Fraternity Kannur Mandalam

Fraternity Kannur Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fraternity Kannur Mandalam, Political organisation, Kannur.

അഭിനന്ദനങ്ങൾ 💙👏🏾
19/05/2023

അഭിനന്ദനങ്ങൾ 💙👏🏾

നീതി ചോദിക്കുന്ന പോരിടങ്ങളിൽ  ആത്മാഭിമാനത്തിന്റെ പേരാണ് ഫ്രറ്റേണിറ്റി Confluence10 am -4 pm24 may, 2023Unity centre, tha...
15/05/2023

നീതി ചോദിക്കുന്ന പോരിടങ്ങളിൽ ആത്മാഭിമാനത്തിന്റെ പേരാണ് ഫ്രറ്റേണിറ്റി

Confluence

10 am -4 pm
24 may, 2023
Unity centre, thavakkara kannur
For HS, HSS students

Fraternity kannur

കണ്ണൂർ മണ്ഡലം സമ്മേളനം29 ജനുവരി 2023 | ഞായർ 10 amപാർട്ടി ഓഫീസ് , കണ്ണൂർഫ്രറ്റേണിറ്റി മൂവ്മെൻ്റ്, കണ്ണൂർ മണ്ഡലം
28/01/2023

കണ്ണൂർ മണ്ഡലം സമ്മേളനം

29 ജനുവരി 2023 | ഞായർ 10 am
പാർട്ടി ഓഫീസ് , കണ്ണൂർ

ഫ്രറ്റേണിറ്റി മൂവ്മെൻ്റ്, കണ്ണൂർ മണ്ഡലം

ഫ്രറ്റേണിറ്റി  കണ്ണൂർ മണ്ഡലം  കലക്ഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി  പുനത്തിൽ ബാസിത്ത് ഉദ്ഘ...
18/09/2021

ഫ്രറ്റേണിറ്റി കണ്ണൂർ മണ്ഡലം കലക്ഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാസിത്ത് ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ മെഖലയിലും കാവിവൽക്കരണംകണ്ണൂർ യൂണിവേഴ്സിറ്റി പുതുതായി ആരംഭിച്ച എം. എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ...
09/09/2021

വിദ്യാഭ്യാസ മെഖലയിലും കാവിവൽക്കരണം

കണ്ണൂർ യൂണിവേഴ്സിറ്റി പുതുതായി ആരംഭിച്ച എം. എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ "തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്" വിഷയത്തിൽ ഗോൾവാർക്കറെയും സവർക്കരെയും മഹത്വവൽക്കരിക്കാൻ ശ്രമം.

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സിലബസ് കത്തിച്ച് പ്രതിഷേധിക്കുന്നു

ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ

എല്ലാവർക്കും അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ
28/07/2021

എല്ലാവർക്കും അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ

അനന്യാകുമാരി  അലക്‌സിന്റെ മരണം  വ്യവസ്ഥാപിത കൊലപാതകമാണ്, കുറ്റക്കാരെ ശിക്ഷിക്കുക.ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും അറി...
23/07/2021

അനന്യാകുമാരി അലക്‌സിന്റെ മരണം വ്യവസ്ഥാപിത കൊലപാതകമാണ്, കുറ്റക്കാരെ ശിക്ഷിക്കുക.
ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും അറിയപ്പെടുന്ന അവതാരകയും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യ കുമാരി അലക്സിന്റെ മരണം വ്യവസ്ഥാപിത കൊലപാതകമാണ്. എറണാകുളം റിനൈ മെഡിസിറ്റിയിൽ നടന്ന അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടടായ ഗുരുതരമായ ചികിത്സാ പിഴവിനെതിരെ അനന്യ അതിശക്തമായി പ്രതികരിച്ചിരുന്നു. ആശുപത്രി അധികൃതരോട് പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ച് നിരവധി തവണ സമീപിച്ചെങ്കിലും കൃത്യമായ തുടർ ചികിത്സാ സംവിധാനം ഒരുക്കുകയോ അവരുടെ പരാതി പരിഗണിക്കുകയോ ചെയ്യാതെ വീണ്ടും വൻ തുക ഈടാക്കി പുനർ ശസ്ത്രക്രിയ നടത്തുകയാണുണ്ടായത്. റിനൈ മെഡിസിറ്റിയിൽ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ട അനന്യ ആശുപത്രി അധികൃതർക്കെതിരെയും ഡോ. അർജ്ജുൻ അശോക്, ആശുപത്രി പി ആർ ഓ എന്നിവർക്കെതിരെയും പാലാരിവട്ടം പോലീസിൽ പരാതിയും നൽകിയിരുന്നു. പ്രസ്തുത വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് ആരോഗ്യ മന്ത്രിക്ക് അനന്യ പരാതി നൽകിയിരുന്നുവെങ്കിലും ഒരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതുമുതൽ കടുത്ത ശാരീരിക, മാനസിക പ്രയാസങ്ങൾ നേരിട്ടിരുന്നതായും ശാരീരിക പ്രശ്നങ്ങൾ മൂലം ജോലി ചെയ്യാനോ പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നതെന്നും സാമൂഹിക മാധ്യമങ്ങൾ വഴി അനന്യ വെളിപ്പെടുത്തിയിരുന്നു. കോവിഡിനെ തുടർന്ന് ട്രാൻസ് ക്ലിനിക്കുകൾ ഇപ്പോൾ പ്രവർത്തന ക്ഷമമല്ല. സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടുന്ന സാഹചര്യം സാമ്പത്തിക ചൂഷണങ്ങളും അശാസ്ത്രീയ ചികിത്സകളും നിരവധി ട്രാൻസ്‌ജെൻഡർ മനുഷ്യരുടെ ജീവിതങ്ങളെ ആത്മഹത്യയിലേക്കും കടുത്ത ശാരീരിക, മാനസിക പ്രയാസങ്ങളിലേക്ക് തള്ളി വിട്ടിട്ടുണ്ട്. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെയുള്ള മെഡിക്കൽ പ്രോട്ടോകോൾ സർക്കാർ തലത്തിൽ ഇതുവരെയും കേരളത്തിൽ നിലവിൽ വന്നിട്ടില്ല. സർക്കാർസംവിധാനങ്ങളിൽ വന്നിട്ടുള്ള വീഴ്‌ച്ചകളിൽ സർക്കാർ ട്രാൻസ്‍ജെൻഡർ കമ്മ്യൂണിറ്റിയോട് മാപ്പുപറയുകയും അനന്യയുടെ മരണത്തിൽ മുഴുവൻ കുറ്റക്കാരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടു വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്കൂൾ കാമ്പയിൻ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ജനറൽ സെക്രട്ടറി ജവാദ് അമീർ നിർവ്വഹിക്കുന്നു💙
19/07/2021

ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്കൂൾ കാമ്പയിൻ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ജനറൽ സെക്രട്ടറി ജവാദ് അമീർ നിർവ്വഹിക്കുന്നു💙

നീറ്റ് പരീക്ഷ :  കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കുക.സെപ്റ്റംബർ 12ന് നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷക്ക് കൂട...
16/07/2021

നീറ്റ് പരീക്ഷ : കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കുക.

സെപ്റ്റംബർ 12ന് നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷക്ക് കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്.
ഈ ആവശ്യം ഉന്നയിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)ക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നിവേദനം നൽകി.
കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ വർദ്ധിപ്പിച്ചപ്പോഴും ഗൾഫിൽ കുവൈത്തിൽ മാത്രമാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികളുള്ള യു എ ഇ, സൗദി, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഇല്ലാത്തത് വിമാന സർവീസുകൾക്ക് നിയന്ത്രണവും അന്താരാഷ്ട്ര യാത്രാ വിലക്കുകളുമുള്ള പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് കടുത്ത വെല്ലുവിളിയാണ്.
ധാരാളം മലയാളി വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ വിദ്യാർത്ഥികൾക്കനുകൂലമായ നടപടിയെടുക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ആവശ്യപ്പെടുന്നു - പ്രസ്താവനയിൽ പറഞ്ഞു.

Address

Kannur
670 ###

Website

Alerts

Be the first to know and let us send you an email when Fraternity Kannur Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share