Wayanad Police

Wayanad Police WAYANAD DISTRICT POLICE

[email protected]
Ph : 04936 202525

ഓണാശംസകൾ 🥰..
26/08/2026

ഓണാശംസകൾ 🥰..

24/08/2026

ജീവിതത്തിൽ എപ്പോഴും രണ്ടാമതൊരു അവസരം ലഭിച്ചേക്കണമെന്നില്ല...
അമിത വേഗത ഒഴിവാക്കുക.
ഹെൽമറ്റ് ധരിക്കുക.
ട്രാഫിക് നിയമങ്ങൾ പാലിക്കുക.
ജീവിതത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുക.

23/08/2026

വയനാട് ജില്ലാ പോലീസ് ഓഫീസിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് നിർവഹിച്ച്‌ ഓണ സന്ദേശവും നൽകി. അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്, ഡിവൈ.എസ്.പി.മാരായ കെ.ജി. പ്രവീൺകുമാർ (ഡി.സി.ആർ.ബി), എം.പി. രാജേഷ് (നർകോട്ടിക്ക് സെൽ), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.ഐ. ഹനീഫ, ഡി.പി.ഒ. മാനേജർ സി.കെ. മനേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും വടംവലി മത്സരവും സംഘടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരുടെയും ആവേശകരമായ പങ്കാളിത്തത്തോടെ നടന്ന മത്സരങ്ങളും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളും ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.

സർവ്വീസിൽ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ  പരാതികളിൽ പരിഹാരം കാണുന്നതിന്  'ഡിപിസി ടോക് വിത്ത് കോപ്‌സ് ' (DP...
19/08/2026

സർവ്വീസിൽ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് 'ഡിപിസി ടോക് വിത്ത് കോപ്‌സ് ' (DPCTalks with Cops) എന്ന പേരിൽ അദാലത്ത് നടത്തുന്നു. 22.08.2026 ശനി വൈകുന്നേരം 3 മണിക്കാണ് അദാലത്ത് നടക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥർക്ക് നേരിട്ടോ spwynd. [email protected], [email protected] എന്ന ഇമെയിൽ വിലാസങ്ങളിലോ iaps മുഖേനയോ പരാതിപ്പെടാവുന്നതാണ്. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. പരാതികൾ അയക്കേണ്ട അവസാന തീയതി- ഓഗസ്റ്റ് 21.

സംശയങ്ങൾക്ക് 99617 58192 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മാല പൊട്ടിക്കുന്ന സംഘത്തിനെതിരെ ജാഗ്രത പുലർത്തുക;പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഓണത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും ...
17/08/2026

മാല പൊട്ടിക്കുന്ന സംഘത്തിനെതിരെ ജാഗ്രത പുലർത്തുക;
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓണത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും അതീവ ജാഗ്രത പാലിക്കുക. ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക. മൊബൈൽ ഫോൺ, പേഴ്സ് എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മാസ്ക് ധരിച്ചും മറ്റും സംശയകരമായ രീതിയിൽ ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാൽ കൂടുതൽ ജാഗ്രത പാലിക്കുക. സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കുക.

അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ 112 എന്ന നമ്പറിൽ പോലീസ് സഹായം തേടുക.

സ്തുത്യർഹ സേവനത്തിന് കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് അർഹരായ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വയനാട് ജില്ല...
17/08/2026

സ്തുത്യർഹ സേവനത്തിന് കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് അർഹരായ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വയനാട് ജില്ലാ പോലീസിന്റെ അഭിനന്ദനങ്ങൾ. സബ് ഇന്‍സ്‌പെക്ടര്‍മാരായ ജി. അനില്‍ (സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്), കെ.പി. അബ്ബാസ് (ഡി.എച്ച്.ക്യു), സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി. നജ്മുദ്ദീന്‍ ഷിഹാബ് റഹ്‌മാന്‍ (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്), പി.ടി. സരിത്ത് (മാനന്തവാടി പോലീസ് സ്റ്റേഷൻ) എന്നിവര്‍ക്കാണ് പോലീസ് മെഡല്‍.

താഴെയുള്ള ചിത്രങ്ങളിൽ കാണുന്നവർ ജില്ലയിൽ വിവിധ കവർച്ചാകേസുകളിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്നവരാണ്.ഇവരെക്കുറിച്ചുള്ള വിവര...
16/08/2026

താഴെയുള്ള ചിത്രങ്ങളിൽ കാണുന്നവർ ജില്ലയിൽ വിവിധ കവർച്ചാകേസുകളിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്നവരാണ്.

ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

എ.എസ്.പി മാനന്തവാടി : 9497990131
ഡിവൈ.എസ്.പി ബത്തേരി: 9497940930
ഡിവൈ.എസ്.പി കൽപ്പറ്റ : 9497990130
തിരുനെല്ലി സ്റ്റേഷൻ : 04935 210264
അമ്പലവയൽ സ്റ്റേഷൻ : 04936 260436
കമ്പളക്കാട് സ്റ്റേഷൻ : 04936 286635

വര്‍ണാഭമായി ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷംകല്‍പ്പറ്റ: രാജ്യത്തിന്റെ 80-)മത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വര്‍ണാഭമായി ...
15/08/2026

വര്‍ണാഭമായി ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം

കല്‍പ്പറ്റ: രാജ്യത്തിന്റെ 80-)മത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വര്‍ണാഭമായി ആഘോഷിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ധിഖ്‌ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഡി.ആർ. മേഘശ്രീ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് മറ്റു വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവർ, സ്കൂൾ അധികൃതർ, പൊതുജനങ്ങൾ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ്, പോലീസ് ബാൻഡ്, ജൂനിയർ റെഡ് ക്രോസ് എന്നിവര്‍ 16 പ്ലട്ടൂണുകളിലായി സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരന്നു. ഡി.എച്ച്.ക്യു റിസേർവ് ഇൻസ്‌പെക്ടർ പി. മനോജ്‌കുമാർ പരേഡ് കമാണ്ടറായി. റിസേർവ് സബ് ഇൻസ്‌പെക്ടർ കെ.പി അബ്ബാസ് സെക്കൻഡ് ഇൻ കമാണ്ടർ ആയി. പരേഡിന് താളമേകാൻ എസ്.എസ്.ബി എ.എസ്.ഐ എൻ.ബഷീറിന്റെ നേതൃത്വത്തിൽ പോലീസ് ബാൻഡ് ടീമും അണി നിരന്നു. പ്രസ്തുത പരേഡിൽ യൂണിഫോമ്ഡ് സേനാ വിഭാഗത്തില്‍ ഫോറസ്റ്റ് ഒന്നാം സ്ഥാനവും, ഡി.എച്ച്.ക്യു രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം കോളജ് ഒന്നാമതും എസ്.കെ.എം.ജെ. എച്ച്.എസ്.എസ് സ്കൂൾ രണ്ടാമതുമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ഡബ്ല്യൂ.എച്ച്.എസ്.എസ് പിണങ്ങോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ്.കെ.എം.ജെ സ്കൂൾ രണ്ടാം സ്ഥാനം നേടി. സ്‌കൗട്‌സിൽ ഡി-പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ, ജി.എച്ച്.എസ്.എസ് കാക്കവയൽ, ഗൈഡ്സ് വിഭാഗത്തില്‍ എന്‍.എസ്.എസ് എച്ച്.എസ്.എസ് കൽപ്പറ്റ, ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. ജെ.ആർ.സിയിൽ എസ്.കെ.എം.ജെ എച്ച്.എസ്.എസ് ഒന്നാമതെത്തി. പരേഡിന് ശേഷം സാംസ്‌കാരിക കലാപരിപാടികളും വേദിയിൽ അരങ്ങേറി.

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳❤️...
14/08/2026

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳❤️...

Address

Kalpetta
[email protected]

Alerts

Be the first to know and let us send you an email when Wayanad Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Wayanad Police:

Shortcuts

Share