Aser Foundation

Aser Foundation KERALA
[email protected]
Ph: 94953 92233, 9645392234 kanjirappally news

https://www.instagram.com/aser.foundation?igsh=Y3hjcHBqNXFhNjE5
ASER FOUNDATION (Action for Social Epowerment and Research Foundation)
KANJIRAPPALLY, KOTTAYAM Dt.

ഒരു നിമിഷം നാം ആലോചിക്കൂ..... നമുക്കും, നമ്മുടെ കുട്ടികൾക്കും വേണ്ടി അലമാരയിൽ കരുതി വച്ചിരിക്കുന്ന വസ്ത്രങ്ങളുടെ എണ്ണം. ...
14/03/2026

ഒരു നിമിഷം നാം ആലോചിക്കൂ.....
നമുക്കും, നമ്മുടെ കുട്ടികൾക്കും വേണ്ടി അലമാരയിൽ കരുതി വച്ചിരിക്കുന്ന വസ്ത്രങ്ങളുടെ എണ്ണം. ......?
എങ്കിലും വസ്ത്ര ഷോപ്പുകളിൽ കയറിയാൽ വീണ്ടും നാം പുതിയതൊന്ന് വാങ്ങുവാൻ ആഗഹിക്കും.
നമ്മുടെ മാതാവും പിതാവും നമുക്കും നമ്മുടെ കുട്ടികൾക്കും വേണ്ടി ഇത് ആവർത്തിക്കും.."""

എന്നാൽ തികച്ചും വളരെ ബുദ്ധിമുട്ടുകളിൽ കഴിയുന്ന നിരവധി മാതാപിതാക്കൾക്ക് അവരുടെ മക്കൾക്ക് വേണ്ടി അത്തരമൊരു പുതുവസ്ത്രം എടുത്ത് നൽകുവാൻ സാധിക്കാത്ത സാഹചര്യം നമുക്ക് ചുറ്റുമുണ്ട്........!
അവർക്കും ഒരു കരുതലാകുവാൻ ഇക്കൊല്ലവും നമുക്ക് തയ്യാറാവാം. അസർ ഫൗണ്ടേഷന്റെ പെരുനാൾ പുതുവസ്ത്ര പദ്ധതിയിലൂടെ.
ഇവർക്ക് വേണ്ടിയുള്ള ഈ കരുതൽ അത് നമുക്ക് വേണ്ടിയുള്ള നാളെയുടെ നിക്ഷേപം കൂടിയാണ്.
പ്രാർത്ഥനാപൂർവ്വം #ടീം_അസർ, കാഞ്ഞിരപ്പളളി

Aser Foundation is looking for a passionate & dynamic individual to join our teamKEY RESPONSIBILITIESOversee & manage As...
13/03/2026

Aser Foundation is looking for a passionate & dynamic individual to join our team

KEY RESPONSIBILITIES

Oversee & manage Aser Foundation's Education & Career Project coordinate with stakeholders, ensure smooth project ex*****on and monitor progress and report on outcomes.

QUALIFICATION: ANY DEGREE (PREFERABLY MSW)

LOCATION: KANJIRAPPALLY, KOTTAYAM

FRESHER CAN ALSO APPLY

LAST DATE. 2026 MARCH 17

Send your CV to
[email protected]
9495392233

ASER FOUNDATION
KANJIRAPPALLY, KOTTAYAM DIST.

NAINAR MASJID COMPLEX, CENTRAL JUNCTION, KANJIRAPPALLY

വേദനിക്കുന്ന മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ മാറ്റിപ്പണിയാൻ, സമാധാനപൂർണ്ണവും വിവേചനരഹിതവുമായ ലോകക്രമം സൃഷ്‌ടിക്കാൻ വിജ്ഞാനവു...
10/03/2026

വേദനിക്കുന്ന മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ മാറ്റിപ്പണിയാൻ, സമാധാനപൂർണ്ണവും വിവേചനരഹിതവുമായ ലോകക്രമം സൃഷ്‌ടിക്കാൻ വിജ്ഞാനവും ദിശാബോധവും വിഭവവിതരണവും അനിവാര്യമാണ്.

ഒരുപാട് കരങ്ങൾ ഒത്തുചേർന്ന് വിപുലമായ മേഖലകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് അസർ ഫൗണ്ടേഷൻ നടപ്പിലാക്കുന്നത്.

നാളിതുവരെ അസർ ഫൗണ്ടേഷൻ മുന്നോട്ടു വച്ചിട്ടുള്ള പദ്ധതികൾക്ക് പൊതുസമൂഹം നൽകിയ പിന്തുണ വളരെ വലുതാണ്. ഈ നന്മയോടൊപ്പം അതിന്റെ വാഹകരാകുവാൻ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.



29/01/2026

ഭിന്നശേഷിക്കാരായ മനുഷ്യരെ പുറത്തുനിർത്തുന്ന ജീവിതപരിസരങ്ങളെ സത്യസന്ധമായി അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയൊരു ഫെസ്റ്റിവലിന് കൂടി തുടക്കമാവുകയാണ്.
ഡിസബിലിറ്റികളെ അനുഭവിച്ച് മനസ്സിലാക്കാനുതകുന്ന പ്രദർശനങ്ങളും വൈജ്ഞാനിക ചർച്ചകളും, വ്യത്യസ്ത സ്റ്റാളുകളും അനുഭവങ്ങൾ പങ്കുവെക്കലുകളും സാംസ്‌കാരിക കലാപരിപാടികളും ചേർന്ന ഈ ഫെസ്റ്റിവൽ
കേരളത്തിലെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളും കോഴിക്കോട്ടെ പൗരാവലിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്
21 ഡിസബിലിറ്റികളെ അനുഭവിച്ചറിയുന്നതിലൂടെ അതിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയാണ് ഈ ഫെസ്റ്റിവലിന്റെ പ്രഥമ ലക്ഷ്യം. ഡിസെബിലിറ്റിയുള്ള മനുഷ്യരെ കുറിച്ച് അധികം സംസാരിച്ചിട്ടില്ലാത്തതും എന്നാൽ പ്രസക്തവുമായ വിഷയങ്ങൾ ചർച്ച ചെയ്യുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. പലതരം ഡിസെബിലിറ്റികളുള്ള ആളുകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരിക, ഡിസെബിലിറ്റിയോടുള്ള സാമൂഹിക അകലം കുറയ്ക്കുക തുടങ്ങിയവും ഫെസ്റ്റിവലിന്റെ ലക്ഷ്യമാണ്.
ജനുവരി 29 മുതൽ ഫെബ്രുവരി 01 വരെ,
കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാണ് കെ ഡി എഫ് നടക്കുന്നത്. മുഴുവൻ സുമനസ്സുകളുടെയും പങ്കാളിത്തവും സഹകരണവും ഞങ്ങൾ ആഗ്രഹിക്കുന്നു , ക്ഷണിക്കുന്നു.

26/01/2026
കാലത്തിനനുസരിച്ച് നിയമങ്ങൾ മാറുമ്പോൾ വിൽക്കുന്നവന്നും വാങ്ങുന്നവനും അറിയേണ്ടിയിരിക്കുന്നു GST, IT Reurn തുടങ്ങിയവയെ കുറി...
22/12/2025

കാലത്തിനനുസരിച്ച് നിയമങ്ങൾ മാറുമ്പോൾ വിൽക്കുന്നവന്നും വാങ്ങുന്നവനും അറിയേണ്ടിയിരിക്കുന്നു GST, IT Reurn തുടങ്ങിയവയെ കുറിച്ച് .

ഏത് വ്യാപാരവും GST പരിധിയിൽ വരുന്നതിനാൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർ അതിന്റെ നിയമങ്ങളും ചട്ടവും അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാകുന്നു. ഇൻകം ടാക്സ് പരിധിയും റിട്ടേൺ നൽകേണ്ടതിനെ കുറിച്ചും നാം ബോധവാന്മാരാകേണ്ടതുണ്ട്.

കാഞ്ഞിരപ്പള്ളി ASER ഫൗണ്ടേഷൻ ഒരുക്കുന്നു GST & IT ബോധവൽകരണവും സംശയ നിവാരണവും.

പ്രശ്‌സ്ത ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ.N.L.സോമൻ അസർ ഫൗണ്ടേഷൻ ഹാളിൽ നിങ്ങൾക്കായി ക്ലാസ്സ് നയിക്കുന്നു. 2025 ഡിസംബർ 23-ാം തിയതി ചൊവ്വാഴ്ച രാവിലെ 10 മുതൽ 1 മണിവരെ.

എല്ലാ വ്യാപാരി വ്യവസായികളെയും താൽപര്യമുള്ള യുവതി യുവാക്കളെയും ഈ ക്ലാസ്സിലേയ്ക്ക് ക്ഷണിക്കുന്നു.

Note: മുൻകൂട്ടി ഫീസ് ₹.500/- അടച്ച് പേർ രജിസ്റ്റർ ചെയ്യുന്ന100 പേർക്ക് മാത്രം പ്രവേശനം.

കേരളപ്പിറവി ആശംസകൾ
01/11/2025

കേരളപ്പിറവി ആശംസകൾ

കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവരുടെ ദാഹം മാറ്റാൻ നമുക്കൊരുമിക്കാം
08/10/2025

കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവരുടെ ദാഹം മാറ്റാൻ നമുക്കൊരുമിക്കാം

ഗാന്ധി ജയന്തി ആശംസകൾഅനുകമ്പ, അഹിംസ, വിനയം, സ്ഥിരോത്സാഹം തുടങ്ങിയ ലളിതമായ ജീവിതരീതി കൊണ്ട് സമൂഹത്തിൽ വളരെ വലിയ മാറ്റമുണ്ട...
01/10/2025

ഗാന്ധി ജയന്തി ആശംസകൾ

അനുകമ്പ, അഹിംസ, വിനയം, സ്ഥിരോത്സാഹം തുടങ്ങിയ ലളിതമായ ജീവിതരീതി കൊണ്ട് സമൂഹത്തിൽ വളരെ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നതിൻ്റെ തെളിവായിരുന്നു മഹാത്മാഗാന്ധിയുടെ ജീവിതം. അദ്ദേഹത്തിൻ്റെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മെച്ചപ്പെട്ട ലോകത്തിനായി ഈ മൂല്യങ്ങൾ കൈമാറാൻ നമുക്ക് ശ്രമിക്കാം.

അസർ ഫൗണ്ടേഷൻ്റെ കാഞ്ഞിരപ്പള്ളി പത്തേക്കർ ഭാഗത്തെ ഭവന പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പ്രോജക്ടിൻ്റെ കിണർ നിർമ്മാണം നാളെ ര...
24/09/2025

അസർ ഫൗണ്ടേഷൻ്റെ കാഞ്ഞിരപ്പള്ളി പത്തേക്കർ ഭാഗത്തെ ഭവന പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പ്രോജക്ടിൻ്റെ കിണർ നിർമ്മാണം നാളെ രാവിലെ 7 മണിക്ക് ആരംഭിക്കുന്നു.

ഇന്ന് നമ്മൾ ആരൊക്കെ ആയിട്ടുണ്ടെങ്കിലും, നമ്മെ ആ രൂപത്തിൽ ആക്കി തീർത്തത്  അധ്യാപകരുടെ സ്നേഹവും ക്ഷമയും സമർപ്പണവുമാണ് Than...
04/09/2025

ഇന്ന് നമ്മൾ ആരൊക്കെ ആയിട്ടുണ്ടെങ്കിലും, നമ്മെ ആ രൂപത്തിൽ ആക്കി തീർത്തത് അധ്യാപകരുടെ സ്നേഹവും ക്ഷമയും സമർപ്പണവുമാണ്

Thank You Teachers, for giving us the key to the future!

With love & respect,
Aser Foundation

15/08/2025

കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. ചെയർമാൻ അൻവർ അൻസാരി പതാക ഉയർത്തി. മുൻ അന്താരാഷ്ട്ര വോളിബോൾ താരവും റിട്ടയേർഡ് പോലീസ് എ.ഐ.ജി.യുമായ പി.എസ്. അബ്ദുൽ റസാഖ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ഭാരവാഹികളായ റിയാസ് കാൾടെക്‌സ്, മുജീബ് റഹ്മാൻ, മുഹമ്മദ് ഫൈസി, അൽഫാസ് റഷീദ്, അനൂപ് ലത്തീഫ്, അഡ്വ. റഫീക്ക്, അഡ്വ. ആസിഫ്, പി.എസ്. അൻസാരി, ഷൈജു കളരിക്കൽ, ഇസ്മായിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോർഡിനേറ്റർമാരായ തൻസിയ കബീർ, മുനീർ സൈറസ് എന്നിവർ നേതൃത്വം നൽകി.

Address

Kanjirapalli

Telephone

+919645392234

Website

Alerts

Be the first to know and let us send you an email when Aser Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aser Foundation:

Share

Category