ചാലാട് സഖാക്കൾ

ചാലാട് സഖാക്കൾ LEFT ☭

"അപരന്റെ ശബ്‌ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു പുലരിക്കായ് പ്രയത്നിക്കുന്നു"

തല്ലുമാല 😂
27/03/2026

തല്ലുമാല 😂

അഴീക്കോടിന്റെ പ്രതിച്ഛായ
22/03/2026

അഴീക്കോടിന്റെ പ്രതിച്ഛായ


വിസ്മയം 😂
19/03/2026

വിസ്മയം 😂

19/03/2026

ഒരു ട്രോൾ എന്നതിലുപരി കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയേണ്ട യാഥാർത്ഥ്യം..

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേത...
19/03/2026

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സഖാവ് ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്.
ആധുനിക കേരളത്തിന്റെ ശില്പിയായ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി. വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിർമ്മാണങ്ങളാണ് ഒന്നാം ഇഎംഎസ് സർക്കാരിന്റെ കാലത്തു നടന്നത്. ഒന്നാം ഇഎംഎസ് സർക്കാർ നൽകിയ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയത്. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനമൊരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ പ്രയാണം ഇഎംഎസ് കാട്ടിയ വഴിയിലൂടെ തന്നെയാണ്.
കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലാണ് നാം ഇത്തവണ ഇഎംഎസ് സ്മരണ പുതുക്കുന്നത്. നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗം കൂട്ടാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായുള്ള ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് സഖാവ് ഇഎംഎസിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.

*അഴീക്കോടിന്റെ സ്വന്തം സുമേഷേട്ടൻ ❤️*
18/03/2026

*അഴീക്കോടിന്റെ സ്വന്തം സുമേഷേട്ടൻ ❤️*


കേരളത്തിൽ തുടർഭരണത്തിന് ആശംസകൾ നേർന്ന് കമലഹാസൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ ന...
17/03/2026

കേരളത്തിൽ തുടർഭരണത്തിന് ആശംസകൾ നേർന്ന് കമലഹാസൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ ആശംസകളും നേരുകയാണ്. എല്ലാറ്റിനും ഉപരിയായി, കേരളം എന്റേയും കേരളമാണെന്ന് എനിക്ക് തോന്നുന്നു.

ചിലർ അവരുടെ ഇടുങ്ങിയ ചിന്താ​ഗതികളിൽ എന്നെ ഒരു പുറത്തുള്ള ഒരാളായി ചിത്രീകരിച്ചാലും, എനിക്ക് കേരളത്തോട് വൈകാരികമായ ഒരു ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ, കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ മാത്രം മതി അദ്ദേഹത്തെ അഭിന്ദിക്കാൻ. തെരഞ്ഞെടുപ്പിൽ നമുക്ക് ശരിയായ തീരുമാനമെടുക്കാം എന്നുമാണ് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

“സഖാവ് പിണറായി വിജയന് വിജയ ആശംസകൾ.

വരുന്ന തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. എല്ലാറ്റിനുമുപരിയായി, കേരളം എന്റേയും കേരളമാണെന്ന് (എന്റെ കേരളം) എനിക്ക് തോന്നുന്നു. ചിലർ അവരുടെ സങ്കുചിത മനോഭാവത്താൽ എന്നെ ഒരു പുറത്തുള്ള ആളായി ചിത്രീകരിച്ചാലും, എനിക്ക് കേരളത്തോട് വൈകാരികമായ ഒരു ബന്ധമുണ്ട്.

അതുകൊണ്ട് തന്നെ, കഴിഞ്ഞ ദശകത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും ആ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളോട് (അതിൽ ഞാനും ഉൾപ്പെടുന്നു) ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം.

സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും.”

“Wishing Comrade Pinarayi Vijayan, Vijayam.

I wish the Chief Minister of Kerala, Shri Pinarayi Vijayan, all the very best for the upcoming election. Above all, I feel that the state, Keralam, is also ende Keralam. Even if some, in their exclusive mindset, attribute an outsider status to me, I remain emotionally attached to Keralam.

Hence, I would urge the beneficiaries of that state (which includes me) to reflect on the past decade and wish him well. Let us make the right decision.

Comrade Vijayan vijayikkatte. Keralamum Vijayikkum.

Ithu ende Abhipraayam.

-Kamal Haasan
Kamal Haasan
Kerala Election

നിങ്ങൾ വയനാട്ടിൽ പ്രഖ്യാപിച്ച 100 വീടുകൾ എവിടെ...???യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീടുകൾ എവിടെ..??ദുരിതബാധിതരെ സഹായിക്...
17/03/2026

നിങ്ങൾ വയനാട്ടിൽ പ്രഖ്യാപിച്ച 100 വീടുകൾ എവിടെ...???
യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീടുകൾ എവിടെ..??
ദുരിതബാധിതരെ സഹായിക്കാനെന്നുപറഞ്ഞ്
പണം പിരിക്കാൻ ഉപയോഗിച്ച ആപ്പ് എവിടെ...???
പിരിച്ച പണത്തിന്റെ കണക്ക് എവിടെ...??

ഇനി പറ...,
നിങ്ങളെ എങ്ങനെ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കും ...???


#കോൺഗ്രസ്
#ലീഗ്

അഴീക്കോടിന്റെ സ്വന്തം സുമേഷ്... ✊🏻🥰
17/03/2026

അഴീക്കോടിന്റെ സ്വന്തം സുമേഷ്... ✊🏻🥰


Address

ചാലാട്
Kannur
670014

Website

Alerts

Be the first to know and let us send you an email when ചാലാട് സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share