AITE CITU Kannur

AITE CITU Kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AITE CITU Kannur, Political organisation, C Kannan smaraka mandiram, Kannur.

30/04/2023
കലക്ടറേറ്റ് മാർച്ചും ധർണ്ണയും നവംബർ 29 രാവിലെ 10 മണി കേരളത്തിൽ സർക്കാർ സർക്കാരിതര ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനായി കേരള സംസ്...
27/11/2022

കലക്ടറേറ്റ് മാർച്ചും ധർണ്ണയും നവംബർ 29 രാവിലെ 10 മണി

കേരളത്തിൽ സർക്കാർ സർക്കാരിതര ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനായി കേരള സംസ്ഥാന ഐടി മിഷന് കീഴിൽ ആരംഭിച്ച അക്ഷയ പദ്ധതി ഇരുപത് വര്ഷം പിന്നിടുകയാണ് . വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവങ്ങൾക്ക് ജനങ്ങൾ ഇന്ന് ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെ ആണ്. കണ്ണൂർ ജില്ലയിൽ 230 അക്ഷയ കേന്ദ്രങ്ങളും 1000 ൽ അധികം ജീവനക്കാരും ഈ മേഖലയിൽ തൊഴിൽ എടുക്കുന്നുണ്ട്. എന്നാൽ അക്ഷയ കേന്ദ്രങ്ങൾക്ക് സമാന്തരമായി യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അക്ഷയ കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാപകമായി ഓൺലൈൻ സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഈ പ്രോജക്ടിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് .ഇത്തരം കേന്ദങ്ങളിലൂടെ വ്യാജസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതായുള്ള വാർത്തകളും ദൈനംദിനം പത്രമാധ്യമങ്ങളിലൂടെ വന്നു കൊണ്ടിരിക്കുകയാണ് . ഇത് അക്ഷയകേന്ദ്രങ്ങളുടെ വിശ്വാസ്യതക്ക് മങ്ങൽ ഏൽപ്പിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയും ചെയ്യുന്നു .

ഇത്തരം അനധികൃത ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ നൽകപ്പെടുന്ന ജനങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടും ഉണ്ട് .ഇതിന്റെ അടിസ്ഥാനത്തിൽ അനധികൃത ഓൺലൈൻ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കാൻ 2019ൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വിവിധ ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്.എന്നാൽ അതൊന്നും നടപ്പിലാകാത്ത അവസ്ഥയാണ് ഇന്നുള്ളത് .സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും അക്ഷയ കേന്ദ്രങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുക ,പേപ്പറിന്റെയും വൈദ്യുതി ,ഇന്റർനെറ്റ് ,കമ്പ്യൂട്ടർ ഉപകരണങ്ങൾ തുടങ്ങിയവയുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില നാൾക്ക് നാൾ വർധിക്കുമ്പോഴും 2018 ൽ സർക്കാർ നിശ്ചയിച്ച സർവ്വീസ് ചാർജിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോഴും അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് .അതുകൊണ്ട് തന്നെ സർവ്വീസ് ചാർജിൽ കാലോചിതമായ പരിഷ്ക്കരണം വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സി ഐ ടി യു )കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 29 ന് രാവിലെ 10 മണിക്ക് റബ്കോ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിനു മുന്നിൽ നിന്നും പ്രകടനവും ജില്ലാ കലക്‌ടറേറ്റിനു മുന്നിൽ ധർണ്ണയും നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ് . ധർണ്ണ സമരം സി ഐ ടി യു ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കെ കെ ദീപക്
സെക്രട്ടറി
അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സി ഐ ടി യു )
കണ്ണൂർ ജില്ലാ കമ്മറ്റി

*അക്ഷയയ കേന്ദ്രങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തുക.* അനധികൃത ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കുക.* സേവന നിരക്കുകൾ കാല...
27/11/2022

*അക്ഷയയ കേന്ദ്രങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തുക.
* അനധികൃത ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കുക.
* സേവന നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുക.
നവംബർ 29 ATE നേതൃത്വത്തിൽ
കണ്ണൂർ കലക്റ്ററേറ്റ് മാർച്ച്......

AITE CITU സംസ്ഥാന സമ്മേളനം
28/08/2022

AITE CITU സംസ്ഥാന സമ്മേളനം

14/08/2022
13/08/2022

Address

C Kannan Smaraka Mandiram
Kannur

Alerts

Be the first to know and let us send you an email when AITE CITU Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share