07/10/2016
നേർക്കുനേരെ നിന്നു തല്ലുന്ന ആണിനെയാണിഷ്ടം.....
കണ്ണിൽ തന്റേടത്തിന്റെ അഗ്നിയെരിയുന്ന പെണ്ണിനെയാണിഷ്ടം....
കഴുത്തറ്റ് പോയാലും കൂടെ നടന്നവനെ ചതിക്കാത്ത സൗഹൃദമാണിഷ്ടം.....
പ്രണയിനിയുടെ മാറിന്റെ ചൂടിനെക്കാൾ പോരാട്ടഭൂമിയിലെ തീമഴയാണിഷ്ടം.....
ആർത്തലയ്ക്കുന്ന പ്രളയത്തിലും ഒഴുക്കിനെതിരെ നീന്താനാണിഷ്ടം....
ഒറ്റയ്ക്കാക്കിയവർക്കു മുന്നിൽ
ഒറ്റയാന്റെ ചങ്കുറപ്പോടെ നെഞ്ചു വിരിക്കാനാണിഷ്ടം....
ഹൃദയത്തിലായിരം കത്തിമുനകളാഴുന്ന വേദനയിലും അമ്മയ്ക്കു മുന്നിൽ പുഞ്ചിരിച്ചു നിൽക്കാനാണിഷ്ടം....
ഈ ഇഷ്ടങ്ങളുടെ കൂടെ നടക്കാൻ എന്നെ പഠിപ്പിച്ച സംഘടനയെയാണേറെയിഷ്ടം.....
ഇനി ഒരുപാട് ചിന്തിക്കുകയൊന്നും വേണ്ട,,,
ഞങ്ങടെ സംഘടനയുടെ പേരതു തന്നെ....
"DYFI''.......
കൊടുങ്കാറ്റിനെ ചങ്കുറപ്പു കൊണ്ട് പിടിച്ചു കെട്ടിയവരുടെ യുവജനപ്രസ്ഥാനം ....