CSC Kuzhimavu

CSC Kuzhimavu Service

03/08/2022

*ഇതു വരെ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികൾക്ക് ഒരവസരം*

*അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് (NDUW) തയ്യാറാവുന്നു.*

*eSHRAM രജിസ്ട്രേഷൻ ഗവൺമെൻ്റ് അംഗീകരിച്ച ഏക ഏജൻസി ആയ ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെൻ്റർ CSC കേന്ദ്രം വഴി ആരംഭിച്ചു.*

*👉 ആരാണ് അസംഘടിത തൊഴിലാളികൾ ?*

ഇന്ത്യയിൽ അസംഘടിത മേഖലയിൽ 43.7 കോടി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.

• അസംഘടിത തൊഴിലാളികളുടെ ചില ഉദാഹരണങ്ങൾ :

✓മത്സ്യത്തൊഴിലാളികൾ
✓ഓട്ടോ ഡ്രൈവർമാർ
✓ആശാരിമാർ
✓ബാർബർമാർ
✓തൊഴിലുറപ്പ് തൊഴിലാളികൾ
✓ആശാ വർക്കർമാർ
✓കെട്ടിട നിർമാണ തൊഴിലാളികൾ
✓പച്ചക്കറി, പഴം കച്ചവടക്കാർ
✓ചെറുകിട നാമമാത്ര കർഷകർ
✓കർഷക തൊഴിലാളികൾ
പൂജാരിമാർ,
ഇലക്ട്രിഷ്യൻ
പ്ലബർ
✓വീട്ടുജോലിക്കാർ
✓തെരുവ് കച്ചവടക്കാർ
✓ക്രോപ്പർമാർ
✓മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
✓ബീഡി തൊഴിലാളികൾ
✓ലേബലിംഗും പാക്കിംഗും ചെയ്യുന്നവർ
✓തുകൽ തൊഴിലാളികൾ
✓നെയ്ത്തുകാർ
✓ഉപ്പ് തൊഴിലാളികൾ
✓ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
✓മില്ലുകളിലെ തൊഴിലാളികൾ
✓മിഡ് വൈഫുകൾ
✓വീട്ടുജോലിക്കാർ
✓ന്യൂസ് പേപ്പർ വെണ്ടർമാർ
✓റിക്ഷാ പുള്ളറുകൾ
✓സെറികൾച്ചർ തൊഴിലാളികൾ
✓മരപ്പണിക്കാർ
✓ടാന്നറി തൊഴിലാളികൾ
✓പൊതു സേവന കേന്ദ്രങ്ങളിലെ ജീവനക്കാർ
✓പാൽ പകരുന്ന കർഷകർ
✓കുടിയേറ്റ തൊഴിലാളികൾ
-----------------------------
*എന്താണ് NDUW?*

➡️ കേന്ദ്ര തൊഴിൽ മന്ത്രാലയം (Ministry of Labour & Employment, Government of India) അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നു.

➡️ ഇതിനായി അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷൻ *ഡിജിറ്റൽ സേവ CSC* കേന്ദ്രങ്ങളിൽ ചെയ്യുന്നു.

➡️ തുടർന്ന് ഓരോ അസംഘടിത തൊഴിലാളിക്കും (UW) ഒരു അദ്വിതീയ തിരിച്ചറിയൽ നമ്പരുള്ള തിരിച്ചറിയൽ കാർഡ് നൽകും.

-----------------------------
*അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ*

▶️ ഈ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയങ്ങളും സർക്കാരുകളും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കും.

▶️ *CSC* കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യുന്ന എല്ലാ അസംഘടിത തൊഴിലാളികൾക്കും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (PMSBY) പദ്ധതി മുഖാന്തിരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

▶️എൻഡിയുവിന് കീഴിലുള്ള രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന ഇൻഷുറൻസ് പ്രീമിയം ഒരു വർഷത്തേക്ക് സൗജന്യം.
-----------------------------
*NDUW- ൽ രജിസ്ട്രേഷൻ എന്തിന് ?*

• അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയുടെയും വിവിധ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കും.

• അസംഘടിത തൊഴിലാളികൾക്കായുള്ള നയത്തിലും വിവിധ പ്രോഗ്രാമുകളിലും ഈ ഡാറ്റാബേസ് സർക്കാരിനെ സഹായിക്കും.

• Informal sector നിന്ന് Formal sector ലേക്കും അതുപോലെ തിരിച്ചും തൊഴിലാളികളുടെ ചലനം കണ്ടെത്തുന്നതിനും, അവരുടെ തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കും.

• കൂടാതെ, കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തുന്നതിനും അവർക്ക് കൂടുതൽ തൊഴിൽ നൽകുന്നതിനും.
----------------------------
*യോഗ്യതാ മാനദണ്ഡം*

• പ്രായം 16നും 59 നും ഇടയിൽ ആയിരിക്കണം

• ആദായനികുതി അടയ്ക്കുന്നയാളാകരുത്

• EPFO, ESIC എന്നിവയിൽ അംഗമാകരുത്

• അസംഘടിത തൊഴിലാളി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നയാളാകണം.

*eSHRAM* *രജിസ്ട്രേഷന്* *ഡിജിറ്റൽ സേവ കേന്ദ്രത്തിൽ കൊണ്ടുവരേണ്ടത്*

➡️ *നിർബന്ധമായും വേണ്ടത് (Mandatory)*

∆ ആധാർ (For e KYC using Aadhaar Number OTP/Finger print/IRIS)

∆ ബാങ്ക് പാസ്ബുക്ക്

∆ മൊബൈൽ ഫോൺ

*അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും👇*

*സി.എസ്.സി. ..................*

*ഒരു ഭാരത സർക്കാർ സംരംഭം*

*ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്‌*; *നാഷണൽ ഹെൽത്ത് ഐഡി പദ്ധതി സോഷ്യൽ മീഡിയ വഴി**വ്യാജ കേന്ദ്രങ്ങൾ ജനങ...
18/03/2022

*ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്‌*;
*നാഷണൽ ഹെൽത്ത് ഐഡി പദ്ധതി സോഷ്യൽ മീഡിയ വഴി*
*വ്യാജ കേന്ദ്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു*

സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ രജിസ്ട്രേഷൻ തുടങ്ങിയതായി സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും വ്യാജ പ്രചാരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് ഐ ഡി പദ്ധതിയാണ്‌ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി തെറ്റിദ്ധരിപ്പിക്കുന്നത്‌. വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾ വഴി രജിസ്ട്രേഷൻ ഫീ ഇനത്തിൽ പലർക്കും പണം നഷ്ടമായി.
50 രൂപ അടച്ചുകൊണ്ട് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നേടൂ എന്ന് പ്രചരിപ്പിച്ചുകൊണ്ട് വ്യാജന്മാർ വിലസുകയാണ്. സൗജന്യ ഇൻഷുറൻസ് ലഭിക്കാൻ പരക്കം പായുന്ന പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന ചില സാമൂഹ്യ ദ്രോഹികളും വ്യാജ ഓൺലൈൻ കേന്ദ്രങ്ങളുമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ.

വാട്ട്സാപ്പിലും ഫേസ്ബുക്കിലും കുറച്ചു ദിവസമായി ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു എന്നൊരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതാണ് ആ വ്യാജ സന്ദേശത്തിൻറെ ഉള്ളടക്കം.

ആരോഗ്യനയം 2017ന്റെ ഭാഗമായി നടപ്പാക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ പതാക വാഹക പദ്ധതികളിലോന്നാണ് ആയുഷ്മാന്‍ ഭാരത്. ഭാരത പൗരന്‍മാര്‍ക്കായി നടപ്പാക്കപ്പെട്ട സമഗ്രാരോഗ്യ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്

കേരളത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും നടപ്പാക്കുന്നത്. 2018-19 വർഷത്തിൽ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (RSBY) ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടുള്ളവർ, ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താവാണെന്ന് കാണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി കാര്യാലയത്തിൽ നിന്നുള്ള കത്ത് കിട്ടിയവർ അല്ലെങ്കിൽ 2011 കാസ്റ്റ് സെൻസെസ് പ്രകാരം അർഹരായവർ എന്നിവരാണ് കാരുണ്യ ആരോഗ്യ സുരക്ഷാ (ആയുഷ്മാൻ ഭാരത്) പദ്ധതിയുടെ നിലവിലെ ഉപഭോക്താക്കൾ.

നിലവിൽ ഇവർക്കല്ലാതെ മറ്റാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. നിലവിൽ ഇപ്പോൾ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല എന്നാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ അധികൃതർ അറിയിച്ചിരിക്കുന്നത്.

*എന്താണ് നാഷണൽ ഹെൽത്ത്‌ ഐ ഡി?*

14 അക്ക തിരിച്ചറിയൽ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കുകയാണ് ഈ പദ്ധതി പ്രകാരം ചെയ്യുന്നത്. എല്ലാ പൗരന്മാർക്കും 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പറും, പിഎച്ച്ആർ അഡ്രസ്സും ലഭ്യമാകും. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കും. ഇതുവഴി സാർവത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങൾ എന്നിവ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ കഴിയും.

ഹെൽത്ത് ഐ ഡിയുടെ സൈറ്റിൽ വ്യക്തിയുടെ ആധാർ വിവരങ്ങളും മൊബൈൽ നമ്പറും നൽകുമ്പോൾ ലഭിക്കുന്ന ഹെൽത്ത് ഐ ഡി ആരോഗ്യ വിവരങ്ങളും റെക്കോർഡുകളും ഡിജിറ്റലായി സൂക്ഷിക്കാനും പരിശോധിക്കാൻ കഴിയുന്നതിനും അവസരമൊരുക്കും എന്നുമാണ് അറിയിച്ചിട്ടുള്ളത്.

*ഹെൽത്ത്‌ ഐ ഡി കാർഡിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ എന്തൊക്കെ?*

രോഗി ഏതുഡോക്ടറെയാണ് കണ്ടത്, ഏതുമരുന്നാണ് കഴിക്കുന്നത്, ഏതെല്ലാം പരിശോധനകൾ നടത്തി, രോഗനിർണയം തുടങ്ങി ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവെക്കുന്നു. രോഗിയുടെ ചികിത്സാചരിത്രത്തിന്റെ ഡിജിറ്റൽ പതിപ്പും സൂക്ഷിക്കുന്നു. രോഗി താമസം മാറുകയാണെങ്കിലും പുതിയ ഡോക്ടറെ കാണുകയാണെങ്കിലും ആ വ്യക്തിയുടെ ആരോഗ്യ ചരിത്രം പൂർണമായും ഹെൽത്ത് ഐഡിയിലൂടെ ലഭ്യമാകും. രാജ്യത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ഫാർമസികൾ തുടങ്ങിയവ ഉൾപ്പെടുത്തി ഡേറ്റാബാങ്ക് പോലയാണ് ഇതിന്റെ പ്രവർത്തനം.

ഹെൽത്ത് ഐഡി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുന്നത്. കേരളത്തിൽ പല സ്ഥലത്തും വ്യാജ കേന്ദ്രങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ഇത്തരത്തിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ എന്നപേരിൽ ഹെൽത്ത് ഐ ഡി രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തിയിരുന്നു. 100 രൂപ മുതൽ 300 രൂപ വരെയാണ് രജിസ്‌ട്രേഷൻ ഫീസായി വ്യാജകേന്ദ്രങ്ങളിൽ ഈടാക്കുന്നത്.

വാട്‌സാപ്പിലും മറ്റും പ്രചരിക്കുന്ന അറിയിപ്പ്‌ വിശ്വസിച്ച്‌ നിരവധി പേരാണ്‌ ദിനംപ്രതി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി രജിസ്റ്റർ ചെയ്യുന്നതിനായി CSC സെന്ററുകളിൽ എത്തുന്നത്‌. ആവശ്യമുള്ളവർക്ക് *ഹെൽത്ത് കാർഡ് എടുത്തുകൊടുത്തും അല്ലാത്തവർക്ക് ജീവനക്കാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടക്കി അയക്കുകയുമാണ്‌ ഇപ്പോൾ ചെയ്യുന്നത്*. അതുകൊണ്ട് വ്യാജ വാർത്തകൾ ഷെയർ ചെയ്യപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ശ്രെദ്ധിക്കുക.

നിലവിൽ കേരളത്തിൽ സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നത് കാരുണ്യ ബെലവനന്റ് ഫണ്ട്, കാരുണ്യ സുരക്ഷാ പദ്ധതി എന്നീ രണ്ടു പദ്ധതികളിലൂടെയാണ്. ഈ പദ്ധതികൾ നടപ്പിലാക്കുന്നത് സംസ്ഥാന ഹെൽത്ത് ഏജൻസിയാണ്. ഹെൽത്ത് ഐഡിയും സൗജന്യ ചികിത്സാ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. ദേശീയ ആരോഗ്യ ഐഡി കാർഡ് ഉപയോഗിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാകും എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന ഹെൽത്ത് ഏജൻസി അധികൃതരും അറിയിച്ചിട്ടുണ്ട്. യഥാർത്ഥ വിവരങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾക്ക് കേന്ദ്ര ഐ റ്റി മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന CSC പൊതുസേവനകേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്.

ഏവർക്കും ക്രിസ്മസ് ആശംസകൾ
25/12/2021

ഏവർക്കും ക്രിസ്മസ് ആശംസകൾ

04/11/2021
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഒരു സഹായഹസ്തം #കുഴിമാവ്    #സന്ദർശിക്കുക
25/08/2021

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഒരു സഹായഹസ്തം
#കുഴിമാവ് #സന്ദർശിക്കുക

കേന്ദ്ര സർക്കാരിന്റെ കിഴിലുള്ള BBNL നടത്തുന്ന Wifi Choupal പ്രോജക്ടിന്റെ ഭാഗമായി FTTH കണക്ഷനുകൾ നൽകാനുള്ള പ്രവർത്തനങ്ങൾ ...
01/07/2021

കേന്ദ്ര സർക്കാരിന്റെ കിഴിലുള്ള BBNL നടത്തുന്ന Wifi Choupal പ്രോജക്ടിന്റെ ഭാഗമായി FTTH കണക്ഷനുകൾ നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ധാരാളം തൊഴിൽ അവസരങ്ങൾ പ്രാദേശിക തലത്തിൽ ഉണ്ടാകുന്നു

ഓരോ പഞ്ചായത്ത്‌ ഏരിയയിലും കുറഞ്ഞത് 25 പേർക്കെങ്കിലും നേരിട്ടോ അല്ലാതെ ജോലി നൽകാൻ സാധിക്കും. അതിനായി ഈ മേഖലയിൽ പ്രഗത്ഭ്യം ഉള്ളവരെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും *CSC യും Telecom Sector Skill Counsil* ഉം ചേർന്ന് *Optical Fiber Splicer* കോഴ്സ് ഡിസൈൻ ചെയ്തിട്ടുണ്ട്.

കേന്ദ്ര സർക്കാർ അംഗീകരിച്ച ഈ കോഴ്‌സിന് 10000 രൂപയാണ് ഫീസ്, ഇപ്പോൾ CSC വഴി 500/ രൂപ നിരക്കിൽ ഈ കോഴ്‌സ് പഠിക്കാവുന്നതാണ്

താല്പര്യമുള്ള ഉദ്യോഗാർഥികൾ കുഴിമാവ് CSC യൂമായി ബന്ധപ്പെടുക.

CSC കുഴിമാവ്
NEAR കോട്ടക്കൽ ആര്യ വൈദ്യശാല
കുഴിമാവ്

7306317291
04828281000

ഇപ്പോൾ കുഴിമാവ് CSC യിൽ HDFC ബാങ്ക് സേവനങ്ങളും
24/06/2021

ഇപ്പോൾ കുഴിമാവ് CSC യിൽ HDFC ബാങ്ക് സേവനങ്ങളും

അന്താരാഷ്ട്രയോഗാദിന ആശംസകൾ
21/06/2021

അന്താരാഷ്ട്രയോഗാദിന ആശംസകൾ

കേന്ദ്ര സർക്കാർ അംഗീകൃത പൊതു സേവന കേന്ദ്രം
18/06/2021

കേന്ദ്ര സർക്കാർ അംഗീകൃത പൊതു സേവന കേന്ദ്രം

Address

Kanjirapalli
686518

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917306317291

Website

Alerts

Be the first to know and let us send you an email when CSC Kuzhimavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category