P P Divya

P P Divya "സത്യമേവ ജയതേ "

സത്യം ജയിച്ചു
25/07/2026

സത്യം ജയിച്ചു

സമൂഹ മാധ്യമങ്ങളിലൂടെ പൊതുപ്രവർത്തകരായ സ്ത്രീകളെ അധിക്ഷേപിക്കാനും,അപവാദം പ്രചരിപ്പിക്കാനും കുടിലബുദ്ധികളായ ചിലർ നടത്തുന്ന...
23/07/2026

സമൂഹ മാധ്യമങ്ങളിലൂടെ പൊതുപ്രവർത്തകരായ സ്ത്രീകളെ അധിക്ഷേപിക്കാനും,
അപവാദം പ്രചരിപ്പിക്കാനും കുടിലബുദ്ധികളായ ചിലർ
നടത്തുന്ന ഹീനമായ പ്രവർത്തികളെ പൊതു സമൂഹം
തിരിച്ചറിയേണ്ടതുണ്ട്. യു ട്യൂബ് ചാനൽ വരുമാനം കൊണ്ട്
കോടികൾ സമ്പാദിക്കുന്ന പലർക്കും വൈറൽ വീഡിയോ വേണമെങ്കിൽ നാട്ടിലുള്ള സ്ത്രീകളെകുറിച്ചുള്ള കള്ള കഥകൾ മെനഞ്ഞു പ്രചരിപ്പിക്കണം. അര നൂറ്റാണ്ടി ലധികമായി മാതൃകപൊതുപ്രവർത്തനം നടത്തുന്ന മുതിർന്ന നേതാവാണ് പി കെ ശ്രീമതി ടീച്ചർ. കർമ്മ ന്യൂസ്‌. സുദിനം പത്രം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നടത്തിയ കള്ള പ്രചാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

ദുഃഖകരം എന്ന് പറയട്ടെ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകാത്തത് കൊണ്ട് തന്നെ കുറ്റകൃത്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും...പൊതുപ്രവർത്തകരായ സ്ത്രീകൾക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാൻ സാക്ഷരകേരളത്തിൽ എന്ന് സാധിക്കും പ്രിയപ്പെട്ടവരേ. ...

19/07/2026

സ്പെയിൻ 🔥
അർജന്റീന യോട് പറയു കബഡി കളിയല്ലെന്ന്. ..

പ്രിയ സഖാവിനു വിട. ...സഖാവ് വി വിനോദ് അന്തരിച്ചുസിപിഐഎം മാടായി ഏരിയ സെക്രട്ടറി സഖാവ് വി വിനോദ് അന്തരിച്ചു. കുറച്ച് കാലമാ...
14/06/2026

പ്രിയ സഖാവിനു വിട. ...

സഖാവ് വി വിനോദ്
അന്തരിച്ചു

സിപിഐഎം മാടായി ഏരിയ സെക്രട്ടറി സഖാവ് വി വിനോദ് അന്തരിച്ചു. കുറച്ച് കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് (14.06.2026) രാവിലെ 5 മണിക്കായിരുന്നു അന്ത്യം.

ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടന രംഗം പ്രക്ഷുബ്ധമായ 90 കളുടെ കാലത്ത് എസ്എഫ്ഐ കണ്ണൂർ ജില്ലയിലെ സംഘടനയെ സധൈര്യം നയിച്ച സഖാവ് പിന്നീട് സിപിഐഎം മാടായി ഏരിയയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു. മാടായി ലോക്കലിൽ സിപിഐഎം സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എതിരാളികളുടെ ശക്തികേന്ദ്രങ്ങളിൽ സഖാവ് നടത്തിയ പ്രവർത്തനം മാടായി ലോക്കലിൽ സിപിഐഎം നെ സജീവമാക്കി. മാടായി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.

2000 മുതൽ 14 വർഷക്കാലം സിപിഐഎം മാടായി ലോക്കൽ സെക്രട്ടറി ആയും കുറച്ച് കാലം സിപിഐഎം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറിയായും ചുമതല നിർവ്വഹിച്ചു. 2023 ഡിസംബർ മുതൽ സിപിഐഎം മാടായി ഏരിയ സെക്രട്ടറി ആയി ചുമതല നിർവ്വഹിച്ചുവരുകയായിരുന്നു. പെട്ടെന്നാണ് സഖാവിന് അസുഖം പിടിപെട്ടത്. അർബുദ ബാധിതനായ സഖാവ് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.

എതിരാളികളുടെ പോലും പ്രീതി പിടിച്ചുപറ്റിയ ജനകീയനായ സിപിഐഎം നേതാവ് എന്ന നിലയിൽ സഖാവ് വി വിനോദ് എന്നും മാടായിയുടെ മണ്ണിൽ ജ്വലിച്ച് നിൽക്കും.

ലാൽസലാം സഖാവേ..✊🌹🌹

Brazil isn’t just a team, it’s an emotion. 💛💚
13/06/2026

Brazil isn’t just a team, it’s an emotion. 💛💚

27/05/2026

27.05.2026
(പ്രസിദ്ധീകരണത്തിന്‌)

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ സി.പി.ഐ (എം) സെക്രട്ടേറിയറ്റ്‌ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക്‌ വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

പിണറായിയെ വേട്ടയാടുന്നതില്‍ ബി.ജെ.പിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇ.ഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബി.ജെ.പിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു.

പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥാകാലം മുതല്‍ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ്‌ ഇത്‌. ആ നീക്കങ്ങളെ തകര്‍ത്ത്‌ മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന്‌ ഉറപ്പാണ്‌.

സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട ഏത്‌ കേസും ഏത്‌ രൂപത്തില്‍ വേണമെങ്കിലും അന്വേഷിക്കുന്നതിന്‌ ഒരു തടസ്സവുമില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരണയോടെയാണ്‌ നിരന്തരമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ ഉന്നത കോടതികളില്‍ പോലും വെളിപ്പെട്ടതാണ്‌. വിജിലന്‍സ്‌ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത്‌ പറഞ്ഞതാണ്‌. അതേസമയം, ഇന്ന്‌ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ട്‌ പേര്‌ സി.എം.ആര്‍.എല്ലില്‍ നിന്ന്‌ പണം പറ്റിയെന്ന്‌ ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌, അവരും സമ്മതിച്ചിട്ടുണ്ട്‌. എന്നിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയ എതിരാളികള്‍ക്ക്‌ നേരെയുള്ള പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുന്നത്‌ സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്‌. ഇന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എടുത്ത കേസുകളില്‍ ഒരു ശതമാനത്തില്‍ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്‌തുതയും ഈ രാഷ്ട്രീയവേട്ടയ്‌ക്ക്‌ അടിവരയിടുന്നു. ഈ സമീപനം തന്നെയാണ്‌ കോണ്‍ഗ്രസ്‌ പിന്തുണയോടെ കേരളത്തില്‍ സി.പി.ഐ (എം) നെതിരെ ബി.ജെ.പി ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌.

കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുമ്പോള്‍ ബി.ജെ.പി പാളയത്തില്‍ അഭയം തേടുന്ന കോണ്‍ഗ്രസ്‌ ഉന്നതനേതാക്കളെയാണ്‌ രാജ്യമെങ്ങും കണ്ടത്‌. ഹിമന്ത ബിശ്വ ശര്‍മയും, അശോക്‌ ചവാനും, നവീന്‍ ജിന്‍ഡാലും, ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗും, ദിഗംബര്‍ കാമത്തും മുതല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്‌ മുന്നിലെത്തിയ ഏതാണ്ട്‌ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും ബി.ജെ.പിയിലെത്തി. ഇത്തരം ഭീഷണികള്‍ ഒരുകാലത്തും പക്ഷേ, സി.പി.ഐ (എം)ന്‌ മുന്നില്‍ വിലപ്പോയിട്ടില്ല. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.

പിണറായി വിജയന്‌ നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ട്ടിക്ക്‌ നേരെയുള്ള ആക്രമണമായാണ്‌ സി.പി.ഐ (എം) കാണുന്നത്‌. ഒരു ആഹ്വാനവുമില്ലാതെ ആയിരക്കണക്കിന്‌ പൊതുജനങ്ങളാണ്‌ ഇതിനകം തന്നെ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങിയത്‌. പാര്‍ട്ടിയുടെ എല്ലാ ജില്ലാ-ഏരിയ-ലോക്കല്‍ കേന്ദ്രങ്ങളിലല്‍ പ്രതിഷേധ പ്രകടനം നടക്കുകയാണ്‌. എല്ലാ ബ്രാഞ്ചിലും ഇന്ന്‌ വൈകിട്ട്‌ പന്തം കൊളുത്തി പ്രകടനം നടത്തും.

സി.പി.ഐ (എം) നെതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്യുന്നു.

� � �

പ്രിയപെട്ടവരെ...അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള സുപ്രിം കോടതിയുടെ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ല... മുഴപ്പില...
21/05/2026

പ്രിയപെട്ടവരെ...

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള സുപ്രിം കോടതിയുടെ തീരുമാനം
നൽകുന്ന ആശ്വാസം ചെറുതല്ല... മുഴപ്പിലങ്ങാട് സ്വദേശി സംസാരശേഷിയില്ലാത്ത ഓട്ടിസം ബാധിതനായ 11 വയസുകാരൻ നിഹാലിനെ തെരുവുനായ കൂട്ടം കടിച്ചു കൊന്നതിന്റെ ഭീകരമായ
അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രണ്ടര വർഷം മുൻപ് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ സുപ്രിം കോടതിയെ സമീപിക്കുന്നത്.അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള അനുമതിക്കു വേണ്ടിയുള്ള നിയമപോരാട്ടത്തിന് അന്ന് വലിയ ജനപിന്തുണയാണ് ലഭിച്ചത്.രാജ്യത്തിനു അകത്തും പുറത്തുനിന്നുമുള്ള മനുഷ്യ സ്നേഹികൾ ഈ നിയമപോരാട്ടത്തിനൊപ്പം ചേർന്നു പ്രിയ സുഹൃത്ത് അഡ്വ സുഭാഷ് ആയിരുന്നു ജില്ലാ പഞ്ചായത്തിനാവശ്യമായ നിയമസഹായം നൽകിയത്.അന്ന് സുപ്രിം കോടതി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകിയെങ്കിലും ഞങ്ങളുടെ ആവശ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിരവധി സംഘടനകളും രംഗത്ത് വന്നു.

തെരുവ്നായ്ക്കൾ അപഹരിച്ചത് നിരവധിപേരുടെ ജീവനായിരുന്നു.കുട്ടികളും മുതിർന്നവരും പൊതു നിരത്തിൽ ഇറങ്ങി നടക്കാൻ ഭയപ്പെട്ടു. അക്രമത്തിനു ഇരയായവരുടെ എണ്ണം വളരെ കൂടുതലാണ്... വന്ധ്യംകരണ കേന്ദ്രങ്ങൾ ഒരിക്കലും ശാശ്വത പരിഹാരമേയല്ല... സംസ്ഥാനത്തെ ഏറ്റവും മികച്ച വന്ധ്യകരണ കേന്ദ്രം കഴിഞ്ഞ 5 വർഷമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ നേതൃത്വം കൊടുത്തു നടത്തി വരുന്നു... ഇപ്പോഴും നാൽപതിനായിരത്തോളം പട്ടികൾ തെരുവിലുണ്ടെന്നാണ് കണക്ക് .... കണ്ണൂർ ജില്ലാപഞ്ചായത്ത് മൃഗസ്നേഹികളുടെ സംഘടനകളുമായി ചേർന്ന് നിന്നു ഇക്കാര്യത്തിൽ പ്രായോഗികമായ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

സുപ്രിം കോടതിയുടെ ഇപ്പോഴുള്ള ഈ തീരുമാനം വളരെ ആശ്വാസം നൽകുന്നതാണ്.. അക്രമകാരികളായ തെരുവ്നായ്ക്കളെ കൊല്ലാൻ മാത്രമാണ് അനുമതി.. കോടതി തീരുമാനം ഒരിക്കൽ പോലും ദുരുപയോഗം ചെയ്യാൻ പാടില്ല... വാക്‌സിൻ മാഫിയകൾക് ലഭിച്ച തിരിച്ചടി കൂടിയാണിത്... വൈകിയാലും നീതി നമ്മെ തേടിയെത്തും...

അച്ഛന്റെ വേർപാടിന് ഒരു വർഷം...എരിഞ്ഞു തീരാത്ത കനലുകൾ പോലെയാണ് ചില ഓർമ്മകൾ. ..സ്മരണാഞ്‌ജലികളോടെ. ..
04/05/2026

അച്ഛന്റെ വേർപാടിന് ഒരു വർഷം...

എരിഞ്ഞു തീരാത്ത കനലുകൾ പോലെയാണ് ചില ഓർമ്മകൾ. ..സ്മരണാഞ്‌ജലികളോടെ. ..

തേജുവിന് പിറന്നാൾ ❤️
25/04/2026

തേജുവിന് പിറന്നാൾ ❤️

Address

Irinave
Kannur
670301

Website

Alerts

Be the first to know and let us send you an email when P P Divya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category