Mayor Kannur

Mayor Kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mayor Kannur, Government Official, Kannur.

26/12/2025
അഭിമാനത്തോടെപടിയിറങ്ങുന്നു.കണ്ണൂർ കോർപ്പറേഷൻ മേയർ എന്ന നിലയിൽഇന്ന് ഞാൻ പടിയിറങ്ങുകയാണ്. അഭിമാനത്തോടെയും നിറഞ്ഞ മനസ്സോടെയ...
20/12/2025

അഭിമാനത്തോടെ
പടിയിറങ്ങുന്നു.

കണ്ണൂർ കോർപ്പറേഷൻ മേയർ എന്ന നിലയിൽ
ഇന്ന് ഞാൻ പടിയിറങ്ങുകയാണ്.
അഭിമാനത്തോടെയും നിറഞ്ഞ മനസ്സോടെയും.

ഈ കാലയളവിൽ
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന വിശ്വാസമുണ്ട്.
വികസന പ്രവർത്തനങ്ങളും
ക്ഷേമ പ്രവർത്തനങ്ങളും
പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ
ജനങ്ങളുടെ ദിനജീവിതത്തിൽ എത്തിക്കാൻ
സാധിച്ചതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.

ഈ യാത്രയിൽ
എന്നോടൊപ്പം നിന്ന
എന്റെ സഹപ്രവർത്തകർക്ക്, എന്റെ നിഴലായ് കൂടെയുണ്ടായിരുന്ന പി. എ ജുനൈബ് കൗൺസിൽ സ്റ്റാഫ് , സെക്രട്ടറി മറ്റു കോ ർപ്പറേഷൻ ഉദ്യോഗസ്ഥർ, ഡ്രൈവർമാരായിരുന്ന പരേതനായ
മഹറൂഫ് പിന്നീട് അസീം , ഇപ്പോൾ ഒരു വർഷമായി യാസിർ തുടങ്ങി ജാതി - മത–രാഷ്ട്രീയ ഭേദമന്യേ
കണ്ണൂരിന്റെ നന്മയ്ക്കായി ഒപ്പം നടന്ന
എല്ലാ നല്ല മനസ്സുകൾക്കും
ഹൃദയം നിറഞ്ഞ നന്ദി.

നഗരത്തിന്റെ ഓരോ കോണിലും
ഒരു ചെറിയ മാറ്റമെങ്കിലും വരുത്താൻ
കഴിഞ്ഞിട്ടുണ്ടെങ്കിൽ
അത് ഒരാളുടെ മാത്രം വിജയമല്ല —
ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്.

മീഡിയ പ്രവർത്തകരോടും
നിർമാണാത്മകമായ വിമർശനങ്ങളിലൂടെ
ഭരണത്തെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാൻ
സഹായിച്ച എല്ലാവർക്കും നന്ദി.

ഭരണത്തുടർച്ച നേടാൻ
നമ്മുടെ നല്ല പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നത്
ഈ കാലയളവിന്റെ ഏറ്റവും വലിയ അംഗീകാരമാണ്.
ജനങ്ങൾ വിശ്വാസം പുതുക്കിയത്
നാം ശരിയായ വഴിയിലായിരുന്നു എന്ന
തെളിവായി ഞാൻ കാണുന്നു.

ഈ യാത്രയിൽ
വ്യക്തിഹത്യയിലൂടെയും
അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെയും
എന്നെ ആക്രമിക്കാൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
അത് എന്റെ സംസ്കാരമല്ല.
അതിനാൽ
നിയമപരമായ വഴിയിലൂടേയാണ് ഞാൻ പ്രതികരിച്ചത്.
വകീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
സത്യവും നിയമവും
എന്റെ പക്ഷത്താണെന്ന വിശ്വാസത്തിൽ
ഞാൻ മുന്നോട്ട് പോകുന്നു.

എന്റെ രാഷ്ട്രീയം എന്നത്
നാടിന്റെ വികസനവും,
ക്ഷേമവും
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തലുമാണ്.
അതാണ് ഞാൻ ചെയ്തതും
ഇനിയും ചെയ്യാൻ ആഗ്രഹിക്കുന്നതും.

പദവി മാറിയാലും
കണ്ണൂരിനോടുള്ള ബാധ്യതയും
ജനങ്ങളോടുള്ള ഉത്തരവാദിത്തവും
ഒരിക്കലും മാറില്ല.

ഒപ്പം നിന്ന എല്ലാവർക്കും
വീണ്ടും വീണ്ടും നന്ദി.

കണ്ണൂർ എന്റെ അഭിമാനം.
ജനങ്ങളാണ് എന്റെ ശക്തി.

മുസ്ലിഹ് മഠത്തിൽ

കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ച് നീക്കി  നിർമ്മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചു .പുത...
02/11/2025

കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നിർമ്മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചു .പുതിയ ബസ്റ്റാൻ്റിൽ നിന്നും താവക്കര ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വഴിയാണിത്. കെ.കെ. ബിൽഡേഴ്‌സിനെതിരെ കോർപ്പറേഷൻ കേസ് നടത്തിയാണ് അനധികൃത നിർമ്മാണം പൊളിച്ച് നീക്കിയത്. കോടതി വിധി ഉണ്ടായിട്ടും പൊളിച്ച് നീക്കാത്തതിൽ ഭരണ സമിതി രംഗത്തിറങ്ങിയാണ് പൊളിച്ച് നീക്കിയത്.നിലവിൽ ഓവ് ചാലിന് മുകളിലായി സ്ലാബ് പണിതിരുന്നു. എന്നാൽ നടപ്പാതയുമായി ബന്ധിപ്പിച്ചിരുന്നില്ല. കെട്ടിടം പൊളിച്ച ഉടനെ ഡിവിഷൻ കൗൺസിലറുടെ ഇടപെടലിലാണ് നടപ്പാത ഒരുങ്ങിയത്. പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾക്ക് ഏറെ അനുഗ്രഹമാണ് ഈ നടപ്പാത്ത . ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , സുരേഷ്ബാബു എളയാവൂർ, ഡിവിഷൻ കൗൺസിലർ കെ.എം സാബിറ ടീച്ചർ, കൗൺസിലർ പി.വി കൃഷ്ണ കുമാർ എന്നിവർ പങ്കെടുത്തു.

കണ്ണൂർ കോർപ്പറേഷൻ പടന്ന ഡിവിഷൻ മൈതാനപള്ളിയിൽ നിർമ്മിച്ച ബി.പി ഫാറൂഖ് സ്മാരക ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു.
28/10/2025

കണ്ണൂർ കോർപ്പറേഷൻ പടന്ന ഡിവിഷൻ മൈതാനപള്ളിയിൽ നിർമ്മിച്ച ബി.പി ഫാറൂഖ് സ്മാരക ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Address

Kannur
670002

Website

Alerts

Be the first to know and let us send you an email when Mayor Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share