SDPI Mattool

SDPI Mattool page of SDPI Mattul.
ഭയത്തിൽ നിന്ന് മോചനം, വിശപ്പിൽ നിന്നും മോചനം.

16/08/2026

ഇരിണാവ് ഡാം പാലത്തിലെ അപകടക്കെണി ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം: എസ്.ഡി.പി.ഐ

മാട്ടൂൽ: ഇരിണാവ് ഡാം പാലവും റോഡും ചേരുന്ന ഭാഗത്തെ ഗുരുതരമായ അശാസ്ത്രീയ നിർമ്മാണവും അപകടക്കെണിയും കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.ഡി.പി.ഐ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി

മാട്ടൂലിന്റെ സമഗ്രവികസനത്തെക്കുറിച്ചും ടൂറിസം സാധ്യതകളെക്കുറിച്ചും വാചാലരാകുന്ന ഭരണാധികാരികൾ, നിത്യേന നൂറുകണക്കിന് സാധാരണക്കാരും വിനോദസഞ്ചാരികളും ആശ്രയിക്കുന്ന പ്രധാന പാതയിലെ ഈ മരണക്കെണി കണ്ടില്ലെന്ന് നടിക്കുന്നത് കടുത്ത വഞ്ചനയാണ്. വർഷങ്ങളായി തുടരുന്ന ഈ അശാസ്ത്രീയമായ നിർമ്മാണപ്പിഴവ് പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തത് പൊതുമരാമത്ത് വകുപ്പിന്റെയും പ്രദേശത്തെ ജനപ്രതിനിധികളുടെയും തികഞ്ഞ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത്

വഴിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത യാത്രികരുടെയും വിനോദസഞ്ചാരികളുടെയും വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും ഭരണകൂടം കുറ്റകരമായ മൗനത്തിലാണ്. അടുത്തിടെ ടൂറിസ്റ്റ് ബസിന്റെ അടിഭാഗം ഇടിച്ച് ഓയിൽ ടാങ്ക് പൊട്ടിയുണ്ടായ ഗുരുതര സാഹചര്യം പോലും അധികാരികളുടെ കണ്ണ് തുറപ്പിച്ചില്ല. ഇരുചക്ര വാഹന യാത്രികർ തെറിച്ചുവീണ് പരിക്കേൽക്കുന്നതും പതിവാണ്. ഒരു വലിയ ജീവഹാനി ഉണ്ടായതിനു ശേഷം മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ-ഭരണകൂട ധാർഷ്ട്യം അംഗീകരിക്കാനാവില്ല

റോഡിന്റെ ഭാഗം ആവശ്യമായ ഉയരത്തിൽ പുനർനിർമ്മിച്ച് ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ഉടൻ തയ്യാറാകണം. അല്ലാത്തപക്ഷം, പ്രദേശവാസികളെയും യാത്രക്കാരെയും അണിനിരത്തി പൊതുമരാമത്ത് ഓഫീസുകളിലേക്കും ബന്ധപ്പെട്ട അധികാരികൾക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

15/08/2026

പൊതുമുതൽ നശിപ്പിക്കുന്ന മാട്ടൂൽ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി SDPI

മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ ശുചിത്വ പരിപാലനത്തിനും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾക്കുമായി അനുവദിച്ച ഇലക്ട്രിക് വാഹനം മാസങ്ങളായി വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട് കാടുപിടിച്ച് നശിക്കുന്നതിൽ എസ്.ഡി.പി.ഐ മാട്ടൂൽ സെൻട്രൽ ബ്രാഞ്ച് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

ജനങ്ങളുടെ അധ്വാനത്തിന്റെ വിയർപ്പുതുള്ളിയായ നികുതിപ്പണം ഉപയോഗിച്ച് ലക്ഷങ്ങൾ മുടക്കി വാങ്ങിയ വാഹനം ഉപയോഗശൂന്യമായി തുരുമ്പെടുത്ത് കിടക്കുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും വ്യക്തമായ തെളിവാണ്. നാട്ടിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായി ഉപയോഗിക്കേണ്ട സംവിധാനങ്ങൾ ഇത്തരത്തിൽ വഴിയിലുപേക്ഷിച്ച് നശിപ്പിക്കാൻ പഞ്ചായത്ത് അധികൃതർക്ക് ആരാണ് അധികാരം നൽകിയത്? വാങ്ങിയിട്ട് തിരിഞ്ഞുനോക്കാതെ നശിപ്പിക്കാനാണെങ്കിൽ എന്തിനാണ് ഇത്തരം പ്രഹസന പദ്ധതികൾ എന്ന് ഭരണസമിതി വ്യക്തമാക്കണം

പൊതുമുതൽ ഇത്തരത്തിൽ പാഴാക്കുന്നത് ജനങ്ങളോടുള്ള കടുത്ത വഞ്ചനയും വെല്ലുവിളിയുമാണ്. അതിനാൽ ഈ വിഷയം അടിയന്തരമായി പരിഹരിച്ച് വാഹനം പുനരുദ്ധരിച്ച് ജനകീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അതിന് ഭരണസമിതി മറുപടി പറയേണ്ടി വരുമെന്നും എസ്.ഡി.പി.ഐ മാട്ടൂൽ സെൻട്രൽ ബ്രാഞ്ച് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

SDPI മാട്ടൂൽ സെൻട്രൽ ബ്രാഞ്ച് കമ്മിറ്റി

25/07/2026

*⚠️ മാട്ടൂൽ ഗ്രാമപഞ്ചായത്ത് അധികാരികൾ മറുപടി പറയുക!*

മാട്ടൂൽ ഗ്രാമപഞ്ചായത്തിന്റെ പേരിൽ കോലാഹലങ്ങളോടെ നടത്തിയ ബീച്ച് ഫെസ്റ്റിവൽ ഇപ്പോൾ വിവരാവകാശ രേഖ വന്നപ്പോൾ എങ്ങനെ പഞ്ചായത്തിന്റേതല്ലാതായി? ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഈ വഞ്ചന അവസാനിപ്പിക്കുക!
നന്ദിയും പറഞ്ഞ് ഫേസ്ബുക്കിൽ പടവും വെച്ച് ആഘോഷിച്ചവർ, വിവരാവകാശ ചോദ്യങ്ങൾക്ക് മുൻപിൽ "ഞങ്ങൾ നടത്തിയതല്ല" എന്ന് കൈമലർത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ബാലൻസ് വന്ന ലക്ഷങ്ങൾ എവിടെ?:

വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം.​ജൂൺ 21: SDPI 18-ാം സ്ഥാപക ദിനം​SDPI മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്...
20/06/2026

വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം.

​ജൂൺ 21: SDPI 18-ാം സ്ഥാപക ദിനം

​SDPI മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ, 18-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച മാട്ടൂലിലെ വിവിധ ബ്രാഞ്ചുകളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു.

​തീയതി: 2026 ജൂൺ 21, ഞായറാഴ്ച

​പ്രധാന പരിപാടികൾ:

▪️​പതാക ഉയർത്തൽ
▪️​മധുരപലഹാര വിതരണം
▪️​ഹൗസ് ക്യാമ്പയിൻ
▪️​ജനസമ്പർക്ക പരിപാടികൾ


SDPI മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി.

അഭിനന്ദനങ്ങൾ… ആശംസകൾ…യങ് ഡെമോക്രാറ്റ്സ് കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്...
30/05/2026

അഭിനന്ദനങ്ങൾ… ആശംസകൾ…

യങ് ഡെമോക്രാറ്റ്സ് കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

യുവജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പോരാട്ടങ്ങളും മുന്നോട്ടു നയിക്കുന്ന ഈ ഉത്തരവാദിത്തം നിങ്ങൾക്ക് പുതിയ ഊർജവും കരുത്തും പകരട്ടെ. സാമൂഹിക പ്രതിബദ്ധതയോടെയും രാഷ്ട്രീയ ബോധത്തോടെയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറാൻ സാധിക്കട്ടെ.

ഈ ജില്ലാ അസംബ്ലി ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും രേഖപ്പെടുത്തുന്നു. യുവജന നേതൃത്വത്തിന്റെ പുതിയ ചുവടുവെപ്പുകൾ സമൂഹത്തിന് പ്രതീക്ഷയും മാറ്റത്തിനുള്ള കരുത്തുമായി മാറുമെന്ന് വിശ്വസിക്കുന്നു.

എല്ലാ സഹപ്രവർത്തകർക്കും വിജയാശംസകൾ.

ബഷീർ കണ്ണാടിപറമ്പ് ✍️

🔥 Young Democrats ഓർഗനൈസിംഗ് കമ്മിറ്റിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട എല്ലാ സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.സങ...
20/05/2026

🔥 Young Democrats ഓർഗനൈസിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോകുന്ന ഈ ഘട്ടത്തിൽ, ജനാധിപത്യവും മതേതരത്വവും സാമൂഹിക നീതിയും സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് യുവജന നേതൃത്വത്തിന് മുന്നിലുള്ളത്.

സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തി യുവതലമുറയുടെ പ്രതീക്ഷകൾക്കും ജനകീയ രാഷ്ട്രീയത്തിനും പുതിയ ദിശ നൽകാൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ.

സമരവീര്യത്തോടെയും സംഘടനാപരമായ മികവോടെയും മുന്നേറാൻ എല്ലാവർക്കും ആശംസകൾ. ✊❤️

*ഭൂമി തരം മാറ്റൽ;**നടപടി വേഗത്തിലാക്കണം:*പിആർ സിയാദ്                                                                    ...
19/05/2026

*ഭൂമി തരം മാറ്റൽ;*
*നടപടി വേഗത്തിലാക്കണം:*
പിആർ സിയാദ്
സംസ്ഥാനത്ത് ഭൂമി തരം മാറ്റലും ആയി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ നടപടി വേഗത്തിലാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പിആർ സിയാദ് ആവശ്യപ്പെട്ടു. നിലം, തണ്ണീർത്തടം എന്നിങ്ങനെ രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നവർക്കാണ് 2025 നവംബറിന് മുമ്പായി സൗജന്യമായി ഭൂമി തരം മാറ്റി നൽകണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിരുന്നത്. എന്നാൽ, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയുടെ അധിക ചുമതല വില്ലേജ് ഓഫീസർമാർ മുതൽ സബ് കളക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്ക് നൽകപ്പെട്ടതിനാൽ ഭൂമി തരം മാറ്റൽ നടപടി മന്ദഗതിയിലായി. തന്മൂലം 70650 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വിവിധ ക്ഷേമ പദ്ധതികൾ പ്രകാരം ഭവന നിർമ്മാണം അനുവദിക്കപ്പെട്ട പലരും ഭൂമി തരം മാറ്റൽ നടപടി വൈകിയത് മൂലം നിർമ്മാണത്തിന് അനുമതി ലഭിക്കാത്ത അവസ്ഥയിലാണ്. എത്രയും വേഗം നടപടി പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു -

📢 SDPI കല്യാശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻസൗഹൃദങ്ങളും സഹോദര്യവും കാത്തുസൂക്ഷിക്കാൻ, നാടിന്റെ നന്മയ്ക്കായി നമുക്ക് ഒരുമി...
29/04/2026

📢 SDPI കല്യാശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻ

സൗഹൃദങ്ങളും സഹോദര്യവും കാത്തുസൂക്ഷിക്കാൻ, നാടിന്റെ നന്മയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. SDPI കല്യാശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വിപുലമായ പ്രവർത്തക കൺവെൻഷനിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.

തിയ്യതി: 2026 മെയ് 01, വെള്ളി
സമയം: വൈകുന്നേരം 7 മണി
സ്ഥലം: MUP സ്കൂൾ, മാട്ടൂൽ സെൻട്രൽ

🎤 ഉദ്ഘാടനം:
നാസർ വയനാട്
(സംസ്ഥാന പ്രവർത്തക സമിതി അംഗം)

നമ്മുടെ കരുത്ത് നമ്മുടെ ഒരുമയിലാണ്. ഈ സംഗമത്തിൽ നിങ്ങളുടെ സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

SDPI കല്യാശ്ശേരി മണ്ഡലം കമ്മിറ്റി

14/04/2026

നിതിൻ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്ത് സർവീസിൽ നിന്ന് പുറത്താക്കുന്നത് വരെ ഈ പ്രതിഷേധം അടങ്ങില്ല. നാളെ കേരളത്തിന്റെ തെരുവുകളും പോലീസ് സ്റ്റേഷനുകളും ഭരണകൂട സിരാകേന്ദ്രങ്ങളും ഈ സമരവീര്യത്തിൽ വിറയ്ക്കും! *ബഷീർ കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്*

നന്ദി പ്രിയ വോട്ടർമാർക്ക്
09/04/2026

നന്ദി പ്രിയ വോട്ടർമാർക്ക്

Address

Mattul
Kannur

Alerts

Be the first to know and let us send you an email when SDPI Mattool posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share