്ലയിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ഡോപ്ളർ റഡാർ ഡിസംബറോടെ പ്രവർത്തന സജ്ജമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ കാലാവസ്ഥാ മാറ്റങ്ങളാലുണ്ടാകുന്ന ദുരന്തങ്ങൾ ഫലപ്രദമായി തടയാനുള്ള മാസ്റ്റർ പ്ലാനുമായി ജില്ലാഭരണകൂടം മുന്നോട്ട് പോവുകയാണെന്ന് പരിപാടിയിൽ അധ്യക്ഷനായ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ കുറുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജാസർ പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അം​ഗം സി ശിഹാബ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, എ.ഡി.എം.സി കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജ‌ർ പി ഹുദൈഫ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

18/08/2026

പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം

ഓണക്കാലത്ത് ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും പാൽ സാമ്പിളുകൾ സൗജന്യമായി പരിശോധിക്കാനും സൗകര്യമൊരുക്കി ക്ഷീര വികസന വകുപ്പ്. കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ഇതിനായി പ്രത്യേകം ഇൻഫർമേഷൻ സെന്റർ സജ്ജീകരിച്ചു. ഓഗസ്റ്റ് 20 മുതൽ 24 വരെ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ സെന്റർ പ്രവർത്തിക്കും.

ഓണക്കാലത്ത് വിൽപന വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതലായി പാൽ എത്തുന്നത് പരിഗണിച്ചാണ് ക്ഷീര വികസന വകുപ്പിന്റെ സംവിധാനം. പൊതുവിപണിയിൽ നിന്ന് വകുപ്പ് നേരിട്ട് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെയാണ് പൊതുജനങ്ങൾക്കും പാൽ സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനം കൂടി ഒരുക്കുന്നത്. ഗുണനിലവാര പരിശോധനയ്ക്ക് കുറഞ്ഞത് 20 മില്ലീലിറ്റർ പാൽ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. പാലിന് ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ തുടർ നടപടികൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരമറിയിക്കും. ഫോൺ: 04936 203093.

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേർന്നുറോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്...
18/08/2026

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേർന്നു

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പി.എം രാഹത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല യോഗം ചേർന്നു. എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിൽ ജില്ലയിൽ പി.എം റോഡ് ആക്സിഡന്റ് വിക്ടിംസ് ഹോസ്പിറ്റലൈസേഷൻ ആന്‍ഡ് അഷ്വർഡ് ട്രീറ്റ്മെന്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ജില്ലാ റോളൗട്ട് മാനേജർ അനുരാഗ് എസ് നായർ പദ്ധതി വിശദീകരിച്ചു. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ എം ജസീം ഹാഫിസ്, ആരോഗ്യ-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ ആരോഗ്യ മിഷൻ, സംസ്ഥാന ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കർഷകദിനം ആഘോഷിച്ചുമാനന്തവാടി മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. എം...
18/08/2026

കർഷകദിനം ആഘോഷിച്ചു

മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. എം എൽ എ ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. വയനാടിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കണമെന്നും നൂതന ആശയങ്ങൾ കൃഷിയിൽ പ്രാവർത്തികമാക്കണമെന്നും എം എൽ എ പറഞ്ഞു. മുനിസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി പ്രകാശ് പദ്ധതി വിശദീകരിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുത്തവരെ ചടങ്ങിൽ ആദരിച്ചു. കർഷകർക്ക് വേണ്ടി കീട രോഗ നിയന്ത്രണം എന്ന വിഷയത്തിൽ അമ്പലവയൽ കൃഷി വിഞാന കേന്ദ്രം അസി. പ്രൊഫസർ ഡോ. സഫീർ, ഡോ .ദീപ സുരേന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി ചെയ്യർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിഗ് കമ്മിറ്റി ചെയ്യർപേഴ്സൺമാരായ പി.വി. ജോർജ്, ലേഖ രാജീവൻ, ഷിബു കെ. ജോർജ്, ഷീജ ഫ്രാൻസിസ്, പി വി എസ് മൂസ, മറ്റു കൗൺസിലർമാർ, കൃഷി ഓഫീസർ ശരണ്യ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പറഞ്ഞു.

വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തുകോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ആയിരം വേസ്റ്റ്...
18/08/2026

വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ആയിരം വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ വീടുകളിലും വേസ്റ്റ് ബിൻ വിതരണമെന്ന പദ്ധതിയിൽ ഏഴ് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത വിതരണോദ്ഘാടനം നിർ‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, മെമ്പ‍ർമാരായ ജോൺസി സജി, സജീഷ് കുമാർ, വി.ആർ ബാലൻ, ജസ്റ്റിൻ സിറിയക്, എലിസബത്ത്, ബിന്ദു ടീച്ചർ, റംല അസീസ്, സനിലേഷ്, പി.കെ ജോൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, വി.ഇഒ പി.വി ഷൈല എന്നിവർ പങ്കെടുത്തു.

18/08/2026

കൃഷിനാശ ധനസഹായം, വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം

സംസ്ഥാനത്ത് ഈ വർഷം ജൂലൈ 29 മുതൽ ഓഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ അഞ്ച് വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. പുതുക്കിയ സമയപരിധി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം എ.ഐ.എം.എസ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ, അർഹരായ ഒരു കർഷകനും അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സമയപരിധി ദീർഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനും കൂടുതൽ കർഷകരെ വിള ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരുന്നതിനുമായി നേരത്തെ ചേർന്ന ഉന്നതതല യോഗത്തിൽ വിവിധ നടപടികൾക്ക് തീരുമാനമെടുത്തിരുന്നു. അതിന്റെ തുടർച്ചയായാണ് അപേക്ഷാ തീയതി നീട്ടിയത്.

ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത അർഹരായ എല്ലാ കർഷകരും സെപ്റ്റംബർ അഞ്ചിനകം എ.ഐ.എം.എസ് പോർട്ടൽ വഴിയോ സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ടോ അപേക്ഷ സമർപ്പിക്കണം. അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ കർഷകർ എത്രയും വേഗം അപേക്ഷ നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കർഷകർക്ക് അർഹമായ ധനസഹായവും ഇൻഷുറൻസ് നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ മുൻഗണനയോടെ തുടരുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.

സംതൃപ്തിയോടെ ഓണമുണ്ണാൻ ശക്തമായ വിപണി ഇടപെടൽ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്മലയാളികൾക്ക് സംതൃപ്തിയോടെയും സമാധാനത്തോടെയും...
18/08/2026

സംതൃപ്തിയോടെ ഓണമുണ്ണാൻ ശക്തമായ വിപണി ഇടപെടൽ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്

മലയാളികൾക്ക് സംതൃപ്തിയോടെയും സമാധാനത്തോടെയും ഓണം ആഘോഷിക്കാൻ ശക്തമായ വിപണി ഇടപെടലാണ് ഇക്കുറി സംസ്ഥാന സർ‍ക്കാർ നടത്തുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ സജ്ജീകരിക്കുന്ന ഓണ വിപണികളിലൂടെ അവശ്യ സാധനങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കുന്നതിന് പുറമെ ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സാധാരണക്കാരന് പ്രാപ്തമാക്കുക കൂടിയാണ്. ഓണക്കാലത്തെ കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും വിലക്കയറ്റവും തടയാൻ എല്ലാ ഇടപെടലുകളും സർക്കാർ നടത്തും. താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവ വഴി സംസ്ഥാനത്തുടനീളം രണ്ടായിരം പച്ചക്കറി മാർക്കറ്റുകൾ കൃഷി വകുപ്പ് തുറക്കും. ഇതിനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നെൽ കർഷകർക്ക് ജൂൺ അവസാനം വരെയുള്ള കുടിശിക മുഴുവൻ കൊടുത്തുതീർക്കാൻ ഇതിനോടകം നടപടി സ്വീകരിച്ചു. ഇതിനായി 150 കോടി രൂപ അനുവദിക്കുകയും ഈ തുകയുടെ വിതരണം ആരംഭിക്കുകയും ചെയ്തു. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുകയാണെന്ന് സർ‍ക്കാരെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ ആദ്യ വിൽപന നിർവഹിച്ചു. വാർഡ് കൗൺസിലർ ഗിരീഷ് കൽപ്പറ്റ, സപ്ലൈകോ മേഖലാ മാനേജർ ഷെൽജി ജോർജ്, ജില്ലാ സപ്ലൈ ഓഫീസർ പി എസ് പ്രവീൺ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: ജില്ലാതല മാരത്തോൺ സംഘടിപ്പിച്ചുകോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്...
18/08/2026

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: ജില്ലാതല മാരത്തോൺ സംഘടിപ്പിച്ചു

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ വകുപ്പും എൻ.എസ്.എസ് യുവ ജാഗരണും ചേർന്ന് ജില്ലാതല മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എ.ഡി.എം കെ. അജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വിഭാഗങ്ങളിലായി സിവിൽ സ്റ്റേഷൻ മുതൽ മുട്ടിൽ ഡബ്ള്യു.എം.ഒ കോളേജ് വരെ സംഘടിപ്പിച്ച മാരത്തോണിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികള്‍ പങ്കെടുത്തു.

പെൺകുട്ടികളുടെ വിഭാഗത്തിൽ കൽപറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ നിവേദിത സജി ഒന്നാം സ്ഥാനവും പി ജോമോൾ രണ്ടാം സ്ഥാനവും വിംസ് നഴ്‌സിങ് കോളേജിലെ സൗദാബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ മുട്ടിൽ ഡബ്ള്യു.എം.ഒ കോളേജിലെ കെ ആഷിൽ ഒന്നാം സ്ഥാനവും പി.പി മുഹമ്മദ് സഫ്‌വാൻ രണ്ടാം സ്ഥാനവും മുഹമ്മദ് ഷിയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുട്ടിൽ ഡബ്ള്യു.എം.ഒ കോളേജിൽ നടന്ന സമാപന പരിപാടി ഡെപ്യുട്ടി എകസൈസ് കമ്മീഷ്ണർ കെ സതീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഹേമലത അധ്യക്ഷയായി. വിമുക്തി മിഷൻ മാനേജർ സജിത്ത് ചന്ദ്രൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ എന്നിവർ മാരത്തോൺ വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാർഡുകളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളുമാണ് നല്‍കിയത്. ആദ്യ സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.

ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. പ്രിയ സേനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ കെ.എം മുസ്തഫ, ഡെപ്യുട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, എൻ.എസ്.എസ് യുവ ജാഗരൺ നോഡൽ ഓഫീസർ വിനീത, എൻ.എസ്.എസ് കോർഡിനേറ്റർമാരായ കെ.ടി സ്‌മിനിമോൾ, രഞ്ജിത്ത്, ഡോ. ഷിബിന, ടി.ബി എച്ച്.ഐ.വി കോ ഓർഡിനേറ്റർ വി.ജെ ജോൺസൺ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് സലിം ബാബു എന്നിവർ സംസാരിച്ചു. മാനന്തവാടി ടി.ബി സെന്ററിലെ ആരോഗ്യ പ്രവർത്തകരും വിവിധ കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ് വളണ്ടിയർമാരും വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

എസ് കെ.എം.ജെ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ നിന്ന്
15/08/2026

എസ് കെ.എം.ജെ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ നിന്ന്

എസ് കെ.എം.ജെ. ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ നടന്ന കുട്ടികളുടെ സാംസ്‌കാരിക പരിപാടികൾ
15/08/2026

എസ് കെ.എം.ജെ. ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ നടന്ന കുട്ടികളുടെ സാംസ്‌കാരിക പരിപാടികൾ

Address

Civil Station, Wayanad
Kalpatta

Alerts

Be the first to know and let us send you an email when District Information Office Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Office Wayanad:

Shortcuts

Share