MAYYIL KSEB

MAYYIL KSEB വൈദ്യുതി പാഴാക്കരുത്

17/01/2026
പന്തൽ, മൈക്ക്, welding, കെട്ടിട നിർമ്മാണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴലാളികൾ ഡിസംബർ 20 ന് രാവിലെ 11 മണിക്ക് മയ്യിൽ ...
14/12/2025

പന്തൽ, മൈക്ക്, welding, കെട്ടിട നിർമ്മാണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴലാളികൾ ഡിസംബർ 20 ന് രാവിലെ 11 മണിക്ക് മയ്യിൽ ഇലക്ട്രിസിറ്റി ഓഫീസിൽ വച്ച് നടക്കുന്ന സേഫ്റ്റി ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ്.
ഓരോ ജീവനും വിലപ്പെട്ടതാണ്, വൈദ്യുതി അനുസരണയുള്ള ഭ്രിത്യനാണ് പക്ഷെ അത് നിശബ്ദനായ കൊലയാളിയും ആണ്.

15/11/2025

വൈദ്യുതിലൈനിനു താഴെയും സമീപത്തും മരങ്ങൾ നടരുത്
ജാഗ്രത പുലർത്താം സുരക്ഷിതരാകാം

കേരളം ആവിഷ്‌കരിച്ച ബദൽ മാതൃക പ്രകാരമുള്ള സ്‌മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുന്നതിന്‌ ഇന്ന് തുടക്കം കുറിച്ചു. തിരുവനന്തപുരത്...
07/08/2025

കേരളം ആവിഷ്‌കരിച്ച ബദൽ മാതൃക പ്രകാരമുള്ള സ്‌മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുന്നതിന്‌ ഇന്ന് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത്‌ പുത്തൻചന്ത സെക്‌ഷൻ പരിധിയിലുള്ള രണ്ട്‌ സർക്കാർ കണക്ഷനുകളിലും (സെക്രട്ടറിയേറ്റിൽ ഉള്ള ക്യാമറ, തമ്പാനൂർ ഗവ. യു.പി സ്കൂൾ) കളമശേരി 220 കെവി സബ്‌സ്റ്റേഷനിലെ ഏഴ്‌ ഫീഡർ മീറ്ററുകളിലുമാണ്‌ പൈലറ്റ് അടിസ്ഥാനത്തിൽ വ്യാഴാഴ്‌ച (07.08.2025) സ്മാർട്‌ മീറ്റർ സ്ഥാപിച്ചത്‌. ഓഗസ്ത് രണ്ടാം വാരം മുതൽ ബാക്കിയുള്ള സർക്കാർ ഉപഭോക്താക്കൾക്കും ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കും.

ആദ്യ ഘട്ടത്തിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത് സർക്കാർ ഉപഭോക്താക്കൾ, എച്ച്.ടി ഉപഭോക്താക്കൾ, വിതരണ ട്രാൻസ്ഫോർമറുകൾ, 11 കെവി, 22 കെവി ഫീഡറുകൾ, ഇലക്ട്രിക്കൽ ഡിവിഷൻ അതിർത്തികൾ എന്നീ വിഭാഗങ്ങൾക്കാണ്. തുടക്കത്തിൽ 1.8 ലക്ഷം സർക്കാർ ഓഫീസുകളിലും സബ്‌സ്‌റ്റേഷനുകളിലെ 11 കെവി, 22 കെവി ഫീഡറുകളിലും നവംബറോടെ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. ഒന്നര ലക്ഷത്തോളം സിംഗിൾ ഫേസ്‌ മീറ്ററുകളാണ് സർക്കാർ ഓഫീസുകളിൽ സ്ഥാപിക്കുന്നത്. ഇതിൽ 50,000 സിംഗിൾ ഫേസ്‌ മീറ്ററുകളുടെ ടെസ്റ്റിങ്ങ് പുരോഗമിക്കുകയാണ്. അതു പോലെ, 3,000 ഫീഡർ മീറ്ററുകളിൽ 1,000 മീറ്ററുകളും കെഎസ്‌ഇബിക്ക് ലഭ്യമായിക്കഴിഞ്ഞു. ബാക്കിയുള്ള സ്മാർട്ട് മീറ്ററുകൾ സെപ്തംബറിൽ ലഭ്യമാകും. ട്രാൻസ്‌ഫോർമർ ബോർഡർ മീറ്ററുകൾ അടുത്ത 2026 മാർച്ചിനകവും എച്ച്‌ടി കൺസ്യൂമർ മീറ്ററുകൾ 2026 ആഗസ്തിനകവും സ്ഥാപിക്കും. ഇപ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നില്ലെങ്കിലും അടുത്ത ഘട്ടങ്ങളിൽ ഇതിനു വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ടോട്ടക്സ് മാതൃകയിലാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, ചെലവ് കുറച്ച് കാപ്പെക്സ് മാതൃകയിൽ ഘട്ടംഘട്ടമായി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണ് കേരള സർക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ബദൽ മാതൃക തയ്യാറാക്കുകയും 3 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ ടെണ്ടർ ചെയ്യുകയും ചെയ്തു.

രണ്ട് പാക്കേജുകളായി നടത്തിയ ടെണ്ടറിൽ ഇസ്ക്രാമെക്കോ ഇന്ത്യാ ലിമിറ്റഡ്, ഈസിയസോഫ്റ്റ് ടെക്നോളജീസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഏറ്റവും കുറഞ്ഞ നിരക്കിനുള്ള ഓഫർ നൽകിയത്. സ്ഥാപിക്കുന്ന മീറ്ററുകളുടെ എണ്ണം വളരെ കുറവായിട്ട് പോലും രാജ്യത്ത് ഇതു വരെ നടന്ന ടോട്ടക്സ് അടിസ്ഥാനത്തിലുള്ള സ്മാർട്ട് മീറ്റർ പദ്ധതികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് ലഭിച്ചത്. 18 മാസത്തിനകം മീറ്റർ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയാക്കാനും 72 മാസം പരിപാലനം നടത്താനും ആണ് വർക്ക് ഓർഡർ നൽകിയത്. ഇത് പ്രകാരം 2026 മാർച്ച് 31നകം എച്ച്.ടി ഉപഭോക്താക്കൾക്ക് ഒഴികെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുകയും 2026 ആഗസ്ത് മാസത്തിനകം എച്ച്.ടി മീറ്ററുകൾ സ്ഥാപിക്കുകയും ചെയ്യണം. എന്നാൽ, സർക്കാർ ഉപഭോക്താക്കളുടെ മീറ്ററുകളും ഫീഡർ മീറ്ററുകളും മുൻഗണനാടിസ്ഥാനത്തിൽ 2025 നവംബറിനകം പൂർത്തിയാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്.

26/07/2025

HT കേബിൾ വലിക്കുന്ന ജോലി നടക്കുന്നതിന്റെ ഭാഗമായി എച്ച്ടി ലൈൻ ഓഫാക്കുന്നതിനാൽ പാറത്തോട് ട്രാൻസ്ഫോർമർ പരിധിയിലും പൊയ്യൂർ റോഡ് ട്രാൻസ്‌ഫോർമറിൽ നിന്നും പാറത്തോട് റോഡിലും നാളെ(26-07-25 ശനിയാഴ്ച ) രാവിലെ 09:00 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

KSEB, മയ്യിൽ

26/07/2025

എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്കും ആണ് നിലവിൽ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത് .

ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് ബില്ലിംഗ് ചെയ്യുന്നത്.

പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താഴെപ്പറയുന്ന പ്രകാരമാണ് ബിൽ ചെയ്യുക.

T 1 - രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂർ സമയത്ത് താരിഫ് നിരക്കിനെക്കാൾ 10% കുറവ് നിരക്കായിരിക്കും ഈടാക്കുക.

T2 - വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 4 മണിക്കൂർ സമയം താരിഫ് നിരക്കിനെക്കാൾ 25% കൂടുതൽ നിരക്ക് നൽകേണ്ടിവരും

T3 - രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള 8 മണിക്കൂർ സമയത്ത് അതത് താരിഫ് നിരക്കിൽത്തന്നെ വൈദ്യുതി ഉപയോഗിക്കാം.

ഗാർഹിക ഉപഭോക്താക്കൾ ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയുടെ ഉപയോഗം പകൽ സമയത്തേക്ക് മാറ്റിയാൽ 35% വരെ പണം ലാഭിക്കാൻ കഴിയുമെന്ന് സാരം.

മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്.

22/07/2025

ആദരണീയനായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലി 🙏🏼

മാന്യ ഉപഭോക്താക്കളെ 🙏,   ഇന്ന് അർദ്ധരാത്രി മുതൽ ദേശീയ പൊതുപണിമുടക്കാണ്. പൊതു പണിമുടക്കിൽ കേരളത്തിലെ വൈദ്യുതി മേഖല യിലെ ജ...
08/07/2025

മാന്യ ഉപഭോക്താക്കളെ 🙏,
ഇന്ന് അർദ്ധരാത്രി മുതൽ ദേശീയ പൊതുപണിമുടക്കാണ്. പൊതു പണിമുടക്കിൽ കേരളത്തിലെ വൈദ്യുതി മേഖല യിലെ ജീവനക്കാരും പങ്കെടുക്കുന്നതിനാൽ. മാന്യ ഉപഭോക്താക്കൾക്ക് വൈദ്യുത ഓഫീസിൽ നിന്നും ലഭിക്കേണ്ടുന്ന സേവനങ്ങൾ തടസപ്പെട്ടേക്കാം അപകടമോ, അടിയന്തിര സാഹചര്യമോ ഉണ്ടായാൽ 9496011241 നമ്പറിൽ ബന്ധപ്പെടുക. കൂടാതെ അടിയന്തര അപകടസാഹചര്യം കണ്ടാൽ 1912, 9496010101 എന്നീ നമ്പരിലും ബന്ധപെടാവുന്നതാണ്
🙏

Address

Mayyil
Kannur
670602

Telephone

+919496011241

Website

Alerts

Be the first to know and let us send you an email when MAYYIL KSEB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share