Kannur Block Panchayath

Kannur Block Panchayath Kannur Block Panchayath

01/10/2024

മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന സ്വച്ഛത ഹി സേവ ലോഗോ  കണ്ണൂർ ബ്ലോക്...
25/09/2024

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന സ്വച്ഛത ഹി സേവ ലോഗോ കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജിഷ ടീച്ചർ പ്രകാശനം ചെയ്തു.വൈസ് പ്രസിഡന്റ്‌,സെക്രട്ടറി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസ് ,മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവരും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് ജനകീയ ക്യാമ്പയിൻ ബ്ലോക്ക്‌ തല നിർവഹണ സമിതി രൂപീകരണ യോഗം ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ 11.09.202...
11/09/2024

കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് ജനകീയ ക്യാമ്പയിൻ ബ്ലോക്ക്‌ തല നിർവഹണ സമിതി രൂപീകരണ യോഗം ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ 11.09.2024ബുധനാഴ്ച രാവിലെ 10.30നു നടന്നു.ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി സീമ കൂഞ്ചാൽ സ്വാഗതം പറഞ്ഞു.അധ്യക്ഷ സ്ഥാനം അബ്ദുൾ നിസാർ വായിപ്പറമ്പ(ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ )വഹിച്ചു .ഉത്ഘാടനം കെ. സി ജിഷ ടീച്ചർ( ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ )നിർവഹിച്ചു.
സുനിൽ ദത്തൻ പി(ശുചിത്വ മിഷൻ കോ കോർഡിനേറ്റർ ) മോഹനൻ ഇ (റിസോഴ്സ് പേഴ്സൺ, ശുചിത്വ മിഷൻ ) എന്നിവർ പദ്ധതി വിശദീകരിച്ചു.
തുടർന്ന് രാഷ്ട്രീയ സാമൂഹിക സംഘടന മേഖലകളിൽ നിന്നുള്ളവർ കാര്യങ്ങൾ ചർച്ച ചെയ്തു.

ഡിജി കേരളം അഴീക്കോട് മണ്ഡലം അവലോകന യോഗം ബഹു : എം എൽ എ ശ്രീ കെ വി സുമേഷ് അവർകളുടെ സാന്നിധ്യത്തിൽ കണ്ണൂർ ബ്ലോക്ക്‌  പഞ്ചായ...
06/08/2024

ഡിജി കേരളം അഴീക്കോട് മണ്ഡലം അവലോകന യോഗം ബഹു : എം എൽ എ ശ്രീ കെ വി സുമേഷ് അവർകളുടെ സാന്നിധ്യത്തിൽ കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ വച്ചു നടന്നു. ശ്രീമതി കെ സി ജിഷ ടീച്ചർ(കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌), പി പ്രസീത(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) എന്നിവർ സന്നിഹിതരായിരുന്നു.. സീമ കൂഞ്ചാൽ (ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി ) ഡിജികേരളം സർവേയുടെ നിലവിലെ അവസ്ഥ വിശദീകരിച്ചു.

*വയനാട് ദുരന്തത്തിൽ കൈത്തങ്ങായി കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്തും*  ദുരിതശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപയുടെ ചെക്ക് അഴീക്കോട് ...
06/08/2024

*വയനാട് ദുരന്തത്തിൽ കൈത്തങ്ങായി കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്തും*

ദുരിതശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപയുടെ ചെക്ക് അഴീക്കോട് എം എൽ എ ശ്രീ കെ വി സുമേഷ് അവർകൾക്ക് കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കെ സി ജിഷ ടീച്ചർ കൈമാറി.

വയനാടിന് സഹായ ഹസ്തവുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. ആദ്യഘട്ട സഹായം പ്രസിഡണ്ട്  ശ്രീമതി  ശ്രീമതി കെ സി ജിഷ ടീച്ചർ ജില്ലാ...
01/08/2024

വയനാടിന് സഹായ ഹസ്തവുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്.
ആദ്യഘട്ട സഹായം പ്രസിഡണ്ട് ശ്രീമതി ശ്രീമതി കെ സി ജിഷ ടീച്ചർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയ്ക്ക് കൈമാറി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ശ്രീ കെ വി സതീശൻ, ശ്രീമതി പി പ്രസീത , സെക്രട്ടറി ശ്രീമതി സിമാ കുഞ്ചാൽ തുടങ്ങിയവർ പങ്കെടുത്തു.

വയനാടിന്  അടിയന്തിര സഹായം. കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി DYFI പാപ്പിനിശേരി നോർത...
01/08/2024

വയനാടിന് അടിയന്തിര സഹായം.

കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി DYFI പാപ്പിനിശേരി നോർത്ത് മേഖല കമ്മിറ്റി നൽകിയ അവശ്യ സാധനങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.കെ. സി. ജിഷ ടീച്ചർ സ്വീകരിക്കുന്നു.

Share Maximum LSGD Kerala Local Self Government Department Kannur
01/08/2024

Share Maximum

LSGD Kerala
Local Self Government Department Kannur

കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് കാറ്റലിസ്റ്റ്  സംരംഭക സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്...
29/07/2024

കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് കാറ്റലിസ്റ്റ് സംരംഭക സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായിപ്പറമ്പയുടെ അധ്യക്ഷതയിൽ കെ സി ജിഷ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അജിത പി വി ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ സതീശൻ കെ വി ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസീത പി ,മെമ്പർ ശ്രീ ചന്ദ്രമോഹൻ പി ഓ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു.വ്യവസായ വികസന ഓഫീസർ ശ്രീ ലിനീഷ് ടി കെ സംരംഭക പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു .തുടർന്ന് നവ സംരംഭകരായ ശ്രീ വിനീഷ് ,ശ്രീമതി ചലന ചന്ദ്രൻ ,ശ്രീമതി സുശീല വേലായുധൻ , ശ്രീമതി ജാനിസ് ,ശ്രീമതി ഷംന ,ശ്രീമതി റഹ്മത്ത് ,തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു. മികച്ച ചെമ്മീൻ കർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ച ശ്രീ കബീറിനെ ചടങ്ങിൽ ആദരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സംരംഭകരും ചടങ്ങിൽ പങ്കെടുത്തു.

മാലിന്യമുക്തം നവകേരളം ക്യാംപയിൻ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് തല ഏകദിന ശില്പശാല കണ്ണൂർ ബ്ലോക്ക്...
24/07/2024

മാലിന്യമുക്തം നവകേരളം ക്യാംപയിൻ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് തല ഏകദിന ശില്പശാല കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ 24.07.2024 നു സംഘടിപ്പിച്ചു. ശുചിത്വ പ്രതിജ്ഞയോട് കൂടി ആരംഭിച്ച ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസീത അധ്യക്ഷത വഹിച്ചു , വൈസ് പ്രസിഡൻ്റ് ശ്രീ അബ്ദുൽ നിസാർ വായിപ്പറമ്പ ഉദ്ഘാടനം നിർവ്വഹിച്ചു. ശില്പശാലയിൽ അസിസ്റ്റൻ്റ് സെറി കൾച്ചർ ഓഫീസർ അഷ്‌റഫ്‌ പി പി , ബ്ലോക്ക് സെക്രട്ടറി ശ്രീമതി സീമ കൂഞ്ചാൽ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ സതീശൻ ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് പുറമെ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് സെക്രട്ടറിമാർ, അസിസ്റ്റൻ്റ് സെക്രട്ടറിമാർ, അസിസ്റ്റൻ്റ് എഞ്ചിനീയർമാർ, വി. ഇ.ഒ മാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്ത് റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു. രണ്ടാംഘട്ട കാമ്പയിനെ കുറിച്ച് റിസോഴ്സ് പേഴ്സൺമാരായ ഇ. മോഹനൻ, സുജന എം, നാരായണൻ കെ ,എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 4 പഞ്ചായത്തുകളുടെയും സ്കോർ ഷീറ്റ് അവതരണം നടന്നു. നിലവിലെ അവസ്ഥ വിലയിരുത്തി ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഗ്രൂപ്പ് തിരിഞ്ഞു ചർച്ച നടത്തുകയും അതിന്റെ അവതരണവും ശില്പശാലയിൽ വച്ചു നടന്നു.

22/06/2024

കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് അഴീക്കോട്‌ ചിറക്കൽ പാപ്പിനിശ്ശേരി വളപട്ടണം ഗ്രാമ പഞ്ചായത്തുകളിൽ നടത്തിയ ശുചിത്വ സന്ദേശ യാത്ര.

22/06/2024

*അഴീക്കോട് ഗ്രാമ പഞ്ചായത്ത്*
2024/25 വാർഷിക പദ്ധതി പ്രകാരം ഗ്രൂപ്പ്/വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
*അപേക്ഷിക്കാനുളള അവസാന തീയതി ജൂൺ 25*
-*---*---*---*---*---*---*---*---*-
എന്തൊക്കെയാണ് പദ്ധതികളെന്ന് അറിയാം
1, കന്നുകുട്ടി പരിപാലനം
2, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി
3, പശുകൾക്ക് ധാതുലവണങ്ങൾ
4, പശുവളർത്തൽ
5, മുട്ടക്കോഴി വളർത്തൽ
6, ആട് വളർത്തൽ
7, ക്ഷീര സംഘങ്ങൾ മുഖേന കാലിതീറ്റ വിതരണം
8, പോത്ത് കുട്ടി വളർത്തൽ
9, പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ
10, കാളക്കുട്ടി വളർത്തൽ
11, ചാണക സമ്പുഷ്ടീകരണം
12, മത്സ്യത്തൊഴിലാളികളുടെ കേടായ വല മാറ്റി നൽകൽ
13, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്
14, മത്സ്യ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഫർണിച്ചർ
15, ഉൾനാടൻ മത്സ്യ വിൽപനക്കാർക്ക് സ്കൂട്ടറും ഐസ് ബോക്സും
16, വനിതകൾക്ക് അലങ്കാര മത്സ്യ വിത്ത് ഉൽപാദനവും വളർത്തലും
17, മത്സ്യബന്ധന ഉടമകൾക്ക് ലൈഫ് ജാക്കറ്റും, ലൈഫ്ബോയയും
18, ശാരീരിക മാ നസിക വെല്ലുവിളി നേരിടുന്നവർക്ക് ഉപകരണങ്ങൾ വാങ്ങി നൽകൽ
19, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് / ബത്ത തുടങ്ങിയവ
20, ഓട്ടോറിക്ഷ വാങ്ങാൻ ധനസഹായം ( വനിതാ സ്വയം തൊഴിൽ) വ്യക്തിഗതം
21, വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം
22, വനിതകൾക്ക് കരാട്ടെ കളരി പരിശീലനം
23, വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ നൽകൽ
24, വീട് വാസയോഗ്യമാക്കൽ(ജനറൽ)
25, വീട് റിപ്പയർ (Sc)
26, വീടിന്റെ മേൽക്കൂര മാറ്റൽ (ജനറൽ)
27, വീടുകളിൽ റിംഗ് കമ്പോസ്റ്റ്
28, മെറിറ്റോറിയൽ സ്കോളർഷിപ്പ് (SC)
29, വയോജനങ്ങൾക്ക് കട്ടിൽ (SC)
30, Sc കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്
31, Sc വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ്
32, Sc വിദ്യാർത്ഥികൾക്ക് ഫർണ്ണിച്ചർ
33, നെൽകൃഷി വികസനം
34, തെങ്ങ് കൃഷി വികസനം
35, പച്ചക്കറി കൃഷി വികസനം
36, കുറ്റിക്കുരുമുളക് തൈ വിതരണം
37, കമുകിൻ തൈ വിതരണം
38, കാർഷിക യന്ത്രവൽക്കരണം (ഗ്രൂപ്പ്)
39, പട്ടിക ജാതി പെൺകുട്ടികൾക്ക് വിവാഹ ധന സഹായം
40, കൂൺ ഗ്രാമം
41, തേൻ ഗ്രാമം
42, കാർഷിക നഴ്സറി
43, തരിശ് നെൽകൃഷി
44, ഹരിത സമൃദ്ധി (പച്ചക്കറി)

*അപേക്ഷകൾ 18ാം തീയതി മുതൽ അടുത്തുള്ള അങ്കണവാടികളിൽ നിന്ന് ലഭിക്കുന്നതാണ്.*

*ശ്രദ്ധിക്കുക*

25ാം തീയതിക്കുള്ളിൽ പൂരിപ്പിച്ച അപേക്ഷ അങ്കണവാടികളിൽ തന്നെ തിരിച്ചു ഏല്പിക്കണം
വൈകി ലഭിക്കുന്ന അപേക്ഷ നിരസിക്കുന്നതാണ്.
അപേക്ഷയോടൊപ്പം റേഷൻ കാർഡ്‌, ആധാർ കാർഡ്‌,2024-25 കെട്ടിട നികുതി റെസിപ്റ്റ് കൂടെ വെക്കണ്ടതാണ്. കാർഷിക അപേക്ഷയോടൊപ്പം ഭൂനികുതി റെസിപ്റ്റും ഉണ്ടാകേണ്ടതാണ്

Address

Pallikkunnu
Kannur
670004

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914972747822

Website

Alerts

Be the first to know and let us send you an email when Kannur Block Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kannur Block Panchayath:

Share