LDF Munderi Panchayath Committee

LDF Munderi Panchayath Committee LDF Munderi Panchayath Committee Official Page

ഇടതുപക്ഷ ജനാധിപത്യ മുന്നണി മുണ്ടേരി ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ.
16/11/2020

ഇടതുപക്ഷ ജനാധിപത്യ മുന്നണി മുണ്ടേരി ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ.

11/11/2020
09/11/2020
08/10/2020

കര്‍ഷകരുടെ ക്ഷേമത്തിന് ഏറ്റവും ഉന്നതമായ പരിഗണന നൽകുന്ന സർക്കാരാണിത്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു.

ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്.

ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി എന്നതാണ്. കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടും.

ബോര്‍ഡിന്‍റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. ഒപ്പം പ്രതിമാസ കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും.

ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക.

1. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്‍റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്നതാണ്.

2. കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും.

3. കുടുംബപെന്‍ഷന്‍: കുറഞ്ഞത് 5 വര്‍ഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാവും ഈ പെന്‍ഷന്‍ ലഭിക്കുക.

4. അനാരോഗ്യ ആനുകൂല്യം: പെന്‍ഷന്‍ തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസ്സുവരെ പ്രതിമാസം പെന്‍ഷന്‍ നല്‍കും.

5. അവശതാ ആനുകൂല്യം: രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്ക് ഈ ആനുകൂല്യം നല്‍കും.

6. ചികിത്സാ സഹായം: ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ അംഗങ്ങള്‍ ചേരേണ്ടതാണ്. ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അത്തരം അംഗങ്ങള്‍ക്ക് പ്രത്യേക സഹായധനം നല്‍കും.

6. വിവാഹ-പ്രസവാനുകൂല്യം: ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിനും ആനുകൂല്യം നല്‍കും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ട് തവണ ആനുകൂല്യം നല്‍കും.

8. വിദ്യാഭ്യാസ ധനസഹായം: ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലകളിലെ പഠനത്തിന് ആനുകൂല്യം നല്‍കും.

#100ദിവസങ്ങൾ
#100പദ്ധതികൾ

08/10/2020
18/08/2020

എൽഡിഎഫ്‌ സർക്കാരിനെതിരെ ഹിന്ദു-മുസ്ലിം വർഗീയശക്തികളെ ഏകോപിപ്പിക്കാനാണ്‌ രമേശ്‌ ചെന്നിത്തലയും മുസ്ലിംലീഗും ശ്രമിക്കുന്നത്. ഒരുഭാഗത്ത്‌ കോൺഗ്രസ്‌ ആർഎസ്‌എസ്സിനെ കൂട്ടുപിടിക്കുന്നു. മറുവശത്ത്‌ തീവ്രവാദ ആശയമുള്ള എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി പോലുള്ളവരോട്‌ കൈകോർത്ത്‌‌ ഐക്യമുന്നണി വിപുലീകരിക്കാനാണ്‌ നീക്കം. ലീഗ്‌ മുസ്ലിം തീവ്രവാദ ശക്തികൾക്ക്‌ സഹായകരമായ നിലപാടെടുക്കുമ്പോൾ കോൺഗ്രസ്‌ നിശ്ശബ്ദത പാലിക്കുന്നു. ഇതേ രീതിയിൽ കോൺഗ്രസ്‌ ആർഎസ്‌എസ്സിനോട്‌ ഐക്യപ്പെട്ട്‌ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുമ്പോൾ ലീഗും മിണ്ടുന്നുമില്ല.

17/08/2020

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ആഗസ്‌ത്‌ 23ന്‌ പാർടി അംഗങ്ങളും അനുഭാവികളും ബഹുജന സംഘടനാ പ്രവർത്തകരും വീട്ടുമുറ്റത്ത്‌ സത്യഗ്രഹം നടത്താൻ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കുടുംബാംഗങ്ങളും പങ്കെടുക്കും. പാർടി പതാകയും പ്ലക്കാർഡുകളും ഉയർത്തി വൈകിട്ട്‌ നാലുമുതൽ നാലരവരെയാകും സത്യഗ്രഹം. പാർടി ഓഫീസുകളിലും സമരം നടക്കും. അവിടെ നാലിൽ കൂടുതൽ പേർ പാടില്ല. അഞ്ച്‌ ലക്ഷത്തിലധികം കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിൽ 20 ലക്ഷം പേർ അണിനിരക്കും. കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരമാണ്‌ സമരം.

https://www.facebook.com/642234473081857/posts/653795088592462/
16/08/2020

https://www.facebook.com/642234473081857/posts/653795088592462/

മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 14 വാർഡിന്റെ തുടർ വികസനങ്ങളെപ്പറ്റി മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന് നിങ്ങളിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി നിർദേശങ്ങൾ സ്വീകരിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഒരു ബോക്സ് അയ്യപ്പൻമലയിൽ അശോകൻ പീടികയിൽ വച്ചിട്ടുണ്ട് നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ......

Address

Munderi
Kannur

Website

Alerts

Be the first to know and let us send you an email when LDF Munderi Panchayath Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share